[20/11, 12:08] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം
ഉണ്ടായൊരിണ്ടൽ മിണ്ടാവതല്ല, ബത
അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇങ്ങനെ അഞ്ചെണ്ണമാണ് ജീവിതക്ലേശങ്ങൾ. പതഞ്ജലി യോഗസൂത്രത്തിൽ ഈ അഞ്ചു
ക്ലേശങ്ങളെയും വിവരിച്ചിട്ടുണ്ട്. പ്രപഞ്ചമായിക്കാണപ്പെടുന്ന വസ്തു എന്താണെന്നും അതിന്റെ സ്വഭാവമെന്താണെന്നും ഉള്ള അറിവില്ലായ്മയാണ്
അവിദ്യ. അവിദ്യയെ തുടർന്നുണ്ടാവുന്നവയാണ് മറ്റെല്ലാ ക്ലേശങ്ങളും,
അവിദ്യ ഞാൻ, ഞാൻ എന്ന അഹങ്കാരത്തിനു ശക്തികൂട്ടുന്നു. 'ഞാൻ'
എന്ന ഭാവമാണ് അസ്മിത. 'ഞാൻ' എന്ന ഭാവത്തിനു ശക്തി കൂട്ടുന്നതോടെ എനിക്കു ചിലതിനോടൊക്കെ ഇഷ്ടവും മറ്റു ചിലതിനോടൊക്കെ
അനിഷ്ടവും വന്നുചേരുന്നു. ചിലതിനോടുള്ള ഇഷ്ടമാണ് രാഗം, മറ്റു ചിലതിനോടുള്ള അനിഷ്ടമാണ് ദ്വേഷം. തുടർന്ന് ഇന്നുള്ള ദേഹം ഒരുവിധത്തിലും നഷ്ടപ്പെടരുതെന്ന ചിന്തയുദിക്കുന്നു. ഈ മരണഭയമാണ് അഭിനിവേശം. ഈ ക്ലേശങ്ങളുടെ ഫലമായി ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിങ്ങനെ മൂന്നുതരം ദുഃഖങ്ങൾ സദാ തുടർന്നനുഭവിക്കേണ്ടിവരുന്നു. ജനനം, മരണം, ജര, വ്യാധി എന്നിവയും കാമം, ക്രോധം, ലോഭം, മദം, മാത്സര്യം എന്നു തുടങ്ങിയവയുമാണ് ആധ്യാത്മികദുഃഖങ്ങൾ. ശരീരത്തെ ബാധിക്കുന്ന ദുഃഖങ്ങളാണ് ആധ്യാത്മികദുഃഖങ്ങൾ, ജനനം, മരണം തുടങ്ങിയവ മാംസമയമായ സ്ഥൂല ദേഹത്തിനു വന്നുചേരുന്ന ദുഃഖങ്ങളാണ്. കാമം, ക്രോധം മുതലായവ അന്തഃകരണമെന്നറിയപ്പെടുന്ന സൂക്ഷ്മശരീരത്തിനു വന്നുചേരുന്ന ദുഃഖങ്ങളാണ്. ഉറക്കത്തിലെ കാരണശരീരമുളവാക്കുന്ന ആധ്യാത്മികദുഖമാണ് അജ്ഞത. ഭൂകമ്പം, കൊടുങ്കാറ്റ്, അഗ്നിബാധ, വെള്ളപ്പൊക്കം ഇവയൊക്കെയാണ് ആധിഭൗതികദുഃഖങ്ങൾ. പഞ്ചഭൂതങ്ങളെ ആശ്രയിച്ചു വന്നുചേരുന്ന ദുഃഖങ്ങളാണ് ആധിഭൗതികദുഃഖിങ്ങൾ. വിധിവശാൽ യാദൃശ്ചികമായി വന്നുചേരുന്ന ദുഖങ്ങളാണ് ആധിദൈവികദുഃഖങ്ങൾ. അപ്രതീക്ഷിതമായി വന്നുചേരുന്ന അപകടങ്ങളെല്ലാം
ഇതിൽപ്പെടുന്നു. മനുഷ്യർ പരസ്പരം ഉണ്ടാക്കിത്തീർക്കുന്ന യുദ്ധം, കൊള്ള, കൊല ഇവയുമൊക്കെ കർമ്മഗതിയനുസരിച്ചു വന്നുചേരുന്ന ആധിദൈവികദുഃഖങ്ങളാണ്. ഈ ദുഃഖങ്ങളെക്കുറിച്ചുള്ള നിരന്തരഭയമാണ് എല്ലാറ്റിലും വലിയ ദുഃഖം. സദാ ചലിച്ചു പരിണമിച്ചുകൊണ്ടിരിക്കുന്ന
ഭൗതികജീവിതം ഇങ്ങനെ നിരന്തരം ദുഃഖസങ്കുലവും ഭയാകുലവുമാണ്. സത്യമറിയാൻ യത്നിക്കാത്തവർക്ക് ഈ ദുഖങ്ങളും ഭയവും സദാ കൂടിവരികയും ചെയ്യും. വെറും അറിവില്ലായ്മ അഥവാ അവിദ്യ ഉണ്ടാക്കിത്തീർക്കുന്ന ഈ ക്ലേശദുഃഖഭയകോലാഹലത്തെക്കുറിച്ച് "ആശ്ചര്യം' എന്നല്ലാതെ മറ്റെന്തു പറയാൻ? ഇത്രയും വെളിപ്പെടുത്താനാണ് 'ഉണ്ടായൊരിണ്ടൽ മിണ്ടാവതല്ല, ബത' എന്ന് ആചാര്യൻ പ്രസ്താവിച്ചിരിക്കുന്നത്.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[20/11, 12:08] +91 94955 57148: വിവേകചൂഡാമണി - 89
ആത്മസാക്ഷാത്കാരം നേടിക്കഴിഞ്ഞ മഹാത്മാവ്, ആഗ്രഹങ്ങളെല്ലാം വെടിഞ്ഞ്, ദേഹത്യാഗവും പ്രതീക്ഷിച്ചുകൊണ്ട് നാളുകളെണ്ണി ഏതെങ്കിലും ഗുഹയിൽ കഴിച്ചുകൂട്ടും എന്ന ധാരണ ശരിയല്ല. അദ്ദേഹം ഗുഹയിൽ വസിച്ചേക്കാം, അഥവാ ജനമദ്ധ്യത്തിൽ പ്രവർത്തിച്ചേക്കാം. എവിടെ ജീവിക്കുന്നു എന്നത് അദ്ദേഹത്തിനൊരു പ്രശ്നമല്ല. കുറ്റവാളികളുടെ കൂട്ടത്തിൽ ജയിലിലായാലും, ഭക്തഗണങ്ങളൊത്ത് ദേവാലയത്തിലായാലും അദ്ദേഹത്തിൽനിന്ന് തടസ്സമെന്യേ, സ്വാഭാവികമായും ജ്ഞാനവും, പ്രകാശവും, ഉന്മേഷവും, സന്തുഷ്ടിയും, ശാന്തിയും ചുറ്റുപാടും പ്രസരിച്ചുകൊണ്ടിരിക്കും. അതദ്ദേഹത്തിന്റെ സ്വഭാവംതന്നെയാണ്. ചൂട്, അഗ്നിയുടെ സ്വഭാവം തന്നെയാണല്ലൊ. ആ നിലയ്ക്ക്, അഗ്നി ചൂട് സൃഷ്ടിക്കുകയോ, നൽകുകയോ ചെയ്യുന്നു എന്നു പറയാമോ?
മഹാത്മാക്കളേയും, അവർമൂലം ലോകത്തിന്ന് അനുഭവിക്കാനിടയാകുന്ന ആഹ്ലാദത്തേയും ശ്രീശങ്കരൻ വസന്തഋതുവിനോടുപമിച്ചിരിക്കുന്നത് സുന്ദരമായിരിക്കുന്നു. വസന്തകാലപ്പിറവിയിൽ
വൃക്ഷസസ്യലതാദികൾ, സ്വയമേവ പുഷ്പിക്കുന്നു. ഓരോന്നിനേയും സമീപിച്ച്, "ഒന്ന് പൂക്കണേ' എന്ന് അത് അഭ്യർത്ഥിക്കുന്നില്ല. ചന്ദ്രനോട് കൂടുതൽ പ്രകാശം പരത്താനോ ആകാശത്തോട് കൂടുതൽ തെളിയാനോ, ഓരോ ഹൃദയത്തോടും കൂടുതൽ ആഹ്ലാദിക്കാനോ വസന്തം ആവശ്യപ്പെടുന്നില്ല - അതിന്റെ ആവശ്യമില്ല. വസന്തത്തിന്റെ ആഗമനത്തിൽ - അതിന്റെ സാന്നിദ്ധ്യമാത്രത്താൽ
അനുയോജ്യമായ എല്ലാ കാലാവസ്ഥകളും ഒത്തുചേർന്നോളും. അവ
പരസ്പരപൂരകങ്ങളാണ്; സഹവർത്തികളാണ്. മറ്റേതു കൂടാതെ ഒന്നിന് മാത്രമായി നിലില്പില്ല.
അതുപോലെ മഹാത്മാക്കൾ, തങ്ങൾക്കുചുറ്റും ജ്ഞാനപ്രഭവീശി പരഹൃദയങ്ങളെ ആനന്ദത്തിലാറാടിക്കും. യഥാർത്ഥസാധകന്മാർ അവരിലേയ്ക്കാകർഷിക്കപ്പെട്ട് ധന്യധന്യമായ അവരുടെ
വ്യക്തിപ്രഭാവത്തിൽ നിർവൃതിയടയും.
സംസാരത്തിന്റെ മറുകര കടന്ന് ആത്മാനുഭൂതിയിൽ ആനന്ദനിർവൃതിയനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാത്മാക്കൾ ശോകമോഹങ്ങളിൽപ്പെട്ടുഴലുന്ന മറ്റുള്ളവരെ അവരപേക്ഷിക്കാതെതന്നെ
അക്കര കടക്കുവാൻ സഹായിക്കുന്നവരാണ്. അത്തരമൊരു സദ്ഗുരുവിനെ സർവാത്മനാ ശരണം പ്രാപിച്ച് മായാവലയങ്ങളിൽനിന്ന്
രക്ഷിക്കാൻ നാം അപേക്ഷിക്കുകയാണെങ്കിൽ നമ്മുടെ മുക്തി തീർച്ചപ്പെട്ടതുതന്നെ. പരമലക്ഷ്യത്തിലേയ്ക്കുള്ള രാജവീഥിയിൽ നാം എത്തിക്കഴിഞ്ഞു. അതോടെ ലക്ഷ്യപ്രാപ്തി സുഗമമായിത്തീരും.
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[20/11, 12:17] +91 94955 57148: *⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀♾♾♾♾❣♾♾♾♾🎀
ഭാഗം :4 യോഗപട്ടബന്ധനവും ചിന്മുദ്രയും
ചിന്മുദ്രയോടും പട്ടബന്ധനത്തോടും കൂടിയ അയ്യപ്പവിഗ്രഹമാണു പരശുരാമന്‍ ശബരിമലയില്‍ പ്രതിഷ്ഠിച്ചത് എന്ന് ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു. 1950ലെ അഗ്നിബാധയ്ക്കുശേഷം പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണു ഇന്നു നാം കാണുന്നത്. ചിന്‍മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയില്‍ സ്ഥിതിചെയ്യുന്ന രൂപത്തിലാണു ശബരിമല ശാസ്താവിന്റെ വിഗ്രഹം. നരസിംഹമൂര്‍ത്തിയുടെ യോഗനരസിംഹ സങ്കല്‍പ്പത്തിലുള്ള വിഗ്രഹങ്ങളിലും യോഗപട്ടബന്ധനം കാണാം.യോഗപട്ടബന്ധത്തോടു കൂടിയ യോഗദക്ഷിണാമൂര്‍ത്തിയുടെയും അഗസ്ത്യമഹര്‍ഷിയുടേയും വിഗ്രഹങ്ങള്‍ ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കാണാം. ഉത്കുടികാസനം എന്നാണു ഈ ആസനത്തിനു പേര് എന്ന് വൈഖാനസാഗമം(ഉത്കുടികാസനമസൈ്യത ഊരുമധ്യേ വസ്‌ത്രേണ ബന്ധ്യ). യോഗപട്ടബന്ധനത്തോടു കൂടിയ രൂപത്തിന്റെ പ്രാധാന്യം എന്താണ് എന്നു നോക്കാം. മുട്ടിനുമുകളിലൂടെ ശരീരം ചുറ്റി ബന്ധിച്ചിരിക്കുന്ന വസ്ത്രഖണ്ഡമാണു യോഗപട്ടം. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ ശരീരമനസ്സുകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം സാധ്യമാകുന്ന യോഗാസനമാണു യോഗപട്ടബന്ധം. ശത്രുനിഗ്രഹം നടത്തിയശേഷം സമസ്തചിന്തകളേയും അടക്കി സമാധിഅവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മഹായോഗിമാരാണു ശാസ്താവും യോഗനരസിംഹമൂര്‍ത്തിയും. ലൈംഗികവികാരങ്ങളുടെ സമ്പൂര്‍ണ്ണനിരോധനവും ഇതിലൂടെ സിദ്ധിക്കുന്നു. ശബരിമലയില്‍ മഹായോഗിയായ ശാസ്താവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കാലുകള്‍ പിണച്ചുവെച്ച് യോഗപട്ടബന്ധനത്തോടെ ഇരിക്കുന്ന ചതുര്‍ബാഹുവായ വിഗ്രഹങ്ങളാണു യോഗനരസിംഹസ്വാമിയുടേത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തില്‍ യോഗനരസിംഹപ്രതിഷ്ഠ കാണാം. മിക്ക യോഗനരസിംഹസ്വാമീ ക്ഷേത്രങ്ങളും മലമുകളില്‍ ആണ് എന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ജില്ലയിലെ പെരിയമലൈയില്‍ ഉള്ള തിരുക്കഡിഗൈ (ശോലിംഗപുരം) ക്ഷേത്രം, മധുരയ്ക്കടുത്തുള്ള നരസിംഹം യാനമലൈ ഗുഹാക്ഷേത്രം, കര്‍ണ്ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടൈ(യാദുഗിരി) ക്ഷേത്രം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ചിന്മുദ്രയോടുകൂടിയാണു ശബരിമല ശാസ്താവ് നിലകൊള്ളുന്നത്. വലതുകയ്യിലെ ചൂണ്ടുവിരല്‍ തള്ളവിരലിനോടു ചേര്‍ത്തു വൃത്താകാരമാക്കിയും ചെറുവിരല്‍ , മോതിരവിരല്‍, നടുവിരല്‍ എന്നിവ നിവര്‍ത്തിയും പിടിക്കുന്നതാണു ചിന്മുദ്ര. നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂന്നുവിരലുകള്‍ ജാഗ്രത്, സ്വപ്‌ന,സുഷുപ്തി അവസ്ഥകളേയും, വൃത്താകാരത്തില്‍ പിടിച്ചിരിക്കുന്ന ഇരുവിരലുകള്‍ തുരീയാവസ്ഥയേയും ദ്യോതിപ്പിക്കുന്നു. ചിന്മുദ്ര, ജ്ഞാന മുദ്ര, വ്യാഖ്യാന മുദ്ര എന്നിവയാണു വിദ്യാപ്രദായകനായ യോഗദക്ഷിണാമൂര്‍ത്തിയുടെയും വിഗ്രഹങ്ങളില്‍ കാണാനാവുക. ചിന്മുദ്രാങ്കിതനായ ദേവന്‍ ആത്മവിദ്യ അരുളുന്ന ജഗദ്ഗുരുവാണ്. ചിന്മുദ്രയുടെ കായികമായ പ്രവര്‍ത്തനം മൂലം കുണ്ഡലിനീശക്തി ഉണര്‍ന്നു ഷഢാധാരചക്രങ്ങള്‍ കടന്നു യോഗിമാര്‍ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. ഏകാഗ്രത കൂട്ടുവാനും ശരീരത്തില്‍ സവിശേഷമായ ഊര്‍ജ്ജപ്രവാഹം ഉണ്ടാക്കുവാനും ചിന്മുദ്ര സഹായിക്കുന്നു. ചിന്മുദ്രയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച സ്വാമി വിവേകാനന്ദന്‍ 'കീദൃശീ ചിന്മുദ്ര?' എന്ന് ചട്ടമ്പി സ്വാമികളോടു ചോദിച്ചുവെന്നും അതിനു ചട്ടമ്പി സ്വാമികള്‍ പ്രമാണഗ്രന്ഥങ്ങളെ ഉദ്ധരിച്ചു മറുപടി നല്‍കിയെന്നും ചരിത്രം. കേരളത്തിലെ പുരാതന ശാസ്താക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന രൂപത്തിലും ഇരിക്കുന്ന രൂപത്തിലും സ്വയം ഭൂലിംഗരൂപത്തിലും രൂപമില്ലാത്ത ശിലാഖണ്ഡരൂപത്തിലും ഒക്കെയുള്ള ശാസ്താ വിഗ്രഹങ്ങള്‍ കാണാം. ഇരുകരങ്ങളോടു കൂടിയ വിഗ്രഹങ്ങളാണു ബഹുഭൂരിപക്ഷവും. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രങ്ങളില്‍ വില്ലും അമ്പും ധരിച്ച രൂപമാണു കാണുന്നത് (എരുമേലി, തിരുവുള്ളക്കാവ്). ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങളില്‍ ഒരു കാല്‍ മടക്കി വീരാസനത്തില്‍ ഇരുന്ന് ഇടതു കൈ കാല്‍മുട്ടിനു മുകളില്‍ വെച്ച് വലതുകയ്യില്‍ അമൃതകലശം, താമരപ്പൂവ്,ചുരിക, ഗ്രന്ഥം, ശിവലിംഗം, അഭയ മുദ്ര, വരദ മുദ്ര എന്നിവയില്‍ ഏതെങ്കിലും ധരിച്ച് ഇരിക്കുന്ന വിധമാണു കൂടുതലും. യോഗപട്ടബന്ധനവും വിഗ്രഹങ്ങളില്‍ കാണാം. ശബരിമലയിലെ അതേ മാതൃക പിന്തുടര്‍ന്നാണു ഇപ്പോള്‍ ബഹുഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നത്.താരതമേൃന ആധുനിക കാലഘട്ടത്തില്‍ നിര്‍മ്മിക്കുകയോ പുനഃപ്രതിഷ്ഠ നടത്തുകയോ ചെയ്തക്ഷേത്രങ്ങളിലാണു ശബരിമലയിലെ വിഗ്രഹത്തിനു സമാനമായ വിഗ്രഹങ്ങള്‍ കാണുന്നത്
*തുടരും .....*
*ശുഭം*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[20/11, 12:20] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
*ഭാഗവതം നിത്യപാരായണം*
*ബ്രഹ്മാവുചെയ‍്ത സൃഷ്ടി വര്‍ണ്ണനം*
*ഭാഗവതം (52)*
*അഹോ ഏതജ്ജഗത് സ്രഷ്ടസ്സുകൃതം ബത തേ കൃതം*
*പ്രതിഷ്ഠിതാഃ ക്രിയ സ്മിന്‍ സാകമന്നമദാമഹേ (3-20-51)*
വിദുരന്‍ സൃഷ്ടികര്‍മ്മത്തെപ്പറ്റി വീണ്ടും ചോദിച്ചപ്പോള്‍ മൈത്രേയന്‍ ഇങ്ങനെ തുടര്‍ന്നു:
ഭഗവല്‍നാഭിയില്‍ നിന്നു പുറത്തുവന്ന താമരയില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതും ഭഗവാന്‍ സ്വയം ബ്രഹ്മഹൃദയത്തില്‍ കയറി പഴയ ലോകചക്രങ്ങളില്‍ ഉണ്ടായിരുന്ന സൃഷ്ടികളെ അതേപടി ഉണ്ടാക്കുവാനുളള പദ്ധതി കരുതിയതും താങ്കള്‍ക്കറിയാമല്ലോ? ആദ്യമായി ബ്രഹ്മാവ് നാനാത്വഭാവഹേതുവായ അറുതലങ്ങളുളള അജ്ഞതയെ സൃഷ്ടിച്ചു. സ്വയം തൃപ്തിപ്പെടാതെ ആ ശരീരത്തെ സൃഷ്ടാവ് ഉപേക്ഷിച്ചു. ഇത് രാത്രിയായി മാറി. ഇരുട്ടിന്റെ ശക്തികളായ യക്ഷരും രാക്ഷസരും അതുസ്വന്തമാക്കി. വിശപ്പിന്റേയും ദാഹത്തിന്റേയും മൂലകാരണമായ ഇവര്‍ ബ്രഹ്മാവിനെപ്പോലും തിന്നാന്‍ ശ്രമിച്ചു. ബ്രഹ്മദേവന്‍ പിന്നീട് സത്വഗുണപ്രധാനമായ ദൈവികതയെ സൃഷ്ടിച്ചു. സൃഷ്ടിയുടെ ഉദ്ദേശം സഫലമായ ഉടനെ ആ ശരീരവും ഉപേക്ഷിച്ചപ്പോള്‍ അതു പകലായി. ദേവന്മാര്‍ അതിന്റെ നേതൃത്വമേറ്റു.
ബ്രഹ്മാവിന്റെ പുറത്തുനിന്നും കാമം നിറഞ്ഞ അസുരന്മാര്‍ ഉണ്ടായി. ഈ സൃഷ്ടികള്‍ ബ്രഹ്മദേവനില്‍പോലും കാമസാഫല്യം നേടാന്‍ തുനിയുകയുണ്ടായി. ഭഗവല്‍പ്രേരണയില്‍ ഈ ദേഹവും ബ്രഹ്മാവുപേക്ഷിച്ചു. അത് സന്ധ്യയായിത്തീര്‍ന്നു. അസുരന്മാര്‍ക്ക് സന്ധ്യയൊരു മാദകസുന്ദരിയായി കാണപ്പെടുകയും അവര്‍ മോഹവലയത്തില്‍പ്പെടുകയും ചെയ്തു. ബ്രഹ്മദേവന്‍ സ്വയം ചിരിച്ചു. സ്വന്തം പ്രേമഭാവത്തില്‍ നിന്നും ഗന്ധര്‍വന്മാരേയും അപ്സരസ്സുകളേയും സൃഷ്ടിച്ചു. ഇവയുണ്ടായ ബ്രഹ്മശരീരം നിലാവായിത്തീര്‍ന്നു. ദേവഗായകരും സുന്ദരികളും നിലാവിനെ സ്വന്തമാക്കി. ബ്രഹ്മാവിന്റെ സ്വന്തം ആലസ്യത്തില്‍ നിന്നും ഭീകരരൂപികളായ പിശാചുക്കളും ഭൂതങ്ങളും പിറന്നു. ഇതുണ്ടായ ബ്രഹ്മശരീരം ഒരു കോട്ടുവായിട്ടു കൊണ്ട് ഉപേക്ഷിച്ചപ്പോള്‍ ഈ ഭൂതങ്ങള്‍തന്നെ അതേറ്റെടുത്തു. ഇവര്‍ നിദ്രയിലും കോട്ടുവായിലും പ്രകടമാവുകയും അശുദ്ധരായവരില്‍ ആവേശിച്ച് മാനസിക വിഭ്രാന്തിയുണ്ടാക്കുകയും ചെയ്യുന്നു.
അരൂപികളായ സിദ്ധന്മാരും പിതൃക്കളും ബ്രഹ്മശരീരത്തില്‍ നിന്നു പൂര്‍ണ്ണശക്തിയോടെ ഊര്‍ജ്ജ്വസ്വലരായി പുറത്തുവന്നു. ബ്രഹ്മശരീരത്തിലൂടെയത്രേ പിതൃക്കള്‍ക്ക് തപ്പര്‍ണമേകുന്നുതും അതു സ്വീകരിക്കപ്പെടുന്നതും. മറഞ്ഞിരിക്കാനുളള സിദ്ധിയില്‍നിന്നും ബ്രഹ്മാവ് സിദ്ധനേയും വിദ്യാധരനേയും സൃഷ്ടിച്ചു. അവരാ ബ്രഹ്മശരീരം സ്വന്തമാക്കുകയും ചെയ്തു. സ്വന്തം പ്രതിബിംബം ജലത്തില്‍ കണ്ട് വശായ ബ്രഹ്മാവില്‍നിന്നും കിന്നരന്മാരും കിംപുരുഷന്മാരും ഉണ്ടായി. സൃഷ്ടാവ് വിശ്രമിക്കുമ്പോള്‍ താഴെവീണ രോമങ്ങള്‍ പാമ്പുകളായി.
അവസാനമായി ബ്രഹ്മാവ് മനുവിനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു. മനുഷ്യരൂപം അങ്ങനെ ഉണ്ടായി. ഈ പുതിയ സൃഷ്ടിയില്‍ ഇതിനു മുന്‍പുണ്ടായവരെല്ലാം സന്തുഷ്ടരായിരുന്നു. അവര്‍ പറഞ്ഞു:
“അല്ലയോ സൃഷ്ടാവേ ഞങ്ങള്‍ക്കു സന്തോഷമായി. ഈ സൃഷ്ടിയിലൂടെ അങ്ങ് നല്ലകാര്യമാണ് ചെയ്തത്. അവനില്‍ ത്യാഗബുദ്ധി വേണ്ടത്ര ഉറപ്പിച്ചിട്ടുളളതുകൊണ്ട് ഞങ്ങള്‍ക്കുളള വിഹിതങ്ങള്‍ കിട്ടാതെ പോകില്ലെന്നുറപ്പുണ്ട്.” ബ്രഹ്മാവ് സ്വയം തപസ്സ്, യോഗം, സമാധി എന്നിവ സ്വീകരിച്ച് ഋഷിയായിത്തീര്‍ന്നു. തന്റെ ശരീരത്തില്‍ ധ്യാനം, സിദ്ധികള്‍ , പൂജാവിധികള്‍ , നിര്‍മ്മമത എന്നിവ നിരഞ്ഞുനില്‍ക്കുന്നു ഭാഗത്തെയാണ് ഋഷിയാക്കിയത്.
*തുടരും*
🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻

*ശിവാനന്ദലഹരി*
*കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ*
*വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി |*
*പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-*
*മദൃഷ്ട്വാ തത്ഖേദം കഥമിഹ സഹേ ശംകര വിഭോ || 23 ||*
വിഭോ! – സര്‍വ്വവ്യാപിയായുള്ളോവേ!; ത്വത്പൂജാം – നിന്തിരുവടിയുടെ ആരാധനയെ; കരോമി – ഞാന്‍ ചെയ്യുന്നു; സപദി മേ സുഖദഃ ഭവ – ഉടനെതന്നെ എനിക്കു പരമാനന്ദത്തെ നല്‍ക്കുന്നവനായി ഭവിച്ചാലും; തസ്യാഃ ഫലം – ഇതി അപ്രകാരമുള്ള പൂജയ്ക്ക് ഫലമായിട്ട്; വിധിത്വം – ബ്രഹ്മാവായിരിക്കുക എന്ന അവസ്ഥയേയും; വിഷ്ണുത്വം – വിഷ്ണുത്വത്തേയുമാണല്ലോ; ദിശസി ഖലു – നിന്തിരുവടി നല്‍ക്കുന്നത്; ശങ്കര! – വിഭോ!; സുഖപ്രദ! – ഭഗവന്‍ !; പുനഃ ച ദിവി ഭുവി – വീണ്ടും ആകാശത്തിലും ഭൂലോകത്തിലുംത്വാം; ദൃഷ്ടം – നിന്തിരുവടിയേ ദര്‍ശിക്കുന്നതിന്നു; പക്ഷിമൃഗതാം – പക്ഷിരൂപത്തേയും മൃഗരൂപത്തേയും; വഹന്‍ അദൃഷ്ട്വാ – ധരിച്ചുകൊണ്ട് അങ്ങയെ ദര്‍ശിക്കാതെ; തത്ഖേദം – അതുകൊണ്ടുള്ള ദുഃഖത്തെ; ഇഹ കഥം സഹേ – ഇവിടെ ഞാനെങ്ങിനെ സഹിക്കട്ടെ.
ഹേ സര്‍വ്വവ്യാപിന്‍! നിന്തിരുവടിയെ ഞാന്‍ ആരാധിക്കുന്നു; ഉടനെതന്നെ എനിക്ക് പരമാനന്ദസൗഖ്യത്തേ അനുഗ്രഹിച്ചരുളിയാലും. അങ്ങയെ പൂജിക്കുന്നതിന്ന് ഫലമായി ബ്രഹ്മത്വത്തേയും വിഷ്ണുത്വത്തേയുമാണല്ലൊ നിന്തിരുവടി നല്‍ക്കുക. വീണ്ടും ഞാന്‍ പക്ഷി(ഹംസ) രൂപത്തേയും, മൃഗ(വരാഹ) രുപത്തേയും ധരിച്ചു ആദ്യന്തവിഹീനനായ നിന്തിരുവടിയെ(നിന്തിരുവടിയുടെ ശിരസ്സിനേയും കാലിണകളേയും) കണ്‍കുളിരെ കാണുന്നതിന്ന് ആകാശത്തിലേക്കും അധോലോകത്തേക്കും ചെന്ന് അതുകൊണ്ടുണ്ടാവുന്ന നിരാശയെ എങ്ങിനെ സഹിക്കട്ടെ.
*തുടരും*
🙏🙏🙏🙏🕉🔥🕉🙏🙏🙏🙏

No comments:
Post a Comment