Monday, January 06, 2020

[07/01, 08:58] Bhattathiry: ശ്രീരാമകൃഷ്ണോപദേശം
*************************

          ലൗകികൻമാരായ വിഷയികളുടെ മനസ്സു ചാണകപ്പുഴുപോലെയാണ് . ചാണകപ്പുഴു ചാണകത്തിൽ ഇരിക്കുവാൻ ഇഷ്ടപ്പെടുന്നു . ചാണകമല്ലാതെ മറ്റെന്തു കൊടുത്താലും അതിനു ഇഷ്ടമാകുകയില്ല . ബലമായി എടുത്തു താമരപ്പൂവിനുള്ളിൽ വെച്ചാൽ അതു വലിയ അസ്വസ്ഥത കാണിക്കും . അതേപ്രകാരം തന്നെ വിഷയങ്ങളെപ്പറ്റിയുള്ള വർത്തമാനമല്ലാതെ വേറെ യാതൊന്നും വിഷയികളായിട്ടുള്ളവരുടെ മനസ്സിനു പിടിക്കുകയില്ല . ഈശ്വരകഥാപ്രസംഗം ഉള്ള സ്ഥാനത്ത വെടിഞ്ഞു വീൺവാക്കുകൾ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലത്ത് അവർ പോയിഇരിയ്ക്കും.

ശുഭദിനം

*************************
[07/01, 08:58] Bhattathiry: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  210
സമസ്ത വേദാർത്ഥസാര സംഗ്രഹ ഭൂതം എന്നാണ് ഭഗവദ് ഗീതക്ക് ആദിശങ്കരഭഗവദ്പാദർ ഒരു വിശേഷണം കൊടുക്കണത്. മഹാഭാരതത്തില് അന്തർ ഹൃദയമാണ് ഗീത. ഗീത പറയാൻ വേണ്ടീട്ടാണ് മഹാഭാരതം അല്ലാതെ മഹാഭാരതത്തിലെ ഒരു ഭാഗമല്ല ഭഗവദ് ഗീത. ഭഗവദ് ഗീതയിലെ അന്തർ ഹൃദയമാണ് നമ്മള് ഈ പ്രാവശ്യം കാണാൻ പോകുന്നത്, സ്ഥിത പ്രജ്ഞ ലക്ഷണം. "ഗീതാസു ഗീതാ കർത്തവ്യാ കിമന്യൈ ഹി ശാസ്ത്ര വിസ്തരൈഹി '' എന്നൊരു ചൊല്ലുണ്ട് . എന്തിന് അനേകം ശാസ്ത്രങ്ങൾ പഠിക്കണം " ഗീതാസു ഗീതാ കർത്തവ്യ" ഗീതയെ നല്ലവണ്ണം ഗീതം ചെയ്യണം എന്നാണ്. ഗീതം ചെയ്യണം എന്നു വച്ചാൽ ഹൃദ്യമായി മനനം ചെയ്യണം എന്നർത്ഥം. "കി മന്യൈ ഹിശാസ്ത്ര വിസ്തരൈഹി" അനേകം ശാസ്ത്രങ്ങൾ എന്തിന്? എല്ലാ ശാസ്ത്രങ്ങളും ഒക്കെ പഠിക്കാൻ പോയാൽ സമയം പോരാ. ഇന്നു സമയം ചോദിച്ചപ്പോൾ തന്നെ എനിക്ക് ഓർമ്മ വന്നു ഒരു സംഭവം സ്വാമി വിവേകാനന്ദൻ ലോകപ്രസിദ്ധനായത് ഷിക്കാഗോ പ്രസംഗങ്ങളിലാണ് . അതിനു ശേഷം രണ്ടു വർഷം അമേരിക്കയിൽ പ്രഭാഷണം ഒക്കെ കഴിഞ്ഞിട്ടു തിരിച്ചു വരുമ്പോൾ ശ്രീലങ്കയിൽ വന്നു. ശ്രീലങ്കയില് കൊളംബൊയിൽ അദ്ദേഹം ഒരു പ്രഭാഷണം തുടങ്ങിയത്  subject is vast and time is short എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. അതായത് വിഷയം Vast എന്നു വച്ചാൽ ഒരുപാട് പഠിക്കാൻ ഉണ്ട് എന്നല്ല അഗാധം .നമുക്ക് ആയുസ്സോ വളരെ കുറച്ചേ ഉള്ളൂ .ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്.  അതു പറഞ്ഞു തീർന്നതും പ്രഭാഷണം തുടങ്ങുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ മുൻപിലിരിക്കുന്ന ഒരു  ചെറുപ്പക്കാരൻ, ഒരു 16 വയസ്സുള്ള ചെറുപ്പക്കാരൻ അവിടുന്ന് എഴുന്നേറ്റ് ഇറങ്ങിപ്പോയി .അതു പറഞ്ഞതും ആ പയ്യൻ ഇറങ്ങിപ്പോയി.ആ പയ്യനാട് പിന്നീട് ശ്രീലങ്കയിലെ വലിയ ഒരു ഋഷിവര്യനായിരുന്നു ,യോഗാസ്വാമികൾ എന്നു പറയും അദ്ദേഹത്തിന്റെ പേരു പോലും ആർക്കും അറിഞ്ഞിരുന്നില്ല. വലിയ ജ്ഞാനി ആയിരുന്നു. ഈ ഒരേ ഒരു inspiration നു കാരണം എന്താ? അറിയേണ്ടത് വളരെ അഗാധം വിഷയമോ വളരെ കുറച്ച് .
( നൊച്ചൂർ ജി )
[07/01, 08:58] Bhattathiry: 3 - അവരോധിത യാ കർമ്മ - നാവിദ്യാം വിനി വർത്തയേൽ - വിദ്യാ വിദ്യാം നിഹ ന്ത്യേ വ -തേജസ്തിമിര സംഘവൽ -🙏🙏🙏 കർമ്മത്തിന്ന് അജ്ഞാനത്തെ നശിപ്പിക്കാൻ സാധ്യമല്ല - എന്തെന്നാൽ അത് എതിരോ വിരോധിയോ ആയിട്ടല്ല - "ജ്ഞാനം" സമ്പാദിയ്ക്കുക എന്നു വെച്ചാൽ യഥാർത്ഥത്തിൽ നമ്മളിൽ സ്ഥിതി ചെയ്യുന്നതും നാശമില്ലാത്തതുമായ ആത്മസത്തയെ കണ്ടറിയുക എന്നതാണ് - കഠിനമായ അന്ധകാരത്തെ വെളിച്ചം എങ്ങിനെ നശിപ്പിക്കുന്നുവൊ അങ്ങിനെ 'ജ്ഞാനം അജ്ഞാനത്തെ നശിപ്പിക്കുന്നു - ഒരു ഇരുട്ടുമുറിയിലെ ഇരുട്ടിനെ നശിപ്പിക്കാൻ കയ്യിൽ ഒരു വിളക്കുമായി നാംമുറിയിൽ പ്രവേശിച്ചാൽ മതി - അജ്ഞാനമാകുന്ന തിരശ്ശീലമാറിയാൽ മാത്രം മതി - ഉള്ള വസ്തു പ്രകാശിച്ചു കാണാം - അതിനെ അന്വേഷിച്ച് പുറമെ പോകേണ്ട ആവശ്യമില്ല - അതു കൊണ്ടാണ് ജ്ഞാനമെന്ന വെളിച്ചം കൊണ്ടു മാത്രമെ അന്ധകാരം ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് പ്രസ്താവിച്ചത്🙏🙏🙏
[07/01, 08:58] Bhattathiry: വിവേകചൂഡാമണി - 27
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ഗുരു ആശ്രയം തുടര്‍ച്ച

ശ്ലോകം -34
തമാരാദ്ധ്യഗുരും ഭക്ത്യാ പ്രഹ്വപ്രശ്രയ സേവനൈഃ
പ്രസന്നം തമനു പ്രാപ്യ പൃച്ഛേത് ജ്ഞാതവ്യമാത്മനഃ

ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ച് വിനയം, അര്‍പ്പണഭാവം, സേവനം എന്നിവ കൊണ്ട് പ്രസാദിപ്പിക്കണം. പ്രസന്നനായ അദ്ദേഹത്തെ സമീപിച്ച് തനിക്ക് അറിയേണ്ടതായ ആത്മതത്വത്തെക്കുറിച്ച് ചോദിക്കണം.

ശ്രേഷ്ഠരും പൂജ്യരുമായവരോട് ഉണ്ടാകേണ്ട ഉത്കൃഷ്ട ഭാവമാണ് ഭക്തി. കൈ കൂപ്പി നന്നായി വണങ്ങി വിനയത്തോടെ നമിക്കുന്നതിനെയാണ് പ്രഹ്വയം എന്ന് പറയുന്നത്. വളരെ വിനീതനായി സംസാരിക്കുന്നതിനെ പ്രശ്രയം എന്ന് വിളിക്കുന്നു. ഗുരുവിനെ ശാരീരികമായി തടവികൊടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെ സേവനം എന്നു പറയാം.  ശാരീരികവും മാനസികവും ബൗദ്ധികവുമായ തലം സേവനത്തിന്നുണ്ട്.  സാധകനായാല്‍ ശരീരവും വാക്കും മനസ്സുമൊക്കെ നല്ല ശുദ്ധമായിരിക്കണം.

ഗുരുവിനോട് എത്രത്തോളം അടുപ്പം ഉണ്ടാകുമോ അത്രയും ശിഷ്യന് തന്റെ ആദ്ധ്യാത്മിക യാത്ര ഗുണകരമായിരിക്കും.  ഗുരുവും ശിഷ്യനും തമ്മിലുള്ള ഐക്യമാണ് ഏറ്റവും പ്രധാനം. ഗുരു സാക്ഷാത്കരിച്ചതിനെയും അനുഭവമാക്കിയതിനേയും ശിഷ്യനിലേക്ക് പകര്‍ന്നുകൊടുക്കുകയാണിവിടെ. എന്നാല്‍ ഇതിനെ പൂര്‍ണമായും വാക്കുകളിലൂടെ പകര്‍ന്നുകൊടുക്കാന്‍ ഗുരുവിനാവില്ല.  ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം ഏറ്റവും നന്നായാല്‍ മാത്രമേ പഠനം വേണ്ടവിധത്തിലാവുകയുള്ളൂ. 

വളരെയധികം ശ്രദ്ധിച്ചു വേണം ഗുരുവിനെ സമീപിക്കാനും ഗുരുവില്‍ നിന്ന് അറിവിനെ നേടാനും. ലൗകികവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമായി ഗുരുവിന്റെ സാമീപ്യം ഉപയോഗപ്പെടുത്തരുത്.  ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുന്ന ഗുരുവിനോട് ആദ്ധ്യാത്മിക കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ. ഗുരുവിന്റെ ശ്രദ്ധയെ ലൗകിക വിഷയങ്ങളിലേക്ക് വലിച്ചിഴക്കരുത്.  ഗുരുവിനെ അത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ബാധിക്കുകയേയില്ല. എന്നാല്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ശിഷ്യന് ഇത് വലിയ തടസ്സം തന്നെയാകും സൃഷ്ടിക്കുക.

ഗുരുവിനെ നേരിട്ട് സമീപിച്ച് വേണം ശിഷ്യന്‍ സംശയ നിവര്‍ത്തി വരുത്താന്‍. ആധുനിക കാലത്തെ ഫോണ്‍ വഴിക്കുള്ള ഉപദേശം തേടലൊക്കെ ആത്മതത്വം അറിയേണ്ടതായ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. സത്യാന്വേഷിയായ സാധകന്‍ ശ്രദ്ധാ ഭക്തി പുരസ്സരം ഗുരുവിനെ ആശ്രയിക്കണം.  അങ്ങനെയുള്ള ദിവ്യമായ ആത്മബന്ധത്തിലൂടെയാണ് ആത്മജ്ഞാനം ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് പകരുക.  ആദ്ധ്യാത്മിക വിഷയങ്ങളില്‍ ധാരാളം പുസ്തകങ്ങളും മറ്റും ഉള്ളപ്പോള്‍ ഒരു ഗുരുവിന്റെ ആവശ്യമുണ്ടോ എന്ന് ഒരാള്‍ ഒരിക്കല്‍ ചിന്മയാനന്ദ സ്വാമിജിയോട് ചോദിച്ചു. ഈ ചോദ്യമെന്തേ പുസ്തകങ്ങളോട് ചോദിച്ചില്ല? എന്നായിരുന്നു സ്വാമിജിയുടെ മറുപടി. പുസ്തകങ്ങള്‍ക്ക് അതില്‍ എഴുതിയത് നല്‍കാനേ കഴിയൂ.  ആത്മതത്വത്തെ അനുഭവമാക്കിയ ഒരു ഗുരുവിന് പകര്‍ന്ന് നല്‍കാന്‍ കഴിയുന്നത്രയുമൊന്നും മറ്റൊന്നിനുമാകില്ല. അതിന് സദ്ഗുരുവിനടുത്ത് നേരില്‍ ചെല്ലണം, നന്നായ് വണങ്ങണം... ഉള്ളം തുറന്ന് അനുഭവമാക്കി നിറയ്ക്കണം

No comments: