1. പ്രത്യുപകാരാര്‍ത്ഥം- സാത്ത്വിക ഗുണത്തിന്റെ നേരെ വിപരീതമാണ് രാജസഗുണം. ഉപകാരിക്ക് ചെയ്യുന്ന ദാനം രാജസമാണ്. എന്റെ ഷഷ്ടിപൂര്‍ത്തിക്ക് പശുദ്ദാനം ചെയ്യണമെന്നുണ്ട്. ആ ദാനം ഈ സുഹൃത്തിന് ചെയ്യാം. എന്നാല്‍ അവന്റെ ഷഷ്ടിപൂര്‍ത്തിക്ക് പശുദ്ദാനം ചെയ്യുന്നുവെങ്കില്‍ എനിക്കുതന്നെ ദാനം ചെയ്യുമല്ലോ. ഇത്തരം മനോഭാവത്തോടെ ചെയ്യുന്ന ദാനം രജോഗുണയുക്തമാണ്.
2. ഫലമുദ്ദിശ്യ- ഈ ജന്മത്തില്‍ത്തന്നെ വാതം മുതലായ രോഗം ശമിക്കാന്‍ വേണ്ടിയോ സ്വര്‍ഗ്ഗം മുതലായ ദിവ്യലോകങ്ങളിലെ സുഖം ലഭിക്കാന്‍ വേണ്ടിയോ ചെയ്യുന്ന ദാനം രാജസഗുണയുക്തമാണ്.
3. പുനഃ ദീയതേ തവാ- ദാനത്തിന്റെ ഫലം വീണ്ടും ദാനം ചെയ്യുക. വാതരോഗ ശമനത്തിന് തൈലദാനം- എള്ളെണ്ണ ദാനം- വിധിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാ പിറന്നാള്‍ ദിവസങ്ങളിലും വീണ്ടും വീണ്ടും തൈലദാനം ചെയ്യുക. അതും രാജസമായ ദാനത്തിന്റെ ലക്ഷണമാണ്.
4. പരിക്ലിഷ്ടം- ചദീയതേ- മനസ്സില്‍ ക്ലേശത്തോടെ ചെയ്യുന്ന ദാനം- ഷഷ്ടിപൂര്‍ത്തി ദിവസം പതിനായിരം പേര്‍ക്ക് ചതുര്‍വിധമായ സദ്യ കൊടുത്തു. രൂപ ഒരു ലക്ഷത്തിലധികമാണ് ചെലവായത്. ഇത്രയും രൂപ എങ്ങനെ ഉണ്ടാക്കാം എന്ന ഭാവത്തോടെ ചെയ്യുന്ന ദാനം- രജോഗുണയുക്തമാണ്. അങ്ങനെ ചെയ്യരുത്.
No comments:
Post a Comment