Sunday, November 17, 2019

[18/11, 10:21] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം

അതുകൊണ്ടു രണ്ടിന്റെ ഭയം പൂർണമായി മാറിക്കിട്ടണേ
എന്നാണ് ആചാര്യൻ രണ്ടാം ശ്ലോകത്തിൽ പ്രാർഥിക്കുന്നത്

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലികളുണ്ടാകയെങ്കലിഹ; നാരായണായ നമഃ         (2)

ഒന്നുമാത്രമായി രണ്ടില്ലാതെ വിളങ്ങുന്ന അങ്ങയെ പലതായി വേർതിരിഞ്ഞതുപോലെ കാണാനിടയായതോടെ വന്നുചേർന്ന ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ; ആശ്ചര്യം. എനിക്കു പലതായി തോന്നുന്നതിനു മുമ്പ് എങ്ങനെയായിരുന്നുവോ അതുപോലെ ഒന്നുമാത്രമായി അനുഭവിക്കുവാൻ
അങ്ങയുടെ കാരുണ്യവർഷം എന്നിൽ ഈ ജീവിതത്തിൽത്തന്നെ ഉണ്ടാകണേ. അല്ലയോ പാപഹാരിയായ നാരായണ, അങ്ങേയ്ക്കു നമസ്കാരം,

ഒന്നായ നിന്നെ

'ഓം' കാര മായ പൊരുളിൽ ആങ്കാരങ്ങൾ
ആവിർഭവിക്കുന്നതോടെയാണ് ഒന്നായ സത്യത്തിൽ പലതിന്റെ തോന്നലുണ്ടാകുന്നത്. മായയുടെ സൂക്ഷ്മരൂപമായ അന്തഃകരണത്തിൽ പ്രതിബിംബിക്കുന്ന ബോധാംശങ്ങളാണ് അഹങ്കാരങ്ങൾ. സൂക്ഷങ്ങളും സ്ഥലങ്ങളുമായ മായാരൂപങ്ങളെ അഹങ്കാരങ്ങൾ അനുഭവിച്ചറിയുന്നതാണല്ലോ പ്രപഞ്ചാനുഭവം.
ജീവന്മാർക്കാണ് പ്രപഞ്ചാനുഭവം, അഹന്താരൂപത്തിലുള്ള ജീവൻ മായാനിർമിതങ്ങളായ സൂക്ഷ്മസ്ഥൂലജഡദൃശ്യങ്ങളെ അറിഞ്ഞനുഭവിക്കുന്നതു
തന്നെയാണ് പ്രപഞ്ചാനുഭവം. അപ്പോൾ പ്രപഞ്ചാനുഭവത്തെ അനുഭോക്താക്കളായ ജീവന്മാരെന്നും അനുഭവിക്കപ്പെടുന്ന ജഡദൃശ്യങ്ങളെന്നും
രണ്ടായി തിരിക്കാം. ഇവയിൽ ബ്രഹ്മശക്തിയായ മായ സ്പന്ദിച്ചുണ്ടാക്കിക്കാണിക്കുന്നവയാണ് ജഡദൃശ്യങ്ങൾ. ശക്തിയുടെ സൂക്ഷ്മരൂപങ്ങളായ
അന്തഃകരണങ്ങളിൽ പ്രതിബിംബിക്കുന്ന ബ്രഹ്മാംശങ്ങളാണ് ജീവന്മാർ.
ശക്തി സ്പന്ദിക്കാൻ തുടങ്ങുന്നതിനു മുമ്പ് ജീവന്മാരോ ജഡദൃശ്യങ്ങളോ
ഉണ്ടായിരുന്നില്ലെന്നു തീർച്ച. അപ്പോൾ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ശക്തി ബ്രഹ്മസ്വരൂപത്തിൽ ലയിച്ച് ഒളിഞ്ഞുകിടന്നിരുന്നു. ഈ വസ്തുരഹസ്യമാണ് ഛാന്ദോഗ്യോപനിഷത്ത്
'സദേവ സൗമ്യ, ഇദമഗ്ര ആസീദേകമേവാദ്വിതീയം' എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. സൃഷ്ടിക്കു മുമ്പ് ഈ പ്രപഞ്ചം
ഒന്നു മാത്രവും രണ്ടില്ലാത്തതുമായ സത്തയായിരുന്നു. ഇവിടെ ആദികാരണമായ ബ്രഹ്മത്തിൽ ഭേദം നിഷേധിക്കാൻ ഉപനിഷത് ഒന്ന്, മാത്രം, രണ്ടില്ലാത്തത് എന്നു മൂന്നുപദങ്ങളാണുപയോഗിച്ചിരിക്കുന്നത്. പദാർഥങ്ങൾക്ക്
മൂന്നുതരം ഭേദങ്ങളാണ് കാണപ്പെടുന്നത്. സ്വഗതഭേദം, സജാതീയഭേദം, വിജാതീയഭേദം. ഒരു വൃക്ഷത്തിൽത്തന്നെ ഇല, പുഷ്പം, കായ് എന്നിങ്ങനെ കാണുന്ന ഭേദമാണ് സ്വഗതഭേദം, ഒരു വൃക്ഷം മറ്റൊരു വൃക്ഷത്തിൽ നിന്നും ഭിന്നമാണ്. ഇതാണ് സജാതീയ ഭേദം. വൃക്ഷം, കല്ല് മുതലായ മറ്റു
പദാർഥങ്ങളിൽ നിന്നും ഭിന്നമാണ്. ഇതത്രേ വിജാതീയഭേദം. ഒന്ന്, മാത്രം,
രണ്ടില്ലാത്തത് എന്ന് മൂന്നു പദങ്ങൾ കൊണ്ട് ഉപനിഷത്ത് സൃഷ്ടിക്കുമുമ്പുണ്ടായിരുന്ന സത്തയിൽ ഈ മൂന്നുവിധ ഭേദങ്ങളെയും നിഷേധിച്ചിരിക്കുകയാണ്. അഹങ്കാരങ്ങളും മായാജഡദൃശ്യങ്ങളും ആവിർഭവിക്കുന്നതിനു മുമ്പ് ബഹ്മത്തിന് വൃക്ഷത്തിനെന്നപോലെ അവയവങ്ങൾ ഉണ്ടായിരുന്നില്ല. വൃക്ഷത്തിന് ഭിന്നമായ മറ്റൊരു വൃക്ഷമുണ്ടായിരിക്കുന്നതുപോലെ ബ്രഹ്മത്തിന് ഭിന്നമായ വേറൊരു ബ്രഹ്മവും അപ്പോൾ ഉണ്ടായിരുന്നില്ല. ഇനി വൃക്ഷത്തിനു കല്ല് മുതലായ ഇതര പദാർഥങ്ങളുമായി വിജാതീയഭേദവുമുണ്ടായിരിക്കുന്നതുപോലെ ബ്രഹ്മത്തിനു വല്ല വിജാതീയഭേദവുമുണ്ടായിരുന്നിരിക്കുമോ? 'ഉണ്മ'യായ ബ്രഹ്മത്തിന്റെ വിജാതീയഭേദം "ഇല്ലായ്മ"യാകാനല്ലേ പറ്റൂ? ഇല്ലാത്തതുമായി ഉള്ളതിനു ഭേദമേ സാധ്യമല്ല. അതു
കൊണ്ട് വിജാതീയഭേദവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൃഷ്ടിക്കു മുമ്പ് ജഗത്ത് ഒന്നു മാത്രവും രണ്ടില്ലാത്തതുമായ സത്തയായ ബ്രഹ്മമായിരുന്നു. 'ഒന്ന്' എന്നുള്ളതുകൊണ്ട് സ്വഗതഭേദവും, 'മാത്രം' എന്നുള്ളതു കൊണ്ട് സജാതീയഭേദവും, 'രണ്ടില്ലാത്തത്' എന്നുള്ളതു കൊണ്ട് വിജാതീയഭേദവും ഉപനിഷത്ത് ബ്രഹ്മത്തിൽ നിഷേധിച്ചിരിക്കുന്നു. ഇങ്ങനെ സർവഭേദരഹിതവും പ്രപഞ്ചത്തിന്റെ പരമകാരണവും ശുദ്ധബോധസ്വരൂപവുമായ ബ്രഹ്മത്തെയാണ് ആചാര്യൻ 'ഒന്നായ നിന്നെ' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[18/11, 10:21] +91 94955 57148: വിവേകചൂഡാമണി - 87

   സംവേദനക്ഷമത (വസ്തുക്കളേയും, സംഭവങ്ങളേയും
അനുഭവങ്ങളേയുമെല്ലാം ശരിയായി അറിയാനും വിലയിരുത്താനുമുള്ള കഴിവ്) വികസിച്ചാൽ മാത്രമേ, ജീവിതത്തിലെ ദൗർബല്യങ്ങളെക്കുറിച്ചും തന്റെ ശോചനീയാവസ്ഥയെക്കുറിച്ചും ബോധവാനായി, സർവ്വബന്ധനങ്ങളിൽനിന്നും വിമുക്തനാവാനുള്ള ത്വര മനുഷ്യന്നുണ്ടാവൂ. ഈ അടക്കാനാവാത്ത വെമ്പൽ വന്നുകഴിഞ്ഞാൽ, മൃത്യുവിന്റെ ഭീകരഭീഷണികളിൽനിന്നും, ദുസ്സഹദുരിതങ്ങളിൽനിന്നും അഭയം നല്കുന്ന സദ്ഗുരുവിനെ ശരണം പ്രാപിക്കുകയായി. മൃത്യു എന്നു പറഞ്ഞാൽ, എല്ലാ ജീവികളും അവരവരുടെ ദേഹം വെടിയുമ്പോൾ, അനുഭവിക്കുന്ന ഒരവസ്ഥ മാത്രമാണെന്ന് ധരിച്ചുപോകരുത്. അതിന്റെ വിപുലമായ അർത്ഥത്തിൽ നോക്കുമ്പോൾ, സംസാരജീവിതത്തിലെ ഓരോ അനുഭവവും മൃത്യുതന്നെയാണ്. അനുഭവങ്ങളുടെ പ്രവാഹമാണല്ലൊ ജീവിതം. ഒരനുഭവം 'മരിച്ച്', മറ്റൊരനുഭവത്തിന്ന് 'ജന്മം' കൊടുക്കുന്നു. ഈ പ്രവാഹം
ഇടതടവില്ലാതെ നടക്കുന്നുണ്ട്. അതിനാൽ ഓരോ അനുഭവത്തിലും, പോരാ, ഓരോ നിമിഷത്തിലും, 'മരണം' സംഭവിച്ചുകൊണ്ടിരിക്കുന്നു. മൃത്യു ബാധിക്കാത്ത കാലത്തിന്റെ പിടിയിൽപ്പെടാത്ത
- പരിണാമവിധേയമല്ലാത്ത - നിരന്തരവും അഖണ്ഡവും, ഏകരസവും, നിരതിശയവുമായ പൂർണ്ണാനന്ദാനുഭൂതി നേടാനുള്ള ഉപായമാണ് ശിഷ്യൻ അന്വേഷിക്കുന്നത്.

   സദ്ഗുരുവിനെ സംബോധന ചെയ്തുകൊണ്ട് ഹൃദയത്തിന്റെ
അടിത്തട്ടിൽനിന്നും ഉയരുന്ന ശിഷ്യന്റെ ഈ പ്രാർത്ഥനയിലൂടെ,
അവർ തമ്മിലുള്ള ഐക്യം (പരസ്പരധാരണ) സമ്പൂർണ്ണമായിത്തീരുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: