Monday, January 20, 2020

നസ്സ് ഈശ്വരാധിഷ്ഠിതമാകുമ്പോള്‍ അതു സാമ്യാവസ്ഥ കൈവരിക്കും. ആ നിലയില്‍നിന്നും വ്യതിചലിക്കുമ്പോള്‍ രാഗം,ദ്വേഷം,വിഷയാസക്തികള്‍,വ്യതിരിക്തഭാവനകള്‍, അഹന്ത, വികാരങ്ങള്‍ തുടങ്ങിയ പ്രകൃതിയുടെ പ്രവാഹങ്ങള്‍ ഒരുവനെ കീഴടക്കും. എപ്പോഴെങ്കിലും ഈ സാമ്യാവസ്ഥക്കു ഭംഗം നേരിട്ടാല്‍ ചിന്തകള്‍ ഇരച്ചു കയറും. മനസ്സ് വികാരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയമാവുകയും ചെയ്യും.   പ്രശാന്തതയിലും,അചഞ്ചലതയിലും,ആന്തരിക സ്ഥിരതയിലുമാണ് ശക്തി കുടികൊള്ളുന്നത്. 
കോപം ഉണ്ടാകുന്നെങ്കില്‍ അതിനു കീഴ്‌പെടരുത്. അവഗണിക്കയുമരുത്. നിശ്ശബ്ദമായി അപഗ്രഥിച്ച് അതിന്റെ മൂലകാരണം കണ്ടെത്തണം. ഏകാന്തയിലേക്കു പിന്‍വാങ്ങി സ്വയം അഗാധമായി ചിന്തിക്കണം. നിങ്ങളുടെ കോപത്തിന്റെ കാരണം മറ്റുള്ളവരാണെന്ന് മനസ്സ് ഉത്തരക്ഷണത്തില്‍ പറഞ്ഞെന്നു വരാം. അങ്ങിനെയുള്ള ഒരു നിഗമനം അഹന്തയില്‍നിന്നുമാത്രമേ ജനിക്കുകയുള്ളു. നിങ്ങള്‍ നിര്‍മ്മത്സരബുദ്ധിയോടെ നിരീക്ഷിക്കുകയാണെങ്കില്‍ തെറ്റു നിങ്ങളുടെ പക്ഷത്താണെന്നു കാണാം.തുടര്‍ന്ന് സ്വയം തിരുത്തലിന്റെ  പാത തുറക്കപ്പെടും. ഇങ്ങനെ ചെയ്യാത്ത പക്ഷം ആന്തരികമായ അന്ധകാരത്തിനു കട്ടികൂടുകയേ ഉള്ളു.
ഒരു ചെടിക്കു വളം എങ്ങിനെയോ അതുപോലെയാണ് അഹന്തയുടെ വളര്‍ച്ചക്കു പ്രശംസ.ജനങ്ങള്‍നിങ്ങളെ സ്തതിക്കുമ്പോള്‍ നിങ്ങളില്‍ ലീനമായിട്ടുള്ള ഈശ്വരശക്തിയെയാണ് അവര്‍ വാഴ്ത്തുന്നതെന്നു ധരിക്കണം.ഈശ്വരനെ സ്മരിക്കുകയും സകല പ്രശംസകളും  ഈശ്വരനില്‍ അര്‍പ്പിക്കുകയും ചെയ്യുക.
Smt.Remadevi

No comments: