ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 219
വിഷാദം അർജ്ജുനനും വന്നു. വിഷാദം കർണ്ണനും വന്നു. പക്ഷേ കർണ്ണന്റെ വിഷാദം മൃത്യുവിനു കാരണമായി അർജ്ജുനന്റെ വിഷാദം അമൃതത്വത്തിനു കാരണം ആയി. രണ്ടു പേർക്കും വിഷാദം വന്നു. നല്ല ആളാണെങ്കിലും ദു:ഖിക്കും ചീത്ത ആളാണെങ്കിലും ഇവിടെ ദു:ഖിക്കും. നന്മ ആരെയും ഇതുവരെ പിടിച്ചു കരകയറ്റിയിട്ടില്ല ഡയറക്ട് ആയിട്ട്. It will indirectly help. " ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനംബന്ധനം തന്നെ പാരിൽ . സ്വർണ്ണ കൂട് ആണെങ്കിലും ജയിൽ ജയിൽ തന്നെ. നന്മയാണെങ്കിലും തിന്മയാണെങ്കിലും ബന്ധിക്കും. പക്ഷെ നന്മയെ വച്ചു കൊണ്ട് ഒരാൾ സത്സംഗത്തെ ആശ്രയിച്ചിട്ടില്ലെങ്കിൽ, ജ്ഞാനം സമ്പാദിച്ചിട്ടില്ലെങ്കിൽ ഒരു പക്ഷെ നന്മ തിന്മയേക്കാൾ അധികം ബന്ധിക്കും .എന്താ എന്നു വച്ചാൽ നന്മയുടെ ഒരു അഹംങ്കാരം ഉണ്ടാവും പിന്നെ സ്വർണ്ണക്കെട്ടു നമ്മള് അത്ര പെട്ടന്ന് അഴിക്കില്ല. ഇരുമ്പ് കൊണ്ടുള്ള ചങ്ങലയാണെങ്കിൽ അഴിച്ചു കളഞ്ഞു എന്നു വരും സ്വർണ്ണ ചങ്ങല ആവുമ്പോൾ ഇരുന്നോട്ടെ എന്നു വക്കും. അപ്പൊ അതും ബന്ധിക്കും. അപ്പൊ ഈ ബന്ധനങ്ങളിൽ നിന്നും ഒക്കെ സ്വാതന്ത്ര്യം, കംപ്ലീറ്റ് ഫ്രീഡം, ആ സ്വാതന്ത്ര്യത്തിന് എന്താണ് വഴി?അജ്ഞാനം എങ്ങനെ നീങ്ങും? സകല ദു:ഖത്തിനും മൂലകാരണം, അല്പം കൂടി ചുരുക്കി കൊണ്ടു വരാം. സകല ദു:ഖത്തിനും മൂലകാരണം മനസ്സ് .എത്ര വലിയ പ്രശ്നങ്ങൾ ആണെങ്കിലും പ്രശ്നങ്ങൾ ഒക്കെ മനസ്സിലാണ്. ഉറങ്ങുമ്പോൾ ഈ ലോകത്തില് ആർക്കും ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മനസ്സ് ഉദിക്കുമ്പോൾ സകല പ്രശ്നങ്ങളും ഉദിക്കുന്നു.മനസ്സ് ലയിക്കുമ്പോൾ സകല പ്രശ്നങ്ങളും ലയിക്കുന്നു.
( നൊച്ചൂർ ജി )

No comments:
Post a Comment