ഭഗവാൻ അർജ്ജുനന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് - "അർജ്ജുന! തത്വത്തെ ഉപദേശിക്കുന്ന സമയത്ത്, മിക്കപ്പോഴും ശ്രോതാവിൻറെ ബുദ്ധിയ്ക്കു ദൃഢത വരുത്താൻ വേണ്ടി ഇതിഹാസങ്ങളേയും കഥാപാത്രങ്ങളേയും കൽപ്പിക്കേണ്ടി വരാറുണ്ട്. അവയെല്ലാം കേവലം കല്പനാമാത്രങ്ങളാണ്. ഇതിഹാസങ്ങളോ കഥാപാത്രങ്ങൾക്കോ അല്ല പ്രാധാന്യം; തത്വസംഹിതക്കാണ്. അതിനെ ബോദ്ധ്യപ്പെടുത്താൻ പലപ്പോഴും ആവശ്യമെന്ന് തോന്നുന്ന ഇതിഹാസകഥകളേയും കഥാപാത്രങ്ങളേയും വക്താക്കൾ കൽപ്പിക്കും. അവയ്ക്കൊന്നും പ്രാധാന്യമില്ല. അവയിൽക്കൂടി പ്രകാശിപ്പിക്കുന്ന തത്വസംഹിതക്കാണ് പ്രാധാന്യം. അതിനെയാണ് ഗ്രഹിക്കേണ്ടതും.
(അനുഗീത, മഹാഭാരതം).Vanaja ravi nair
(അനുഗീത, മഹാഭാരതം).Vanaja ravi nair
No comments:
Post a Comment