Tuesday, January 21, 2020

🙏 എല്ലാവർക്കും നമസ്കാരം🙏ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.🌹 നിർമാല്യം മുതൽ തൃപ്പുക വരെ.ഉച്ചപ്പൂജ.44.

കണ്ണന്റെ മഹാപൂജാവിധാനം.

ഉപചാര സമർപ്പണത്തിൽ കണ്ണന് കുളിക്കാൻ പതിനാറ് ഉപചാരങ്ങൾ അഭിഷേകം ചെയ്യണം.

1.പഞ്ചാമൃതം അഭിഷേകം
2. പഞ്ചഗവ്യം  അഭിഷേകം
3. മൃജ്ജല അഭിഷേകം
4കഷായോദകഅഭിഷകം
5. ഉഷ്ണോദക അഭിഷേകം
6.ഗന്ധോദക അഭിഷേകം.
7. തീർത്ഥോദക അഭിഷേകം
8 കലശോദക അഭിഷേകം.

ഈ അഭിഷേകങ്ങൾ ഓരോന്നിന്റെ ഇടയിൽ മന്ത്രപൂർവം ശുദ്ധജല സ്നാനവും ശ്രദ്ധാപൂർവം നടത്തുന്നു.

അമ്പാടിയിൽ അമ്മ ബാലഗോപാലനെ കുളിപ്പിക്കുന്നത് പോലെ തന്നെ പൂജകന്മാർ ഉച്ചപ്പൂജക്ക് കണ്ണന്റെ സ്നാനം നിർവ്വഹിക്കുന്നു.

കണ്ണന്റെ പാദം കഴുകാൻ കൃഷ്ണക്രാന്തി, കറുക തുടങ്ങിയ ഔഷധങ്ങൾ ഇട്ട് ചൂടാക്കിയ ജലം ഉപയോഗിക്കന്നം.

വാസനയുള്ള പൂക്കൾ ഇട്ട ജലം അർഘ്യത്തിന് ഉപയോഗിക്കുന്നു.

ചന്ദനം, രാമച്ചം, കർപ്പൂരം, കൂങ്കുമം, അകിൽ തുടങ്ങിയ സുഗന്ധമിട്ട ജലം സ്റ്റാനത്തിന് ഉപയോഗിക്കണം.

സഹസ്രകലശാഭിഷേക ദിവസവും,ശുദ്ധി ദിവസങ്ങളിലും കണ്ണനെ ഇപ്രകാരം കുളിപ്പിക്കുന്നു.


കുളി കഴിഞ്ഞാൽ നിരാജനം കൊണ്ട് ആരതി നടത്തണം. ആരതിക്ക് പശുവിൻ നെയ്യ് തന്നെ വേണം.

പ്രാർത്ഥനയിൽ പരമ ഭക്തി തന്നെ വേണം. നമസ്ക്കാരം സാഷ്ടാംഗമായി തന്നെ വേണം.

ഉപചാര സമർപ്പണം കഴിഞ്ഞാൽ പരിവാരങ്ങളെ അതാത് സ്ഥലങ്ങളിൽ പൂവിട്ട് പൂജിക്കണം. തുളസി, താമര തുടങ്ങിയപുഷ്പങ്ങളെ കൊണ്ട് പരിവാര മൂർത്തികളെയും പൂജിക്കണം.

ജല, ഗന്ധ, പുഷ്പ, ധൂപ, ദീപങ്ങളെ കൊണ്ട് മണി കൊട്ടി പൂജിക്കണം.

കണ്ണന്റെ പരിവാരങ്ങൾക്ക് പുഷ്പാ വരണം നടത്തി പൂജിക്കണം.

പരിവാര പൂജയെ പറ്റിയുള്ള വിവരണം അടുത്ത ദിവസം

ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments: