Monday, October 28, 2019

[28/10, 20:53] Sudha Bharat New: സത്ത്-ചിത്ത്-ആനന്ദം = സച്ചിദാനന്ദം

സത്ത് = (വാസ്തവത്തിൽ)ഉള്ളത്
ചിത്ത് = അറിയുന്നു
ആനന്ദം = ഉള്ളത് (നിത്യമായത്) അറിയപ്പെട്ടുകഴിയുമ്പോൾ ഇല്ലാത്തത് ഉള്ളതിൽ അസ്തമിച്ചുപോവുകയും ഉള്ള വസ്തുവിന്റെ തനതു സ്ഥിതിയായ നിശ്ചലത അഥവാ ആനന്ദം അനുഭവമായിരിക്കുകയും ചെയ്യുന്നു.

ഞാൻ ഉണ്ട് എന്ന അനുഭവമാകുന്നു ഏതൊരു പ്രാപഞ്ചികവസ്തുവിനും ഉള്ള ഒരേപോലത്തെ അനുഭവം (ഏകാനുഭവം), അതാവട്ടെ ഒരാൾക്കും നിഷേധിക്കാൻ സാധ്യവുമല്ല. ലോകത്തെന്തിനെയും (ഈശ്വരചിന്തയടക്കം) ഇല്ല എന്നു നിഷേധിക്കാം, പക്ഷേ ഞാൻ ഉണ്ട് എന്ന അനുഭവമായ തന്നെ നിഷേധിക്കാൻ സാധ്യമല്ല.

ഇപ്പറഞ്ഞ 'താൻ' യഥാർത്ഥത്തിൽ ആരാണ്... എന്താണ് തന്റെ യഥാർത്ഥ സ്വരൂപം... അതിനെ ആരാഞ്ഞുനോക്കി തന്നിലേക്ക് ആഴത്തിലിറങ്ങി അന്വേഷണം ചെയ്യുമ്പോൾ ഇതുവരെ താനെന്നു ധരിച്ചുവന്നിരുന്ന എല്ലാറ്റിനെയും തള്ളിക്കളയേണ്ടതായിവരും. ഒടുവിൽ ഇനി തള്ളാനും കൊള്ളാനും കഴിയാത്ത ഒരു നിശ്ചലതയിൽ അന്വേഷകൻ ചെന്നു നിൽക്കും. ആ നിശ്ചലതയാണു ഞാൻ... അതാണെന്റെ യഥാർത്ഥ സ്വരൂപം... അലകളടങ്ങിയ സമുദ്രാന്തർഭാഗം പോലെ ഈ ലോകത്തെ യാതൊരുവിധ ദ്വൈതവൈരുധ്യങ്ങളുമേർപ്പെടാതെ ഞാൻ നിശ്ചലമായിട്ടുനിൽക്കുന്നു. അവിടെ, തന്നെ താൻ ആയി അറിയുന്നു, ആ നിശ്ചലതയെന്ന ആനന്ദത്തെ എന്റെ സ്വരൂപമായി ഞാൻ അറിഞ്ഞ് അതിൽ രമിക്കുന്നു.

സത്ത്-ചിത്ത്-ആനന്ദം; സച്ചിദാനന്ദം! എല്ലാ ചോദ്യങ്ങളും സംശയങ്ങളും അന്വേഷണങ്ങളും അവസാനിച്ച നിശ്ചലത!!
[28/10, 21:31] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  201
വ്യവസായാത്മികാ ബുദ്ധി -
രേകേഹ കുരുനന്ദന
ബഹു ശാഖാ ഹ്യനന്താശ്ച
ബുദ്ധയോ/ വ്യവസായി നാം
സമർത്ഥന്മാരുടെ ബുദ്ധി അതിനെ വ്യവസായത് മികാ ബുദ്ധി എന്നു ഭഗവാൻ പറയുണൂ.അത് ഏകമുഖം ആണ് എന്നാണ് . അതായത് അവരുടെ ലക്ഷ്യം എപ്പോഴും ഏകമാണ്. ഒന്നിലാണ് അവരുടെ ശ്രദ്ധ. ആ ശ്രദ്ധ പതറില്ലാ അവർക്ക്. അത് വെളിയിലുള്ള കോൺസൺ ട്രേഷനെക്കുറിച്ചല്ല ഉദ്ദേശിച്ചത്. ഇതിനെയൊക്കെ ലൗകികമായിക്കൊണ്ടുപോയി വ്യാഖ്യാനിച്ചാൽ അപ്പാടെ തെററിപ്പോകും കാരണം ലൗകികമായി ഒന്നും ശാശ്വതമല്ല. എന്നാൽ ലൗകികമായി വ്യവഹാരം ചെയ്യണ്ടാ എന്നല്ല എന്തും വ്യവഹരിക്കാം. നമുക്ക് എന്ത് പ്രവൃത്തിയാണോ ,ഇപ്പൊ  യുദ്ധമേ ചെയ്യാം എന്നു പറയുമ്പോൾ എന്തു പ്രവൃത്തി ചെയ്യാൻ പാടില്ല. അവരു പറയണത് സ്വധർമ്മ പ്രവൃത്തി എന്തു വേണമെങ്കിൽ ചെയ്യാം പക്ഷേ ജീവിതത്തിന്റെ പരമലഷ്യം അതാണ് എന്നു കരുതിപ്പോയാൽ അപ്പാടെ തെറ്റിപ്പോകും .അപ്പോൾ പരമ ലക്ഷ്യമായിട്ടുള്ളതിനെ ഇവിടെ ഭഗവാൻ യോഗ സ്ഥിതി എന്നു കാണിച്ചു തന്നു. അതായത് പരിപൂർണ്ണമായ മനസ്സിന്റെ സമനില. പുറമേക്ക് ഉള്ളതൊന്നും നമ്മുടെ കൺട്രോളിൽ ഇല്ല. നമ്മുടെ ശരീരമേ നമ്മളുടെ കൺട്രോളിലില്ലാ എന്നു കണ്ടു. പിന്നെ ലോകത്തിൽ ഒരു ബിസിനസ്സ് ചെയ്താൽ അതിന്റെ ഫലം കിട്ടുന്നത് നമ്മുടെ കൺട്രോളിൽ ഉണ്ടോ? അതിനെ അനേക കാര്യങ്ങൾ ബാധിക്കുണൂ. ഒരു കൃഷി ചെയ്താൽ അതിന്റെ ഫലം കിട്ടുന്നത് നമ്മുടെ കൺട്രോളിൽ ഉണ്ടോ? മഴയേ പെയ്തിട്ടില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും? കൃഷിക്കാർക്ക് ക്ലാസ് എടുത്ത് കൊടുക്കാം എങ്ങിനെ നല്ല വിളവെടുക്കാം എന്നൊക്കെ. ക്ലാസ് എടുത്തിട്ട് എന്തു ചെയ്യാം പറ്റും?  മഴ പെയ്തിട്ടില്ലെങ്കിൽ അവർ എന്തു ചെയ്യും? .അപ്പൊ പ്രവൃത്തി മണ്ഡലത്തില് സക്സസ് എന്നു പറഞ്ഞാൽ എന്താ? പ്രവൃത്തി മണ്ഡലത്തിലുള്ള സക്സസ് കർമ്മത്തിന്റെ ഫലത്തിലല്ല. കർമ്മത്തിന്റെ ഫലം വിപരീതമായാലും അനുകൂലമായാലും തെറ്റാതെ നില്ക്കുന്ന സമനിലയിലാണ് . ആ സമനിലയെ ഭഗവാൻ ഇവിടെ വ്യവസായാത്മികാ ബുദ്ധി എന്നു പറഞ്ഞു .അവരുടെ ബുദ്ധി എപ്പോഴും ഏകമുഖമാണ് .അവർക്ക് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ ജീവിതത്തില്. അവര് പലതും ചെയ്യും പക്ഷേ ഒരേ ഒരു ലക്ഷ്യം ഒന്നാണ്. അവര് ചിലപ്പൊ ഗൃഹസ്ഥന്മാരായി പ്രവൃത്തി ഒക്കെ ചെയ്യും .പ്രവൃത്തി ഒന്നും ഉപേക്ഷിക്കില്ല. വലിയ വലിയ ഭക്തന്മാര് ജ്ഞാനികള്  അങ്ങനെ ഒരു പാട് പേര് ഒക്കെ പ്രവൃത്തി മണ്ഡലത്തില് ഉണ്ടായിട്ടുണ്ട്.
(നൊച്ചൂർ ജി )

No comments: