Friday, November 08, 2019

ചതുശ്ലോകീ ഭാഗവതം :53

രഹസ്യം എന്ന് വച്ചാൽ ഭക്തി എന്ന് പറഞ്ഞു...

രഹസ്യം ഭക്തി: സുഗോപ്യമപി
 വക്ഷ്യാമി ഇത്യാദി നിർദ്ദേശാ ത്

*സുഗോപ്യം*.... ഭഗവാൻ തന്നെ ഏകാദശത്തില് ഉദ്ധവരോട് പറയുന്നു.....

ഉദ്ധവ, വല്യ  രഹസ്യമാണ്..
എന്താന്ന് വച്ചാൽ


ന രോധയതി മാം യോഗോ
ന സാംഖ്യം ധർമ്മ ഏവ ച
ന സ്വാധ്യായ സ്തപസ് ത്യാഗഃ  നേഷ്‌ടാ പൂർത്തം ന ദക്ഷിണാ


വ്രതാനി യജ്ഞ: ഛന്ദാംസി
തീർത്ഥാനി നിയമാ യമാ:
യഥാ വരുന്ധേ സത്സംഗ:
സർവ്വ സംഗാപഹോ ഹി മാം

സത്‌സംഗം കൊണ്ട് എളുപ്പത്തിൽ കിട്ടും.... 😃😊

ആളുകൾക്ക് വിശ്വസിക്കാൻ പറ്റില്ല...എന്താന്ന് വച്ചാൽ,  ഇത്രയൊക്കെ മെനക്കെട്ടിട്ട് കിട്ടാത്തത് സത്സംഗം കൊണ്ട് കിട്ട്വോ?

ഗുരുകൃപ കൊണ്ട് കിട്ട്വോ?
കൃപ എന്ന് പറഞ്ഞാ എന്താന്ന് തന്നെ നമുക്ക് പിടിയില്ല... 😃😃

അദ്ധ്യാത്മ മാർഗത്തിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു പ്രതിഭാസം ആണ് ഈ *കൃപാ* എന്ന് പറേണത്... 😌😌

തമിഴ് ശൈവ സിദ്ധാന്തത്തില്, ഈശ്വര സാക്ഷാത്കാരം., ആത്മ സാക്ഷാത്കാരം എന്നൊക്കെ പറഞ്ഞിട്ട്,  അവര് പറേണത്.... അവസാനം ഒരാള് പൂർണൻ ആണെന്ന് ഉള്ളതിന് തെളിവ് എന്താന്ന് വച്ചാൽ കൃപാസാക്ഷാത്കാരം ആണ് ന്ന്... ആണ്.. *കൃപാസാക്ഷാത്കാരം*

ഈ കൃപാസാക്ഷാത്കാരം ആണ് പൂർണത ആയിട്ട് അവര് പറേണത്...

ന്ന് വച്ചാൽ... സാക്ഷാത് കൃതനായിട്ടുള്ള ആൾക്ക്, താൻ നേടിയെടുത്തു ന്ന് പോലും തോന്നില്ല....
*ഭഗവാൻ കൃപ ചെയ്തു*
ന്നേ പറയുള്ളൂ.... 😊😊😊

ഒരു ഭക്തൻ പാടുന്നു.... ഞാൻ
ഒന്നും ചെയ്തില്ലല്ലോ.. ഞാൻ ഒരു തപസ്സ് ചെയ്തില്ലാ.. സാധന ചെയ്തില്ലാ, ഒന്നും  ചെയ്തില്ലാ..

നുണയും പറഞ്ഞ് സംസാരിയായിട്ട് അലഞ്ഞുനടന്ന എന്റെ പൊറകേ ആ പരമേശ്വരൻ, 
വേദം തേടുന്ന പൊരുൾ
എന്റെ പൊറകേ വന്ന് എന്നെ പിടിച്ച് കൊണ്ടുപോയീ ന്ന് ആണ്...... ☺☺☺

ശ്രീ നൊച്ചൂർജി.....
Parvati 

No comments: