Saturday, October 19, 2019

[19/10, 12:57] +91 81368 99914: *🔱🔥ആര്യാംബ എന്ന അമ്മയും ശങ്കരാചാര്യർ എന്ന മകനും🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

നാളെ പുലര്‍ച്ചെ ശങ്കരന്‍ പോവുകയാണ്.
അവന്റെ മുറിയില്‍ ഇപ്പോഴും വെളിച്ചമുണ്ട്. ഏകയായ സ്വന്തം മാതാവിനെ ഉപേക്ഷിച്ചു, സന്യാസത്തിന്റെ പടവുകള്‍ കയറാന്‍, നാട് വിട്ടു പോകുന്നതിന്റെ തലേ ദിവസവും ഓലകളുടെ നടുവിലാണോ എട്ടു വയസ്സുകാരനായ തന്റെ മകന്‍

അതോ ഓര്‍മ്മകളുടെ  ഗ്രന്ഥപ്പുരയിലോ ?

ആര്യാംബ ജനാല തുറന്നു.

സാഗരം പോലെ നീണ്ടു കിടക്കുന്ന പാട ശേഖരങ്ങൾ‍. ദൂരെ തുരുത്ത് പോലെ ചെറു വെളിച്ചങ്ങളുമായി കാലടി ഗ്രാമം. നെല്‍ വയലുകളുടെ മീതെ ചെറു നീല നക്ഷത്രങ്ങള്‍  പോലെ മിന്നാ മിന്നികള്‍ പാറി നടക്കുന്നു.

കുഞ്ഞു ശങ്കരനെ  തോളില്‍ ഇട്ടു കൊണ്ട്  ഭര്‍ത്താവു   ശിവഗുരു നെൽക്കതിരുകളുടെ മുകളില്‍ ഒളിച്ചിരിക്കുന്ന മിന്നാമിന്നികളെ പറത്തി രസിപ്പിചിരുന്നത് ആര്യാംബ ഓർമ്മിച്ചു.

ഏറെ നാള്‍ വടക്കുംനാഥന് മുന്നില്‍  പ്രാര്‍ത്ഥിച്ചാണ് തങ്ങള്‍ക്കു  ഒരു മകന്‍ പിറന്നത്. ശങ്കരന് രണ്ടു വയസ്സുള്ളപ്പോള്‍ ശിവഗുരു മരിച്ചു. മരിക്കുന്നതിനു മുൻപ് പറഞ്ഞു അന്ന് നാല്പത്തിയെട്ട് ദിവസം നോയമ്പു  നോറ്റതിന്റെ അവസാന നാള്‍ ദക്ഷിണാമൂര്‍ത്തിയെ  സ്വപ്നത്തില്‍ ദര്‍ശിച്ച കാര്യം.

അസാമാന്യ പ്രതിഭാശാലിയായ ഒരു മകന്‍, ചുരുങ്ങിയ ആയുസ്സിനുള്ളില്‍  അവനു ചെയ്തു തീര്‍ക്കേണ്ട  ഒരു വലിയ ദൗത്യം… വേദങ്ങളുടെ വീണ്ടെടുപ്പ്…

ആ വാക്കുകള്‍ സത്യമാവുകയാണോ..?

ഉള്ളില്‍ ഒരു സങ്കടത്തിര ഉയരുന്നു.

ശങ്കരാ പോകല്ലേ, അമ്മയെ തനിച്ചാക്കല്ലേ ..എത്ര പ്രാവശ്യം അവനു മുന്നില്‍ കരഞ്ഞു പറഞ്ഞു. അവനും കരഞ്ഞു.

ഓര്‍മ്മകള്‍ മിന്നാമിന്നികളെ പോലെ ഓടി മറയുന്നു. അവനെ വയറ്റില്‍ ചുമന്നു നടന്ന നാളുകള്‍, മച്ചി എന്ന് വിളിച്ച ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മുന്നില്‍ തല ഉയര്ത്തി പിടിച്ചു താന്‍ നിന്നു.

അവനെ മുലയൂട്ടി ഉറക്കി.. താരാട്ട് പാട്ടുകളായി  ലക്ഷ്മിസ്തുതികള്‍  ചൊല്ലിക്കൊടുത്തുത്. അവന്റെ കുഞ്ഞു കൈ പിടിച്ചു പാട വരമ്പിലൂടെ, വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നടന്നു പോയത്, ഗ്രന്ഥപ്പുരയിലെ ഓലക്കെട്ടുകള്‍ ഓരോന്നായി അവന്‍ പഠിച്ചെടുക്കുന്നത്, ഒടുവില്‍ കഴിഞ്ഞവര്‍ഷം അവന്റെ ഉപനയനം നടത്തിയത്…

“എന്തൊരു തേജസ്സാണ് അവന്റെ മുഖത്ത് “

കാണുന്നവര്‍ പറയുന്നതു കേൾക്കുമ്പോള്‍ അവനെ ചേര്‍ത്ത്  പിടിക്കും… നഷ്ടപെടാന്‍ പോകുന്ന ഒരു രത്നമാണ് തന്റെ മകന്‍ എന്ന്  ആരോ പറയും പോലെ.. അവനെ ആർക്കും  വിട്ടു കൊടുക്കാന്‍ മനസ്സില്ലായിരുന്നു.. ഏതൊരു അമ്മക്കാണ് അതിനു മനസ്സുണ്ടാകുക.

പുലര്‍ച്ചെ അമ്പലത്തില്‍ പോയതിനു ശേഷം ശങ്കരന്‍  ഭിക്ഷക്ക് പോകും. സന്യാസമാണ് തന്റെ വഴി എന്നവന്‍ തീരുമാനിച്ചത് പോലെ.

ആരുമില്ലാത്ത വിധവയായ  ജ്ഞാനാംബാളിന്റെ വീട്ടില്‍ അവന്‍ ഭിക്ഷക്കു ചെന്നതും, ദരിദ്രയായ അവര്‍ ഒരു നെല്ലിക്ക മാത്രം കൊടുത്തുവെന്നും, അപ്പോള്‍ അവന്‍  ലക്ഷ്മിസ്തുതി ചൊല്ലിയെന്നും, ഇല്ലമാകെ കനക നെല്ലിക്കകള്‍  പൊഴിഞ്ഞുവെന്നും അമ്പലത്തിലെ പൂജാരി ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു അറിഞ്ഞു.
’കനകധാര’ എന്ന ലക്ഷ്മിസ്തുതി തന്റെ മകന്‍ ചൊല്ലുന്നത് കേട്ട് ദേവി ഇറങ്ങി വന്നു കാണണം.

അമ്മയും മകനും അതെക്കുറിച്ച് പരസ്പരം സംസാരിച്ചില്ല.

സംസാരം ഒടുവില്‍ സന്യാസം എന്ന അവന്റെ ആഗ്രഹത്തില്‍ ചെന്നെത്തി നില്ക്കും  എന്ന് അറിയാവുന്നത് കൊണ്ട്.

താന്‍ ഒരിക്കലും അവന്‍ സന്യസിക്കാന്‍  പോകാന്‍ സമ്മതിക്കയില്ല എന്ന് ശങ്കരന് അറിയാമായിരുന്നു. ഒടുവില്‍ ഇന്നലെ, കുളിക്കാനായി ആറ്റിലേക്ക് പോകുന്ന വഴി താന്‍ അവനോടു  പറഞ്ഞു.അവന്റെ കല്യാണം. അതാണ് ഇനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.

അവന്‍ ഒന്നും പറഞ്ഞില്ല. അവന്റെ നിശബ്ദതയുടെ കാരണം തനിക്ക് അറിയാമായിരുന്നു.

അലക്കുന്നതിനിടയില്‍ അവന്റെ നിലവിളി കേട്ടാണ്  തല ഉയര്‍ത്തി നോക്കിയത്. വെള്ളത്തിനു നടുവില്‍ പിടക്കുന്ന തന്റെ മകന്‍. മുതലയുടെ ശല്യം ഉള്ളത് കൊണ്ട് ദൂരേക്ക് നീന്താന്‍ പോകരുതെന്ന് അവനോടു പറഞ്ഞിട്ടുള്ളതാണ്..

എന്നിട്ടും എന്തിനു അവന്‍ അനുസരണക്കേട്‌ കാട്ടി?

കാലില്‍ പിടി മുറുക്കിയിരിക്കുകയാണ്  മുതല.

ആര്യാംബ ചങ്ക് പൊട്ടി നിലവിളിച്ചു.

“ശങ്കരാ…മകനേ..”

“അമ്മെ, ഞാന്‍ ഇപ്പോള്‍ മരിക്കും.

മരിക്കുന്നതിനു മുന്പ്  ഞാന്‍ ഒരു സന്യാസിയായി മരിക്കട്ടെ… ആപത് സന്യാസം സ്വീകരിച്ചു ഞാന്‍ മരിക്കട്ടെ.. എന്നെ അനുവദിക്കൂ..”

ചിന്തിക്കാന്‍ നേരമില്ലായിരുന്നു.

അങ്ങിനെയാകട്ടെ  എന്ന് താന്‍ പറഞ്ഞതും, മുതല പിടിവിട്ടു മറഞ്ഞതും ഒരുമിച്ചായിരുന്നു. വേദപ്പൊരുളായ ദക്ഷിണാമൂര്‍ത്തീ  അവിടുന്നാണോ എന്റെ മകനെ കൊണ്ട് പോകാന്‍ മുതലയായി വന്നത് ?

ബന്ധങ്ങളുടെ ജീവിത സാഗരത്തില്‍ അവനെ പിടി വിടാതെ പിടിച്ചിരിക്കുന്ന മുതല അവന്റെ അമ്മയാണെന്ന് അവിടുന്ന്  അറിഞ്ഞുവോ ?

തിരികെ കരയിലേക്ക് നീന്തിവന്നു കയറിയ മകന്റെ മുഖത്ത് ഒരു തേജസ് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഒരു സന്യാസിയുടെ തേജസ്‌.

അപ്പോള്‍ പൊട്ടിക്കരഞ്ഞത്, സന്തോഷം  കൊണ്ടാണോ ദുഃഖം കൊണ്ടാണോ ? തന്റെ കാലില്‍ കെട്ടിപ്പിടിച്ചു അവന്‍ കരഞ്ഞു….. i താനും...

“ശങ്കരാ മകനെ, നീ പോയാല്‍ ഞാന്‍ തനിച്ചാവും.. പോകരുതേ.. ഞാന്‍ മരിക്കുന്ന നേരത്ത്, എന്റെ കൂടെയിരിക്കാന്‍, എന്റെ ശേഷക്രിയകള്‍  ചെയ്യാന്‍ ചെയ്യാന്‍ എനിക്ക് വേറെ ആരുണ്ട്?”

“അമ്മയെ വിട്ടു പോകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണോ?  ചങ്ക് പൊടിയുന്നത് പോലെ എനിക്ക് തോന്നുന്നു… ദക്ഷിണാമൂര്ത്തിയുടെ അനുഗ്രഹത്താല്‍ അമ്മ എപ്പോള്‍ നിനച്ചാലും ഞാന്‍  അമ്മയുടെ അരികിലെത്തും അമ്മെ.. ”തന്റെ കാല്‍ ചുവട്ടില്‍ കെട്ടി പിടിച്ചു  മുഖത്തേക്ക് നോക്കി ശങ്കരന്‍ പറഞ്ഞു.

യോഗവിദ്യയുടെ തേജസ് നിറഞ്ഞ അവന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകി.

അപ്പോള്‍ തീരുമാനിച്ചതാണ്. ഇനി കരയില്ല. സന്തോഷത്തോടെ താന്‍ അവനെ യാത്രയാക്കും.

കോഴി കൂവുന്നു. അവനു പോകാന്‍ നേരമായിരിക്കുന്നു.

പൂജാ മുറിയില്‍ നിന്ന് പുറത്തു വന്ന ശങ്കരന്‍ അമ്മയുടെ കാലില്‍ വീണു നമസ്ക്കരിച്ചു. ആര്യാംബ അവനെ എഴുന്നേല്പ്പിച്ചു.

പുറത്തു ഇരുട്ട് മാറിയിട്ടില്ല. കുഞ്ഞുങ്ങൾക്കു  വേണ്ടി ഇര തേടി കൂട് വിട്ടു ദൂരേക്ക് പറക്കാന്‍ ഒരുങ്ങുന്ന കിളികളുടെ ചെറു ശബ്ദങ്ങള്‍. ആര്യാംബ പാനീസ് വിളക്ക് ഉയര്‍ത്തി പിടിച്ചു. ഈ ഇരുട്ടില്‍ അവനു അല്പം വെളിച്ചം കൂടി കിട്ടട്ടെ.

“ശ്രദ്ധിച്ചു പോകണേ മകനെ ശങ്കരാ..”

എന്നും അവന്‍ പുലര്‍ച്ചെ പോകുമ്പോള്‍ പറയുന്നതു പോലെ ഇപ്രാവശ്യവും അവര്‍ പറഞ്ഞു. മുറ്റത്ത്‌ നിന്ന് നടകള്‍ ഇറങ്ങി ശങ്കരന്‍  നടന്നു തുടങ്ങി. തിരിഞ്ഞു നോക്കാതെ നേര്‍ത്ത  ഇരുട്ടില്‍, പാതയുടെ അറ്റത്ത്, ഒരു പൊട്ടു പോലെ മകന്‍ തന്റെ ജീവിത്തില്‍ നിന്ന് മറയുന്നത് ആര്യാംബ നോക്കി നിന്നു

ഇനി എന്നാണ് അവനെ കാണുക?

തിരിഞ്ഞു നോക്കാതെ നടന്ന ശങ്കരന്‍ ഇല്ലം വിട്ടു ദൂരെ ആയപ്പോള്‍ ഒരു നിമിഷം നിന്നു. പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.

അമ്മേ… മാപ്പ്…

കൊടിയ പട്ടിണിയിൽ, ഏകാന്തതയില്‍, തന്റെ അമ്മയെ ഉപേക്ഷിച്ചു താന്‍ പോവുകയാണ്.

പൊരുള്‍ തേടാന്‍. ഉള്ളില്‍ ഉറങ്ങുന്ന ശ്വാസം  പ്രപഞ്ചസൃഷ്ടാവിന്റെ തന്നെയാണെന്ന സത്യം തെളിയിക്കാന്‍.. അത് ലോകത്തെ അറിയിക്കാന്‍. എന്നായിരിക്കും താന്‍ ഇനി വരുക?അതോ ഇനി തിരിച്ചു വരികയില്ലേ ?

ഓര്‍മ്മപെടുത്തല്‍  പോലെ ശംഖുനാദം കേള്‍ക്കുന്നു. ദക്ഷിണാമൂര്‍ത്തിയുടെ  ക്ഷേത്രനട തുറന്നിരിക്കുന്നു. ലോകബന്ധങ്ങള്‍ ഉപേക്ഷിച്ചു തന്റെ ദൗത്യം സ്വീകരിക്കാന്‍ അവിടുന്ന് പറയുന്നത് പോലെ.

ശങ്കരന്‍ ക്ഷേത്രദിശ നോക്കി തൊഴുതു. യാത്ര തുടര്‍ന്നു.

അതൊരു യാത്ര തന്നെയായിരുന്നു. ഭാരത ദിഗ്വിജയം. ദിനങ്ങൾ അതിവേഗം വര്‍ഷങ്ങളായി.

ആര്യാംബ എന്നും അവനെക്കാത്തു ഉമ്മറപ്പടിയില്‍ പാതയുടെ അറ്റത്തേക്ക് നോക്കി ഇരിക്കും.. പാടവരമ്പിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍, രോഗ ദുരിതത്തിലും പട്ടിണിയിലും വേദന അനുഭവിക്കുമ്പോള്‍, ചുവന്ന വെളിച്ചത്തില്‍ ഓരോ സന്ധ്യയും മുങ്ങി മറയുമ്പോള്‍, നീണ്ടു നേര്‍ത്ത  ചുവന്നവര പോലെയുള്ള ചക്രവാളത്തിലൂടെ കിളികള്‍ കൂട്ടിലേക്ക് തിരികെ പറക്കുന്നത് കാണുമ്പോള്‍ ഒക്കെ അവര്‍ മകനെകുറിച്ച് ഓര്‍മ്മിച്ചു. അവനെ കാണുവാനുള്ള തീവ്രമായ അഭിലാഷം പൊന്തി വരുന്നത് അവര്‍ കണ്ണുനീര് കൊണ്ട് മൂടി വച്ചു. ഇല്ല. അവന്റെ ദൗത്യം അവന്‍ പൂര്‍ത്തിയാക്കട്ടെ. ഈ അമ്മ അതിനു ഒരു തടസ്സം ആവാന്‍ പാടില്ല.

ഒരു മുതലയെ പോലെ ഇനി അവനെ പിന്നോട്ട് വലിക്കാന്‍ പാടില്ല. എട്ടു വര്‍ഷത്തെ അവന്റെ ഓര്‍മ്മകള്‍  മതി തനിക്ക്. മകനെകുറിച്ചുള്ള വാര്‍ത്തകള്‍  അവരുടെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നു.

“ശങ്കരന്‍ ദക്ഷിണാമൂര്‍ത്തിയുടെ അവതാരം തന്നെയാണ് എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. അദ്വൈത സിദ്ധാന്തം ഭാരതം കീഴടക്കിയിരിക്കുന്നു. എത്രയോ ശ്ലോകങ്ങളാണ് അദ്ദേഹം ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എഴുതി കൂട്ടിയിരിക്കുന്നത്. എല്ലാം അമ്മയുടെ ഭാഗ്യം.”

ഒരിക്കല്‍  വടക്കുംനാഥ ക്ഷേത്രത്തില്‍   തൊഴാന്‍ ചെന്നപ്പോള്‍ സഞ്ചാരിയായ ഒരു ഭിക്ഷു പറഞ്ഞു. അത് കേട്ടപ്പോള്‍  അഭിമാനം കൊണ്ട് ആര്യാംബയുടെ കണ്ണ് നിറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍. എത്ര പെട്ടെന്നാണ്  സമയം കഴിഞ്ഞു പോകുന്നത്. കാലം ആര്യംബയെ  രോഗിയാക്കി. തുറന്നു കിടന്ന മുറിയുടെ വാതിലിലൂടെ, പുറത്തെ സന്ധ്യയിലേക്ക് ആര്യാംബ നോക്കി കിടന്നു.

ഇനി വയ്യ. അവസാന നിമിഷങ്ങളില്‍ താന്‍ എത്തിയിരിക്കുന്നു. കണ്ണിലൂടെ മരണവേദന ചാലിട്ടൊഴുകി.

“ശങ്കരാ..മകനേ…”. മകനേ കാണാൻ ആ നെഞ്ചു വെന്തു.

ശ്രിംഘേരിയിലെ  മഠത്തില്‍ പൂജ കഴിഞ്ഞു ശങ്കരന്‍ എഴുന്നേല്ക്കുകയായിരുന്നു... അപ്പോഴാണ് ഉള്ളില്‍ ആ വിളി മുഴങ്ങുന്നത്.

“ശങ്കരാ..മകനേ…”

അമ്മ…

ഒരു നിമിഷം  ഇരുപതുവര്‍ഷം  മുൻപത്തെ പുലരിയില്‍ തന്നെ യാത്രയാക്കി ഇല്ലത്തിന്റെ ഉമ്മറത്ത്‌ നോക്കി നിന്ന ആ രൂപം ഉള്ളില്‍ തെളിയുന്നു. എന്നും തനിച്ചാവുമ്പോള്‍ ഉള്ളില്‍ തെളിയുന്ന രൂപം. ആഹാരം കഴിക്കുമ്പോള്‍ ഓര്‍ക്കും..

അമ്മ എങ്ങനെയാണു കഴിയുന്നത്‌ ? അമ്മക്ക് അസുഖം വരാറുണ്ടോ ?

അമ്മ തനിച്ചിരുന്നു കരയുന്നതു എത്ര പ്രാവശ്യം സ്വപ്നം കണ്ടിരിക്കുന്നു..

എല്ലാം ഇട്ടെറിഞ്ഞു തിരികെ പോകാന്‍ പല പ്രാവശ്യം തുടങ്ങിയതാണ്. പക്ഷെ…

ആദ്യമായാണ് അമ്മ തന്നെ വിളിക്കുന്നത്‌.. കൊല്ലങ്ങള്‍ക്ക് ശേഷം ..

ദക്ഷിണാമൂര്‍ത്തീ  എന്നെ അമ്മയുടെ അരികില്‍ എത്തിച്ചാലും..

“അമ്മേ..”

ആര്യാംബ കണ്ണുകള്‍ ഉയര്ത്തി. വാതില്ക്കല്‍ ഒരു  തേജസ്വിയായ യുവാവ്  നില്ക്കുന്നു.

ശങ്കരന്‍.

ഇരുപതു വർഷം മുന്‍പത്തെ  കൊച്ചു ബാലനല്ല. ആചാര്യനായി മാറിയ തന്റെ മകന്‍. മരണ സമയത്ത് തന്റെ അരികില്‍ എത്താം എന്ന വാക്ക് അവന്‍ പാലിച്ചിരിക്കുന്നു.

കണ്ണുനീരിലൂടെ ശങ്കരന്‍ അമ്മയെ വീണ്ടും കണ്ടു. ഇരുപതു വർഷം മുൻപത്തെ ആരോഗ്യവതിയായ അമ്മയല്ല, മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ രൂപം. ശങ്കരന്‍  അമ്മയുടെ കട്ടിലിനരികില്‍ മുട്ട് കുത്തി  , ചുളിവുകള്‍ വീണ  ആ കൈകള്‍ നെഞ്ചോട്‌ ചേര്‍ത്തു.

“ശങ്കരാ..മകനെ..” ആര്യാംബ വിളിച്ചു.

മാപ്പ് തരൂ എന്ന് ഒരു കടല്‍  ശങ്കരന്റെ ഉള്ളില്‍ നിലവിളിച്ചു .

“അമ്മേ, അമ്മ ഒന്‍പതു മാസം എന്നെ അമ്മയുടെ  ഉദരത്തില്‍ വഹിച്ചു. ആ സമയം ഞാനമ്മയുടെ വയറ്റിൽ ചവിട്ടിയിരുന്നോ അമ്മേ ശിശുവായിരുന്നപ്പോൾ എന്റെ മല മൂത്രങ്ങള്‍ അമ്മയുടെ ശയ്യയായി മാറ്റിയിരുന്നോ അമ്മേ അതിനു പകരം ഞാന്‍ അമ്മക്ക് എന്താണ് തന്നത്?

എന്നെ ഗുരുകുലത്തിലേക്കയച്ചു  പഠിപ്പിച്ചു, എന്നെ ലാളിച്ചു, എനിക്ക് ആഹാരം തന്നു, ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ ഒപ്പം കരഞ്ഞു, ചിരിച്ചപ്പോള്‍ എന്റെ ഒപ്പം  കളിച്ചു  എന്റെ കൂട്ടുകാരിയായി, രോഗം വന്നപ്പോള്‍ ഉറക്കമിളച്ചു എന്നെ പരിചരിച്ചു. അതിനു പകരം ഞാന്‍ എന്താണ് അമ്മക്ക് തന്നത് ?

ഒടുവില്‍  കൊടിയ വേദനയില്‍ എന്നെ സന്യാസത്തിനു അയച്ചു. സര്‍വ്വ  ദൈവങ്ങളെയും വിളിച്ചു അമ്മ എനിക്ക് വേണ്ടി കരഞ്ഞു. ഞാന്‍ പോയി വര്‍ഷങ്ങള്‍  അമ്മയെ തനിച്ചാക്കി.. ഒടുവില്‍ അമ്മക്ക്  മരണ നേരം ഒരു തുള്ളി വെള്ളം തരാന്‍, കാതില്‍ രാമ നാമം ഓതാന്‍, മരണയാത്രയില്‍ അമ്മക്കു കൂട്ടിരിക്കാന്‍, വൈകിയാണെങ്കിലും ഞാന്‍ എത്തിയിരിക്കുന്നു. ഞാന്‍ മാപ്പ് അര്‍ഹിക്കുന്നില്ല.”

ശങ്കരന്‍ വിമ്മി വിമ്മി കരഞ്ഞു കൊണ്ട് അമ്മയുടെ പാദങ്ങളില്‍ ചുംബിച്ചു.

“നീ വാക്ക് പാലിച്ചുവല്ലോ. അത് മതി. ശങ്കരാ എനിക്ക് നീ ഒരു ശ്ലോകം ചൊല്ലി തരൂ… അത് കേട്ട് ഞാന്‍ പോകട്ടെ …” ആര്യാംബ മകന്റെ ശിരസ്സില്‍ തടവിക്കൊണ്ട് പറഞ്ഞു.

അമ്മയെ യാത്രയാക്കാന്‍ സമയമായിരിക്കുന്നു. |

തന്റെ ജീവിതം കൊണ്ട് ഒരിക്കലും കടം വീട്ടാന്‍ കഴിയാത്ത അമ്മക്ക് വേണ്ടി ശങ്കരന്‍ ഉള്ളു നൊന്തു ശ്രീ മഹാ വിഷ്ണുവിനെ  സ്മരിച്ചു. മോക്ഷപ്രാപ്തിക്കു വേണ്ടി.

മുറിയില്‍ ഒരു അലൌകിക പ്രഭ നിറഞ്ഞു.  ആര്യാംബയുടെ  ശിരസ്സിനു മുകളില്‍ കൈകളില്‍ ഗദയും ചക്രവും ധരിച്ചു  മഹാവിഷ്ണു പ്രത്യക്ഷപെട്ടു.

വിശ്വരൂപം ദര്‍ശിച്ചു കൊണ്ട്  അമ്മക്ക് വേണ്ടി, അമ്മയുടെ മുന്നില്‍ കൈകള്‍ കൂപ്പി  ശങ്കരന്‍ ആ ശ്ലോകം ചൊല്ലി .

“നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണു..
നമസ്തേ നമസ്തേ ഗദാ ചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാർത്ഥിഹാരിന്‍
സമസ്താപരാധം ക്ഷമാസ്വാകിലേശാ..
മുഖേ മന്ദഹാസം  നഖേ ചന്ദ്രഹാസം
കരേ ചാരുചക്രം സുരേഷാഭിവന്ദ്യം
ഭുജംഗേ ശയാനം  ഭജേ പദ്മനാഭം …”

ആര്യാംബയുടെ  കണ്ണുകള്‍  നിറഞ്ഞൊഴുകി. അമ്മയുടെ ആത്മാവ്  മോക്ഷത്തിലേക്ക് മടങ്ങുന്നത് കണ്ടു ശങ്കരന്‍ ആ കണ്ണുകള്‍ തഴുകിയടച്ചു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[19/10, 12:58] +91 81368 99914: *🔱🔥ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ?🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്.

ഗണപതിക്കുള്ള വഴിപാടാണിത്. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകലവിഘ്നങ്ങളും ഇല്ലാതാക്കാൻ‌ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്നു. വിഘ്നങ്ങൾ മാറ്റാൻ നാളികേരമുടയ്ക്കല്‍ സാധാരണയായി നടന്നുവരാറുള്ള ആചാരമാണ്. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ്‌ ഈ കർ‌മം അനുഷ്ഠിക്കുന്നത്‌. നാളികേരം ഒരിക്കൽ‌ പൊട്ടിയില്ലെങ്കില്‍ അതു വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ്‌ക്കാന്‍ ശക്തിയില്ലെന്നു സ്വയം തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണ്..

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[19/10, 12:59] +91 81368 99914: *⚜ശാക്തതന്ത്രം- ലളിതമായ വിലയിരുത്തൽ⚜*
🎀♾♾♾♾❣♾♾♾♾🎀

_അധ്യായം :5_

ശരീരത്തിലുള്ള ഇഡാ പിംഗള നാഡികളെ ഗംഗ യമുനയായും അതിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശ്വാസത്തേയും പ്രശ്വാസത്തേയും രണ്ടുമത്സ്യങ്ങളായുമാണ് യോഗികൾ പറയുന്നത്. പ്രാണായാമം കൊണ്ട് ഈ ശ്വാസപ്രശ്വാസങ്ങളെ നിയന്ത്രിച്ച് സമാധിയിലെത്തുന്നതിന് മത്സ്യഭക്ഷണമായി ആഗമസാരത്തിൽ പറയുന്നു. സജ്ജനസംസര്ഗം കൊണ്ട് മുക്തിയും ദുര്ജ്ജനസംസര്ഗം കൊണ്ട് ബന്ധവും ഉണ്ടാകുന്നു. അതിനാൽ സാധകൻ ദുര്ജനസംസര്ഗം ഉപേക്ഷിക്കണമെന്ന് തന്ത്രശാസ്ത്രം പറയുന്നു. ഇങ്ങിനെ ദുര്ജനസംസര്ഗം ഉപേക്ഷിക്കുന്നതിന് മുദ്ര എന്ന് വിജയതന്ത്രം പറയുന്നു. മൈഥുനത്തിന് ര ണ്ടിന്റെ ചേര്ച്ച എന്നാണര്ഥം. സഹസ്രാരപത്മത്തിലുള്ള ശിവതത്ത്വത്തോടു കുണ്ഡലിനിയുടെ ചേര്ച്ചയ്ക് മൈഥനുമെന്ന് പറയുന്നു. ഇങ്ങിനെ പഞ്ചമകാരങ്ങളെല്ലാം തന്നെ അന്തര്യാഗങ്ങളുടെ പ്രതീകമായി പറയപ്പെടുന്നു.

ഇങ്ങിനെ ഉത്കൃഷ്ടമായ ശാക്തോപാസന ഉത്കൃഷ്ടനായ സാധകനുമാത്രമെ ചെയ്യാനാകു. പരദ്രവ്യത്തിൽ അന്ധനെപോലെയും, പരസ്ത്രീയിൽ നപുംസകത്തെ പോലെയും, പരനിന്ദയിൽ മൂകനെ പോലെയും ഇരിക്കുന്ന ജിതേന്ദ്രിയനു മാത്രമെ ദേവ്യുപാസന ചെയ്യാനാകു എന്നര്ഥം. സകല ജഗതത്തിനും അധീശ്വരിയായ ദേവി തന്നെയാണ് ഞാനെന്ന് ബോധത്തിലേക്കുള്ള യാത്രയാണ് യഥാര്ഥത്തിൽ ദേവ്യുപാസന.

*അവസാനിച്ചു .......*


✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[19/10, 12:59] +91 81368 99914: *⚜എന്താണ് ശാപങ്ങൾ, വിവിധ തരം ശാപങ്ങളും, പരിഹാരങ്ങളും ⚜*
🎀♾♾♾♾❣♾♾♾♾🎀

ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപമൊക്കെ പുരാണങ്ങളിലെ അധ്യയങ്ങളായത് അങ്ങിനെയാണ്. ഇന്ന് കാലം മാറി. പക്ഷേ ശാപത്തെ ഭയക്കുന്നവര്‍ ഇന്നും നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവിശ്വാസങ്ങളും പലതും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ചില വിശ്വാസപ്രമാണങ്ങള്‍ ഇങ്ങിനെയാണ്.ഒരു വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്ക് അല്ലെങ്കില്‍ താല്പര്യങ്ങള്‍ക്ക് മറ്റൊരാള്‍ തടസ്സമാകുമ്പോഴുണ്ടാകുന്ന ദേഷ്യം, ദുഃഖം, നിരാശ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന അഗ്‌നി ഒരു ശിക്ഷയെന്നവണ്ണം മറ്റേയാള്‍ക്ക് ദോഷകരമായി ഭവിക്കുന്നു. ജീവിത പ്രതിസന്ധിയുണ്ടാക്കുന്നു. മനസ്സിനെയും ശരീരത്തെയും കര്‍മ്മമേഖലയെയും എല്ലാം സാരമായി ബാധിക്കുന്നു. ഏതൊരു ശാപത്തിനും ശാപമോക്ഷം അല്ലെങ്കില്‍ ശാപമോക്ഷമാര്‍ഗമുണ്ട്. സാത്വികരെ അല്ലെങ്കില്‍ ഈശ്വരാനുഗ്രഹമുള്ളവരെ ശപിച്ചാല്‍ ചില അവസരങ്ങളില്‍ തിരിച്ചടികളുണ്ടാകും. അവര്‍ക്കത് ഗുണകരമാവുകയും ചെയ്യും. ശപിക്കുന്ന സമയത്ത് നമ്മളിലുള്ള പോസിറ്റീവ് എനര്‍ജി പ്രാര്‍ത്ഥന അല്ലെങ്കില്‍ ഉപാസനശക്തി മുഖേന രൂപമാറ്റം സംഭവിച്ച് നെഗറ്റീവ് എനര്‍ജിയായി ആരെയാണോ ശപിക്കുന്നത് അയാള്‍ക്ക് ഏല്‍ക്കുന്നു. ഈശ്വരാധീനമില്ലാത്തവര്‍ അനാവശ്യമായി ശപിച്ചാല്‍ തിരിച്ചടി കിട്ടുന്നതാണ്. ശാപം താപമായി പലരേയും ബാധിച്ചുകൊണ്ടിരിക്കുന്നു. അതിനെ നിസ്സാരമായി കണക്കാക്കരുത്. ശാപങ്ങളെ പ്രധാനമായും 10 ആയി തരം തിരിക്കാം.

🔅ബ്രാഹ്മണശാപം/ബ്രഹ്മഹത്യ ശാപം
🔅സ്ത്രീ ശാപം
🔅ക്രയ-വിക്രയ ശാപം
🔅ബാലശാപം
🔅സര്‍പ്പശാപം
🔅ദേവതാശാപം
🔅ജന്മാന്തര ബാധാശാപം
🔅തൊഴില്‍- അന്നം വഴിമുടക്കിയ ശാപം
🔅ഗോ-മാര്‍ജ്ജാരരക്ഷോബാധ ശാപം
🔅മാതൃ-പിതൃ ശാപം

*ബ്രഹ്മഹത്യ ശാപം*
🎀➖➖🔅➖➖🎀
ബ്രാഹ്മണന്‍ എന്നാല്‍ ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ബ്രഹ്മത്തെ അടുത്തറിഞ്ഞവരാണ്. ബ്രഹ്മം എന്നാല്‍ ഈശ്വരന്‍. ഈശ്വരനെ പൂജിക്കുന്നവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരും. 84 ലക്ഷം ജന്മം ജീവനുള്ള ഒരു വസ്തുവിനുണ്ടെങ്കില്‍ അതിന്റെ അവസാന ജന്മമാണ് ബ്രഹ്മണജന്മം. ബ്രഹ്മണജന്മം കഴിഞ്ഞാല്‍ ഭഗവത് പാദത്തില്‍ ചേരുക എന്നതാണ് യഥാര്‍ത്ഥ ബ്രാഹ്മണന്റെ ദൗത്യം. അങ്ങനെയുള്ള ബ്രഹ്മണരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാണ് ബ്രഹ്മണശാപമേല്‍ക്കുന്നത്. ബ്രഹ്മണശാപം മൂന്ന് തലമുറവരെ പിന്‍തുടരുമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ അതിലും കഠിനമാണ് ബ്രാഹ്മഹത്യാ ശാപം.സാത്വികനായ ബ്രഹ്മണനെ അകാരണമായി വധിക്കുന്നത്. അത് ദുര്‍മരണമാണ്. 41 ദിവസത്തിനകം നാരായണ ബലിയെന്ന ക്രിയ ചെയ്തില്ലെങ്കില്‍ ബ്രഹ്മണന്റെ പ്രേതം ബ്രഹ്മരക്ഷസായി മാറും. ഇത് ശക്തമായി കൊന്ന ആളിനേയും കൊല്ലിച്ചയാളിനേയും കുടുംബത്തേയും തുടര്‍ന്നുള്ള ഏഴ് തലമുറയേയും വേട്ടയാടും. കുടുംബം തകര്‍ക്കും. സ്വസ്ഥത നശിപ്പിക്കും.
ദേവപ്രീതിയിലുള്ള ശാപമോക്ഷം ഒരു പരിധിവരെ വരുത്താവുന്നതാണ്. ഗോദാനം, ഗോമൂല്യദാനം, ഭൂദാനം, കാലുകഴികിച്ചൂട്ട് ഇവ ബ്രാഹ്മണ ശാപത്തിന് പരിഹാരമാണ്. സുദര്‍ശനഹോമം നടത്തി സ്വര്‍ണ്ണപ്രതിമയില്‍ ബ്രഹ്മരക്ഷസ്സിനെ ആവാഹിച്ച് ക്ഷേത്രസമര്‍പ്പണം ചെയ്യുക അല്ലെങ്കില്‍ പ്രതിഷ്ഠിക്കുക. ഗായത്രിഹോമം, ദാനം എന്നീ കര്‍മ്മങ്ങള്‍ ബ്രാഹ്മഹത്യാ പരിഹാര കര്‍മ്മങ്ങളാണ്. പ്രശ്നം ചിന്തിച്ചശേഷം മാത്രമേ പരിഹാരകര്‍മ്മം നിശ്ചയിക്കാവൂ.

*സ്ത്രീശാപം*
🎀➖➖🔅➖➖🎀
സ്ത്രീവധം, വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ വഞ്ചിക്കുക, സ്ത്രീകളുടെ മനസ്സ് നൊമ്പരപ്പെടുത്തുക, സ്ത്രീധനം വാങ്ങുക, സ്ത്രീയുടെ ഇഷ്ടമില്ലാതെ സ്ത്രീയെ സ്വന്തമാക്കുക ഇവയെല്ലാം സ്ത്രീശാപത്തിന് ഇടയാക്കും. സ്ത്രീശാപം കുടുംബത്ത് മറ്റ് വിവാഹപ്രായമെത്തിയവരുടെ വിവാഹത്തെയും വിവാഹം നടന്നാല്‍ ജീവിതത്തെയും വലയ്ക്കും. ഇത് കലികാലമാണ്. കുറ്റം ചെയ്തവര്‍ സമ്മതിക്കുന്നത് ചുരുക്കമാണ്.
വിവാഹതടസ്സം ഉണ്ടാവുക, സന്താനതടസ്സം ഉണ്ടാവുക, വിവാഹം കഴിഞ്ഞവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതിരിക്കുക ഒന്നിലധികം വിവാഹം കഴിഞ്ഞിട്ടും ബന്ധം നിലനില്‍ക്കാതെ വേര്‍പിരിയുക, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിരഹത അനുഭവിക്കുക ഇവയെല്ലാം സ്ത്രീശാപം മൂലം സംഭവിക്കാവുന്നതാണ്. സ്ത്രീശാപം സ്ത്രീ പ്രതിമയിലോ, വെള്ളിത്താലിയിലോ ആവാഹിച്ച് ക്ഷേത്രസമര്‍പ്പണം ചെയ്യുക. നിര്‍ധനയായ സ്ത്രീക്ക് നാരീപൂജ നടത്തി ഭോജനം, വസ്ത്രം, ദക്ഷിണ നല്‍കി തൃപ്തി വരുത്തുകവഴി സ്ത്രീശാപമോക്ഷം ലഭിക്കുന്നതാണ്.

*ക്രയ-വിക്രയ ശാപം*
🎀➖➖🔅➖➖🎀
പുരാതന കാലം മുതലേ ക്രയവിക്രയം അഥവാ എന്തെങ്കിലുമൊക്കെ വാങ്ങുക അല്ലെങ്കില്‍ വില്‍ക്കുകയെന്ന പതിവ് അനുവര്‍ത്തിച്ച് വരുന്ന ഒന്നാണ്. എല്ലാവരുമൊന്നും സത്യസന്ധരായിക്കൊള്ളണമെന്നില്ല. മനസ്സില്ലാ മനസ്സോടെ വാങ്ങുക, ബലപ്രയോഗത്തിലൂടെ വാങ്ങുക, യഥാര്‍ത്ഥ വില നല്‍കാതെ കബളിപ്പിച്ച് വാങ്ങുക, വാങ്ങുന്ന വസ്തുവിലുള്ള എന്തെങ്കിലും സ്വരൂപങ്ങള്‍ക്ക് വേണ്ടകാര്യങ്ങള്‍ ചെയ്യാതെ വില്‍ക്കുക/വില്‍ക്കാന്‍ ശ്രമിക്കുക ഇവയെല്ലാം ക്രയ-വിക്രയ ശാപത്തില്‍പ്പെടും. ശാപമുണ്ടായാല്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കും. ശാപഭൂമിയില്‍ മറ്റാരു താമസിച്ചാലും സ്വസ്ഥത ഉണ്ടാകില്ല. കാര്യകാരണ സഹിതം കവടി താംബൂലപ്രശ്നം ചിന്തിച്ച് വേണ്ട പരിഹാരം കൃത്യമായ രീതിയില്‍ ചെയ്താല്‍ ക്രയ-വിക്രയ ശാപം പൂര്‍ണ്ണമായും തീരുന്നതാണ്.

*ബാലശാപം*
🎀➖➖🔅➖➖🎀
ബാലന്മാര്‍ അഥവാ കുട്ടികള്‍ ഈശ്വരന്റെ വരദാനമാണ്. ഉള്ളില്‍ കള്ളവും കളങ്കവും ഇല്ലാത്തവര്‍. ഇന്ന് സമൂഹത്തില്‍ കുട്ടികളുടെ നേര്‍ക്ക് പലതരത്തിലുള്ള തിന്മകള്‍ നടക്കുന്നുണ്ട്. ഭ്രൂണഹത്യ, കുട്ടികളെ അനാഥാലയത്തില്‍ ഉപേക്ഷിക്കുക, ബാലവേല ചെയ്യിക്കുക, ബാലഹത്യ, വേണ്ടവിധം കുട്ടികളെ പരിചരിക്കാതിരിക്കുക, കഠിനമായി ഉപദ്രവിക്കുക ഇവയെല്ലാം ബാലശാപത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ബാലശാപം നിമിത്തം പല അനര്‍ത്ഥങ്ങളും ജീവിതത്തില്‍ ഉണ്ടാകാം. കുട്ടികള്‍ ജനിക്കാതിരിക്കുക, ജനിച്ച കുട്ടികള്‍ക്ക് വൈകല്യം ഉണ്ടാവുക, രോഗങ്ങള്‍ തുടരെത്തുടരെ വേട്ടയാടുക, മൊത്തത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുക, ഇവ തീര്‍ത്തും നിവാരണയോഗ്യമായതാണ്. കുട്ടികള്‍ മരണപ്പെട്ട വിഷയം മഹാസുദര്‍ശന ഹോമത്തിങ്കല്‍ ആവാഹിച്ച് മാറ്റാം. കുട്ടികളോട് കാട്ടിയ അനീതിമൂലമുള്ള ദോഷങ്ങളാണെങ്കില്‍ ദ്വാദശ നാമ മഹാവിഷ്ണു പൂജ നടത്തി 12 ബാല ബ്രാഹ്മണരെയോ 12 കുട്ടികളെയോ അന്നദാനം നടത്തി വസ്ത്ര ദക്ഷിണ സഹിതം തൃപ്തിപ്പെടുത്തിയാല്‍ മാറുന്നതാണ്. കഴിവതും കുട്ടികളോട് സൗമ്യമായി പെരുമാറുക. ദോഷങ്ങള്‍ വരാന്‍ എളുപ്പമാണ് മാറ്റാനാണ് പ്രയാസം.

*സര്‍പ്പശാപം*
🎀➖➖🔅➖➖🎀
പ്രശ്നങ്ങള്‍ ജീവിതത്തെ തകിടം മറിക്കുന്നു. ശാപങ്ങള്‍ ജീവിതത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ട്. ജാതകം ഗണിച്ചും കവടി പ്രശ്നം ചിന്തിച്ചും അവയ്ക്ക് യുക്തമായ പരിഹാരങ്ങളും കാണാം. ദോഷങ്ങളില്‍വച്ച് ഏറ്റവും ഗൗരവമേറിയത് സര്‍പ്പദോഷം/സര്‍പ്പശാപമാണ്. സര്‍പ്പങ്ങള്‍ എങ്ങനെയാണ് ശപിക്കുന്നതെന്ന് പലരും ചിന്തിക്കും. അവരോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സില്‍നിന്നും ഉണ്ടാകുന്ന ദേഷ്യം നെഗറ്റീവായി പരിണമിച്ച് ശാപമായി ചെയ്തവര്‍ക്കുമേല്‍ പതിക്കുന്നു. മനുഷ്യന് മനസ്സുള്ളപോലെ സര്‍പ്പങ്ങള്‍ക്കും മനസ്സുണ്ട്. മനസ്സിനെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണെന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. ഭൂമിയില്‍ എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ചും പ്രശ്ന ചിന്തനത്തിന് ശേഷവും മാത്രമേ ചെയ്യാവൂ. സര്‍പ്പങ്ങള്‍ സന്താനങ്ങളേയും രോഗങ്ങളേയും പ്രതികൂലമായി ബാധിക്കും. സന്താനദുഃഖവും, ചര്‍മ്മരോഗങ്ങളും മാറിയില്ലെങ്കില്‍ ദൈവജ്ഞനെക്കൊണ്ട് പ്രശ്നം കണ്ടെത്തി പ്രായശ്ചിത്തം ചെയ്തതിനുശേഷം ചികിത്സിച്ചാല്‍ ശുഭഫലമാണ്ടാകും. പരിശുദ്ധിയുടെ പ്രതീകങ്ങളാണ് സര്‍പ്പങ്ങള്‍. സര്‍പ്പക്കാവില്‍ വിസര്‍ജ്ജിക്കുക, തുപ്പുക, മലിന വസ്ത്രം നിക്ഷേപിക്കുക, കാവ് തീയിട്ട് നശിപ്പിക്കുക, കാവിലെ വൃക്ഷങ്ങള്‍ മുറിക്കുക, ഹീന പ്രവൃത്തികള്‍ ചെയ്യുക ഇതൊക്കെ അതികഠിനമായ സര്‍പ്പശാപങ്ങള്‍ക്ക് വഴിയൊരുക്കും. അബദ്ധവശാലെങ്കിലും ചെയ്തു പോയവരുണ്ടെങ്കില്‍ പരിഹാരം എത്രയും പെട്ടെന്ന് തന്നെ ചെയ്യുക. ഒരു പരിധിവരെയുള്ള സര്‍പ്പശാപ ദോഷങ്ങള്‍ക്ക് സര്‍പ്പബലി ഉത്തമമാണ്. പണ്ട് കാവുള്ളതും നശിപ്പിക്കപ്പെട്ടതും ആണെങ്കില്‍ പ്രശ്നചിന്തനശേഷം കാവ് ഒഴിപ്പിച്ച് മാറ്റാവുന്നതാണ്.

*ദേവതാശാപം*
🎀➖➖🔅➖➖🎀
ദേവതാശാപം പലവഴി വരാം. കുടുംബദേവതാ ശാപം, വഴിപാട് ശാപം, വെച്ചാശ്രയശാപം, ആചരിച്ചുവന്ന ആചാരങ്ങളില്‍ ഭംഗം വന്നതുമൂലമുള്ള ശാപം, ദേവതാ ധനം അപഹരിച്ചതുമൂലമുള്ള ശാപം, ഇവയെല്ലാം ദേവതാശാപങ്ങളില്‍പ്പെടും. പൊതുവേ എല്ലാവര്‍ക്കും കുടുംബക്ഷേത്രങ്ങള്‍ ഉള്ളവരാണ്. നമ്മള്‍ക്ക് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ അവരാല്‍ കഴിയുന്നതാണെങ്കില്‍ മാറ്റാനും മാറ്റുന്ന സ്ഥലം നിര്‍ദ്ദേശിക്കാനും ദോഷദുരിതങ്ങളുടെ ശക്തി കുറയ്ക്കാനും മാതൃവഴിയുള്ള ധര്‍മ്മതാ ക്ഷേത്രങ്ങളാണ് ഉത്തമം. കുടുംബക്ഷേത്രങ്ങളില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ദര്‍ശ്ശനം നടത്തണം.അവനവന്റെ ശക്തിക്കൊക്കുന്ന പോലെയുള്ള വഴിപാട് സമര്‍പ്പണവും അത്യാവശ്യമാണ്. കുടുംബദേവതകള്‍ കൈവിട്ടാല്‍ രക്ഷയില്ല. കുടുംബദേവതാശാപത്തിന് മൂന്ന് വെറ്റ ഒരു പാക്ക് 11 കാല്‍ രൂപ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ച് സമസ്താപരാധം പറഞ്ഞ് നമസ്‌കരിച്ച് എന്തു വഴിപാടാണോ നടത്തുന്നത് അതുതന്നെ വരാതിരുന്ന കാലം അഥവാ വര്‍ഷം എത്രയാണോ അത്ര എണ്ണത്തില്‍ അത് നടത്തി അത്രയും പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ കുടുംബദേവതാ ശാപത്തിന് ശമനം ഉണ്ടാകും.ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ ധനം എന്നാല്‍ ക്ഷേത്രകാര്യങ്ങള്‍ക്ക് ദേവീ ഭക്തജനങ്ങള്‍ നല്‍കുന്നതാണ്. അത് അപഹരിക്കുകയെന്നാല്‍ ഏഴ് ജന്മം കഴിഞ്ഞാലും പിന്‍തുടരുന്ന ശാപമാണ്. എടുത്ത ധനം തിരികെ നല്‍കുക പ്രായശ്ചിത്ത പരിഹാരക്രിയകള്‍ ചെയ്യുക. ദേവതമാരുടെ ശാപം വലിയ ശാപം തന്നെയാണ്. അവരുടെ സാന്നിധ്യ വൃക്ഷങ്ങള്‍ വെട്ടിയാലും അതുണ്ടാകും. ശാപനിവൃത്തി വരുത്തിയാല്‍ ശാന്തിയും സമാധാനവും കിട്ടുന്നതാണ്.

*ജന്മാന്തര ബാധാശാപം*
🎀➖➖🔅➖➖🎀
ജന്മം, പുനര്‍ജന്മം എന്നത് സത്യമാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയില്‍ ഒരാളെ ഹിപ്നോട്ടൈസ് ചെയ്തപ്പോള്‍ അയാളുടെ ഏഴു ജന്മം പുറകോട്ടുള്ള കാര്യങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഒരാത്മാവിന് പലജന്മങ്ങള്‍ ഉണ്ടെന്ന് ഉറപ്പിക്കാം. പൂര്‍വ്വ ജന്മങ്ങളില്‍ അരുംകൊലകള്‍ നടത്തുക, ദുര്‍സ്വരൂപങ്ങളെ ഉപദ്രവിക്കുക, പൂര്‍വ്വ ജന്മത്തില്‍ ശത്രുകൃതങ്ങളായിരിക്കുന്ന ബാധകള്‍ കൂടെക്കൂടുക ഇവയെല്ലാം ശാപംപോലെ മൂന്ന് ജന്മങ്ങള്‍ വരെ പിന്‍തുടരാം. കൂടാതെ ചില മഹാപാല കൃത്യങ്ങള്‍ ഏഴ് തലമുറയും ഏഴ് ജന്മവും ശാപമായി പിന്‍തുടരാറുണ്ട്. ഇതുമൂലം തടസ്സ വിഷയങ്ങളും മന്ദജീവിത പുരോഗതിയും ഉണ്ടാകാം. സൂക്ഷ്മവും വിശദവുമായ പ്രശ്ന ചിന്തയിലൂടെ മാത്രമേ ഇത് കണ്ടെത്തി ഏത് തരത്തിലാണോ ശാപമെന്ന് മനസ്സിലാക്കി യഥോചിതമായ ശാശ്വത പരിഹാരം ചെയ്യാനാവൂ. ബാധാശാപത്തിന് ശമനമുണ്ടായാല്‍ ക്ഷിപ്രമാത്രയില്‍തന്നെ ഗുണ അനുഭവങ്ങള്‍ കണ്ടുതുടങ്ങുന്നതാണ്.

*തൊഴില്‍-വഴി അന്നം മുടക്കിയ ശാപം*
🎀➖➖🔅➖➖🎀
ഒരു വ്യക്തിയുടെ ജീവിതത്തിന് അത്യാവശ്യ ഘടകങ്ങളാണ് തൊഴില്‍, വഴി, അന്നം/ആഹാരം. ഇവ ഏതെങ്കിലും വിധത്തില്‍ മുടക്കുന്നത് മഹാപരാധമാണ്. ഏറിയ പാപവും. കാരണവന്മാരോ, അവനവനോ ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് അവനോന് ഈ അവസ്ഥകള്‍ ഉണ്ടാകുന്നതായിരിക്കും. ഏതൊരു ശാപത്തിനും ശാപമോക്ഷമുണ്ട് എന്നതുപോലെ ഇതിനും ശാപമോക്ഷമുണ്ട്. ഏതിനാണ് മുടക്കം വരുത്തിയതെന്ന് മനസ്സിലാക്കി കുറ്റബോധത്തോടെ ദോഷപരിഹാരം ചെയ്തെങ്കിലേ പ്രതിസന്ധി മാറുകയുള്ളൂ.കഴിവതും മുടക്കാതിരിക്കുക. മുടക്കിയത് പുനരുദ്ധാരണം ചെയ്യുക. പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ ചെയ്യുക. കളങ്കമില്ലാത്ത മനസ്സുകളില്‍ നിന്നും വീഴുന്ന ഓരോ നൊമ്പരവും ആയിരമായിരം ശാപങ്ങള്‍ക്ക് തുല്യമാണ്. പ്രശ്നം ഉണ്ടാക്കിയിട്ട് പരിഹാരം തേടുന്നതിലും നല്ലത് പ്രശ്നമുണ്ടാകാതെ നോക്കുന്നതാണ്. വിധിപ്രകാരം ക്രിയ ചെയ്തില്ലെങ്കില്‍ ധനവും സമയവും നഷ്ടപ്പെടും. യാതൊരു ഫലവും ഉണ്ടാകുകയില്ല.

*ഗോ-മാര്‍ജ്ജാര രക്ഷോബാധാശാപം*
🎀➖➖🔅➖➖🎀
രക്ഷസുകളുടെ ഗണത്തില്‍പ്പെടുന്നവയാണ് ഗോ- മാര്‍ജ്ജാത രക്ഷസ്സ്. ഇവ വിഷ്ണു സങ്കല്‍പ്പത്തില്‍പ്പെടുന്നവയുമാണ്. ഇവയില്‍ത്തന്നെ അധമം (മോശം) ഉത്തമം (ശുഭം) എന്നിങ്ങനെ ഉണ്ട്. ഗോ (പശു), മാര്‍ജ്ജാരന്‍ (പൂച്ച) ഇവയ്ക്ക് അസാധാരണമായ രീതിയില്‍ മരണം സംഭവിച്ച് കഴിഞ്ഞാല്‍ പരിഹാരം ചെയ്താല്‍ ഉത്തമമായും പരിഹാരം ചെയ്തില്ലാ എങ്കില്‍ അധമമായും മാറുന്നതാണ്. അധമമാണ് വിഷമങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് പല ജീവിതഘട്ടങ്ങളിലും പിടിച്ചുലയ്ക്കും. കലഹങ്ങളും കഷ്ടപ്പാടുകളും ഐശ്വര്യമില്ലായ്മയും ഉണ്ടാകാനിടയുണ്ട്. ഇതിനെ ഹത്യ ചെയ്യുക അല്ലെങ്കില്‍ കൊല്ലുക; കൈയ്യബന്ധമായാല്‍ കൂടി തെറ്റാണ്. ഓരോ ജീവിക്കും ജീവിക്കാനുള്ള അവകാശമാണ്; നാം അതിലൂടെ തടസ്സപ്പെടുത്തുന്നത്. അത് വിപരീതമായി കര്‍മ്മമേഖലയേയും മറ്റും ബാധിക്കുന്നതാണ്. ഇതിന് പരിഹാരമായി വിഷ്ണുപൂജ നടത്തി ഗോരക്ഷസ്സിനെ ഗോവത്സ പ്രതിമയിലും മാര്‍ജ്ജാര രക്ഷസ്സിനെ മാര്‍ജ്ജാര പ്രതിമയിലും ആവാഹിച്ച് മാറ്റി ദുരിതശാന്തി വരുത്താവുന്നതാണ്.

*മാതൃ, പിതൃ ശാപം*
🎀➖➖🔅➖➖🎀
എന്ത് തെറ്റ് ചെയ്താലും അച്ഛനും അമ്മയും നമ്മോട് പൊറുക്കും എന്നൊരു വിചാരം മിക്കവര്‍ക്കുമുണ്ട്. അതിനുദാഹരണമാണ് നിത്യവും മാധ്യമങ്ങളില്‍ക്കൂടി മാതാവിനോടും പിതാവിനോടുമുള്ള മക്കളുടെയും കൊച്ചുമക്കളുടെയും ഹീനമായ പെരുമാറ്റങ്ങളുടെ വാര്‍ത്തകള്‍. ഒരു പരിധിവരെ അവര്‍ ക്ഷമിക്കുമെങ്കിലും പരിധി കഴിഞ്ഞാല്‍ അവരുടെ ഹൃദയത്തില്‍ നിന്ന് ഒഴുകിവരുന്ന കണ്ണുനീര്‍ മാത്രം മതി ശാപം ഉണ്ടാകുവാന്‍. അവനവന്‍ എത്രമാത്രം വളര്‍ന്നാലും അച്ഛനമ്മമാര്‍ക്ക് മക്കളല്ലാതാകുന്നില്ല. ദൈവത്തിന്റെ അടുത്തു നില്‍ക്കുന്നവരായാണ് മഹത്ഗ്രന്ഥങ്ങളില്‍ പോലും ഉത്തമരായ മാതാപിതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. അവരുടെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുക എന്നതാണ് മക്കളുടെ ധര്‍മ്മം. പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇനിയെങ്കിലും മനസ്സ് വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചെയ്തുപോയെങ്കില്‍ പരിഹാരമായി അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവരാണെങ്കില്‍ 101 പ്രാവശ്യം ജലാശയത്തില്‍ മുങ്ങി ഈറനോടെ വന്ന് 101 പ്രാവശ്യം അവരുടെ കാലുകഴുകിച്ച് ഏത്തമിട്ട് നവധാന്യങ്ങളും മറ്റ് ദ്രവ്യവും വസ്ത്രവും ദക്ഷിണയും സമര്‍പ്പിക്കുക. ശേഷം മൂന്ന് അനാഥ വൃദ്ധര്‍ക്ക് അന്നദാനവും നടത്തുക. പറ്റുന്നില്ല മരിച്ചുപോയിട്ടുള്ളവരാണെങ്കില്‍ മഹാവിഷ്ണു സങ്കല്‍പ്പത്തിലുള്ള ഹോമമായ തിലഹവനം ശ്രേഷ്ഠമായ രീതിയില്‍ നടത്തി അവരെ സങ്കല്‍പ്പിച്ച് പ്രതിമയുണ്ടാക്കി ഉത്തമനായ കര്‍മ്മിയെക്കൊണ്ട് വേദമന്ത്രങ്ങള്‍ വിധിപ്രകാരം ഉരുക്കഴിഞ്ഞ് 10001-ല്‍ കുറയാതെ ശാന്തി കര്‍മ്മങ്ങള്‍ നടത്തണം. ഏഴ് ബ്രാഹ്മണര്‍ക്ക് ഭോജനവും ദക്ഷിണവും സമര്‍പ്പിക്കണം. ശേഷം ശാപമോക്ഷം സിദ്ധിക്കുന്നതാണ്.

കടപ്പാട്

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[19/10, 12:59] +91 81368 99914: *⚜ഗുരുതി പൂജ,വിവിധ തരം ഗുരുതി പൂജാ രീതികൾ⚜*
🎀♾♾♾♾❣♾♾♾♾🎀

ദക്ഷിണ ഭാരതത്തിൽ, ആര്യന്മാരുടെ ആഗമനത്തിനു മുമ്പു തന്നെ, ഗുരുതി പൂജകൾ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാർ, ദേവതാ പ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും, പാടുകയും, ഊട്ടുകയും, ഗുരുതി മുതലായവ നടത്തുകയും ചെയ്താണ്, ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവ ക്ഷേത്രങ്ങളിലും, ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി, ഗുരുതിയും ഗുരുതിക്കളവും നില നിൽക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം, ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ്, ഗുരുതി. ആദികാലങ്ങളിൽ നടന്നിരുന്ന, മൃഗബലി ( കുരുതി )യുടെ പരിഷ്കരിച്ച രൂപമാണ്, ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്നത്. വെൺഗുരുതി, ചെങ്കുരുതി, കടും ഗുരുതി എന്നീ പ്രകാരം ഗുരുതികൾ കണ്ടു വരുന്നു. ഗുരുതിക്ക് കുരുസി എന്നും പാഠഭേദമുണ്ട്. അരിമാവ്, കലക്കി ഉണ്ടാക്കുന്നതാണ് വെൺഗുരുതി. ചെങ്കുരുതിയിൽ, മഞ്ഞൾ പൊടിയും ചുണ്ണാമ്പും, ഒരു പ്രത്യേക അനുപാതത്തിൽ ചേർക്കുന്നു. അല്പം ശര്‍ക്കര കൂടി ചേർത്ത്, രൂക്ഷത കുറച്ചും ഗുരുതി നടത്താറുണ്ട്. കടുംഗുരുതിയിൽ മഞ്ഞൾ പൊടിയും, ചുണ്ണാമ്പും, പുറമേ ചിരട്ടകരിയും നിണ സങ്കല്പത്തിൽ, നരി കുമ്പളങ്ങയും ചേർത്ത് കാണാറുണ്ട്. ഭദ്രകാളിയുടെ ഭൂതഗണങ്ങൾക്ക്, രക്തം കൊടുക്കുക എന്ന സങ്കല്‍പത്തിലാണ്, ഗുരുതി തർപ്പണം. രക്തേശ്വരി സങ്കല്പത്തിലാണ്, ഭദ്രകാളിക്ക് ഗുരുതി തർപ്പിക്കുക. ശ്രീജേഷ്ഠ, പാർവ്വതി, ദുർഗ്ഗ, ഭദ്രകാളി, സരസ്വതി എന്നീ പ്രകാരം യാമങ്ങളുണ്ട്. ഒരു യാമം എന്നു വച്ചാൽ, മൂന്നേമുക്കാൽ നാഴികയെന്നും, എഴര നാഴികയെന്നും, പത്തു നാഴികയെന്നും പാഠ ഭേദങ്ങളുണ്ട്. ഇതിൽ, മൂന്നാമത്തെ പാഠം സ്വീകരിച്ചാൽ, നട്ടുച്ചയ്ക്ക് നടത്തുന്ന വലിയ ഗുരുതി ജ്യേഷ്ഠായാമത്തിൽ വരും. ജ്യോതിശാസ്ത്രപരമായി പറഞ്ഞാൽ, ഇത് അഭിജിത്ത് മുഹൂർത്തം ആണ്. ലോകത്തുള്ള, സമസ്ത ദോഷങ്ങളെയും, മഹാവിഷ്ണു തന്‍റെ സുദര്‍ശന ചക്രം കൊണ്ട് മറച്ചു പിടിക്കുന്ന സമയം. ഈ സമയത്താണ്, വലിയഗുരുതി തർപ്പണം ചെയ്യപ്പെടുന്നത്. നട്ടുച്ചക്ക് ഗുരുതി നടത്താറുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ്, എറണാകുളം ജില്ലയിൽ, തെക്കേ ആമ്പല്ലൂരിൽ, സ്ഥിതി ചെയ്യുന്ന ആമ്പല്ലൂർ കാവ്‌ ഭഗവതി ക്ഷേത്രം.

ക്ഷേത്രമുറ്റത്ത്, വാഴപിണ്ടികൾ കൊണ്ടും, വാഴപ്പോളകൾ കൊണ്ടും, നിർമ്മിച്ച കളങ്ങളിൽ വിളക്കു വെക്കുന്നു. പിന്നീട്, കുരുത്തോലകൾ കൊണ്ട് അലങ്കരിച്ച്, പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ, നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ്, ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ, ധാരാളം പന്തങ്ങൾ നാട്ടാറുണ്ട്. 8, 16, 64 എന്നീ കണക്കുകളാണ് ഇതിനു പയോഗിക്കുന്നത്. ഇതിന്റെ നടുവിലെ പന്തമാണ്, ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും, മാലകൾ കൊണ്ടും, അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം, കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസാനം, ഈ കുമ്പളങ്ങകൾ വെട്ടി മുറിക്കുകയും ചെയ്യുന്നു.ഇതോടൊപ്പം, മഞ്ഞളും ചുണ്ണാമ്പും കലക്കി, ചുവന്ന നിറമാക്കിയ വെള്ളം, നിലത്തൊഴുക്കുകയും ചെയ്യുന്നു


*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

No comments: