🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം. നി ർമാല്യദർശനം മുതൽ തൃപ്പുകവരെ.ഉച്ചപ്പൂജ (43)
കണ്ണന്റെ മഹാപൂജ വിധി. ഉച്ച പൂജക്ക് കണ്ണന് സമർപ്പിക്കുന്ന ഉപചാരങ്ങൾ :-
വിധിയാംവണ്ണം പൂജിച്ച് അലങ്കരിച്ച യോഗ പത്മ പീഠത്തിൽ കണ്ണനെ ഇരുത്തണം.
മഹാപൂജക്കായി ,കണ്ണനെ പൂജിക്കുന്ന, ആചാര്യൻ (തന്ത്രി) ഓതിക്കൻ, മേശാന്തി എന്നിവർ പുഷ്പവും, ചന്ദനവും, അക്ഷതവും, ജലവും കൂട്ടി അജ്ഞലീ മുദ്രയോടു കൂടി ആവാഹിക്കുന്നു.
ആദ്യം പ്രണവ മന്ത്രം മൂന്ന് പ്രാവശ്യം ജപിക്കണം.
സ്വ ഹൃദയ ചൈതന്യത്തിന്റെ ഇളക്കവും മനോമയാജ്ഞലിയിങ്കൽ സംഗ്രഹണവും ഉൽഗമനവും കല്പിക്കുന്നു
അജ്ഞലീ മുദ്രയോട് കൂടി കൈകൾ ഹൃദയത്തിൽ തൊഴുത് പിടിച്ച് ഉപചാരം കൊണ്ട് കണ്ണനെ സ്തുതിക്കണം.
തന്റെ ജീവാത്മാവിനെ തന്നെ മന്ത്രജപത്താൽ പരമാത്മവിൽ യോജിപ്പിക്കണം.
പരമാത്മാവായ കണ്ണനെ ഇപ്രകാരം ആവാഹിച്ചിരുത്തണം
ഉപചാരം ചൊല്ലി സ്തുതിച്ച് ആവാഹിക്കൽ ഒന്നാമത്തെ ഉപചാരമാണ്.
ആവാഹന മുദ്രകാട്ടി കണ്ണനെ ആവാഹിക്കണം.
ശ്വാസ മാർഗ്ഗേണയാണ് ചൈതന്യത്തെ ആവാഹിക്കുന്നത്.
സംസ്ഥാപിത മുദ്രയും, സന്നിരുദ്ധ മുദ്രയും.സാനിദ്ധ്യമുദ്രയും ഭംഗിയായി മന്ത്രംപുർവ്വം കാണിക്കണം. അമുതീ കൃതമുദ്രയുo കാണിച്ച് കണ്ണനെ സന്തോഷിപ്പിക്കണം.
കണ്ണന്റെ ശരീരത്തിൽ കേശാദിപാദാ ഗ്രത്തോളം സുഗന്ധ മുള്ള അഷ്ടഗന്ധം പുരട്ടി വ്യാപകം ചെയ്യണം.
പാദ്യാദി ഉപചാര സമർപ്പണത്തോടു കൂടിയുള്ള മഹാപൂജ വിധിയുടെ തുടർ വിവരണങ്ങൾ അടുത്ത ദിവസം.
ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ.9048205785

No comments:
Post a Comment