ധൃതരാഷ്ട്രര്‍ :- എന്റെ സഹോദരാ; വിഡ്ഢിയെയും ബുദ്ധിമാനെയും എങ്ങനെ വേര്‍തിരിച്ചരിയാനാകും?
വിദുരര്‍ :- ബുദ്ധിമാന്‍ ജീവിതത്തില്‍ ഉന്നതാദര്‍ശങ്ങള്‍ പുലര്‍ത്തും. ആത്മജ്ഞാനം, കായക്ലേശം, ആത്മ നിയന്ത്രണം, ധര്‍മ്മത്തില്‍ സ്ഥിരത ഇവ ബുദ്ധിമാന്റെ മുതല്‍ക്കൂട്ടാണ്. അയാള്‍ അതിയായ കോപമോ അതിരുകവിഞ്ഞ സന്തോഷമോ കപട വിനയമോ പ്രദര്‍ശിപ്പിയ്ക്കില്ല. അയാള്‍ അന്യര്‍ക്ക് ശ്രേയസ്കരമായ പ്രവര്‍ത്തികളെ ചെയ്യൂ. അയാളുടെ മനസ്സ് ഒരു സരിത്തു പോലെ സ്വച്ഛമായിരിയ്ക്കും. എന്നാല്‍, വിഡ്ഢിയായ മനുഷ്യന് വേദാദ്ധ്യായനം ഉണ്ടായിരിയ്ക്കില്ല. ഒന്നിനെ പറ്റിയും ആഴത്തില്‍ ചിന്തിയ്ക്കാത്ത അഹങ്കാരിയായ മനുഷ്യന്‍ സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടി ഏതു നീച മാര്‍ഗ്ഗവും സ്വീകരിയ്ക്കാന്‍ മടി കാണിയ്ക്കില്ല. തന്നെക്കാള്‍ ശക്തരായവരോട് അയാള്‍ അസൂയാലുവായിരിയ്ക്കും. ജ്യേഷ്ഠാ; പാപത്തിന്റെ വിചിത്രമായ ലക്ഷണം ഞാനങ്ങയോടു പറയാം. ഒരാള്‍ പാപം ചെയ്യുന്നതിന്റെ ഫലം ഏറെപ്പേര്‍ അനുഭവിയ്ക്കുന്നു. ഫലം അനുഭവിച്ചവര്‍ പാപത്തില്‍ നിന്ന് വിമുക്തി നേടുന്നു.
ഒരു ബുദ്ധിമാനായ രാജാവ് ഒന്നിന്റെ സഹായം കൊണ്ട് രണ്ടിനെ തിരിച്ചറിയണം. നാലുകൊണ്ട് മൂന്നിനെ നിയന്ത്രിയ്ക്കണം. അഞ്ചിനെ അയാള്‍ ജയിക്കണം. ആറിനെ അറിയണം. ഏഴിനെ വര്‍ജ്ജിച്ചു സുഖിക്കണം. അവ ഏതെല്ലാമെന്നു ഞാനങ്ങയെ ബോദ്ധ്യപ്പെടുത്താം.
ഒന്ന് :- ബുദ്ധി, രണ്ട് :- തെറ്റും ശരിയും തിരിച്ചറിയണം. മൂന്ന് എന്നത് മിത്രമോ, അപരിചിതനോ ശത്രുവോ ആകാം, നാല് :- ദാനം, അനുരഞ്ജനം, അകല്‍ച്ച, നിഷ്ടൂരത അല്ലെങ്കില്‍ ദുസ്സഹത കൊണ്ട് മൂന്നിനെ നിയന്ത്രണത്തിലാക്കുക, അഞ്ച് :- പഞ്ചേന്ദ്രിയങ്ങളെ ജയിയ്ക്കണം, ആറ് :- സഖ്യം, യുദ്ധം, ഏഴ് :- ചൂത്, നായാട്ട്, പരുഷവാക്ക്, മദ്യപാനം, ശിക്ഷാകാഠിന്യം, ധനനാശം ഇവ ഒഴിവാക്കിയാല്‍ സുഖം താനേ വരും.
വിഷവും, ആയുധവും ഒരാളെ കൊല്ലുകയുള്ളൂ. എന്നാല്‍ ദുരുപദേശം രാജാവിനെയും, രാജ്യത്തെയും നശിപ്പിയ്ക്കും, ഏറ്റവും വലിയ ഗുണം ധര്‍മ്മ നിഷ്ഠയാണ്. ക്ഷമയാണ് പരമമായ ശാന്തി.
പരോപകാരം പരമോന്നത സുഖം നല്‍കുന്നു.
പരമമായ തൃപ്തിയാണ് സജ്ഞാനം.
ഒരു വ്യക്തിയ്ക്ക് രണ്ടു കാര്യങ്ങള്‍ ചെയ്ത് മഹാനായിത്തീരാം. ഒന്ന് പരുഷവാക്ക് പറയാതിരിയ്ക്കുക. രണ്ടു ദുഷ്ടന്മാരെ ഒഴിച്ചു നിറുത്തുക.
മൂന്നു കുറ്റങ്ങള്‍ ഘോരമായി പരിഗണിയ്ക്കുന്നു.
ഒന്ന് :- അന്യന്റെ മുതല്‍ അപഹരിയ്ക്കല്‍.
രണ്ടു :-പരദാര സുഖം അഥവാ പ്രാപ്തി, ബലാത്സംഗം.
മൂന്ന് :- മിത്രങ്ങളോടുള്ള വാഗ്ദാന ലംഘനം.
ആത്മനാശത്തിനിടയാക്കുന്ന കാര്യങ്ങള്‍ :- കാമം, ക്രോധം, ലോഭം.
ഒരു രാജാവ് മൂന്നു കൂട്ടര്‍ക്ക് രക്ഷകനായിരിയ്ക്കണം. ഒന്ന് :- അനുയായി, രണ്ട് :- അഭയാര്‍ത്ഥി, മുന്ന് :- സഹവാസി.
നാലുപേരെ വര്‍ജ്ജിയ്ക്കനം :- അല്പ ബുദ്ധികള്‍, കാര്യം നീട്ടിക്കൊണ്ടുപോകുന്നവര്‍, അലസന്മാര്‍, സ്തുതിപാഠകര്‍.
അഞ്ചു പേരെ പൂജിയ്ക്കണം :- മാതാവ്, പിതാവ്, അഗ്നി, ആചാര്യന്‍, ആത്മാവ്.
മഹാനാകാനിച്ഛിയ്ക്കുന്ന രാജാവ് ആറു ദോഷങ്ങള്‍ ഒഴിവാക്കണം. നിദ്ര, മയക്കം, ഭയം, ദ്വേഷം, ആലസ്യം, മന്ദത. ഉന്നതിയ്ക്ക് ആറു കാര്യങ്ങള്‍ കരണീയമാകുന്നു.
സത്യം, ഭൂതാനുകമ്പ, സ്ഥിരോത്സാഹം, ഔദാര്യം, ക്ഷമാശീലം, സഹിഷ്ണത.
രാജാവിനെ കീര്‍ത്തിമാനാക്കുന്ന ഏഴു ഗുണങ്ങള്‍ ഞാനങ്ങയോടു പറയാം. ഒന്ന് :- വിജ്ഞാനം, രണ്ട് :- ഉന്നതകുല ജനനം, മൂന്ന് :- ആത്മനിയന്ത്രണം,
നാല് :- അറിവ്, പൗരുഷം, അഞ്ച് :- സല്‍പാത്രദാനം ആറു :- മിതഭാഷണം, ഏഴ് :- കൃതജ്ഞത.
വിദുരര്‍ തുടര്‍ന്നു, മനുഷ്യദേഹം ഒമ്പത് വാതിലുകള്‍, മൂന്ന് തൂണുകള്‍, അഞ്ച് സാക്ഷകള്‍ ഇവ അടങ്ങിയ ഗൃഹമാണ്. ഈ വീടിന്റെ ക്ഷേത്രജ്ഞ്നാണ് ആത്മാവ് (ഗൃഹനാഥന്‍).
ഒന്‍പതു വാതിലുകള്‍ :- രണ്ടു കണ്ണുകള്‍, രണ്ടു ചെവികള്‍, നാസാദ്വാരങ്ങള്‍, ഗുഹ്യം, ഗുദം, പായു.
അഞ്ചു സാക്ഷികള്‍ :- പഞ്ചപ്രാണങ്ങള്‍, പ്രാണന്‍, അപാനന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍.
മൂന്ന് തുണുകള്‍ :- കാമം, ക്രോധം, മോഹം
താഴെ പറയുന്ന പത്തുപേര്‍ക്ക് ധര്‍മ്മം എന്തെന്നറിയില്ല. ഒന്ന് :- ലഹരി പിടിച്ചവന്‍, രണ്ട് :- പിച്ചും പേയും പുലമ്പുന്നവന്‍, മൂന്ന് :- അലസന്‍, നാല് :- ക്ഷീണിതന്‍, അഞ്ച് :- കുപിതന്‍, ആറ് :- പട്ടിണിക്കാരന്‍, ഏഴ് :- നിരുത്സാഹി, എട്ട് :-അത്യാഗ്രഹി, ഒന്‍പത് :- ഭീതന്‍, പത്ത് :- വിഷയാസക്തന്‍.
ആപത്തില്‍ ദു:ഖിയ്ക്കാതെ ഇന്ദ്രിയങ്ങളെ അടക്കി, ദുഃഖത്തെ ക്ഷമയോടെ സഹിച്ചു ജീവിയ്ക്കുന്നവന്‍ ഉത്തമനാകുന്നു. അഭിവൃദ്ധി ആഗ്രഹിയ്ക്കുന്ന രാജാവ് അര്‍ഹതപ്പെട്ടതേ എടുക്കാവൂ. പുഷ്പങ്ങള്‍ കേടു വരുത്താതെ തേനീച്ച തേനെടുക്കുന്ന പോലെ രാജാവ് പ്രജകളെ മുറിപ്പെടുത്താതെ നികുതി പിരിയ്ക്കുക. ഒരുവന് പുഷ്പം പറിച്ചെടുക്കാം, സുഗന്ധം ആസ്വദിയ്ക്കാം ചെടിയെ വേരോടെ പിഴുതെടുക്കുന്നത് ഹീനമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നു ഊര്‍ന്നു വീണ നെന്മണി പെറുക്കി എടുക്കുന്ന പട്ടിണിക്കാരനെപ്പോലെ ബുദ്ധിമാനായ മനുഷ്യന്‍ സത്സ്വഭാവം, സത് വചനം, സല്‍പ്രവൃത്തി എന്നിവ എവിടെ നിന്നും ഉള്‍ക്കൊള്ളണം. ധര്‍മ്മം സത്യത്തില്‍ നിലനില്‍ക്കുന്നു. പഠിപ്പ് പ്രയോഗത്തിലും സൗന്ദര്യം ശരീര ശൗചത്തിലും ശ്രേഷ്ഠമായ വംശ പാരമ്പര്യം സത്സ്വഭാവത്തിലും നിലനില്‍ക്കുന്നു. വംശ പാരമ്പര്യത്തിനപ്പുറം അന്യന്റെ ധനം, സൗന്ദര്യം, സുഖം, ഭാഗ്യം ഇവയില്‍ അസൂയാലു അല്ലെങ്കില്‍ മാത്രമേ അവന്‍ മഹാനാകൂ.
ധനമദം മദ്യത്തെക്കാള്‍ നിന്ദ്യമാണ്. ഒരു വൃദ്ധിയ്ക്ക് ഒരു ക്ഷയം ഉണ്ടായാല്‍ മാത്രമേ മനുഷ്യനില്‍ സല്‍ബുദ്ധി ഉണ്ടാകു. ഇന്ദ്രിയ വശഗതനായ മനുഷ്യന് വെളുത്ത പക്ഷത്തിലെ ചന്ദ്രനെപ്പോലെ ആപത്ത് വര്‍ദ്ധിച്ചു വരും. സ്വാത്മാവിനെ നിയന്ത്രിയ്ക്കാന്‍ കഴിയാത്തവന്‍ ഉപദേശകരെ നിയന്ത്രിയ്ക്കരുത്. ശത്രുവിനെ നിയന്ത്രിയ്ക്കും മുന്‍പ് ഉപദേശകന്‍മാരെ രാജാവ് നിയന്ത്രിയ്ക്കണം. ക്ഷമയാല്‍ അനുഗ്രഹീതനും, വിവേക പൂര്‍വ്വം പ്രവര്‍ത്തിയ്ക്കുന്നവനും, കുറ്റക്കാരെ ശിക്ഷിയ്ക്കുന്നതില്‍ പ്രാപ്തനും ഇന്ദ്രിയ നിഗ്രഹണം ചെയ്തു ആത്മനിയന്ത്രണം വരുത്തിയവനുമായ ഒരുവനുവേണ്ടി ലക്ഷ്മി ദേവി പോലും ദാസ്യ വൃത്തി ചെയ്യും.

//കടപ്പാട്//
No comments:
Post a Comment