Wednesday, January 22, 2020

പണ്ട് സമയം അളന്നിരുന്നത് അംബുയന്ത്രം കൊണ്ടാണ്.അംബുയന്ത്രത്തിന്റെ ഒരു രൂപമാണ് നാഴിക വട്ട. ഇത് കേരളത്തിൽ സാധാരണയായി ഉപയോഗിച്ചിരുന്നു.
നാഴിക വട്ടയുടെ സ്വരൂപം
" ദ്വാദശശാർദ്ധ പലോന്മാനം
ചതുർഭിശ്ചതുരംഗുലൈഃ
സ്വർണമാഷൈഃ കൃതച്ഛിദ്രം
യാവത് പ്രസ്ഥജലപ്ലുതം" ( ഭാഗവതം)
ആറ്പലം ചെമ്പു കൊണ്ട് ഉണ്ടാക്കിയതും 20 കുന്നിക്കുരു സ്വർണ്ണം കൊണ്ട് നാലംഗുലം നീളത്തിൽ ഉണ്ടാക്കിയ സൂചി കൊണ്ടു് മൂട്ടിൽ ദ്വാരമുണ്ടാക്കിയതും ഒരു കുടന്ന ജലം നിറഞ്ഞാൽ മുങ്ങിപ്പോകുന്നതുമായ പാത്രം മുങ്ങി യാൽ ഒരു നാഴികയായി.
vijaya menon

No comments: