ആത്മാവും ശരീരവും
Thursday 24 October 2019 3:46 am IST
മൂന്നാം അദ്ധ്യായം മൂന്നാം പാദം
ഐകാത്മ്യാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. ശരീരത്തില്‍ നിന്ന് വേറെയായി ആത്മാവുണ്ടോ എന്ന ചോദ്യത്തിനെ ഈ അധികരണത്തില്‍ വിചാരം ചെയ്യുന്നു.
സൂത്രം ഏക ആത്മനഃ ശരീരേ ഭാവാത്
ആത്മാവിന് ശരീരത്തില്‍ നിലനില്‍പ്പുള്ളതിനാല്‍ ശരീരം തന്നെയാണ് ആത്മാവ് എന്ന് പറയുന്നു. സൂത്രത്തിലെ ഈ പ്രസ്താവന പൂര്‍വ പക്ഷത്തി ന്റെയാണ്. നാസ്തികമാരായ ലോകായതികന്‍മാരുടെ
അഭിപ്രായമാണിത്. ദേഹത്തില്‍ നിന്ന് വേറിട്ട് ഒരു ആത്മാവില്ല എന്നാണ് അവരുടെ വാദം. ശരീരമുള്ളപ്പോള്‍ ആത്മാവിന്റെ അനുഭവമുണ്ട്. ദേഹം നശിച്ചാല്‍
പിന്നെ ആത്മാവിനെ. ആര്‍ക്കും അനുഭവമില്ല.അതിനാല്‍ ഈ ശരീരം തന്നെയാണ് ആത്മാവ്. ശരീരമില്ലാത്തപ്പോള്‍ വേറെ ആത്മാവുണ്ട് എന്നതിന് തെളിവൊന്നുമില്ല. അതിനാല്‍ സ്വര്‍ഗം, നരകം മുതലായവയേയും
പുണ്യപാപങ്ങളേയും കര്‍മ്മഫലാനുഭവത്തേയും പറ്റി പറയുന്നത് ഒരിക്കലും യോജിക്കില്ല എന്നാണ് അവരുടെ വാദം.
ജീവിച്ചിരിക്കുമ്പോള്‍ ദേഹത്തില്‍ ചൈതന്യം കാണുന്നതിനാല്‍ ആത്മാവുണ്ട് എന്നാല്‍ മരണശേഷം ചൈതന്യമില്ലാത്തതിനാല്‍ ആത്മാവില്ല എന്നാണ് എല്ലാവരുടേയും അനുഭവം. ചില ഭൂതങ്ങള്‍ കൂടിച്ചേരുമ്പോള്‍ സ്വയം ഉണ്ടാകുന്നതാണ് ചൈതന്യമെന്ന് ഇവര്‍ വാദിക്കുന്നു. അത് ശരീരത്തില്‍ നിന്നും വേറിട്ടതായ ആത്മാവല്ലെന്നും ലോകായതികര്‍ പറയുന്നു.
അടുത്ത സൂത്രത്തില്‍ ഈ പൂര്‍വ്വ പക്ഷത്തിന് മറുപടി നല്‍കുന്നു.
സൂത്രം വ്യതിരേക സ്തദ്ഭാവാഭാവിത്വാന്നതൂപലബ്ധിവത്
ദേഹത്തില്‍ നിന്ന് വ്യത്യസ്തമാണ് ആത്മാവ് എന്നത് ശരീരമാണ് ആത്മാവ് എന്നത് ശരിയല്ല എന്നതിന് തെളിവാണ്. ഉപലബ്ധിജ്ഞാനം പോലെയാണിത് ലോകായതന്‍മാരുടെ അഭിപ്രായം ശരിയല്ല. ആത്മാവില്ലാതായിത്തീരുമ്പോഴും മരണശേഷവുംദേഹം നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ രീരമുണ്ടെങ്കിലും ചൈതന്യ സ്വരൂപമായ ആത്മാവ് അതില്‍ ഇല്ല. ദേഹം ജഡമാണ്. ജഡമായ വസ്തുക്കള്‍ക്ക് ഘടാദി വസ്തുക്കളെ പോലെ തന്നെയും മറ്റുള്ള വസ്തുക്കളേയും അ റിയാനുള്ളകഴിവില്ല.അതി
നാല്‍ മറ്റ് വസ്തുക്കളെ അറിയാന്‍ സഹായിക്കുന്ന ജ്ഞാനസ്വരൂപമായ ഒരു ആത്മാവ് ദേഹത്തില്‍ നിന്ന് വേറെയായി ഉണ്ടെന്ന് തെളിയുന്നു.
ലോകായതികന്‍മാരുടെ നാസ്തികവാദം ശരിയല്ലയെന്നും ശരീരത്തില്‍ നിന്നും വേറെയായി ഒരു ആത്മാവ് ഉണ്ടെന്നും ഉറപ്പിക്കുന്നു. ആത്മാവ് എന്നുമുള്ളതാണ്. അത് യാതൊ ആ മാറ്റവുമില്ലാതെ എല്ലാ മാറ്റങ്ങളേയും അറിയുന്നതാണ്. ഒരു വസ്തുവിനെ കാണുമ്പോള്‍ അത് മുമ്പ് കണ്ട വസ്തു തന്നെയെന്ന് നമുക്ക് ഓര്‍മ വരും. അനുഭവിച്ചആള്‍ക്കേ ഓര്‍ക്കാനാവൂ.ആത്മാവ് തതിനാല്‍ അന്നും ഇന്നും മാറ്റമില്ലാതെയിരിക്കുന്നതാണ് എന്നാല്‍ ശരീരം മാറുന്നതാണ് അതിന് ബാല്യം, കൗമാരം, യൗവനം തുടങ്ങിയ അവസ്ഥകളുണ്ട്.
സ്ഥൂല ശരീരം വിട്ട് പോകുമ്പോള്‍ അത് സൂക്ഷ്മ ശരീരങ്ങളില്‍ സഞ്ചരിക്കും. മുന്‍ ജന്മങ്ങളിലെ വാസനകള്‍ക്കനുസരിച്ച് ഓരോരുത്തരും വ്യത്യസ്തരാകുന്നത് സൂക്ഷ്മ ശരീരത്തിലൂടെ ആത്മാവിന്റെ യാത്ര മൂലമാണ്. ശരീരം നശിക്കുമ്പോഴും നശിക്കാത്ത നിത്യനായ ജ്ഞാനസ്വരൂപമായ ആത്മാവ് വേറെയുണ്ടെന്ന് സ്ഥാപിക്കുന്നു.
ആത്മാവ് സ്ഥൂല ശരീരമാകുന്ന ഉപാധിയിലിരിക്കുമ്പോള്‍ സ്ഥൂല വസ്തുക്കളേയും മനസ്സ് മുതലായ സൂക്ഷ്മ ഉപാധിയിലിരിക്കുമ്പോള്‍ സൂക്ഷ്മങ്ങളായവയേയും അനുഭവിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാറ്റിനെയും അറിയുന്ന ആത്മാവ് ദേഹത്തില്‍ നിന്ന് വേറിട്ടത് തന്നെയെന്ന് ഉറയ്ക്കണം.
No comments:
Post a Comment