Saturday, January 18, 2020

ബംഗാളില്‍നിന്ന് തീര്‍ത്ഥയാത്രക്കാരുടെ ഒരു സ്പെഷ്യല്‍ തീവണ്ടി നിറയെ സന്ദര്‍ശകര്‍ വന്നിറങ്ങി. ഒരാള്‍:

ഞാന്‍ മി: പാള്‍ബ്രണ്ടന്‍റെ പുസ്തകം വളരേമുമ്പേ വായിച്ചിരുന്നു. അന്നുമുതല്‍ക്കേ ഭാഗവാനെക്കണാനാഗ്രഹിച്ചിരുന്നതാണ്. ഞാനങ്ങനെയാണ് വികാരങ്ങളെ അടക്കേണ്ടത്.

രമണമഹര്‍ഷി: അവയുടെ ആദിയെക്കണ്ടാലെളുപ്പമായിരിക്കും (അല്പം കഴിഞ്ഞ്) വികാരങ്ങള്‍ തന്നെ എന്താണ്‌? അവ എന്തിനുണ്ടാവണം? ദൃശ്യങ്ങളില്‍ തോന്നുന്ന ഇഷ്ടാനിഷ്ടങ്ങളാല്‍. ദൃശ്യങ്ങള്‍ തന്നെ എങ്ങനെ പൊന്തിവന്നു? അവിദ്യ(അജ്ഞാനം) നിമിത്തം എന്തിനെപ്പറ്റിയുള്ള അജ്ഞാനം. ആത്മാവിനെപ്പറ്റിയുള്ള അജ്ഞാനം. ആത്മാവിനെപ്പറ്റിയുള്ളത്. അതിനാല്‍ ആത്മാവിനെ അറിഞ്ഞു അതിനോട് ചേര്‍ന്നിരുന്നാല്‍ വികാരങ്ങള്‍ താനേ ഒടുങ്ങും.

ആരും സുഖത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. എന്തിന്‌? നമ്മുടെ നിജസ്വരൂപമേ അതായതിനാല്‍. അതിനാല്‍ സ്പര്‍ശിക്കാത്ത ഐഹിക സുഖങ്ങളെല്ലാം നശ്വരങ്ങളായിത്തീരുന്നു.

വേറൊരാള്‍: ഞാനൊരു കുടുംബിയാണ്. എനിക്കു വിമോചനം സാദ്ധ്യമാവുമോ?

രമണമഹര്‍ഷി: കുടുംബം നിങ്ങളിലിരിക്കുന്നോ, കുടുംബത്തില്‍ നിങ്ങളിരിക്കുന്നോ?

ചോദ്യം: ഒരു ഗുരു ആവശ്യമില്ലേ?
രമണമഹര്‍ഷി: താന്‍ വ്യഷ്ടിയാണെന്നു കല്പിക്കുനിടത്തോളം നിങ്ങള്‍ കുടുസ്സല്ല (വ്യഷ്ടിയല്ല) എന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു ഗുരു വേണ്ടി വരും.

ചോദ്യം: കര്‍മ്മം ബന്ധഹേതുകമാണ്. എന്തെങ്കിലും പ്രവൃത്തി ചെയ്യാതിരിക്കാനൊക്കുന്നുമില്ല. അത് ബന്ധത്തെ വര്‍ദ്ധിപ്പിക്കുകയല്ലേ ചെയ്യുന്നത്?

മഹര്‍ഷി: ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഫലാസക്തി ഇല്ലാതിരുന്നാല്‍ മതി.

No comments: