Friday, January 17, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.

ഗുരുവായൂർ കണ്ണന് ഉച്ചപ്പു ജ(തുടർച്ച  41)

ഉച്ചപൂജക്ക് പരിവാര സമേതം കണ്ണനിരിക്കുന്നത് അഷ്ടദള പന്മപീഠത്തിലാണ്.

ഹൃദയ പത്മപീഠത്തിൽ കണ്ണനിരിക്കുന്നു എന്ന് നാരായണ സൂക്തത്തിൽ മന്ത്രദൃഷ്ടാവായ ഋഷി പറഞ്ഞു തരുന്നു.

അത് കൊണ്ട് നാരായണ സൂക്തത്താൽ ഉച്ചപൂജക്ക് പൂജകന്റെ ഹൃദയ പത്മ പീഠത്തിൽ കണ്ണനെ ആവാഹിച്ച്  ഇരുത്തി പൂജിക്കുന്നു. പിന്നീട് ലോകാനുഗ്രഹത്തിനായി കണ്ണനെ വിഗ്രഹത്തിലേക്ക് മന്ത്രേപൂർവ്വം ഹൃദയത്തിൽ നിന്ന് ആവാഹിക്കുന്നു.

പീഠം പ്രകൃത്യാത്മകമാണ്. പ്രകൃതി സ്വരൂപമായ വിശ്വത്തിൽ കണ്ണൻ കുടികൊള്ളുന്നു.
കണ്ണൻ പരമപുരുഷനാണ്.

മണ്ണു് തിന്ന കണ്ണന്റെ വായിൽ യശോദ കണ്ട ലോകം പരമപുരുഷനായകൃഷ്ണന്റെ താണ്.

അത് വിശ്വരൂപമാണ്.ഈ രൂപത്തെ പുരുഷസൂക്തമന്ത്രം കൊണ്ട് പൂജിക്കുന്നു.

പുരുഷസൂക്ത മന്ത്രം കൊണ്ട് പരമപുരുഷന് അഭിഷേകും പുഷ്പാർച്ചനയും നടത്തുന്നു.

കണ്ണന്റെ തിരുവായയിൽ പതിനാല് ലോകവും, തന്നെയും പുഞ്ചിരിച്ച് നിൽക്കുന്ന കണ്ണനേയും കണ്ട് അമ്പരന്ന് നിൽക്കുന്ന യശോദാ കണ്ണന്റെ രൂപം മേശാന്തി മാർ കളഭത്താൽ അലങ്കരിക്കുന്നു.

ശ്രീകൃഷ്ണന്റെ രൂപം വിശ്വരൂപദർശനത്തിൽ പതിനാല് ലോകവും കഴിഞ്ഞ് ദശാംഗുലം ഉയന്ന് നിൽക്കുന്നതായി മന്ത്രശാസ്ത്രം പുരുഷസൂക്ത മന്ത്രത്തിൽ പറയുന്നു.

കണ്ണനെ പാശത്താൽ ബന്ധിപ്പിക്കാൻ കഴിയാതെ പത്ത് അംഗുലം കയറ് മതിയാവാതെ യശോദപരവശയാകുന്നു. ഈ മനോഹരരൂപത്തെ ഉച്ചപൂജക്ക് കളഭം കൊണ്ട് അലങ്കരിക്കുന്നു.

ഉച്ചപൂജയിൽവിശ്വരൂപിയായ കണ്ണനെ പതിനാല് ലോകത്തിന്റെ മന്ത്രങ്ങളും ചൊല്ലി ന്യസിക്കുന്നു. ഈ രേഴു ലോകങ്ങളും ആയിരം ഫണങ്ങളുള്ള ആദിശേഷനായ ,കൃഷ്ണ സഹോദരനായ ബലരാമസ്വാമി വഹിക്കുന്നു. അതിനാൽ കണ്ണന്റെ ഉച്ചപൂജയിൽ പഞ്ചതത്വ ന്യാസത്തിൽ പരപുരുഷാന്മാവായി സങ്കർഷണമൂർത്തിയായ ശ്രീബലരാമനേയും പൂജിക്കുന്നു.

കണ്ണന്റെ തൃപാദ തലത്തിൽ പാതളത്തെ പൂജിക്കുന്നു.

രസാതലം, മഹാതലം, ത ലാതലം, സുതലം, വിതലം, അതലം എന്നിവ കണ്ണന്റെ പാദം തുടങ്ങി യഥാസ്ഥാനങ്ങളിൽ മന്ത്രപൂർവ്വം പൂജിക്കുന്നു.

മദ്ധ്യഭാഗത്ത് നിന്ന് തുടങ്ങി മുകളിലേക്ക് ഭൂലോകം, ഭുവർ ലോകം,, സുവർ ലോകം മഹർ ലോകം ജനർ ലോകം, തപോലോകം, സത്യലോകം എന്നിവ മന്ത്രപൂർവ്വം കണ്ണന്റെ ശിരസ്സ് വരെ യഥാ സ്ഥാനത്ത് നൃസിക്കുന്നു.

വിശുദ്ധമായ ഗംഗാനദി കണ്ണന്റെ പാദത്തിൽ നിന്ന് ഉത്ഭവിച്ച് സത്യലോകത്ത് പതിക്കുന്നു.

കൃഷ്ണ ഭക്തന്മാർക്ക് മാത്രം പ്രാപ്യമായ ലോകമാണ് സത്യലോകം.

ശ്രീകൃഷ്ണാർപ്പണം.

ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ,9048205785.

No comments: