Tuesday, October 29, 2019

*ശ്രീമദ് ഭാഗവതം 319*
ഈശ്വരേ തദധീനേഷു ബാലിശേഷു
ഭക്തിയേ ഇല്യാത്ത ബാലിശന്മാരെ കാണുമ്പോ,   ഈ ഭക്തന്മാരായിട്ടുള്ളവർക്ക് ഭക്തി വരില്യ.

അങ്ങനെ  ബാലിശന്മാരായിട്ടുള്ളവർക്ക്, ഭക്തിയുടെ ഈ ഉയർന്ന കാര്യങ്ങളറിയില്യേ. ജീവിതത്തിന് ഒരു പരമലക്ഷ്യം ണ്ട് എന്നറിയില്ല്യ. ഭക്തി ഒക്കെ  വേണം. പക്ഷേ അധികൊന്നും ആവാൻ പാടില്ല്യ.

ഒന്നും പിടിയില്ലാത്തവരെ കാണുമ്പോ ഗുരുവായൂരപ്പാ ഇവർക്ക് ഭക്തി വരില്യേ,
ഭഗവദ് അഭിമുഖമായിട്ട് ഇവര് തിരിയില്യേ എന്നൊക്കെ ഒരു വാഞ്ഛ.
ഉള്ളില് ഒരു ആഗ്രഹം.
ഭക്തന്റെ ലക്ഷണമാണത്. അതിന് വേണ്ടി ഭക്തൻ പലതും ചെയ്യും. ചില ഭക്തന്മാര് മധുരപലഹാരങ്ങളൊക്കെ ണ്ടാക്കി വെച്ചിട്ട് നാമം ജപിക്കണവർക്ക് കൊടുക്കാ. നാമം ജപിച്ചാൽ ഇതൊക്കെ തരാം ന്നാണ്.

ഇങ്ങനെ പലതുമൊക്കെ ഭക്തന്മാര് ചെയ്യും. മറ്റുള്ളവര്  നാമം ജപിക്കാൻ വേണ്ടീട്ടാണ്.
പക്ഷേ അവര് വരുന്നത് മധുരപലഹാരത്തിന് വേണ്ടീട്ടാണ്.

ഭക്തന്റെ കൃപ!
ബാലിശന്മാരോട് കൃപ!
അവർക്ക് ഭക്തി ണ്ടാവട്ടെ.
ഭഗവദ് വിഷയവുമായി അവർക്ക് കുറച്ച് രുചി വരട്ടെ എന്ന ഭാവം.

ബാലിശേഷു ദ്വിഷത്സു ച
ഭക്തദ്വേഷികളായിട്ട് ചിലര് ണ്ടാവും.
പ്രഹ്ലാദന് ഹിരണ്യകശിപു എന്ന വണ്ണം പലേ ഭക്തന്മാർക്കും വിരോധികളുണ്ടായിട്ടുണ്ട്.

മീരാബായ് അനേക കീർത്തനത്തിൽ പറയണു റാണാ എന്നെ വിഷമിപ്പിച്ചു. വിഷം കൊണ്ടുവന്നു തന്നു. ആ വിഷം ഞാൻ കുടിച്ചു. അത് കുടിച്ചു ഞാനിതാ കൃഷ്ണ കൃഷ്ണാ എന്ന് നർത്തനം ചെയ്യണു.

ഭക്തന്റെ ജീവിതം അത്ര എളുപ്പല്ല. ഭക്തദ്വേഷികളും ണ്ടാവും. അവരും ഭക്തിക്ക് പോഷകമാണ്. ഇല്ലെങ്കിൽ ഭക്തി വളരില്യ.

അപ്പോ ഭക്തദ്വേഷികളായിട്ട് ഉള്ളവരോട്  ഉപേക്ഷാ ഭാവം. ഭക്തദ്വേഷികൾ ജ്ഞാനദ്വേഷികൾ ഒക്കെ ണ്ട്. യേശുക്രിസ്തുവിനെ കുരിശലടിച്ചില്ലേ. അത്ര കണ്ട് നമ്മളുടെ ഭാരതദേശത്തിൽ നടന്നിട്ടില്ലെങ്കിലും വേറെ പലവിധത്തിലും  ഭക്തി ചെയ്യുന്നവർക്ക് വിരോധികൾ ണ്ട്. അവരവരുടെ വീട്ടിലേ ണ്ടാവും.

ത്യാഗരാജസ്വാമികളെ ഏട്ടൻ എപ്പോഴും ശകാരിച്ചു കൊണ്ടിരിക്കും ഇവനൊന്നിനും കൊള്ളില്യ. ഏട്ടനെ പറഞ്ഞിട്ടും കാര്യല്യ. അദ്ദേഹം പലയിടത്തും പോയി പണിയെടുത്ത് വേദം ചൊല്ലിക്കൊടുത്തും പൗരോഹിത്യ കർമ്മം ചെയ്തിട്ടും ഒക്കെ കുറേ പണം ണ്ടാക്കി വരും. ത്യാഗരാജസ്വാമികൾ സുഖായിട്ട് ശാപ്പിട്ടു പാട്ടു പാടുകാണ്. രാമനാമം ജപിക്ക്യാണ്. ഏട്ടന് അവസാനം വിരോധമായിട്ട് വീട് ഭാഗം പിരിച്ചു കൊടുത്തു. ഇദ്ദേഹത്തിനാണെങ്കിലോ ഒന്നും അറിയില്യേ. എവിടുന്നാ ശാപ്പാട് വരുന്നതെന്ന് ചോദിച്ചാൽ രാമൻ കൊണ്ട് തരണു. ഏട്ടനിങ്ങനെ ശകാരിച്ചു  കൊണ്ടേ ഇരിക്കും.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: