Saturday, October 19, 2019

[19/10, 17:52] Reghu SANATHANA: *🎼പ്രാണായാമം*

ചിത്താദിസർവഭാവേഷു   ബ്രഹ്മത്വേനൈവഭാവനാത്
നിരോധഃ സർവവൃത്തീനാം
പ്രാണായാമഃ സ ഉച്യതേ.

ചിത്തം തുടങ്ങിയ എല്ലാ ഭാവങ്ങളിലും ബ്രഹ്മബുദ്ധി ഉറപ്പു വരുന്നതു നിമിത്തം ചിത്ത സങ്കല്പങ്ങളെല്ലാം നിരോധിക്കപ്പെടുന്നു. അതുതന്നെയാണ് പ്രാണായാമമെന്നു പറയപ്പെടുന്നത്.

*🎼പ്രാണായാമഃ സ ഉച്യതേ*

അതുതന്നെയാണ് പ്രാണായാമം. ഏത്? ചിത്തസങ്കല്പങ്ങളെല്ലാം നിരോധിക്കപ്പെടുന്നത്. യോഗശാസ്ത്രത്തിൽ ചിത്തവൃത്തി നിരോധം എന്നാണ് യോഗത്തെ നിർവചിച്ചിരിക്കുന്നത്. പ്രാണപരിസ്പന്ദമാണു ചിത്തം. ആ നിലയിൽ ചിത്തവൃത്തികളെ നിരോധിക്കാനുള്ള ഒരുപായമെന്ന നിലയിൽ പ്രാണായാമവും വിധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതിൽ ബ്രഹ്മഭാവന പരിശീലിക്കുന്ന ഒരാൾക്കു സ്വാഭാവികമായിത്തന്നെ ചിത്തവൃത്തികൾ നിരോധിക്കപ്പെടുന്നു. അതുകൊണ്ടാ ബ്രഹ്മഭാവന തന്നെയാണയാൾക്കു പ്രാണായാമം. എങ്ങനെയാണതു നേടേണ്ടത്? ചിത്താദിസർവ്വ ഭാവങ്ങളിലും ബ്രഹ്മബുദ്ധി ഉറപ്പിക്കണം. ചിത്തം ബുദ്ധി അഹങ്കാരം മനസ്സ് ഇന്ദ്രിയങ്ങൾ ദേഹം ബാഹ്യവിഷയങ്ങൾ എന്നിവയാണ് ചിത്താദിഭാവങ്ങൾ. ഇവയെല്ലാം ബോധ വിവർത്തങ്ങളായതുകൊണ്ട് ബ്രഹ്മം തന്നെയാണ്. ഇവയിലൊക്കെ ബ്രഹ്മ ബുദ്ധിഉറപ്പുവരുന്നതോടെ എല്ലാ ചിത്തവൃത്തികളും സർവ്വം ബ്രഹ്മമയം എന്ന ഏകചിത്തവൃത്തിയിൽ  ലയിച്ചൊന്നാകും. അതായത് ഏകചിത്തവൃത്തികൊണ്ട് ചിത്തത്തിന്റെ ബഹുവൃത്തി നിരോധിക്കപ്പെടും. ഇതു തന്നെയാണ് ചിത്തവൃത്തിനിരോധം. ചിത്തവൃത്തിനിരോധം തന്നെയാണു പ്രാണായാമം. ബ്രഹ്മബുദ്ധി ഉറപ്പു വരുന്ന ഒരാൾക്ക് ഇത് സ്വാഭാവികമായി സംഭവിക്കുന്നു. ഇനിയും യോഗശാസ്ത്ര പ്രസിദ്ധമായ പ്രാണായാമ പ്രക്രിയയിലൂടെ ചിത്തത്തെ നിരോധിച്ചാൽത്തന്നെ അതു പലപ്പോഴും താല്കാലിക നിരോധം മാത്രമേയാവൂ. പ്രാണായാമ പ്രക്രിയ ശീലിക്കാത്ത സമയങ്ങളിൽ ചിത്തം വീണ്ടും വൃത്തിചഞ്ചലമായി ഭവിക്കും. ബ്രഹ്മബുദ്ധി അഭ്യസിക്കുന്ന ഒരാൾക്ക് ഏതു കർമ്മത്തിലേർപ്പെട്ടിരിക്കുമ്പോഴും അതനായാസമായി അനുസന്ധാനം ചെയ്യാമെന്നുള്ളതുകൊണ്ട് സദാ ചിത്തനിരോധം നിലനിറുത്താവുന്നതേയുള്ളൂ.
[19/10, 17:52] Reghu SANATHANA: *ദീപാവലിയുടെ ദേശത്തനിമകള്‍*


അമ്മയും കുഞ്ഞും തമ്മിലുള്ള ദിവ്യമായ സ്‌നേഹത്തിന്റെ അടയാളമെന്നോണം പശുവിനെയും കിടാവിനെയും ആരതിയുഴിഞ്ഞുകൊണ്ടാണ് മഹാരാഷ്ട്രയില്‍ ചിലേടങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത്. ധനത്രയോദശിദിനം ബിസിനസ്സുകാര്‍ക്ക് പ്രിയപ്പെട്ട ദിവസമാണ്. സ്വര്‍ണവും വെള്ളിയുമടങ്ങിയ ലോഹങ്ങളും അടുക്കള ഉപകരണങ്ങളുമൊക്കെ വാങ്ങാന്‍ ശുഭകരമായ നാളുകളാണ് മഹാരാഷ്ട്രക്കാര്‍ക്ക് ദീപാവലി. നരകചതുര്‍ദശിക്ക് അതിരാവിലെ എണീറ്റ് എണ്ണയും സുഗന്ധദ്രവ്യങ്ങളും സമൃദ്ധമായുപയോഗിച്ചുള്ള സ്‌നാനം.

തുടര്‍ന്ന്, പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ആരതിയുഴിയുന്നു; അമ്മയോ ഭാര്യയോ ആകാം. അമാവാസിദിവസം ലക്ഷ്മീപൂജയുമുണ്ട്. വീടുകളിലും റോഡുകളിലും ദീപങ്ങളുടെ നിലയ്ക്കാത്ത നിര. വെടുക്കോപ്പുകളുടെ ചെകിടടപ്പിക്കുന്ന ഒച്ച. പൂജയ്ക്കുശേഷം ബിസിനസ്സുകാര്‍ പുതിയ അക്കൗണ്ട് ബുക്കുകള്‍ തുറക്കുന്നു. അന്ന് പണം കൊടുക്കല്‍ ഇല്ല. (ലക്ഷ്മി പുറത്തേക്ക് പോകാനുള്ള തല്ല, അകത്തേക്ക് വരാനുള്ളതാണെന്ന സങ്കല്‍പ്പം). മിക്കവാറുമെല്ലാ വീടുകളിലും പണം, സ്വര്‍ണം, ലക്ഷ്മിയുടെ ബിംബം എന്നിവ വച്ച് പൂജിക്കുന്നു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയുമെല്ലാം ക്ഷണിച്ചുവരുത്തി ആഘോഷത്തെ സാമൂഹികതലത്തിലേക്കുയര്‍ത്തുന്നു. വീട് വൃത്തിയാക്കാനുപയോഗിച്ച ചൂലുപോലും ചിലേടങ്ങളില്‍ പൂജിക്കപ്പെടുന്നു എന്നതിലെ ‘സര്‍വേശ്വരമയ’മെന്ന ഭാവന ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഭാര്യ ഭര്‍ത്താവിന്റെ നെറ്റിയില്‍ സ്‌നേഹത്തിന്റെയും ആദരിവന്റെയും തിലകം ചാര്‍ത്തുന്നു. ഭര്‍ത്താവ് ഭാര്യയ്ക്ക് സംരക്ഷണ ബോധത്തിന്റെയും സമഭാവനയുടെയും സമ്മാനം നല്‍കുന്നു. സഹോദരീസഹോദരബന്ധം കൂടുതല്‍ ദൃഢതരമാക്കുന്നതിന്റെ ദിനങ്ങള്‍കൂടിയാണ് മഹാരാഷ്ട്രക്കാര്‍ക്ക് ദീപാവലി. ആങ്ങളമാരുടെ വിജയകരമായ ജീവിതത്തിനും ദീര്‍ഘായുസ്സിനും വേണ്ടി സഹോദരിമാര്‍ പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തുന്നു. സഹോദരന്മാര്‍ സഹോദരിമാര്‍ക്ക് കൈനിറയെ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നു.

ദീപനിര കൊളുത്തിവയ്ക്കലും പടക്കം പൊട്ടിക്കലും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യലുമെല്ലാം ഒറീസ്സയിലുമുണ്ട്. ചിലര്‍ കുടുംബപരദേവതയായ ‘മഹാവിദ്യ’യെ പൂജിക്കുന്നു. ദീപാവലി ദിവസം അതിരാവിലെ ചിലര്‍ തര്‍പ്പണം നടത്തുന്നു. മറ്റു ചിലര്‍ വീട്ടുമുറ്റത്ത് ഒരു ബോട്ടിന്റെ കോലം വരച്ചുവയ്ക്കുന്നു. ഈ ബോട്ടിന് ഏഴ് അറകളുണ്ടായരിക്കും. ഓരോ അറയിലും പഞ്ഞി, കടുക്, ഉപ്പ്, ചീരയിലത്തണ്ട്, മഞ്ഞള്‍, ഒരുതരം കാട്ടുവള്ളിച്ചെടി എന്നിവകൊണ്ട് നിറയ്ക്കുന്നു. മധ്യഭാഗത്തുള്ള അറയില്‍ പ്രസാദത്തിനുവേണ്ടിയുള്ള വഴിപാടു സാധനങ്ങളായിരിക്കും ഉണ്ടായിരിക്കുക. വഴിപാടിനുമുകളില്‍ വിളക്കുതിരി ചുറ്റിയ ഒരു കമ്പ് വച്ചിട്ടുണ്ടാകും. കുടുംബാംഗങ്ങള്‍ ചെറിയൊരു കെട്ട് കമ്പുകള്‍ കൈയില്‍ പിടിച്ചിരിക്കും. പൂജ തുടങ്ങും മുന്‍പ് പ്രസാദത്തിനുമേല്‍ വച്ചിരിക്കുന്ന തിരി കൊളുത്തും. കുടുംബാംഗങ്ങള്‍ തങ്ങളുടെ കൈയിലിരിക്കുന്ന കമ്പുകളിലേക്ക് അതില്‍നിന്ന് തീ പകരും. മന്ത്രങ്ങളുരുവിട്ട് അത് ആകാശത്തേക്കുയര്‍ത്തിപ്പിടിക്കും. ചിലര്‍, കാര്‍ഷികോപകരണങ്ങളും പൂജയ്ക്ക് വിധേയമാക്കും.
ബീഹാറിലെ ആദിവാസികള്‍ അന്ന് കാളീപൂജ ചെയ്യുന്നു. മലയാളികള്‍ കാര്‍ത്തികനാളില്‍ ചെയ്യുന്നതുപോലെ അവര്‍ അന്ന് ഇളനീര്‍ കഴിക്കുന്നു.

ബംഗാളിലും അസമിലും ദീപാവലിക്ക് കാളിയെ പൂജിക്കുന്നു. അറുപത്തിനാലായിരം യോഗിനിമാരോടൊത്ത് മഹാകാളി പ്രത്യക്ഷയായ ദിവസമാണവര്‍ക്ക് ദീപാവലി. മണ്‍മറഞ്ഞ പിതൃക്കളുടെ സ്മരണയ്ക്കായും ഇവിടങ്ങളില്‍ ദീപങ്ങള്‍ തെളിയുന്നു. രാത്രി മുഴുവന്‍ വെടിക്കെട്ടിന്റെ പൂരമായിരിക്കും.

നരകചതുര്‍ദശിക്കാണ് ഗോവയില്‍ ദീപാവലിയാഘോഷം നടക്കുന്നത്. വീടുകള്‍ ശുചീകരിച്ച് മെഴുകുതിരി, മണ്‍വിളക്കുകള്‍, മാവിലകള്‍, പൂക്കള്‍ എന്നിവകൊണ്ട് അലങ്കരിക്കുന്നു. ഗൃഹോപകരണങ്ങള്‍ തേച്ചുമിനുക്കി വെടിപ്പാക്കുന്നു. അടുത്ത ദിവസത്തെ സമൃദ്ധമായ സ്‌നാനത്തിനാവശ്യമായ ജലം, അലങ്കരിച്ച വലിയ പാത്രങ്ങളില്‍ നിറച്ചുവയ്ക്കുന്നു. പുല്ലും വെടിക്കോപ്പുകളും നിറച്ച് കടലാസുകൊണ്ട്, നിഷ്ഠുരതയുടെ മൂര്‍ത്തീഭാവമായ നരകാസുരന്റെ കോലമുണ്ടാക്കിവയ്ക്കുന്നു, തലേദിവസംതന്നെ. അതിരാവിലെ നാലുമണിയോടുകൂടി എല്ലാവരും ചേര്‍ന്ന് അതിന് തീകൊളുത്തുന്നു. അധര്‍മത്തിന്റെ വിനാശവും, തിന്മയുടെ ചാരവുകൊണ്ട് സമാധാനചിത്തരായ ജനങ്ങള്‍ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ത്തിയ അഭ്യംഗസ്‌നാനത്തിനായി വീടുകളിലേക്ക് മടങ്ങുന്നു. അജ്ഞതയുടെയും അഹങ്കാരത്തിന്റെയും അന്ധകാരരൂപമാര്‍ന്ന നരകാസുരനെ നിഗ്രഹിക്കുന്നതിനെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് കയ്‌പ്പേറിയ കായ്കനികളെ നിലത്തിട്ട് ചവിട്ടിയരയ്ക്കുന്നൊരു ചടങ്ങുമുണ്ട് അവിടങ്ങളില്‍. ഇവിടെയും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ആരതി അര്‍പ്പിക്കുന്നു. പകരം പുരുഷന്മാര്‍ സൗഹാര്‍ദ്ദത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നു.

രാജസ്ഥാനില്‍ ദീപാവലിനാളില്‍ പൂച്ചയെ പൂജിക്കുന്നു. മഹാലക്ഷ്മിയായി സങ്കല്‍പ്പിച്ച് പൂച്ചയ്ക്ക് സ്വാദിഷ്ഠവിഭവങ്ങള്‍ കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പൂച്ച അതു മുഴുവന്‍ ഭക്ഷിക്കുന്നത് മംഗളകരമാണത്രേ.

ഭാരതമെങ്ങും പൊതുവേ നാലുനാള്‍ നീളുന്ന ആഘോഷമാണ് ദീപാവലി. ആശ്വിനമാസത്തിലെ കൃഷ്ണപക്ഷത്രയോദശി മുതല്‍ ശുക്ലപക്ഷപ്രഥമവരെ നാലു ദീപ്തദിനങ്ങള്‍.
ആത്മീയതയുടെയും അകളങ്കമായ ഭൗതികതയുടെയും വെളിച്ചത്തിനുവേണ്ടിയുള്ള ഭാരതീയന്റെ അദമ്യമായ അന്തര്‍ദാഹത്തില്‍നിന്നുയിര്‍ക്കൊണ്ട ദിവ്യസങ്കല്‍പ്പമാണ് ദീപാവലി. ആസുരികതയുടെ തമസ്സില്‍പ്പെട്ടുപോകുന്ന ബോധമണ്ഡലത്തെ പ്രകാശത്തിന്റെ സുരപഥത്തിലേക്കാനയിക്കാന്‍ ജീവന്റെ ചെരാതില്‍ പ്രേമദീപങ്ങള്‍ കൊണ്ടൊരാരതി. ജീവിതദേവതയുടെ എഴുന്നള്ളത്തിനെ എതിരേല്‍ക്കാന്‍ വെടിവഴിപാടുകളുടെ ചില ദിനരാത്രങ്ങള്‍.

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും വ്യത്യസ്തമെങ്കിലും ദീപാവലിയുടെ അന്തസ്സത്ത ഒന്നുതന്നെ, ആത്യന്തികവിജയം നന്മയ്ക്ക്, ധര്‍മത്തിന്, സത്യത്തിന്!
[19/10, 17:55] Reghu SANATHANA: അപരോക്ഷാനുഭൂതി -117

    ഇനി പതിനൊന്നാമത്തെ യോഗാംഗമായ പ്രാണായാമത്തെ വിവരിക്കാനൊരുമ്പെടുന്നു.

  ചിത്താദിസർവഭാവേഷു
  ബ്രഹ്മത്വേനൈവഭാവനാത്
  നിരോധഃ സർവവൃത്തീനാം
  പ്രാണായാമഃ സ ഉച്യതേ   (118)

    ചിത്തം തുടങ്ങിയ എല്ലാ ഭാവങ്ങളിലും ബ്രഹ്മബുദ്ധി ഉറപ്പു വരുന്നതു നിമിത്തം ചിത്ത സങ്കല്പങ്ങളെല്ലാം നിരോധിക്കപ്പെടുന്നു. അതുതന്നെയാണ് പ്രാണായാമമെന്നു പറയപ്പെടുന്നത്.

പ്രാണായാമഃ സ ഉച്യതേ
 
      അതുതന്നെയാണ് പ്രാണായാമം. ഏത്? ചിത്തസങ്കല്പങ്ങളെല്ലാം നിരോധിക്കപ്പെടുന്നത്. യോഗശാസ്ത്രത്തിൽ ചിത്തവൃത്തി നിരോധം എന്നാണ് യോഗത്തെ നിർവചിച്ചിരിക്കുന്നത്. പ്രാണപരിസ്പന്ദമാണു ചിത്തം. ആ നിലയിൽ ചിത്തവൃത്തികളെ നിരോധിക്കാനുള്ള ഒരുപായമെന്ന നിലയിൽ പ്രാണായാമവും വിധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതിൽ ബ്രഹ്മഭാവന പരിശീലിക്കുന്ന ഒരാൾക്കു സ്വാഭാവികമായിത്തന്നെ ചിത്തവൃത്തികൾ നിരോധിക്കപ്പെടുന്നു. അതുകൊണ്ടാ ബ്രഹ്മഭാവന തന്നെയാണയാൾക്കു പ്രാണായാമം. എങ്ങനെയാണതു നേടേണ്ടത്? ചിത്താദിസർവ്വ ഭാവങ്ങളിലും ബ്രഹ്മബുദ്ധി ഉറപ്പിക്കണം. ചിത്തം, ബുദ്ധി, അഹങ്കാരം, മനസ്സ്, ഇന്ദ്രിയങ്ങൾ, ദേഹം, ബാഹ്യവിഷയങ്ങൾ എന്നിവയാണു ചിത്താദിഭാവങ്ങൾ. ഇവയെല്ലാം ബോധ വിവർത്തങ്ങളായതുകൊണ്ട് ബ്രഹ്മം തന്നെയാണ്. ഇവയിലൊക്കെ ബ്രഹ്മ ബുദ്ധിഉറപ്പുവരുന്നതോടെ എല്ലാ ചിത്തവൃത്തികളും 'സർവ്വം ബ്രഹ്മമയം' എന്ന ഏകചിത്തവൃത്തിയിൽ  ലയിച്ചൊന്നാകും. അതായത് ഏകചിത്തവൃത്തികൊണ്ട് ചിത്തത്തിന്റെ ബഹുവൃത്തി നിരോധിക്കപ്പെടും. ഇതു തന്നെയാണ് ചിത്തവൃത്തിനിരോധം. ചിത്തവൃത്തിനിരോധം തന്നെയാണു പ്രാണായാമം. ബ്രഹ്മബുദ്ധി ഉറപ്പു വരുന്ന ഒരാൾക്ക് ഇത് സ്വാഭാവികമായി സംഭവിക്കുന്നു. ഇനിയും യോഗശാസ്ത്ര പ്രസിദ്ധമായ പ്രാണായാമ പ്രക്രിയയിലൂടെ ചിത്തത്തെ നിരോധിച്ചാൽത്തന്നെ അതു പലപ്പോഴും താല്കാലിക നിരോധം മാത്രമേയാവൂ. പ്രാണായാമ പ്രക്രിയ ശീലിക്കാത്ത സമയങ്ങളിൽ ചിത്തം വീണ്ടും വൃത്തിചഞ്ചലമായി ഭവിക്കും. ബ്രഹ്മബുദ്ധി അഭ്യസിക്കുന്ന ഒരാൾക്ക് ഏതു കർമ്മത്തിലേർപ്പെട്ടിരിക്കുമ്പോഴും അതനായാസമായി അനുസന്ധാനം ചെയ്യാമെന്നുള്ളതുകൊണ്ട് സദാ ചിത്തനിരോധം നിലനിറുത്താവുന്നതേയുള്ളൂ.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[19/10, 17:55] Reghu SANATHANA: വിവേകചൂഡാമണി - 57

    യോഗിവര്യനായ ശ്രീ ജ്ഞാനേശ്വരൻ തന്റെ ഗീതാ വ്യാഖ്യാനത്തിൽ അന്യാദൃശമായ ഒട്ടേറെ ഉപമകളിലൂടെ ഈ ആശയത്തെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. വൈരാഗ്യ സമ്പന്നനായ ഒരു സാധകൻ ഭോഗ്യവിഷയവസ്തുക്കളുടെ നേരെ എന്തു മനോഭാവമാണ് കൈക്കൊള്ളുക എന്നു കാണിക്കാൻ അദ്ദേഹം നൽകുന്ന ഉദാഹരണങ്ങൾ ശ്രദ്ധേയമാണ്--- ചീഞ്ഞുനാറുന്ന ഒരു രാജകുമാരിയുടെ മൃതദേഹം ആലിംഗനം ചെയ്യാൻ ഒരുവന്ന് എത്രത്തോളം കാമനയുണ്ടാകാമോ;  കുഷ്ഠരോഗിയുടെ വ്രണങ്ങളിൽ നിന്നും ഒഴുകുന്ന ജലം കുടിച്ച് ദാഹം ശമിപ്പിക്കുന്നതിൽ ഒരാൾക്ക് എത്രത്തോളം തൃപ്തിയുണ്ടാകാമോ; മൂശയിലെ തിളച്ചുരുകുന്ന ലോഹദ്രവത്തിൽ മുങ്ങിക്കുളിച്ച് ക്ഷീണം തീർക്കാൻ ഒരുവന്ന് എത്രത്തോളം സന്നദ്ധതയുണ്ടാകാമോ; അത്രത്തോളം ഉത്സാഹവും  വെമ്പലുമുണ്ടാകും ഒരു യഥാർത്ഥ വൈരാഗിക്ക് വിഷയവസ്തുക്കളുടെ പിന്നാലെ ഓടാൻ! വിഷയ വസ്തുക്കളുടെ നശ്വരസ്വഭാവവും പൊള്ളത്തരവും ശരിക്കും ബുദ്ധിക്കു ബോധ്യമായാൽ അവയിലൂടെ സംതൃപ്തി നേടിക്കളയാം എന്ന പ്രതീക്ഷയോടെ മനസ്സ് അവയ്ക്കു പിന്നാലെ കുതിക്കുകയില്ല എന്ന വസ്തുതയെ വ്യക്തമാക്കാൻ വളരെ സമർത്ഥങ്ങളാണ് ഈ ഉദാഹരണങ്ങൾ. വിവേകശക്തിയെ പൂർണ്ണമായ അളവിൽ ജീവിതത്തിൽ പ്രായോഗികമാക്കുമ്പോൾ, ആ വ്യക്തിയിൽ സംജാതമാകുന്ന തൃഷ്ണാരാഹിത്യമാണ് 'വൈരാഗ്യം'.

  വിരജ്യ വിഷയവ്രതാത്
  ദോഷദൃഷ്ട്യാ മുഹുർമുഹുഃ
  സ്വലക്ഷ്യേ നിയതാവസ്ഥാ
  മനസഃശമ ഉച്യതേ          (22)

      വിഷയങ്ങളെല്ലാം ദോഷദൂഷിതങ്ങളും അനർത്ഥ കാരികളുമാണെന്ന് കണ്ട്, അവയിൽ നിന്ന് വീണ്ടും വീണ്ടും പിൻവാങ്ങി, സ്വലക്ഷ്യമായ ആത്മതത്വത്തിൽത്തന്നെ നിശ്ചലമായി നിലകൊള്ളുന്ന മനസ്സിന്റെ ശാന്തമായ അവസ്ഥയാണ് ശമം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[19/10, 17:56] Reghu SANATHANA: #അമൃതവചനം
#ആഹാരത്തിൽനിയന്ത്രണമില്ലാതെ,
#മനസ്സിനെനിയന്ത്രിക്കുവാൻകഴിയില്ല

മക്കളെ,,
ഊണുകഴിക്കുമ്പോള്‍, ഒരു ഉരുള വീതം ഭര്‍ത്താവ് ഭാര്യയ്ക്കും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കും ഉരുട്ടിക്കൊടുക്കുക. കുടുംബാംഗങ്ങളില്‍ പരസ്പരം സ്‌നേഹം ഊട്ടി ഉറപ്പിക്കുവാന്‍ ഇത് സഹായിക്കും. പണ്ടുകാലങ്ങളില്‍, ഭര്‍ത്താവിന്റെ ഉച്ഛിഷ്ടം ഭാര്യ പ്രസാദമായി കരുതി കഴിച്ചിരുന്നു. അന്നൊക്കെ ഭാര്യയ്ക്ക്, ഭര്‍ത്താവ് കാണപ്പെട്ട ദൈവമായിരുന്നു. ഇന്ന് ആ മനോഭാവമുള്ള ഭാര്യയെയോ, അതിന് യോഗ്യതയുള്ള ഭര്‍ത്താവിനെയോ കണ്ടുകിട്ടാന്‍ പ്രയാസമാണ്. ഇന്ന് ഓരോ യുവാവും, സീതെയപ്പോലുള്ള ഭാര്യയെ വേണമെന്നാണ് പറയുന്നത്. എന്നാല്‍ താന്‍ സ്വയം രാമനായി ജീവിക്കുന്നുണ്ടോ എന്ന് നോക്കുന്നില്ല. ആഹാരത്തില്‍ നിയന്ത്രണമില്ലാതെ, മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയില്ല. ഭക്ഷണം ആരോഗ്യം നിലനിര്‍ത്താനായിരിക്കണം; നാക്കിന്റെ രുചിക്കുവേണ്ടിയാകരുത്. നാക്കിന്റെ രുചി വിടാതെ ഹൃദയത്തിന്റെ രുചി അറിയാന്‍ സാധിക്കില്ല. സാധന ചെയ്യുന്ന മക്കള്‍, സാത്വികാഹാരംതന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. അമിതമായ ഉപ്പും മധുരവും എരിവും പുളിയും മറ്റും വര്‍ജിക്കുന്നത് നല്ലതാണ്. കാരണം, നാം കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശമാണ് മനസ്സായിത്തീരുന്നത്. അന്നശുദ്ധി മനഃശുദ്ധിയിലേക്ക് നയിക്കും.
#അമ്മ
(മാതാ അമൃതാനന്ദമയി ദേവി )
[19/10, 17:56] Reghu SANATHANA: *സനാതനം 54*
🌻🌸🌻🌸🌻🌸🌻🌻🌸🌻

*കാമം*

*കാമം എന്നതിന് ആഗ്രഹം എന്നും കാമപൂരണം എന്നതിന് ആഗ്രഹനിവൃത്തി എന്നും അർത്ഥം പറയാം. കാമങ്ങളിൽ നിന്നുള്ള മോചനം; അതാണ് മൂന്നാമത്തെ പുരുഷാർത്ഥമായ വാനപ്രസ്ഥത്തിന്റെ ധർമ്മം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ആഗ്രഹങ്ങളിലുള്ള അന്തരമാണ്. മൃഗങ്ങൾക്ക് ഭക്ഷണം, ഉറക്കം, വംശോൽപ്പാദനം ഇവയാണ് പ്രധാന ആഗ്രഹങ്ങൾ. പക്ഷെ സർവ്വശക്തനാണെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അതിരുകളില്ല.*

*നമുക്ക് ഈ ലോകം എന്നെങ്കിലും വിട്ടു പോകേണ്ടി വരുമെന്നും, അങ്ങിനെ പോയാലും മറ്റൊരു വേഷത്തിൽ തിരിച്ചുവന്ന് ഇതേ വിധത്തിലുള്ള ദുഃഖങ്ങൾ വീണ്ടും ആവർത്തിക്കേണ്ടി വരും എന്നും മനസ്സിലാക്കാൻ നാം മെനക്കെടുന്നില്ല. മരണത്തെക്കുറിച്ചും പുനർജന്മത്തെ കുറിച്ചുള്ള ബോധമാണ് അടിസ്ഥാനപരമായ അറിവ്. അങ്ങിനെയുള്ള ബോധം ഉണ്ടാകാനുള്ള ഏറ്റവും വലിയ തടസ്സം കാമമാണ്. ലൗകിക വസ്തുക്കളോടുള്ള ഇഷ്ടവും, താൽപ്പര്യവും, അഭിരുചിയും ആദ്യം മാറിക്കിട്ടണം.*

*ആഗ്രഹങ്ങൾ സാധിച്ചാലേ സംതൃപ്തിയും അതിൽ കൂടി വൈരാഗ്യവും ഉണ്ടാവുകയുള്ളൂ. അതായത്, നാലാമത്തെ പുരുഷാർത്ഥമായ മോക്ഷത്തിനു മുൻപ് ആഗ്രഹങ്ങളെല്ലാം ധർമ്മത്തിനനുസൃതമായി സാധിച്ച് മതിവരണം. നിവൃത്തിക്കപ്പെടാത്ത ആഗ്രഹങ്ങൾ മോക്ഷകാരണമല്ല; പുനർജന്മ കാരണവുമാണ്. അങ്ങിനെയാണെങ്കിൽ ആഗ്രഹങ്ങൾ അനുഭവിച്ച് തൃപ്തിവന്നില്ലെങ്കിലോ?*

*ഗാർഹസ്ഥ്യജീവിതത്തിൽ നിങ്ങളുടെ ജീവിതാവശ്യങ്ങളും ആഗ്രഹങ്ങളും എന്തെല്ലാമാണോ, അതെല്ലാം നിവൃത്തിച്ച് കിട്ടാൻ ശ്രമിക്കേണ്ടതാണ്. ധാർമ്മികാനുഷ്ഠാനങ്ങൾ, അതിന് അനുയോജ്യമായ ധനസമ്പാദനം, അതുകൊണ്ട് പൂർത്തീകരിക്കാവുന്ന ആഗ്രഹങ്ങളും; ഇതൊക്കെ കൃത്യമായും കണിശമായും വേലികെട്ടി വേർതിരിച്ച മേഖലകളാണ്. ഇതിന് രണ്ട് ഉപാധികളുണ്ട്. ഒന്ന്, ആഗ്രഹപൂർത്തിക്ക് ധാർമ്മിക അടിസ്ഥാനം ഉണ്ടായിരിക്കണം. രണ്ട്, കയ്യിലുള്ള സമ്പത്തിൽ ഒതുങ്ങുന്നതായിരിക്കണം ആഗ്രഹങ്ങൾ. ഇവിടെയാണ് നിയന്ത്രണത്തിലെ കാർക്കശ്യം.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
191018

No comments: