*ത്യജിച്ചിട്ടു ഭുജിക്കൂ*
അഹങ്കാര സ്വരൂപമായ ജീവന് രണ്ടു ഗതിയേയുള്ളൂ അതിൽ ഒന്ന് അഹംഭാവവും മമതയും കുറച്ചു ജഡസമ്പർക്കത്തിൽ നിന്നും ക്രമേണ പിന്മാറി പൂർണ്ണമായ സ്വരൂപസ്ഥിതി വീണ്ടെടുക്കലാണ്. ഇതിനുള്ള എളുപ്പവഴിയാണ് ഈശോവാസ്യോപനിഷത്ത് തേനത്യക്തേന ഭുഞ്ജീഥാഃ എന്നു നിർദ്ദേശിക്കുന്നത്. ഈ ജഗത്തിനെ ത്യജിച്ചിട്ടു ഭുജിക്കൂ എന്നാണ് ഉപനിഷത്തു പറയുന്നത്.
ഒരേ ജഗദീശ്വരൻ ഈ ജഗത്തിൽ സർവ്വത്ര അകവും പുറവും നിറഞ്ഞു വസിക്കുന്നു. അതുകൊണ്ട് ഒരൽപ്പ ബോധം സ്വയം ഞാൻ വേറെയാണെന്നഭിമാനിക്കുന്നതിനോ ഇവിടെ ചിലതൊക്കെ എന്റേതാണെന്ന് അഭിമാനിക്കുന്നതിനോ യാതൊരർത്ഥവുമില്ല. ഇപ്പോൾ ഞാൻ ഈശ്വരസ്വരൂപത്തിൽ നിന്നും വേറെയല്ലെന്നും ഇവിടെ കാണപ്പെടുന്നതെല്ലാം ഈശ്വരന്റേതാണെന്നും ഭാവന ചെയ്യണം. ഇതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം അറിയുന്നതു തന്നെയാണ് ത്യാഗം. എന്റേതായി ഇവിടെ യാതൊന്നുമില്ല. എല്ലാം ഈശ്വരന്റേത്. ഈ ജഗത്ത് എങ്ങനെയിരിക്കണമെന്ന് അന്തിമമായി നിർണയിക്കേണ്ടയാളും ഭഗവാൻ തന്നെയാണ്. എല്ലാവരും ആ ജഗദീശ്വരന്റെ കൈയിലെ വെറും ഉപകരണങ്ങൾ. ഒരാളിൽ ഈ ഭാവനകൾ ദൃഢപ്പെടുന്നതോടെ അഹന്തയും മമതയും കുറയാൻ തുടങ്ങുന്നു. ഭഗവാന്റെ കൈയിലെ ഉപകരണമെന്ന നിലയിൽ സ്വകൃത്യങ്ങൾ വിട്ടുവീഴ്ചകൂടാതെ അനുഷ്ഠിക്കവേ തന്നെ രാഗദ്വേഷമദ മാത്സര്യാദി മലിനതകൾ ചിത്തത്തെ വിട്ടകലുന്നു. തുടർന്നു ജഡസമ്പർക്കം ക്രമേണ മാറി അഹങ്കാരം ശീതളതയും പ്രസന്നതയും നിറഞ്ഞ ശുദ്ധബോധമായി വികസിക്കുന്നു. ബോധത്തിന്റെ വികാസം വർദ്ധിക്കുന്തോറും ഈ ജഗത്തിനു മുഴുവൻ ആശ്രയമായ ബോധം ഞാൻ തന്നെയാണെന്നു സൂര്യതുല്യം സംശയമെന്യേ തെളിയും. പരമമായ ആനന്ദവും ശാന്തിയും സംജാതമാകും. ജനന-മരണങ്ങളറ്റ സനാതന സത്യമാണ് താനെന്നും ഉറപ്പു വരും. ചുരുക്കത്തിൽ ആത്മസാക്ഷാത്കാരം ബ്രഹ്മ സാക്ഷാത്കാരത്തിലേക്കു നയിക്കും. അതോടെ ഇക്കണ്ടതെല്ലാം താൻ തന്നെ എന്നനുഭവിക്കാറാവും. ഇതാണ് 'അല്പം ത്യജിച്ചു പൂർണ്ണം വരിക്കുന്ന' പ്രക്രിയ. ഈ സാക്ഷാത്കാര രഹസ്യം തന്നെയാണ് അനുഭവവേദിയായ ആചാര്യൻ, 'തോന്നുന്നതാകിലഖിലം
ഞാനിതെന്നവഴി തോന്നേണമേ' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്. ഗീത പതിമൂന്നാമദ്ധ്യായത്തിൽ പറയുന്നു
യഥാ ഭൂതപൃഥഗ്ഭാവ-
മേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം
ബ്രഹ്മ സമ്പദ്യതേ തദാ
(ഗീത 13-30)
വിവിധ പ്രപഞ്ചഘടകങ്ങളിൽ വേറെ വേറെയായി നിൽക്കുന്നതു പോലെ കാണപ്പെടുന്ന സത്യം ഒരാൾ തന്നിൽ കണ്ടെത്തുമെങ്കിൽ അവിടെനിന്ന് അതപ്പോൾത്തന്നെ ജഗദ് വ്യാപിയായി വളർന്നു വികസിച്ചു കൊള്ളും എന്ന്

No comments:
Post a Comment