Saturday, November 16, 2019

*ശ്രീമദ് ഭാഗവതം 337*
ത്വം ഹി ന: പൃച്ഛതാം ബ്രഹ്മൻ ആത്മനി ആനന്ദകാരണം
ബ്രൂഹി സ്പർവിഹീനസ്യ ഭവത: കേവലാത്മന:

യദുമഹാരാജാവ് അവധൂതനോട് ചോദിക്കാണ്.
എന്ത് ആനന്ദമായിട്ടിരിക്കണു!
ഈ ആനന്ദത്തിന്റെ രഹസ്യം ഒന്ന് പറഞ്ഞു തരോ?

ഭഗവാൻ നമ്മളെ സൃഷ്ടിച്ചതേ   ആനന്ദമായിട്ടാണ്. ഈ ലോകത്ത് എങ്ങനാപ്പോ?  എല്ലാവർക്കും ടെൻഷൻ! അതാണിപ്പോ ഫാഷൻ. ആനന്ദമായിട്ടിരിക്കണത് is quite unnatural! ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വന്നാൽ കൂടെയുള്ളവർക്ക് വിഷമം ണ്ടാവില്ലേ.
അങ്ങനെ ഒരു വിഷമം ആണ്  ലോകത്തിലുള്ളവർക്ക് ആരെങ്കിലും  സന്തോഷമായിട്ടിരിക്കുന്നത് കണ്ടാലും ണ്ടാവാ. നമ്മളുടെ ആളുകൾ അങ്ങനെയാണ്.    സന്തോഷം നമ്മളുടെ സ്വരൂപമായിട്ടിരുന്നാലും  വെളിയിൽ നിന്നുള്ള വിഷയങ്ങളുടെ attack അത്ര കണ്ട് പ്രബലമായി ബാധിക്കപ്പെട്ടിരിക്ക്യാണ് ഇന്ന് ലോകത്ത്.

ലോകത്തില് എല്ലാം ചെയ്യുമ്പോ ഒട്ടാതെ ഇരിക്കണം. ചക്ക മുറിക്കുമ്പോ കൈയ്യിൽ എണ്ണ തേച്ചാൽ ഒട്ടില്യ. അല്ലെങ്കിലോ കൈയ്യിൽ ഒട്ടും മുഖത്ത് ഒട്ടും, എല്ലായിടത്തും ഒട്ടും. കൈയ്യില് എണ്ണ തേച്ചിട്ടാണ് ചക്ക മുറിക്കുണതെങ്കിലോ, ഒട്ടില്യ. അതുപോലെ ലോകകർമ്മങ്ങളൊക്കെ ചെയ്യുമ്പോഴും,

അസ്പർശയോഗോ വൈ നാമ സർവ്വസത്വസുഖോ ഹിത:
യോഗിനോ ബിഭ്യതേഹ്യസ്മാദ്   അഭയേ ഭയദർശിന:

അസ്പർശയോഗം എന്നാണ് സ്പർശം ഇല്യാത്ത യോഗസ്ഥിതിയിൽ ഇരിക്കണു!
എനിക്ക് പറഞ്ഞു തരോ എന്ന് ചോദിച്ചപ്പോ ദത്താത്രേയ ഭഗവാൻ തന്റെ ഗുരുക്കന്മാരെ എണ്ണിയെണ്ണി ഓരോരുത്തരായി ഇരുപത്തിനാല് പേരെ പറഞ്ഞു.

ഹേ രാജൻ, ഞാൻ പലരിൽ നിന്നും ഉപദേശം സ്വീകരിച്ചു. പ്രധാനമായി ഇരുപത്തിനാല് പേര്. അത്രേയുള്ളൂ. അനേകം ഗുരുക്കന്മാര് ണ്ട്. പ്രധാനമായിട്ട് എനിക്ക് ഇരുപത്തിനാല് പേര് വഴി കാണിച്ചു തന്നു.

സന്തി മേ ഗുരവോ രാജൻ ബഹവോ ബുദ്ധ്യുപാശ്രിതാ:
യതോ ബുദ്ധിമുപാദായ മുക്തോഽടാമീഹ താൻ ശൃണു
പൃഥിവീ വായുരാകാശം ആപോഽഗ്നിശ്ചന്ദ്രമാ രവി:
കപോതോ അജഗര: സിന്ധു: പതംഗോ മധുകൃദ്ഗജ:
മധുഹാ ഹരിണോ മീന: പിംഗലാ കുരരോഽർഭക:
കുമാരീ ശരകൃത് സർപ്പ ഊർണ്ണനാഭി: സുപേശകൃത്
ഏതേ മേ ഗുരവോ രാജൻ ചതുർവ്വിംശതിരാശ്രിതാ:

ഇരുപത്തിനാല് പേർ!!
ഓരോരുത്തരേയും പടി പടിയായി കാണാം.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi prasad 

No comments: