വിവേകചൂഡാമണി-54
□■□■□■🌸□■□■□■□
'ഇഹാമുത്രഫലഭോഗവിരാഗം'
(ഇഹലോകത്തും പരലോകത്തും കർമ്മ ഫലങ്ങളുടെ ഭോഗത്തിൽ രാഗമില്ലാതിരിക്കൽ) എന്ന് ശ്രീ ശങ്കരൻ വൈരാഗ്യത്തെ നിർവചിച്ചത്, അക്കാലത്തെ ഭാഷാരീതിയ്ക്കനുസരിച്ചാണ്. കർമ്മംകൊണ്ടുണ്ടായിത്തീരുന്ന ഫലങ്ങൾ, അവിനാശിയായ പരമസത്യമല്ല എന്ന് സത്യാന്വേഷി നന്നായി ബോധിച്ചുറക്കണമെന്നു മാത്രമേ ആചാര്യശങ്കരൻ ഈ നിർവ്വചനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. അതുകൊണ്ടുതന്നെ, സാധകൻ, അവയിലുള്ള രാഗം നിശ്ശേഷം ത്യജിക്കണം. അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളുടെ രൂപത്തിലാണ് ഒരു വ്യക്തിയുടെ കർമ്മഫലങ്ങൾ, ബാഹ്യലോകത്ത് അയാളെ വന്നു ബാധിക്കുന്നത്; ആന്തരികമായി മനോമണ്ഡലത്തിൽ സുഖ-ദുഃഖ രൂപത്തിലും, അതായത് ബാഹ്യലോകത്തിൽ 'സാഹചര്യ'ങ്ങളായും,
അന്തർല്ലോകത്തിൽ 'മാനസികനില'യായും, കർമ്മഫലം നമ്മെ പിടികൂടുന്നു. 'ആ മനസ്സ്'
'ആ സാഹചര്യ'ങ്ങളുമായി പ്രതികരിക്കുമ്പോഴാണല്ലോ നമ്മുടെ ദൈനംദിന ജീവിതാനുഭവങ്ങൾ രൂപം കൊള്ളുന്നത്.
പതിനേഴാം ശ്ലോകത്തിൽ സൂചിപ്പിച്ച ശമാദിഷഡ്ഗുണങ്ങളും മുമുക്ഷുത്വവും ഇവിടെ ആവർത്തിച്ചിരിക്കുന്നു.
ബ്രഹ്മ സത്യം ജഗന്മിഥ്യേത്യേവം രൂപ വിനിശ്ചയഃ
സോऽയം നിത്യാനിത്യവസ്തു വിവേകഃ സമുദാഹൃതഃ (20)
ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് നിശ്ചയരൂപമായ ബോധത്തെയാണ് നിത്യാനിത്യവസ്തുവിവേകം എന്ന് പറയുന്നത്.
വിവേകത്തിന്റെ ശരിയായ നിർവചനമാണിത്. പരിണാമങ്ങൾക്കു വിധേയമല്ലാത്ത നിത്യ വസ്തുവാണ് സത്യം. നിത്യാനിത്യങ്ങളുടേതായ മിശ്രിതത്തിൽ നിന്ന് സത്യമായ നിത്യ വസ്തുവിനെ വിവേചിച്ചറിയാനുള്ള കഴിവ് വേദാന്ത വിദ്യാർത്ഥിക്കുണ്ടാവണം.
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും. ------------------------------------------------- കണ്ണനും കൂട്ടരും പിന്നെ ബാലേട്ടനും ■□■□■🌸□■□■□■

No comments:
Post a Comment