Friday, January 03, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  206
നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്നുള്ളത് അറിഞ്ഞു ഇനി ഇപ്പോൾ നമ്മുടെ ദൗർഭല്യങ്ങൾ ഒക്കെ അവിടെ ഇരിക്കട്ടെ.സാധന ചെയ്യുകയോ ചെയ്യാതിരിക്കുകയോ വീണ്ടും ഇതിലേക്ക് പരിശ്രമിക്കുകയോ അല്ലാ ചിലപ്പൊ ഈ ജന്മത്തില് മറന്നുകളയേ , പിന്നെയും വേറെ വഴിക്ക് പോയി എന്തു വേണമെങ്കിലും ചെയ്തോളൂ പക്ഷേ ഒരു കാര്യം മാത്രം നിങ്ങൾക്ക് സാധ്യമല്ല ഈ 11 ദിവസം കേട്ടത് പൂർണ്ണമായിട്ടും ഉപേക്ഷിച്ചു കളയാൻ ഒരാൾക്കും സാധ്യമല്ല. വിദ്യാരണ്യസ്വാമികൾ പറയുന്നു ഈ ബ്രഹ്മവിദ്യ ഉള്ളില് കിടന്നു കഴിഞ്ഞാൽ   കഴിഞ്ഞു  പിന്നെ  ഇനി അത് പുറത്ത് പോവില്ല. കാരണം അത് കിടക്കുന്നത് നമ്മളുടെ തീരുമാനം കൊണ്ടല്ല കിടക്കണത് പ്രപഞ്ചത്തിന്റെ ഒരു നിയമമാണ്. ഒരു ജീവന്റെ ജീവിതത്തിൽ  ഒരു പ്രത്യേക ഘട്ടത്തിൽ ഇത് ഉള്ളില് കിടക്കും ഈ വിദ്യ. ഈ വിദ്യ ഉള്ളില് കിടന്നു കഴിഞ്ഞാൽ പിന്നെ പോവില്ല .അതുചിലപ്പൊ നമ്മള് പക്വമായിട്ടില്ലെങ്കിൽ ഉള്ളില് കിടക്കും. അതിന് ഉത്തമ ഉദാഹരണം അർജ്ജുനൻ തന്നെ. അർജ്ജുനൻ ഭഗവദ് ഗീത കേട്ടു. നമ്മളുടെ പല ആളുകളും പറഞ്ഞു ഗീത കേട്ടിട്ട് ഒന്നും ഓർമ്മ ഇല്ലല്ലോ എന്നു പറഞ്ഞു . പേടിക്കേണ്ട അർജ്ജുനൻ തന്നെ അങ്ങിനെ ആയിരുന്നു. മുഴുവൻ ഗീത കേട്ടിട്ട് മഹാഭാരതത്തിൽ അർജ്ജുനൻ ഒരു ദിവസം ഭഗവാന്റെ കൂടെ വൈകുന്നേരം ഭഗവാന്റെ കൂടെ നടക്കുകയായിരുന്നു. അപ്പോൾ ഭഗവാനോടു പറഞ്ഞു ഭഗവാനേ  അന്ന് അങ്ങ് എന്തൊക്കെ പറഞ്ഞുവല്ലോ അത്ഭുതമായിട്ടുള്ള ഒരു ശാസ്ത്രം. അത് എനിക്ക് ഒരിക്കൽക്കൂടി പറഞ്ഞു തരൂ എന്നു പറഞ്ഞു . അപ്പോൾ ഭഗവാൻ അർജ്ജുനനെ നോക്കി ചിരിച്ചു എന്താ എന്നു വച്ചാൽ ഗീത പറയുമ്പോൾ ഉള്ള അർജ്ജുനൻ എവിടെ ഇപ്പോൾ ഉള്ള അർജ്ജുനൻ എവിടെ? അന്ന് ഗീത കേൾക്കുമ്പോൾ അർജ്ജുനന് ചാതക പക്ഷി യേപ്പോലെയാണൈ. മഴവെള്ളത്തിനു കാത്തിരിക്കുന്ന ചാതക പക്ഷിയെപ്പോലെ. അത്രകണ്ട് ദുഃഖം, ഇതല്ലാതെ വേറെ വഴിയില്ല " ശാധിമാം ത്വാം പ്രപന്നം " എന്നാ ണൈ ശരണാഗതി , അപ്പൊ കേൾക്കണത് മുഴുവൻ വിഴുങ്ങി .ഇപ്പൊ ഉള്ള അർജ്ജുനൻ വൈകുന്നേരത്ത് കാപ്പി പലഹാരം ഒക്കെ കഴിഞ്ഞിട്ട് നടക്കാൻ പോകുമ്പോൾ ഒരു എന്റർട്ടൈയിൻമെന്റ്, നമമള് പലതും കേൾക്കാൻ പോണതുപോലെ, എന്നാ ഒന്നു പറയൂ കേൾക്കട്ടെ എന്നാണ്. അപ്പൊ ഭഗവാൻ പറഞ്ഞു അങ്ങനെ ഒക്കെ പറയാൻ പറ്റുമോ? ഭഗവാൻ പറഞ്ഞു അന്നത്തെ അർജ്ജുനൻ ഇന്ന് ഇല്ല അതുകൊണ്ട് അന്നത്തെ കൃഷ്ണനും ഇന്ന് വരില്ല. അന്നത്തെ അർജ്ജുനനാണ് അന്നത്തെ കൃഷ്ണനെ ഉണ്ടാക്കിയത്. അപ്പൊ അർജ്ജുനൻ ചോദിച്ചു അപ്പൊ ഞാൻ കേട്ടത് ഒക്കെ എനിക്ക് നഷ്ടമായിപ്പോയോ? അപ്പൊ അർജ്ജുനനോട് ഭഗവാൻ പറഞ്ഞു അതു മാത്രം സാധ്യമേ അല്ല. തനിക്ക് എന്ത് വേണമെങ്കിലും നഷ്ടമാകും പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ് ആ സത്യം നഷ്ടമാവേ ഇല്ല .
( നൊച്ചൂർ ജി )

No comments: