*ശ്രീമദ് ഭാഗവതം 339*
ഒരിക്കൽ ഏകനാഥ്സ്വാമിയെ ദേഷ്യപ്പെടുത്താനായിട്ട് ഒരാള് വായിൽ വെറ്റില ഇട്ടു നില്ക്കാണ്.
സ്വാമികൾ കുളിച്ചു വരുന്നു.
ഗോദാവരി സ്നാനം ചെയ്തു വരുമ്പോ വായില് വെറ്റില ഇട്ട് അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. സ്വാമി വീണ്ടും പോയി കുളിച്ചിട്ട് വന്നു.
വീണ്ടും തുപ്പി.
അങ്ങനെ ഇരുപത്തിയേഴ് പ്രാവശ്യം തുപ്പിയത്രേ. സ്വാമികൾ ഇരുപത്തിയേഴ് പ്രാവശ്യം കുളിച്ചുവന്നു. അവസാനം അയാൾക്ക് പശ്ചാത്താപം ണ്ടായി😥. വീണു നമസ്ക്കരിച്ചു കൊണ്ട് ചോദിച്ചു.
സ്വാമീ ഇതിന്റെ രഹസ്യം എന്താ?.
എത്ര പ്രാവശ്യം ഞാൻ അങ്ങയെ തുപ്പി.
എന്നിട്ടും ദേഷ്യപ്പെട്ടില്ലല്ലോ.
അപ്പോ ഏകനാഥ്സ്വാമി പറഞ്ഞുത്രേ.
നീ എത്ര മഹാത്മാ!
നിന്നെ കാരണം എനിക്ക് ഇന്ന് ഇരുപത്തേഴ് പ്രാവശ്യം ഗംഗാസ്നാനം കിട്ടി!! (ഗോദാവരി സ്നാനത്തിന് ഗംഗാസ്നാനം എന്നാ പറയാ അവര്).
അതുമാത്രല്ലാ നീ തുപ്പിയ ചളി ഞാൻ വെള്ളത്തിൽ പോയി മുങ്ങിയാൽ പോകും. പക്ഷേ *നിന്നോട് എനിക്കൊരു ദേഷ്യമോ വിരോധമോ വന്നാൽ ഉള്ളില് വന്ന ചളി ഞാൻ എവിടെ പോയി മുങ്ങിക്കളയും?*
ആ ചെളി എങ്ങനെ കഴുകിക്കളയും?
അപ്പോ ദേഷ്യപ്പെടുമ്പോ, ക്ഷമ നശിക്കുമ്പോ നമ്മള് തന്നെയാണ് disturbed ആവണത്.
നമ്മള് ഒരാളോട് ദേഷ്യം വെച്ചാൽ അയാൾക്കറിയോ അയാള് നമ്മളെ കാണുമ്പോഴൊക്കെ,
സുഖല്ലേ? എങ്ങനെ ഇരിക്കണു? എന്നൊക്കെ ചോദിക്കും.
നമ്മളിങ്ങനെ അയാളെ വെറുത്ത് വെറുത്ത് വെറുത്ത് നമ്മളുടെ രക്തത്തിലൊക്കെ വിഷം കലരും. അപ്പോ *ഭൂമിയിൽ നിന്നും ക്ഷമ പഠിച്ചു.*
*വായുവിൽ നിന്നും സ്പർശം ഇല്ലാതെ ഇരിക്കാ എന്നുള്ള ഗുണം പഠിച്ചു.* വായു ഒരിടത്ത് നിന്ന് സുഗന്ധം എടുത്ത് കൊണ്ട് പോകും.
അതവിടെ വിടും.
ഒരിടത്ത് നിന്ന് ദുർഗന്ധം എടുത്ത് കൊണ്ട് പോകും.
അതവിടെ വിടും.
വായു ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. അതേപോലെ യതികളും എല്ലായിടവും സഞ്ചരിച്ചുകൊണ്ടിരിക്കും.
നല്ല ആളുകളുമായിട്ട് സമ്പർക്കത്തിൽ വരും. ചീത്ത ആളുകളുമായിട്ട് സമ്പർക്കത്തിൽ വരും. പക്ഷെ *ഒന്നിനോടും പറ്റ് ഇല്ല്യ.*
ആ ലക്ഷണം വായുവിൽ നിന്ന് പഠിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad

No comments:
Post a Comment