"ഇതാണ് ലക്ഷ്യംന്ന് അറിഞ്ഞു. ഇനിയിപ്പൊ നമ്മുടെ ദൗർബല്യങ്ങളൊക്കെ അവിടെ ഇരിയ്ക്കട്ടെ.. എന്തൊക്കെ ദൗർബല്യം ഇരിയ്ക്കട്ടെ. നമ്മള് സാധന ചെയ്യുകയോ, ചെയ്യാതിരിയ്ക്കുകയോ, വീണ്ടും ഇതിലേയ്ക്ക് പരിശ്രമിയ്ക്കയോ, അല്ല ചിലപ്പോ ഈ ജന്മത്തില് മറന്ന് കളയുകയോ, ഈ പതിനൊന്ന് ദിവസം കേട്ട് കഴിഞ്ഞിട്ട് വീണ്ടും വേറെ വഴിയ്ക്ക് പോയി.. എന്തു വേണമെങ്കിലും ചെയ്തോളൂ. പക്ഷേ ഒരു കാര്യം മാത്രം നിങ്ങൾക്ക് സാധ്യമല്ലാ ഈ പതിനൊന്ന് ദിവസം കേട്ടത് പൂർണമായും ഉപേക്ഷിച്ച് കളയാൻ ഒരാൾക്കും സാധ്യമല്ലാ!
സാധ്യമല്ലാ!
വിദ്യാരണ്യസ്വാമികൾ പറഞ്ഞു ഈ ബ്രഹ്മവിദ്യ ഉള്ളിൽ കടന്നു കഴിഞ്ഞാൽ കഴിഞ്ഞു. പിന്നെ അതിനി പുറത്ത് പോവില്ലാ. കാരണം അത് കടക്കുന്നത് നമ്മുടെ തീരുമാനം കൊണ്ടല്ലാ കടക്കുന്നത് പ്രപഞ്ചത്തിന്റെ ഒരു നിയമമാണ്. ഒരു ജീവന്റെ ഒരു ജീവിതത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഉള്ളിൽ കടക്കും ഈ വിദ്യ. ഈ വിദ്യ ഉള്ളിൽ കടന്നു കഴിഞ്ഞാൽ അത് പോവില്ലാ.. അത് ചിലപ്പോ നമ്മള് പക്വമായിട്ടില്ലെങ്കിൽ ഉള്ളില് കിടക്കും. അതിന് ഉത്തമ ഉദാഹരണം അർജ്ജുനൻ തന്നെ.
അർജ്ജുനൻ ഭഗവത് ഗീത കേട്ടു. നമ്മുടെ പല ആളുകളും പറഞ്ഞു ഗീത കേട്ടിട്ട് ഒന്നും ഓർമ്മ ഇല്ലല്ലോന്ന്. പേടിയ്ക്കണ്ടാ അർജ്ജുനൻ തന്നെ അങ്ങനെ ആയിരുന്നു. മുഴുവൻ ഗീത കേട്ടിട്ട് മഹാഭാരതത്തിൽ ഒരു ദിവസം അർജ്ജുനൻ ഭഗവാന്റെ കൂടെ ഒരു evening walkന് പോയി.
അപ്പോ ഭഗവാനോട് പറഞ്ഞു;
'ഭഗവാനേ അന്ന് എന്തൊക്കെയോ പറഞ്ഞുവല്ലോ! അത്ഭുതമായിട്ടുള്ളൊരു ശാസ്ത്രം! അതെനിയ്ക്ക് ഒരിയ്ക്കൽ കൂടെ പറഞ്ഞു തരൂ' എന്ന് പറഞ്ഞു.
അപ്പോ ഭഗവാൻ അർജ്ജുനനെ നോക്കി ചിരിച്ചു. എന്താന്ന് വച്ചാൽ... ഗീത പറയുമ്പോൾ ഉള്ള അർജ്ജുനൻ എവിടെ ഇപ്പൊ ഉള്ള അർജ്ജുനൻ എവിടെ! അന്ന് ഗീത കേൾക്കുമ്പോ അർജ്ജുനൻ ജാതകപക്ഷിയെപ്പോലെയാണ്, മഴവെള്ളത്തിന് കാത്തിരിയ്ക്കുന്ന ജാതകപക്ഷിയെപ്പോലെ! അത്രകണ്ട് ദുഃഖം! ഇതല്ലാതെ വേറെ വഴിയില്ലാ. 'ശാദിമാം ത്വാം ശരണം പ്രപന്നം'ന്നാണേ... ശരണാഗതി! അപ്പോ കേൾക്കണത് മുഴുവൻ വിഴുങ്ങി! പക്ഷേ ഇപ്പൊ ഉള്ള അർജ്ജുനൻ വൈകുന്നേരത്തെ കാപ്പിയും പലഹാരവും ഒക്കെ കഴിഞ്ഞിട്ട് ഇങ്ങനെ നടക്കാൻ പോവുമ്പോ ഒരു entertainment നമ്മള് പലതും കേൾക്കാൻ പോണ പോലെ 'ന്നാ ഒന്ന് പറയൂ കേൾക്കട്ടെ' എന്ന ഭാവമാണ്.
അപ്പോ ഭഗവാൻ പറഞ്ഞു; 'അങ്ങനെ ഒക്കെ പറയാൻ പറ്റോ? അന്നത്തെ ആ അർജ്ജുനൻ ഇന്ന് ഇല്ലാ, അതോണ്ട് അന്നത്തെ കൃഷ്ണനും ഇന്ന് വരില്ലാ. അന്നത്തെ അർജ്ജുനനാണ് അന്നത്തെ കൃഷ്ണനെ ഉണ്ടാക്കിയത്.'
അപ്പോ അർജ്ജുനൻ പറഞ്ഞു; 'അപ്പോ ഞാൻ കേട്ടതൊക്കെ എനിയ്ക്ക് നഷ്ടമായി പോയോ?'
അർജ്ജുനനോട് ഭഗവാൻ പറഞ്ഞു; 'അത് മാത്രം സാധ്യമേ അല്ലാ. തനിയ്ക്ക് എന്ത് വേണമെങ്കിലും നഷ്ടമാവും. പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ് ആ സത്യം നഷ്ടമാവുകയേ ഇല്ലാ.'
ഒരു മഹാത്മാ പറഞ്ഞു,
((നിസർഗ്ഗദത്തമഹാരാജ്)) അദ്ദേഹത്തിനോട് ഒരു ശിഷ്യൻ പറഞ്ഞു; 'നിങ്ങള് പറയുന്ന വാക്കുകളൊന്നും ഞാൻ വിശ്വസിയ്ക്കുന്നില്ലാ suppose if I don't believe in it, what will happen?'
അപ്പോ അദ്ദേഹം പറഞ്ഞു; 'My words are truth. It does not need any help from your faith or belief for it operate. It will forcefully operate weather you believe or not.' നീ വിശ്വസിച്ചാലും ശരി വിശ്വസിച്ചിട്ടില്ലെങ്കിലും ശരി അത് സത്യമാണ് അത് ഉള്ളില് കടന്ന് പ്രവർത്തിച്ചോളും.
അർജ്ജുനനോടും ഭഗവാൻ അത് തന്നെ പറഞ്ഞു; 'സഹിധർമ്മസുപര്യാപ്തഃ ബ്രഹ്മണ പദവേതനേ. ഞാനന്ന് പറഞ്ഞതുണ്ടല്ലോ.. അത് പൂർണമാണ്. അത് തന്നെ തന്നെ ബ്രഹ്മാനുഭവത്തില് കൊണ്ട് ചെന്നെത്തിയ്ക്കും. അതിന് സമയമാവണം.'
എന്താ സമയത്തിന്റെ കുറവ്... അർജ്ജുനന് എന്തിന്റെ കുറവായിരുന്നു എന്നു വച്ചാൽ.. എല്ലാ മഹാത്മാക്കളുടേയും ശിഷ്യന്മാർക്ക് പറ്റുന്ന അബദ്ധം അർജ്ജുനനും പറ്റി! എന്താന്ന് വച്ചാൽ മഹാത്മാക്കൾ അവരുള്ളിടത്തോളം കാലം ശിഷ്യന്മാര് ഈ ഉപദേശങ്ങളിലേയ്ക്കൊന്നും തിരിയുകയേ ഇല്ലാ. ആ ഗുരുവിന്റെ വ്യക്തിത്വപ്രഭാവത്തില് വീണു പോവും. ആ വ്യക്തിത്വപ്രഭാവത്തിനെ അവരെക്കൊണ്ട് മാറ്റാൻ പറ്റില്ലാ. അവര് അതിൽ തന്നെ പിടിച്ചു നിൽക്കും. എത്ര തന്നെ അവര് ഉപദേശിച്ചാലും ഈ വ്യക്തിപ്രഭാവത്തിനെ അവര് മറക്കില്ലാ.
ബുദ്ധൻ മരിയ്ക്കാൻ കിടക്കുമ്പോ മഹാനിർവ്വാണത്തിന് മുൻപ്, പരിനിർവ്വാണത്തിന് മുൻപ് ബുദ്ധന്റെ ബന്ധുവാണ് ആനന്ദൻ. ((പൂർവ്വാശ്രമബന്ധുവാണ്)) ആനന്ദൻ ബുദ്ധന്റെ കൂടെ തന്നെ നടന്ന ആളാണ്. അപ്പോ ബുദ്ധൻ ആ കിടക്കുന്ന കിടപ്പിൽ ഒരു ചെറുപ്പക്കാരൻ വന്നു ബുദ്ധന്റെ മുൻപിൽ വന്ന് ഇരുന്നു. അപ്പോ ബുദ്ധൻ ഒരു പുഷ്പം എടുത്തിട്ട് ആ ചെറുപ്പക്കാരന്റെ മേലേയ്ക്ക് അങ്ങനെ ഇട്ടു. അയാള് കുറേ നേരം ആ ഒരു സമാധി അവസ്ഥയില് അങ്ങനെ ഇരുന്നുവത്രെ! ഇതിനെ ഈ ആനന്ദൻ കണ്ടു കൊണ്ടിരുന്നു. അപ്പോ ആനന്ദൻ ബുദ്ധന്റടുത്ത് കരഞ്ഞ് നിലവിളിച്ചു. 'എത്ര വർഷമായി ഞാൻ അങ്ങയുടെ കൂടെ നടക്കുന്നു.. അമ്പത് വർഷമായി. ആ മഹാനിർവ്വാണത്തിന് ശേഷം കൂടെ നടക്കുന്നു. സദാ നടന്ന് അങ്ങയെ ശുശ്രൂഷിച്ച് കൊണ്ടിരുന്നിട്ടും എനിയ്ക്ക് ഈ വസ്തു കിട്ടിയില്ലല്ലോ.'
ബുദ്ധൻ പറഞ്ഞു; 'ആനന്ദാ തനിയ്ക്ക് തടസ്സം താൻ തന്നെയാണ്. താൻ വിചാരിച്ചു ഞാൻ തഥാഗതൻ തനിയ്ക്ക് എല്ലാം തരാൻ പറ്റുംന്ന് വിചാരിച്ചു. എന്നെക്കൊണ്ട് സാധ്യമല്ലാ. ഞാൻ സിദ്ധാർഥൻ. ഞാനീ സത്യത്തിനെ അന്വേഷിച്ചു കണ്ടെത്തി അതുകൊണ്ട് തന്നെ ബുദ്ധൻ എന്ന് വിളിയ്ക്കുന്നു. ഇതുപോലെ നീയും അന്വേഷിയ്ക്കണം കണ്ടെത്തണം. വേറെയാർക്കും സഹായിയ്ക്കാൻ പറ്റില്ലാ. ഓരോരുത്തരും അന്വേഷിച്ച് കണ്ടെത്തണം.'
അർജ്ജുനൻ ഭഗവാൻ പോവുന്ന വരെ ഭഗവാൻ ഉണ്ടല്ലോ എന്തു വേണമെങ്കിലും ചോദിയ്ക്കാലോ എന്നായിരുന്നു. ഭഗവാൻ തിരോധാനമായപ്പോ ((ഭാഗവതത്തിൽ പ്രഥമസ്കന്ദം)) അർജ്ജുനൻ കരഞ്ഞ് നിലവിളിച്ചു. അവിടെ ഒരു അർജ്ജുനവിഷാദയോഗമുണ്ട്. അർജ്ജുനൻ ഒരുപാട് കരഞ്ഞു. അന്ന് ഗീത ഉപദേശിയ്ക്കാൻ വെളിയിൽ കൃഷ്ണൻ ഇല്ലാ. പക്ഷേ പറഞ്ഞ ഗീത മുഴുവൻ ഉള്ളിലുണ്ട്. അർജ്ജുനൻ കുറേ കരഞ്ഞ് കഴിഞ്ഞപ്പോ
ശോകേന ശുഷ്യദ്വദദനഹൃത്സരോജോ ഹതപ്രഭഃ
ശോകം കൊണ്ട് നാക്കൊക്കെ വറ്റിപ്പോയി ശക്തിയൊക്കെ ക്ഷയിച്ച് പോയി.. ഇങ്ങനെ ക്രമേണ
വാസുദേവാഘ്ര്യനുധ്യാന പരിബൃംഹിതരംഹസാ ഭക്ത്യാ
നിർമ്മഥിതാശേഷകഷായ ധിഷണോfർജ്ജുനഃ
ഗീതം ഭഗവതാ ജ്ഞാനം യത്തത് സംഗ്രാമമൂർദ്ധനി
കാലകർമ്മതമോരുദ്ധം പുനരധ്യഗമത് പ്രഭുഃ
കുറേ അങ്ങട് കരഞ്ഞു കഴിഞ്ഞപ്പോ, ഭഗവാൻ വിട്ടിട്ട് പോയല്ലോ ഭഗവാൻ എന്നെ ഉപേക്ഷിച്ചുവല്ലോ എന്ന് കുറേ കരഞ്ഞപ്പോ ഉള്ളിലുള്ള വാസനകളൊക്കെ പോയി. ഭഗവാന്റെ ആ ദിവ്യരൂപവും അങ്ങട് മറഞ്ഞു കഴിഞ്ഞപ്പോ
അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം.
അഹമാത്മാ ഗുഢാകേശ സർവ്വ ഭൂതാശയസ്ഥിതഃ
ഹൃദയത്തില് ഭഗവാൻ ഉപദേശിച്ച ജ്ഞാനം അർജ്ജുനന് ശുദ്ധമായിട്ട് പ്രകാശിച്ചു. വിഭും തമേവ അനുധ്യായൻ, ഭഗവാനെ ധ്യാനിച്ച് കരഞ്ഞത് കൊണ്ട് ഉള്ളിലുള്ള വാസനകളൊക്കെ പോയി സംഗ്രാമമൂർദ്ധനി, ആ കുരുക്ഷേത്രഭൂമിയിലുപദേശിച്ച ബ്രഹ്മവിദ്യ മുഴുവൻ ഹൃദയത്തില് പ്രകാശിച്ചു. 'വിശോകോ ബ്രഹ്മസമ്പത്ത്യാ' ശോകം മുഴുവൻ അകന്നു. ബ്രഹ്മസമ്പത്ത് ഉണ്ടായി അർജ്ജുനന്, ബ്രഹ്മസമാധി ഉണ്ടായി അർജ്ജുനന്. ഉള്ളിലുള്ള ദുഃഖം മുഴുവൻ അകന്നു.
ഇത്ര കാലം എന്തുകൊണ്ടാ ജ്ഞാനം പ്രകാശിച്ചില്ലാന്ന് വച്ചാൽ.. 'കാലകർമ്മതമോരുദ്ധം' പ്രാരബ്ധകർമ്മവാസനകൾ അത് പൂർണമായൊഴിയാത്തത് കൊണ്ട് ഒരു ഇരുട്ട് പോലെ ആവരണമായി ഉള്ളിൽ കടന്ന് ജ്ഞാനത്തിനെ പൂർണമായി പ്രകാശിയ്ക്കാനനുവദിയ്ക്കാതെ കിടന്നു. പക്ഷേ ഭഗവാനുപദേശിച്ച ജ്ഞാനം ഉള്ളില് ചെന്നിട്ട് ആ വാസനകളെ ഒന്നൊന്നായി വിഴുങ്ങി.
നമ്മുടെ ഉള്ളിലും ഇപ്പൊ കടക്കുന്ന ജ്ഞാനമുണ്ടല്ലോ അത് ഉള്ളില് ചെന്നാ അത് പ്രവർത്തിയ്ക്കും. നമുക്ക് അറിയില്ലാ നമുക്ക് അറിയാത്ത plainൽ അത് പ്രവർത്തിച്ച് വാസനകളെ കുറച്ച് കുറച്ചായി അരിച്ചരിച്ച് വിഴുങ്ങുമത്. അവസാനം വാസനാശൂന്യമായ ചിത്തത്തിൽ ആ വസ്തു ജ്ഞാനം പ്രകാശിയ്ക്കും. അർജ്ജുനന് പ്രകാശിച്ച പോലെ."
----------------------------
ഫാലാവനമ്രത് കിരീടം
ഫാല നേത്രാര്‍ച്ചിഷാദഗ്ദ പഞ്ചേഷുകീടം
ശൂലാവതാരാതികൂടം
ശുദ്ധ മര്‍ദ്ധേന്ദുചൂടം
ഭജേ മാര്‍ഗബന്ധും
ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ
അംഗേ വിരാജത് ഭുജംഗം
അഭ്ര ഗംഗാതരംഗാഭിരാമോത്തമാംഗം
ഓങ്കാര വാടീകുരംഗം
സിദ്ധ സംസേവിതാംഘ്രിം ഭജേ മാര്‍ഗ്ഗബന്ധും
ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ
നിത്യം ചിദാനന്ദരൂപം
നിഹ്നു താശേഷലോകേശ വൈരിപ്രതാപം
കാര്‍ത്തസ്വരാഗേന്ദ്രചാപം
കൃത്തിവാസം ഭജേ ദിവ്യസന്മാര്‍ഗബന്ധും
ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ
കന്ദര്‍പ്പദര്‍പ്പഘ്നമീശം
കാലകണ്ഠം മഹേശം മഹാവ്യോമകേശം
കുന്താഭദന്തം സുരേശം
കോടി സൂര്യപ്രകാശം ഭജേ മാര്‍ഗ്ഗബന്ധും
ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ
മന്ദാര ഭൂതേരുദാരം
മന്ദരാഗേന്ദ്രസാരം മഹാഗൗര്യ ദൂരം
സിന്ദൂര ദൂരപ്രചാരം
സിന്ധുരാജാധി ധീരം ഭജേ മാര്‍ഗ്ഗബന്ധും
ശംഭോ മഹാ ദേവ ദേവ
ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാ ദേവ ദേവ
----------------------------
ഹരനമഃ പാർവ്വതീപതയേ ഹര ഹര മഹാദേവ... ❤
----------------------------
((From Acharya's talk 🙏😊))

No comments:
Post a Comment