*_പ്രാണൻ_* എന്ന ഒരു മഹാപ്രതിഭാസത്തെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.
പ്രധാനമായും രണ്ട് വസ്തുക്കൾ ചേർന്നതാണ് ഒരു മനുഷ്യൻ.
1. സ്ഥൂല ശരീരവും
2. സൂക്ഷ്മ ശരീരവും
ഇതിൽ നമ്മൾ കാണുന്നതാണ് സ്ഥൂല ശരീരം.
നമ്മൾ (ഞാൻ ) എന്ന് പറയുന്നത് സ്ഥൂല ശരീരത്തെയാണോ?
അതോ
സൂക്ഷ്മ ശരീരത്തെയാണോ?
എന്താണ് നിങ്ങളുടെ ഉത്തരം ?
സൂക്ഷ്മം / സ്ഥൂലം
നമ്മൾ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ നമുക്ക് ഒരു ശരീരം ഉണ്ടായിരുന്നു ആ ശരീരം ആണോ ഇപ്പോൾ ?
അല്ല
അപ്പോ ഒന്നാം ക്ലാസിൽ പഠിച്ച നമ്മൾ തന്നെയല്ലേ ഇപ്പോഴും ?
അതെ
പക്ഷെ ശരീരം മാറിക്കൊണ്ടേ ഇരിക്കുന്നുണ്ട്.
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ശരീരത്തിലുള്ള ഒരു കോശം പോലും നമ്മൾ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഇല്ല പൂർണ്ണമായും മാറിയിട്ടുണ്ട്. പക്ഷെ "ഞാൻ" മാറിയിട്ടില്ല
"ഞാൻ" എന്ന് പറയുന്നത് സൂക്ഷ്മ ശരീരത്തെ കുറിച്ചാണ്.
സ്ഥൂല ശരീരം എന്നത് എന്റെ ഒരു വസ്തുവാണ്
എന്റെ കാറ്,
എന്റെ മൊബൈൽ ഫോൺ,
എന്റെ ഷർട്ട് എന്ന് പറയുന്നതുപോലെ
"എന്റെ ശരീരം " എന്നാണ് നമ്മൾ പറയാറ്
(എന്റെ ശരീരത്തിനും സുഖമില്ല മനസ്സിനും സുഖമില്ല എന്ന് ചിലർ പറയുന്നത് കേട്ടിരിക്കുമല്ലോ ശരീരവും മനസ്സും എന്റേതാണ്).
"ഞാൻ ശരീരം" എന്നാരും പറയാറില്ല
"എന്റെ ശരീരം" എന്നാണ് പറയാറ്
_ശരീരം എന്റെതാണ്_
ഇനി ന്യൂജനറേഷന് വേണ്ടി പറയാം
ചോദ്യം: എന്റെ മൊബൈൽ ഫോൺ ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി ഇപ്പോഴത് കേടായി എന്ത് ചെയ്യും?
ഉത്തരം: നന്നാക്കണം
ചോ: നാന്നാക്കാൻ സാധിക്കാതെ വന്നാൽ ( ഉപയോഗശൂന്യമായാൽ )എന്ത് ചെയ്യണം?
ഉ: മാററി വേറെ പുതിയ ഫോൺ വാങ്ങിക്കണം
എന്നിട്ട്.......
പഴയ ഫോണിൽ നിന്നും സിം കാർഡ് എടുത്ത് പുതിയ ഫോണിൽ ഇടണം.
ചോ: അപ്പോ എന്റെ നമ്പർ മാറുമോ ?
ഉ: ഇല്ല
ചോ: പഴയ ഫോണിൽ സിം ഉള്ളപ്പോൾ 100 രുപ ബാലൻസ് ഉണ്ടായിരുന്നത് പുതിയ ഫോണിലേക്ക് സിം മാറ്റിയാൽ ആ ബാലൻസ് ഉണ്ടാവുമോ?
ഉ: തീർച്ചയായും ഉണ്ടാവും.
ചോ: പഴയ ഫോണിൽ സേവ് ചെയ്ത കാര്യങ്ങൾ പുതിയ ഫോണിൽ ഉണ്ടാവുമോ?
ഉ: ഇല്ല
സിമിൽ സേവ് ചെയ്തത് ലഭിക്കും.
(ഇപ്പോൾ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാനുള്ള സംവിധാനം സ്മാർട്ട് ഫോണിൽ ഉണ്ട് ഇമെയിൽ ഐഡി കൊടുത്താൽ മതി. അത് നമുക്ക് പിന്നെ ചർച്ച ചെയ്യാം)
ഫോണിൽ സേവ് ചെയ്തവ ലഭിക്കില്ല
സിമ്മിനാണ് നമ്പർ,
ഐഡന്റിറ്റി ഫോണിനല്ല. എത്ര ഫോൺ മാറിയാലും സിം നമ്പർ മാറില്ല.
ഇതിൽ *സിം* ആണ് _സൂക്ഷ്മ ശരീരം_
*ഫോൺ* (ഹാൻഡ്സെറ്റാണ് ) _സ്ഥൂല ശരീരം_
ഫോൺ ഉപയോഗ ശൂന്യമായാൽ ഫോൺ മാറ്റുന്നതു പോലെ
ഏതൊരു ഉപകരണവും കേടായാൽ മാറ്റി പുതിയത് വാങ്ങുന്നത് പോലെ,
ശരീരം കേടായാൽ മാറ്റുകയും പുതിയത് സ്വീകരിക്കുകയും ചെയ്യും.
കേടായ ശരീരത്തെ ഉപേക്ഷിക്കുന്നതിനെയാണ് നാം *മരണം* എന്ന് പറയുന്നത്. ചിലർ ഈ ശരീരത്തിന്റെ ആവശ്യം കഴിഞ്ഞാൽ ബോധപൂർവ്വം ശരീരം (കേടായില്ലെങ്കിലും) ഉപേക്ഷിക്കും അതിനെ *സമാധി* എന്ന് പറയും. (ഡിസ്പോസിബിൾ ഗ്ലാസ്സിൽ വെള്ളം കുടിച്ചാൽ ഗ്ലാസ്സ് കളയുന്നതു പോലെ )
ഒരു സന്ദർഭത്തിലൂടെ നമുക്കിതിനെ കടത്തി നോക്കാം.......
ഗോപാലേട്ടൻ മരിച്ചപ്പോൾ ഭാര്യ ദാക്ഷായണി ഏട്ടത്തി ഭയങ്കര കരച്ചിലാണ്.....
ഗോപാലേട്ടൻ ഞങ്ങളെ ഉപേക്ഷിച്ച് പോയല്ലോ എന്ന് പറഞ്ഞ് ബോഡി കെട്ടിപ്പിടിച്ചാണ് കരയുന്നത്.
ദാക്ഷായണി ഏട്ടത്തിയോട് ഒരു ചോദ്യം
അപ്പോ ആ കിടക്കുന്നതല്ലേ ഗോപാലേട്ടൻ?
കരച്ചിലിനിടെ ദാക്ഷായണി ഏട്ടത്തി:
അയ്യോ ഇത് ഗോപാലേട്ടനല്ല മൂപ്പരുടെ ബോഡിയാണ് (ശവമാണ്).
അപ്പോ ഇത്രേം കാലം ഗോപാലേട്ടാ എന്ന് വിളിച്ചത് ഇതിനെയല്ലേ.?
അല്ല ഇതിനകത്ത് പ്രാണൻ ഉണ്ടായിരുന്നു അത് പോയി അപ്പോ ശവമായി.
അങ്ങനെയെങ്കിൽ പ്രാണനെയാണോ ഗോപാലേട്ടൻ എന്ന് വിളിച്ചത് ?????
അതറിയില്ല
ആ പോയതാണ് ഗോപാലേട്ടൻ അത് സൂക്ഷ്മ ശരീരമാണ് (സിം കാർഡ് )
ഈ കിടക്കുന്നത് ഗോപാലേട്ടൻ ഒഴിവാക്കിയ പഞ്ചഭൂത നിർമ്മിതമായ സ്ഥൂല ശരീരം ആണ്
അതിനാൽ തന്നെ ആ ശരീരത്തെ എത്രയും പെട്ടന്ന് പഞ്ചഭൂതത്തിൽ ലയിപ്പിക്കേണ്ടതുണ്ട്.
(അപഞ്ചീകൃത ഭുതോർത്ഥം സൂക്ഷ്മാംഗം ശരീരം)
പോയ സാധനം അത് സൂക്ഷ്മ ശരീരം ആണ്
സൂക്ഷ്മ ശരീരം ഉപയോഗിച്ച വാഹനമാണ് സ്ഥൂല ശരീരം.
സൂക്ഷ്മ ശരീരത്തെ നമുക്ക് വീണ്ടും മൂന്നായി തരം തിരിക്കാം
1.ആത്മാവ്
2. ജീവൻ
3. പ്രാണൻ

- ഇതിൽ ആത്മാവിനെ കുറിച്ചും ജീവനെ കുറിച്ചും സാമാന്യേനയും.... പ്രാണനെ കുറിച്ച് നമുക്ക് വരും ദിവസങ്ങളിൽ വിശദമായും ചർച്ച ചെയ്യാം.
No comments:
Post a Comment