Sunday, October 20, 2019

[20/10, 23:17] Malini Dipu Athmadhara: ദേവി തത്ത്വം-32

നമ്മൾ എല്ലാ ബന്ധങ്ങളും ഉണ്ടാക്കിയെടുക്കുന്നത് ഈ സുഖത്തിന് വേണ്ടിയാണ്. ഈ നൈമിഷികമായ ആനന്ദത്തിന് വേണ്ടിയാണ് നാം ഓരോ വസ്തുവിനോടും ആസക്തരാകുന്നത്. ഈ ആസക്തിയാണ് നമ്മുടെ ജീവനെ നിലനിർത്തി കൊണ്ടു പോകുന്നതും.

അമേരിക്കയിലൊക്കെ കുടുംബ ജീവിതം താറുമാറായപ്പോൾ അവർ പട്ടിയേയും പൂച്ചയേയും പിന്നീട് പുലി കുട്ടിയേയും, മലംപാമ്പിനേയും ഒക്കെ വളർത്താൻ തുടങ്ങിയിരിക്കുന്നു. എന്തിനെയെങ്കിലുമൊക്കെ സ്നേഹിക്കുമ്പോൾ അവനവന് ഒരു സുഖമനുഭവപ്പെടുന്നു എന്നത് കൊണ്ടാണിത്. അല്ലാതെ ആ വസ്തുവിനേയോ ആളേയോ സന്തോഷിപ്പിക്കാനല്ല.അതുകൊണ്ട് സ്നേഹിക്കാൻ ഒരു വസ്തു വേണം.

തമിഴിൽ കൃപാനന്ദ വാര്യർ എന്ന ഒരു ആളുണ്ടായിരുന്നു. വലിയ മുരുഗ ഭക്തനായിരുന്ന അദ്ദേഹം നർമ്മം കലർത്തിയും ഭക്തിയോടെയും പ്രഭാഷണം നടത്തിയിരുന്നു. അദ്ദേഹം പറയും ഒരുപാട് പുണ്യം ചെയ്താൽ അമേരിക്കയിൽ നായയായിട്ട് ജനിക്കുമെന്ന്. അത്ര രാജകീയമായാണല്ലോ അവർ നായ്ക്കളെ പരിപാലിക്കുന്നത്. പറഞ്ഞു വരുന്നത് ആസക്തി എന്തിനോടെങ്കിലും വേണം. ആസക്തി വയ്ക്കുമ്പോൾ അയാൾക്കൊരു സുഖം. ഇത് നമ്മുടെ ഋഷികൾ മുൻകൂട്ടി കണ്ടിരുന്നു.

ഉപനിഷത്തിൽ പറയുന്നു ബ്രഹ്മത്തിനെ ഒരു പക്ഷിയായി സങ്കൽപ്പിച്ചാൽ. പക്ഷിക്ക് എന്തൊക്കെയുണ്ട് ചിറകുണ്ട് , കൊക്കുണ്ട്, വാലുണ്ട്, ദേഹ ഭാഗവും ഹൃദയവുമുണ്ട്. അങ്ങനെ ബ്രഹ്മത്തിനെ സങ്കൽപ്പിക്കുകയാണെങ്കിൽ
തസ്യ പ്രിയമേവ ശിരഃ മോദോ ദക്ഷിണ പക്ഷഃ പ്രമോദ ഉത്തര പക്ഷഃ ആനന്ദ ആത്മാ ബ്രഹ്മ പുച്ഛം പ്രതിഷ്ഠാ
പക്ഷിക്ക് ശിരസ്സ് പ്രിയമാണ്. ആ പ്രിയം കൊണ്ടെന്തുണ്ടാകുന്നു മോദഃ, പ്രമോദഃ, ആനന്ദഃ . ഒരു വസ്തു നമുക്ക് മുൻകൂട്ടി ചിന്തിക്കുമ്പോൾ ഒരു പ്രിയം. കിട്ടിയാൽ വേണ്ടിയില്ലായിരുന്നു എന്നൊരു ആഗ്രഹം. അത് കൈയ്യിൽ കിട്ടുമ്പോൾ ഒരു സന്തോഷം. ഈ രണ്ട് സന്തോഷമാണ് നമ്മുടെ മോദവും, പ്രമോദവും. രണ്ട് ചിറക് ഇത് രണ്ടും വച്ചു കൊണ്ടാണ് നമ്മൾ ലോകത്ത് ജീവിക്കുന്നത്.

മോദവും പ്രമോദവും നമ്മുടെ ജീവിതത്തിന്റെ രണ്ട് വശങ്ങളാണ്. അതില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ കുടുംബ ജീവിതത്തിനെ ഋഷികൾ സമ്പൂർണ്ണമായി സ്വാംശീകരിച്ചു. അതിൽ തന്നെ സാത്വികരായ ശാക്തൻമാർ സമ്പൂർണ്ണമായി സ്വാംശീകരിച്ചു.

ഒരു പുരുഷൻ ഒരു സ്ത്രീ ലോകത്തിനെ മുഴുവൻ നിയന്ത്രിക്കുന്നത് ഇതാണ്. ഭാഗവതത്തിൽ പറയുന്നു ബ്രഹ്മാവ് ആദ്യം മനസ്സ് കൊണ്ട് പ്രജാപതിയേയും മറ്റും സൃഷ്ടിച്ചു. അതുകൊണ്ടൊന്നും സൃഷ്ടി പൂർണ്ണമാകാതായപ്പോൾ ബ്രഹ്മാവ് തന്നെ രണ്ടായി പിരിഞ്ഞുവത്രേ. പുരുഷനായിട്ടും, സ്ത്രീയായിട്ടും. കസ്യ രൂപം ദ്വിതാ അഭൂത്. സൗന്ദര്യ ലഹരിയിൽ ആചാര്യൻ എടുത്ത് പറയുന്നു. ത്വയാ ഹൃത്വാ വാമം വപുഃ അപരി തൃപ്തേന മനസാ ശരീരാർത്ഥം ശംഭോഹോ അപരമപി ശങ്കേ ഹൃദം അഭൂത്.

അംബികാ ദേവി പരമേശ്വരന്റെ പകുതിയെ വിഴുങ്ങി എന്നാണ്. ബാക്കി പകുതി കൂടി വിഴുങ്ങാനുള്ള ശ്രമമാണ് പ്രപഞ്ചത്തിൽ നടക്കുന്നത്. തമിഴിൽ നന്ദനാർ എന്ന ഒരു സിദ്ധൻ പാട്ടു പാടി. പാർവ്വതി എന്നും ശീമാട്ടി അതയ് പാതിയെ തിന്റ്രതുണ്ട് ഇന്നും പാതി ഇറുക്കത് പറയാ നീ പോയ് പാര് എന്റ്റ് ഉത്താരം താരം താരം.

അദ്ദേഹത്തിന്റെ യജമാനനോട് ചിതംബരത്തിൽ ചെന്ന് നടരാജനെ കാണാൻ അനുമതി ചോദിക്കയാണ്. യജമാനൻ പറഞ്ഞു നിനക്ക് പിത്തമാണോ അഥവാ ഭ്രാന്താണോ എന്ന്. അദ്ദേഹം പറഞ്ഞു അതെ ഭ്രാന്താണ് അതിന് ഈ പുറമേയുള്ള മരുന്നൊന്നും കഴിച്ചാൽ പോര. നെല്ലിക്ക തളം വച്ചാൽ മാറുമെന്ന് യജമാനൻ.നെല്ലിക്ക തളം വച്ചാലൊന്നും ഇത് മാറില്ല. പിത്തം തെളിയ മരുന്തൊന്റെറിക്കിത് പേരിംബം അന്ററി ഉള്ളയ് മറ്റ് മരുന്തുകൾ തിൻട്രാലും ഉള്ള്ക്ക് സെല്ലാത് അല്ലൽ പെടും മനം ഇല്ലാത് ഇല്ലയ് ദർശന പിത്തം തെളിയ മരുന്തൊന്റെറിക്കിത്.
ചിതംബര ദർശനം ഉണ്ടായാലേ ഈ പിത്തം അഥവാ ഭ്രാന്ത് മാറുകയുള്ളു. പാർവ്വതി പകുതി തിന്ന് കഴിഞ്ഞു വേഗം അനുമതി തരൂ എന്നാണ് കാവ്യാത്മകമായി അദ്ദേഹം പറയുന്നത്.

Nochurji 🙏🙏
[21/10, 03:05] Lakshmi Athmadhara: ശ്രീമദ് ഭാഗവതം 310
നാരദമഹർഷി ഒരു ഉപാഖ്യാനം പറയാണ്. പഞ്ചമസ്കന്ധത്തിൽ ഋഷഭയോഗീശ്വരന്റെ  കഥ പറഞ്ഞുവല്ലോ. നുറു മക്കള്. അതിൽ ഒൻപത് പേര് യോഗീശ്വരന്മാരായി. ആ ഒൻപത് പേരുടെ കഥയാണിവിടെ പറയണത്.

കവി, ഹരി, അന്തരീക്ഷൻ,  പ്രബുദ്ധൻ പിപ്പലായനൻ  ദ്രുമിളൻ ചമസൻ കരഭാജനൻ
ഈ നവയോഗികൾ, എവിടെയും സ്വതന്ത്രരായി സഞ്ചരിക്കാം അവർക്ക്. 

അവ്യാഹതേഷ്ടഗതയ: സുര സിദ്ധ സാധ്യ
ഗന്ധർവ്വ യക്ഷ നര കിന്നര നാഗലോകാൻ
മുക്താശ്ചരന്തി മുനിചാരണ ഭൂതനാഥ
വിദ്യാധരദ്വിജഗവാം ഭുവനാനി കാമം.

എവിടെ വേണമെങ്കിലും അവർക്ക് സ്വച്ഛന്ദമായി സഞ്ചരിക്കാം. സ്വതന്തരായി സഞ്ചരിക്കാം.
നിമി ചക്രവർത്തി ഒരു യാഗം നടത്തി അവിടേക്ക് ഈ നവയോഗികൾ യദൃശ്ചയാ വന്നു. യാഗം നടന്നു കൊണ്ടിരിക്ക്യാണ്. ഇവരെ കണ്ടിട്ട് രാജാവിന് അത്യധികം സന്തോഷമായി.  സാക്ഷാൽ ഭഗവദ്സ്വരൂപികൾ!!

മന്യേ ഭഗവത:  സാക്ഷാദ് പാർഷദാൻ വോ മധുദ്വിഷ:
വിഷ്ണോർഭൂതാനി ലോകാനാം പാവനായ ചരന്തി ഹി

ഈ നവയോഗികളെ കണ്ടിട്ട് അഗ്നികളെല്ലാം ഉദ്ധാനം ചെയ്തു. ഇവരുടെ തേജസ്സ് കണ്ടിട്ട് യാഗശാലയിൽ ഇരിക്കണ ഋഷികളെല്ലാം എഴുന്നേറ്റു നമസ്ക്കരിച്ചു.

രാജാവ് പറഞ്ഞു.
ഒരു മഹാത്മാവിനെ ദർശിച്ചാൽ തന്നെ അതീവ സുകൃതം!
ഇവിടെ ഇപ്പൊ ഇതാ ഒൻപത് സിദ്ധപുരുഷന്മാരെ ഒന്നിച്ച് ആവിർഭവിച്ചിരിക്കണു!
ഒൻപത് യോഗീശ്വരന്മാരെ ഒന്നിച്ചു  ദർശിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയിരിക്കണു!

വിഷ്ണോർഭൂതാനി ലോകാനാം പാവനായ ചരന്തി ഹി
വിഷ്ണു പാർഷദന്മാരായ നിങ്ങളുടെ സഞ്ചാരം
ലോകത്തെ മുഴുവൻ പവിത്രമാക്കുന്നു.

തീർത്ഥീ കുർവന്തി തീർത്ഥാനി സ്വാന്തസ്ഥേന ഗതാ ഫലാം
ഇവരുടെ സാന്നിദ്ധ്യം കൊണ്ടാണ് പവിത്രക്ഷേത്രങ്ങൾ പോലും പവിത്രമാകുന്നത്.

മനുഷ്യശരീരം കിട്ടണത് തന്നെ ദുർല്ലഭം
ദുർലഭോ മാനുഷോ ദേഹ: ദേഹിനാം ക്ഷണഭംഗുര:

എത്ര നാൾ ഈ ദേഹം നിലനില്ക്കും എന്നറിയില്ല്യ. ഓരോനാൾ പോയി പോയി ആയുസ്സ് എരിഞ്ഞു കൊണ്ടിരിക്ക്യാണ്. ഓട്ടക്കുടത്തിലെ വെള്ളം ചോർന്നുപോകുന്നതുപോലെ ആയുസ്സ് തീർന്നു കൊണ്ടിരിക്കണു.

തത്രാപി ദുർലഭം മന്യേ വൈകുണ്ഠപ്രിയദർശനം
മനുഷ്യ ശരീരം ലഭിക്കണതുതന്നെ ദുർലഭം. അ ഭഗവദ്പാർഷദന്മാരുടെ ദർശനം കിട്ടണത്  അത്യധികം ദുർലഭം.

തത്രാപി ദുർലഭം മന്യേ വൈകുണ്ഠപ്രിയദർശനം
അത ആത്യന്തികം ക്ഷേമം പൃച്ഛാമോ ഭവതോഽനഘാ:
സംസാരേ അസ്മിൻ ക്ഷണാർദ്ധോഽപി സത്സംഗ: ശേവധിർനൃണാം

സംസാരത്തിൽ അനേക വിധ ദു:ഖങ്ങളുടെ നടുവിൽ ഇരിക്കുമ്പോൾ ഒരു ക്ഷണനേരത്തേയ്ക്ക് ഒരു സത്സംഗം ജീവന് കിട്ടുന്നു.

ക്ഷണ അർദ്ധോഽപി
ഒരു കൈ ഞോടുക്കുന്ന വേഗത്തിൽ ഒരു മഹാപുരുഷന്റെ ദർശനം കിട്ടിയ ജീവന് അതൊരു വലിയ നിധി!
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: