*ശ്രീമദ് ഭാഗവതം 329*
തമിഴില് പ്രഭാഷണം ചെയ്യണ ഒരു കൃപാനന്ദവാര്യർ, അദ്ദേഹം ഒരിടത്ത് പറഞ്ഞു.
പല്ല് പോകുന്നതിന് മുൻപേ മുറുക്ക് നിർത്തണം എന്ന്. അല്ലെങ്കിലോ മുറുക്കാനുള്ള ആശ കിടക്കും. പല്ല് വേദന കൊണ്ട് മുറുക്കാനും വയ്യാ.
വസ്തുക്കളെ അനുഭവിക്കാനുള്ള ആഗ്രഹം ണ്ടാവും.
വസ്തു ഇല്ലെങ്കിൽ ദു:ഖം.
അതിന് മുമ്പ് വസ്തുവിനെ ഉപേക്ഷിച്ചാൽ ഉപേക്ഷിക്കുന്നതിന്റെ ഒരു സുഖം ണ്ട്. ഉപേക്ഷിക്കുന്നതിന്റെ സുഖം,
സ്വീകരിക്കുന്നതു കൊണ്ട് കിട്ടില്ല്യ.
വസ്തു സ്വീകരിക്കുമ്പോ കിട്ടുന്ന സുഖം അല്പം ആണ്. ഉപേക്ഷിക്കുമ്പോ കിട്ടുന്ന സുഖം അനന്തം ആണ്. സ്വീകരിക്കണതിന് അന്തമേയില്യ. എത്രവേണേൽ കൂടുതലാവാം.
ഉപേക്ഷിക്കുന്നതിന് അന്തം ണ്ട്. പൂർണമാണ്. കർമ്മം ചെയ്യുന്നതിന് അദിയും ണ്ട്. അന്തവും ണ്ട്. കർമ്മത്തിന്റെ ഫലം limited ആണ്. കർമ്മം ചെയ്യാതിരിക്കണതിന് ഒരു ആരംഭം ണ്ടോ. ചുമ്മാ ഇരിക്കണതിന് ഒരു ആരംഭം ണ്ടോ. ചുമ്മാ ഇരിക്കുന്നതിന് ഒരു ആരംഭം ഇല്ല്യ അവസാനവും ഇല്ല്യ. നമ്മളുടെ ideas ഒക്കെ തലതിരിച്ചാണ്. കർമ്മം ചെയ്യുന്നതിനാണ് ശക്തി ഉള്ളത്. നമ്മൾ കർമ്മം ചെയ്തു ക്ഷീണിച്ചാലെന്തുചെയ്യും. കുറച്ച് നേരത്തേക്ക് ചുമ്മാതിരിക്കും. ചുമ്മാതിരുന്നാലോ എനർജി വന്നു. കർമ്മം ചെയ്യുമ്പോ എനർജി പോകണു.
അതേപോലെ വസ്തുക്കൾ സ്വീകരിക്കുന്നതിനും വസ്തുക്കൾ ഇല്ലാതാക്കുന്നതിനും വ്യത്യാസം എന്താ.
ഉദ്ധവർക്ക് ഭഗവാൻ കൊടുക്കണ ഉപദേശം!
ഹേ ഉദ്ധവർ,
ഇന്നേക്ക് ഏഴാമത്തെ ദിവസം സമുദ്രം ദ്വാരകയെ വിഴുങ്ങും.
അതിന് മുമ്പ് താങ്കൾ ഇവിടെ നിന്ന് പുറപ്പെടാ.
ത്വം തു സർവ്വം പരിത്യജ്യ സ്നേഹം സ്വജനബന്ധുഷു
മയ്യാവേശ്യ മന: സമ്യക് സമദൃഗ് വിചരസ്വ:
ത്വം തു സർവ്വം പരിത്യജ്യ!
uncompromising teaching!
ഒരു compromise ഇല്ല്യ.
വിവേകാനന്ദസ്വാമികൾ ഒരിടത്ത് പറയുന്നു.
ആന്തരികമായിട്ട് ആ ഭാവത്തിനെ എടുക്കണം.
Let a few souls live for God alone and let the world go. Have no compromise.
കുറച്ച് പേർ ഭഗവാനുവേണ്ടി മാത്രം ജീവിക്കട്ടെ എന്നാണ്. ഭഗവദ് വിഷയവുമായി മാത്രം ജീവിക്കട്ടെ.
ഭഗവാനെ ഹൃദയത്തിൽ വെയ്ക്കാ.
ലോകമോ?
ലോകം കുന്തം! പോട്ടെ.
തുച്ഛം തൃണവത്.
ലോകം എവിടെ പോകും.
ലോകകാര്യം ഒക്കെ നടക്കണ പോലെ നടക്കട്ടെ എന്നാണ്.
ലോകത്തിൽ ആര് perfection വേണന്ന് ആഗ്രഹിക്കുന്നുവോ, അവർക്ക് സമാധാനമേ ണ്ടാവില്ല്യ. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.
Perfection in world is like hot ice cream. ലോകത്ത് എല്ലാക്കാര്യവും perfect ആയിട്ടും സമാധാനമായിട്ടും ഇരിക്കാൻ പറ്റുള്ളൂ എന്ന് വെച്ചാൽ സാധ്യല്ല. അതുകൊണ്ട് ലോകം എങ്ങനെ ഇരിക്കണുവോ അങ്ങനെ ഇരിക്കട്ടെ. ഏതുവിധത്തിൽ ഇരിക്കണുവോ ആ വിധത്തിൽ ഇരിക്കട്ടെ. എല്ലാത്തിലും
അനുമോദേന വൈ ദ്വിജ:.
നാരദമഹർഷി പറഞ്ഞു ഗൃഹസ്ഥൻ എങ്ങനെ ഇരിക്കണന്ന് വെച്ചാൽ കുടുംബത്തിൽ പലേ കാര്യങ്ങളുണ്ടാവും ഓരോരുത്തർ ഓരോ അഭിപ്രായം പറയും. എല്ലാത്തിനും തലയാട്ടിക്കൊള്ളണം എന്നാണ്.
അങ്ങനെ ചെയ്യട്ടെ?
ഓ
ഇങ്ങനെ ചെയ്യട്ടെ
ഓ
വലിയ കുടുംബമാണെങ്കിൽ രണ്ടു പേർ തമ്മിൽ അങ്ങടും ഇങ്ങടും കുറ്റം പറയും.
അവര് ഇവരെ കുറിച്ച് കുറ്റം പറഞ്ഞാൽ,
"വളരെ വാസ്തവം!"
വായ് കൊണ്ട് പറയാൻ പാടില്യ.
തലയാട്ടി ക്കൊള്ളണം.
മറ്റവര് വന്ന് ഇവരെ കുറിച്ച് പറയുമ്പോഴും
തലയാട്ടിക്കൊള്ളണം.
ഏയ് അങ്ങനെ പറയാൻ പാടില്യ, കുറ്റം പറയാൻ പാടില്യ എന്നൊക്കെ ഉപദേശിക്കാൻ പോയാൽ അവര് അതു നിർത്തി നമ്മളെ പറഞ്ഞുനടക്കും!!
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment