[17/01, 13:54] Bhattathiry: ഹരിനാമകീർത്തനം -66
തത്ത്വമതിൽമേവുന്ന നാഥ
വേർതിരിഞ്ഞുള്ള തത്ത്വാനുഭവം ജീവാത്മാവിനാണ്. എഴുത്തച്ഛന്റെ
കൃതിയെന്നു പരമ്പരയാ കരുതപ്പെടുന്ന 'ചിന്താരത്ന'ത്തിൽ തത്ത്വങ്ങളുടെ വിശദമായ പ്രതിപാദനം കാണ്മാനുണ്ട്. അതിൽ -
ആത്മാവുമനാത്മാവു
മെങ്ങനെയെന്നു ചിന്തിച്ചാ-
ത്മാവെത്തിരിച്ചറിഞ്ഞെടുത്ത
താത്മജ്ഞാനം
എന്നതു നിക്കു ബോധിപ്പാനായ്
ജീവാത്മാവു-
തന്നുടെ തത്ത്വങ്ങളെത്തന്നെ
ചൊല്ലീടാമല്ലോ.
എന്ന ഉപക്രമത്തോടുകൂടിയാണ് തത്ത്വവിവരണം ആരംഭിക്കുന്നത്.
അഖണ്ഡജ്ഞാനസ്വരൂപമായ പരമാത്മാവിൽ മായാസ്പന്ദനമാണല്ലോ
തത്വഭേദങ്ങളെ ആവിഷ്കരിക്കുന്നത്. തത്ത്വങ്ങളിൽ പ്രതിബിംബിച്ച് അവയുമായി താദാത്മ്യപ്പെടുന്ന ബോധാംശമാണ് ജീവൻ. വിചാരം ചെയ്തു ജീവാത്മാവും പരമാത്മാവും ഒന്നാണെന്നറിയുന്നതോടെ തത്ത്വഭേദം അവസാനിക്കുന്നു. കേവലം പരമാത്മാവുതന്നെയാണ് സ്വശക്തികൊണ്ടു തത്ത്വഭേദങ്ങളായി കാണപ്പെട്ടതെന്നും അനുഭവമായിത്തീരുന്നു. ഈ അനുഭവ രഹസ്യമാണ് 'തത്ത്വമതിൽ മേവുന്ന നാഥ' എന്ന ഭാഗംകൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്. പത്താംശ്ലോകത്തിൽ 'തത്ത്വത്തിനുള്ളിലുദയം ചെയ്തിരിക്കുന്ന പൊരുൾ' എന്നു പ്രസ്താവിച്ചതും ഇതേ അർത്ഥത്തിൽത്തന്നെയാണ്.
തത്ത്വസംഖ്യ ഇങ്ങനെ തൊണ്ണൂറ്റാറായി വിവരിച്ചിട്ടുണ്ടെങ്കിലും എല്ലാം ഒരേ കാരണവസ്തുതന്നെ പലതായിക്കാണുന്നതാണെന്നു ഗീതകൾ വിവരിക്കുന്നു. എന്നാൽ ആ ഏകവസ്തു ഏതാണെന്നു വിചാരം ചെയ്തറിയാൻ മനസ്സിനു കഴിവുമില്ല. വ്യക്തമായ വസ്തുബോധമുണ്ടാകാൻ ഭഗവത്കാരുണ്യത്തിനായി പ്രാർഥിക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ്
ഇരുപത്തിയാറാംപദ്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്;
ഓതുന്നു ഗീതകളിതെല്ലാമതെന്ന
പൊരുൾ
ഏതെന്നു കാണ്മതിനു പോരാ
മനോബലവും
ഏതെങ്കിലും കിമപി
കാരുണ്യമിന്നു തവ
സാധിക്കവേണ്ടു
ഹരിനാരായണായ നമഃ (26)
ഉപനിഷത്സാരസർവ്വസ്വങ്ങളായി സത്യദർശികൾ ഗാനം ചെയ്തിട്ടും
കൃതികൾ ഈ തത്ത്വഭേദങ്ങളെല്ലാം ആ പരമാത്മാവുതന്നെയാണെന്നുള്ള
യാഥാർഥ്യം യുക്തിയുക്തം പ്രതിപാദിക്കുന്നു. എന്നാൽ ആ സത്യം ഏതെന്നു വിചാരം ചെയ്തനുഭവിക്കുന്നതിനു മനസ്സിനു കഴിവും ഇല്ല. എന്തായാലും ഹേ ഭഗവൻ, അങ്ങയുടെ വാത്സല്യം കുറച്ചു സമ്പാദിക്കേണ്ടിയിരിക്കുന്നു. ഹരിനാരായണനു നമസ്ക്കാരം.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[17/01, 13:54] Bhattathiry: വിവേകചൂഡാമണി- 147
ഗുരുവുമായുള്ള സമ്പർക്കത്തിൽ, ശിഷ്യൻ വിവേക വിചാരത്തിന് സമർത്ഥമായ തന്റെ സൂക്ഷ്മ ബുദ്ധിയുപയോഗിച്ച്, തത്ത്വോപദേശങ്ങളുടെ പൊരുൾ സ്വതന്ത്രമായി മനനം ചെയതുറപ്പിക്കണം. നേരാംവണ്ണം യുക്തിവിചാരം ചെയ്യാൻ കഴിവുള്ള ജാഗരൂകമായ തന്റെ ബുദ്ധിയെ ഏകാഗ്രമാക്കി അനന്യചിന്തയോടെ ആത്മവിചാരം ചെയ്യണം. ഗുരു പറഞ്ഞത് അതുപോലെതന്നെ വിശ്വസിച്ചതുകൊണ്ടായില്ല. ശിഷ്യന്റെ ബുദ്ധിയെ ഗുരുവിന്നടിയറ വെയ്ക്കുകയല്ല വേണ്ടത്. സ്വതന്ത്രമായി, യുക്തിയുക്തമായി മനനം ചെയ്യാനുള്ള ശിഷ്യന്റെ കഴിവ് മുരടിക്കാൻ ഗുരു അനുവദിക്കില്ല. മറിച്ച് സ്വയം വിചാരം ചെയ്യാൻ സമർത്ഥമാംവണ്ണം ശിഷ്യന്റെ ബുദ്ധി വികസിപ്പിച്ചെടുക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക.
അത്യന്തദുഃഖജടിലവും അനർത്ഥകാരിയുമായ വിഷയമാർഗ്ഗത്തിൽനിന്ന് വിരമിച്ച്, മഹത്തായ ആദ്ധ്യാത്മികമാർഗ്ഗത്തിലൂടെ ചരിക്കാൻ സന്നദ്ധനായ സാധകൻ, സദ്ഗുരുവിന്റെ ഉപദേശാനുസരണം
വേദാന്തസാധനകളനുഷ്ഠിച്ചുകൊണ്ട് നേരാംവണ്ണം വിചാരം ചെയ്ത്, തത്ത്വനിർണ്ണയം വരുത്തി, സംശയങ്ങളെല്ലാമകറ്റി, ആന്തരിക ബലവീര്യങ്ങളാർജ്ജിച്ച് മുന്നേറുകയാണെങ്കിൽ ലക്ഷ്യപ്രാപ്തി സുനിശ്ചിതമത്രെ. ഈ പ്രഖ്യാപനത്തിൽ സംശയത്തിനവകാശമില്ല
എന്നു കാണിക്കാനാണ് അവസാന വരിയിൽ, ദൃഢസ്വരത്തിൽ 'ഇത് സത്യം തന്നെയെന്നറിഞ്ഞാലും'
(സത്യമിത്യേവ വിദ്ധി) എന്നു പറയുന്നത്.
മോക്ഷസ്യ കാംക്ഷാ
യദി വൈ തവാസ്തി
ത്യജാതിദൂരാത് വിഷയാൻ
വിഷം യഥാ
പീയുഷവത്
തോഷദയാക്ഷമാർജ്ജവ
പ്രശാന്തി ദാന്തിർ ഭജ
നിത്യമാദരാത്. (82)
മോക്ഷം വേണമെന്ന ആഗ്രഹം നിനക്ക് പ്രബലമായുണ്ടെങ്കിൽ വിഷയങ്ങളെ വിഷമെന്നോണം ദൂരെ വർജ്ജിക്കുക; സന്തോഷം, ദയ, ക്ഷമ, ആർജ്ജവം, ശമം, ദമം എന്നീ ഉത്കൃഷ്ട ധർമ്മങ്ങളെ അമൃതതുല്യം സദാ കൈക്കൊള്ളുകയും ചെയ്യുക.
ഓം. സ്വാമി ചിന്മയാനന്ദ.

No comments:
Post a Comment