Friday, January 03, 2020

*നാരായണബലി*

==============



*21 തലമുറയുടെ അംശമാണ് ഒരു മനുഷ്യശരീരം. നാരായണബലി നടത്തിയാൽ അവർക്കെല്ലാം മോക്ഷപ്രാപ്തി ലഭിക്കും*. 

*ഇതിനു പുറമെ 21 തലമുറയുടെ ഗുരുനാഥന്മാരെയും ആവാഹിച്ചു നാരായണബലി നടത്തുന്നു*. 
*അപമൃത്യുവിനിരയായവർക്കു വേണ്ടിയാണ് പലപ്പോഴും നാരായണബലി നടത്തുന്നത്*…
*മനുഷ്യശരീരത്തിൽ 10 പ്രാണനുണ്ട്*. *ഇവയ്ക്കോരോന്നിനും ഓരോ കർമവുമുണ്ട്. ഇവ ഒരുമിക്കുമ്പോഴാണ് മനുഷ്യൻ ജീവിക്കുന്നത്*.


*അവയിൽ പ്രധാനമായ പഞ്ചപ്രാണൻ (പ്രാണ, അപാന, ഉദാന, സമാന, വ്യാന) ചേർന്നതാണ് സൂക്ഷ്മശരീരം. ശരീരം മരിക്കുമ്പോൾ ജീവൻ സ്ഥൂല ശരീരത്തെവിട്ട് സൂക്ഷ്മ ശരീരമവലംബിച്ച് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയിൽ ജീവന് സ്ഥൂല ശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള കർമബന്ധങ്ങൾ വിട്ടൊഴിയുന്നില്ല എന്നാണ് സങ്കൽപം*. *അവരുടെ കർമവാസനകളും നിലനിൽക്കുന്നു*. *അപ്പോൾ ജീവിച്ചിരിക്കുന്നവരിൽനിന്ന് ആത്മാക്കൾ പലതും പ്രതീക്ഷിക്കുന്നു*. 
*സൂക്ഷ്മശരീരമാകയാൽ അതിനു സ്ഥൂലശശരീരികളുടെ മേൽ നിഗ്രഹാനുഗ്രഹ ശക്തിയുണ്ട്*. *മരിച്ചവന്റെ ശരീരം കർമം ചെയ്യുന്നവരുടെ കർമത്തെ ആശ്രയിച്ചു ചലിക്കുന്നെന്നാണ് പ്രമാണം*. 
*കർമാധികാരികളായ പിൻമുറക്കാർ യഥാവിധി ചെയ്യുന്ന കർമങ്ങൾ കൊണ്ടാണ് ആത്മാക്കൾക്കു മേൽഗതി ഉണ്ടാകുന്നത്*. 
*മരിച്ചുപോയ പിതൃക്കൾക്ക് അവരുടെ പുണ്യമനുസരിച്ച് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെങ്കിലും സ്വയം കർമം ചെയ്യാനുള്ള സ്ഥൂലശരീരമില്ല*. *അതിനാൽ അവരുടെ ജീവകലകൾ വഹിക്കുന്ന ആത്മസ്വരൂപികളായ മക്കൾ സുകൃതകർമങ്ങൾ ചെയ്ത് അവരിലേക്ക് എത്തിക്കുന്നു*


*മനുഷ്യശരീരത്തിൽനിന്ന് ഒൻപതു പ്രാണൻ വിട്ടു പോകുമ്പോഴാണ് മരണമുണ്ടാകുന്നത്. ബാക്കിയുള്ള ഒരു പ്രാണൻ- ധനജ്ഞയനെന്നു പേരുള്ളത്- ശരീരം വിട്ടു പോകുന്നില്ല*. 

*അതിനെ ബഹുമാനിച്ചു കൊണ്ടാണ് നമ്മൾ മരിച്ച ശരീരത്തെത്തെ ദഹിപ്പിക്കുന്നത്*. 
*ശരീരം ദഹിക്കുമ്പോൾ പൊക്കിൾ കൊടിയിലൂടെ പുറത്തുകടക്കുന്ന പ്രാണൻ അന്തരീക്ഷത്തിൽത്തന്നെ നിൽക്കും*. *ഈ പ്രാണൻ ചെയ്ത നന്മയും തിന്മയും അന്തരീക്ഷത്തിലുണ്ടാവും. ഇതാണ് ആത്മാവിന്റെ സാമീപ്യമായി അനുഭവപ്പെടുന്നത്*. 
*പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും*. 


*ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും*. 

*പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും*
*ഈ ക്രിയ ചെയ്തില്ലെങ്കിൽ പരേതാത്മാക്കൾ കോപാകുലരാകുകയും പൈശാചിക ഭാവത്തിലായി ജീവിച്ചിരിക്കുന്നവരെ ശല്യം …ചെയ്യുകയും ചെയ്യും*. ഇത് സന്താനപരമ്പരകളെ ബാധിക്കുന്നു. 
കുടുംബത്തിൽ സന്താനമില്ലാത്ത അവസ്ഥ, സന്താനത്തിനു മനോവൈകല്യവും മഹാരോഗങ്ങളും, കുടുംബഐശ്വര്യക്ഷയം തുടങ്ങിയവ സംഭവിക്കാം*.


*മരിച്ച ആത്മാവിനു മോക്ഷം നൽകേണ്ടത് വിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണുവിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ബലിയിടുന്നതാണ് ഉത്തമം*


*ദേഹാഭിമാനമാകുന്ന കയറിനാല്‍ ജന്മജന്മാന്തരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു*



*മൃത്യുവിന്‍റെ സമയത്ത്*
*നീ എന്തായി* *സങ്കല്പ്പിക്കുന്നൂ*,
*അതായി വീണ്ടും ജനിക്കുന്നു*.
*മൃത്യുവിന്‍റെ സമയത്ത്*
*സത് സങ്കല്പങ്ങള്‍ ഉണ്ടാവണം*.
*മൃത്യുവിനു അതാണ്‌ ആവശ്യം*.
*അതിനു ആരോഗ്യം ഉണ്ടാവണം*.

    *അനായാസേന മരിക്കണം*.

*ആയാസത്തോടുകൂടി* *മരിക്കുന്ന ഒരുവന്*
*സത് സങ്കല്പം ഉണ്ടാവില്ല*.

*അതീവ ശാന്തനായി പോകാന്‍ കഴിയണം*.
*അങ്ങനെയാണ് പണ്ടുള്ളവര്‍ പഠിപ്പിക്കുന്നത്‌*.

*വാസനകള്‍* *ഓരോന്നിനെയും*
' *ഞാനല്ല' എന്ന്* *പരിത്യജിച്ചുകൊണ്ട്*
*ധീരനായി, അചഞ്ചലനായി*
*മരിക്കാന്‍ പഠിക്കണം*.

*കാക്കകള്‍* *മരിക്കാറാവുമ്പോള്‍*
*തന്റെ കൂട്ടരെ വിട്ട്* 
*വളരെ ദൂരങ്ങളിലേക്ക് പോകും*.
*സന്യസം, ഒരു സമ്പ്രദായമായി*
*അവ സ്വീകരിച്ചിരിക്കുന്നു*.

*താന്‍ മരിക്കുമ്പോഴുള്ള*
*തന്റെ സമൂഹത്തിന്റെ* *വേദനയെ*
*മുന്‍കൂട്ടി കണ്ടറിഞ്ഞു* 
*അവ വളരെ ദൂരങ്ങളിലേക്ക്*
*പറന്നു പോകും*.

*മരണം പോലും*
*മറ്റുള്ളവരെ വേദനിപ്പിക്കാതെ*
*കടന്നു പോകാന്‍ കഴിയണം*.
*ചാരുതയോടെ*.

*നന്നായി ജീവിച്ചാലെ*
*സുന്ദരമായി മരിക്കാന്‍ സാധിക്കൂ*.
*ശരീരത്തിലുള്ള തന്റെ അഭിമാനം പോയി*
*ശരീരം പരിത്യജിക്കുന്നതാണ്*
*അനായാസ മരണം*.


*കാരിക്കോട്ടമ്മ -03-01-20* 

No comments: