വിവേകചൂഡാമണി - 33
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
ഗുരുസാന്ത്വനവും ഉപദേശവും
ശ്ലോകം 41
തഥാ വദന്തം ശരണാഗതം സ്വം
സംസാരദാവാനല താപ തപ്തം
നിരീക്ഷ കാരുണ്യ രസാർദ്ര ദൃഷ്ട്യാ
ദദ്യാദഭീഷ്ടം സഹസാ മഹാത്മാ
സംസാരക്കാട്ടുതീയിൽ പെട്ട് ചുട്ടുപൊള്ളുന്ന ശിഷ്യൻ ഇപ്രകാരം പറഞ്ഞ് തന്റെയടുത്തെത്തുമ്പോൾ കരുണ കലർന്ന നോട്ടത്തിലൂടെ മഹാത്മാവ് ഉടൻ ഭയം നൽകുന്നു.
ശിഷ്യന്റെ വിനയത്തോടെയുള്ള വാക്കുകളിൽനിന്നും ചോദ്യങ്ങളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അയാളുടെ അർഹത ഗുരുവിന് ബോദ്ധ്യപ്പെടും. ഉപദേശം ലഭിക്കാൻ യോഗ്യനായ അയാളെ തന്റെ കരുണാകടാക്ഷം കൊണ്ട് ആദ്യമേ തന്നെ കുളിർമയേകും. സംസാരമാകുന്ന കാട്ടുതീയിൽ പെട്ടയാളല്ലേ; ആദ്യം കൊടുക്കേണ്ടത് അഭയവും ആശ്വാസവുമാണ്.
ഇതാണ് സദ്ഗുരു ചെയ്യുന്ന ഒന്നാമത്തെ കാര്യം. അതിനുശേഷം ശിഷ്യന്റെ നിലവാരമനുസരിച്ച് ഉത്തരം നൽകും.
ഗുരുവിന് നിയമങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടോ? അങ്ങനെ നിയമങ്ങൾ വയ്ക്കണോ? വേണമെന്നും ഇല്ലെന്നും പറയാം. മഹാത്മാവും സജ്ജനവുമായ ഗുരുവാണ് വേദത്തിനുപോലും പ്രമാണമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയുമാണ് ഏവർക്കും മാതൃകയും ആധികാരികതയും. എന്നിരുന്നാലും ഒരു ഗുരുവിന്റെ ജീവിതം ഇന്നവിധത്തിലാണെന്നു കാണിക്കാൻ മുമ്പേ കടന്നുപോയ മഹത്തുക്കളെ ചൂണ്ടിക്കാണിക്കാറുണ്ട്.
മഹാത്മാക്കൾ ചെയ്യുന്നതെല്ലാം ധർമ്മമായിരിക്കും. മഹാത്മാക്കൾക്കോ അവരെ മാതൃകയാക്കുന്നവർക്കോ സ്വാർത്ഥവും ഹീനവുമായ കർമ്മങ്ങൾ ചെയ്യാനാകില്ല. മഹത്തുക്കളുടെ സദ് വചനങ്ങളും ജീവിതവും ശാസ്ത്രത്തിനുപോലും ആധാരമാണ്.
ഗുരു ചൊരിയുന്ന കൃപാകടാക്ഷത്തിനു പാത്രമാകാൻ എല്ലാവർക്കും സാധിക്കുകയില്ല എന്നതും ഇവിടെ വ്യക്തമാക്കുന്നു. ശരണാഗതൻ എന്ന പ്രയോഗം ഇതിനെ സൂചിപ്പിക്കുന്നതാണ്. എവിടെയും, ആശ്രയിക്കുന്നവർക്കു മാത്രമേ ആലംബം ലഭിക്കുകയുള്ളൂ. വദന്തം എന്നത് ഗുരുവിനോട് ചോദ്യം ചോദിക്കേണ്ട രീതിയെയും സൂചിപ്പിക്കുന്നു. ശിഷ്യൻ ഗുരുവിനോടു ചോദിക്കേണ്ട രീതിയും ഉപയോഗിക്കേണ്ട വാക്കുകളും ഉള്ളിലും പുറത്തും പ്രകടമാക്കേണ്ട ഭക്തിയും വിനയവും മുമ്പ് വിശദമാക്കിയിരുന്നു. കാട്ടുതീയിൽനിന്നും രക്ഷപ്പെടാൻ എത്ര വ്യഗ്രതയുണ്ടാകുമോ, അത്രത്തോളമോ അതിലധികമോ വേണം സംസാരത്തിന്റെ ചൂടിൽ നിന്നും രക്ഷ നേടാൻ. കരുണാമയനായ ഗുരുവിന്റെ ഒരു നോട്ടമാകുന്ന മഴത്തുള്ളികൾ മതി ശിഷ്യന്റെ താപത്തെ തണുപ്പിക്കാൻ. അങ്ങനെ വലിയൊരു സമാശ്വാസം ശിഷ്യന് നൽകുന്നയാളാണ് യഥാർത്ഥ സദ്ഗുരു.
സ്വസ്ഥനായ ശിഷ്യനോടേ ഉപദേശിച്ചിട്ടു കാര്യമുള്ളൂ. ശരീരവും മനസ്സും ബുദ്ധിയും സ്വസ്ഥമായാലേ ഗുരു പറയുന്ന ചെറിയ കാര്യങ്ങൾ പോലും ശിഷ്യന്റെ ഉള്ളിലേക്ക് കയറുകയുള്ളൂ. അതിനാൽതന്നെ ശിഷ്യനെ ശാന്തനാക്കി, ശിഷ്യന്റെ അവസ്ഥയെ വേണ്ടവിധം അറിഞ്ഞേ ഗുരു പറയാൻ തുടങ്ങുകയുള്ളൂ.

- Sudha Bharath
No comments:
Post a Comment