വേദന വേദാന്തമായപ്പോൾ
..........................
..........................
അസ്ഥി നുറുങ്ങുന്ന വേദനകളിൽ പ്രണയം
നിശ്ശബ്ദമായിരുന്നു
ഹൃദയം മൗനമായപ്പോൾ
ബുദ്ധിയുണർന്നു
വേദാന്തത്തിന്റെ പടിപ്പുര കേറി
വേദനയേറ്റസ്തമിച്ച നിഴലാട്ടങ്ങളുടെ
നാലുകെട്ടിലേയ്ക്കെത്തി
ഉമ്മറക്കോലായിൽ കാലും നീട്ടിവെച്ച് മുറുക്കാൻ കുത്തിച്ചതയ്ക്കുന്ന
വാർദ്ധക്യനിഴലുകൾ എന്നെ നോക്കിച്ചിരിച്ചു
നിശ്ശബ്ദമായിരുന്നു
ഹൃദയം മൗനമായപ്പോൾ
ബുദ്ധിയുണർന്നു
വേദാന്തത്തിന്റെ പടിപ്പുര കേറി
വേദനയേറ്റസ്തമിച്ച നിഴലാട്ടങ്ങളുടെ
നാലുകെട്ടിലേയ്ക്കെത്തി
ഉമ്മറക്കോലായിൽ കാലും നീട്ടിവെച്ച് മുറുക്കാൻ കുത്തിച്ചതയ്ക്കുന്ന
വാർദ്ധക്യനിഴലുകൾ എന്നെ നോക്കിച്ചിരിച്ചു
ആരോഗ്യം കൊണ്ടും ആയുസ്സുകൊണ്ടും ഞങ്ങളോളം പോരില്ല നീ എന്നർത്ഥം വെച്ച പരിഹാസച്ചിരികൾക്കിടയിലൂടെ
വേദനയുടെ അഗ്നി ആളിക്കത്തുന്ന ശരീരവുമായി ഞാൻ നടന്നു
വേദനയുടെ അഗ്നി ആളിക്കത്തുന്ന ശരീരവുമായി ഞാൻ നടന്നു
കോണിത്താഴ്വാരങ്ങൾത്താണ്ടി ഉമ്മറക്കെട്ടുകൾ താണ്ടി
മുത്തച്ഛൻ ജപിയ്ക്കുന്ന മുറിയിലേയ്ക്ക്....
മുത്തച്ഛൻ ജപിയ്ക്കുന്ന മുറിയിലേയ്ക്ക്....
അവിടെ പത്മാസനത്തിലിരുന്ന് യോഗമുദ്ര ധരിച്ച നിഴൽ ശ്യാമളാദണ്ഡകം കൊണ്ടെന്നെ
വരവേറ്റു....
വരവേറ്റു....
വേദനകളെ വേദാന്തമാക്കുന്ന
ഓംകാരം എനിക്കു ചുറ്റിലും അലയടിച്ചു
സ്വര ശുദ്ധിയുടെ പ്രാണോപാസന
എന്നിൽ മന്ത്രോപാസനയായി
ഓംകാരം എനിക്കു ചുറ്റിലും അലയടിച്ചു
സ്വര ശുദ്ധിയുടെ പ്രാണോപാസന
എന്നിൽ മന്ത്രോപാസനയായി
നശ്വര ശരീരത്തിലെ അനശ്വരത
മാത്രമാണ് നീയെന്ന് പൂർവ്വസൂര്യന്മാർ മൊഴിഞ്ഞു
മാത്രമാണ് നീയെന്ന് പൂർവ്വസൂര്യന്മാർ മൊഴിഞ്ഞു
വേദനകൾ വേദാന്തത്തിലേയ്ക്കൊഴുകി
ഹൃദയം പ്രണയത്തിലേയ്ക്കാഴ്ന്നിറങ്ങി
ഹൃദയം പ്രണയത്തിലേയ്ക്കാഴ്ന്നിറങ്ങി
ഭദ്ര
No comments:
Post a Comment