Sunday, November 17, 2019

*ശ്രീ രാമകൃഷ്ണോപദേശം*
--------------------
_മായയെ ജയിക്കാൻ ഗുരു വേണം. ശരീരധാരണം മായകൊണ്ടാണ്. സീതക്കുവേണ്ടി ശ്രീരാമൻ വിലപിച്ചു. എന്നാൽ അവതാരം ലോകശിക്ഷണാർത്ഥം സ്വേഛയാ തന്റെ കണ്ണിനുമീതെ തുണി കൊണ്ട് കെട്ടി മറക്കുകയാണ് ചെയ്യുന്നത്. ജീവന്റെ കഥ വേറെയാണ്. അവരുടെ കണ്ണുമൂടികെട്ടിയിരിക്കുന്ന തുണി പിന്നിൽ ആണിയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് എട്ട് ആണികളുമുണ്ട്. ലജ്ജ           ഘൃണം,, ഭയം, ജാതി, കുലം, ശീലം, ശോകം, ജുഗുപ്സ ഇവയാണവ.അവ പറിച്ചുമാറ്റാൻ ഗുരുവില്ലെങ്കിൽ സാദ്ധ്യമല്ല._

No comments: