ഗുരുസാന്നിദ്ധ്യമുള്ളപ്പോള്‍ തപസ്സിന്റെ ആവശ്യംകുറയുന്നു...നിരാഹാരങ്ങളോ വ്രതങ്ങളോ തീര്‍ത്ഥയാത്രയോ വിശുദ്ധതീര്‍ത്ഥങ്ങളിലെ കുളിയോ ആവശ്യമില്ല..ഗുരുവിനോട് ആജ്ഞാപിക്കാനോ കല്പിക്കാനോ നിര്‍ബന്ധിക്കാനോ പാടില്ല..ഗുരുശുശ്രൂഷ നാലുവിധം ..1.നേരില്‍..2..ഏതെങ്കിലും കാര്യങ്ങളെ കൊണ്ട്..3..ബഹുമാനിക്കുന്നത് കൊണ്ട്....4...സന്തോഷിപ്പിക്കുന്നത് കൊണ്ട്...ചതുര്‍വേദങ്ങള്‍ പഠിച്ച് ചതുര്‍വേദിയായാലും ഗുരുഭക്തിയില്ലങ്കില്‍ നിഷ്ഫലം തന്നെ.. ശിഷിക്കുന്നവനും ശിക്ഷണം നല്‍കുന്നവനും ശാന്തമനസ്സും എല്ലാ ജീവകളോടും ദയയോടും പെരുമാറുന്നവനും ഇന്ദ്രിയങ്ങളെ സ്വന്തം അധീനത്തില്‍ കൊണ്ടു വരാന്‍ കഴിയുന്നവനും..ആറു ശത്രുക്കളേ ജയിച്ചവനും..ശിവനും വിഷ്ണുവിനും സമാനനായിട്ടുള്ളവനും ധീരനും ഓരൊ കാര്യത്തിന്റെ അര്‍ഹത കൃത്യ്മായി അറിയുന്നവനും..ഗുരുവായി പരിണമിക്കുന്നു.ഗുരുവാകുന്നു കാരണഭൂതന്‍.. ദീക്ഷ നല്‍കാന്‍ ഒരു ഗുരു തന്നെ വേണം..ഗുരു ഒരു പരമ്പരയുടെ ഭാഗം ആയിരിക്കും..ദീഷകള്‍ ഗുരുവിന്റ് അനവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ മാത്രം സംഭവിക്കുന്ന ഒന്നായി വരുന്നു....ശിഷ്യന്‍മാര്‍ പ്രധാനമായും മൂന്ന് വിധം..ആദ്യത്തില്‍ വളരെ ഭക്തിയെല്ലാം കാണിക്കും..നീചം ,മധ്യമം. ഉത്തമം..എന്നിങ്ങനെ തിരിവുകള്‍.. പ്രധാന ദീക്ഷകള്‍ സ്പര്‍ശനം..ദര്‍ശനം..മാനസം ...ഇതില്‍ ക്രിയാവതീ..വര്‍ണ്ണമയീ..കലാവതീ....സ്പര്‍ശന...വാക്..ദൃക്..മാനസം ഇങ്ങനെ പ്രാധാന ദീക്ഷകള്‍ ഏഴെണ്ണം വരുന്നു..ദീക്ഷകള്‍ നല്‍കുന്ന വിധം ആറുതരം..സമയ,,സാധിക,,പുത്രിക,,വേധക,,പൂര്‍ണ്ണ,,നിര്‍വ്വാണ.. ഇതില്‍ ക്രിയ എട്ട് തരവും...വര്‍ണ്ണ മൂന്ന് തരവും...കലാവതി മൂന്ന് തരവും മാനസം രണ്ട് തരവും ഉണ്ട്. .ശിഷ്യന്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരെ ഏത് ദീക്ഷ നല്‍കണം എന്ന് നിശ്ചയിക്കുന്നതും ഗുരുവാകുന്നു .ബാഹ്യവും ആന്തരികവും ആയ ദീക്ഷകള്‍ രണ്ട് തരം..ആന്തരിക ദീക്ഷ..ബാഹ്യദീക്ഷ..ഇവയെക്കെല്ലാം ബാഹ്യശുദ്ധിയേക്കാള്‍ ആന്തരികശുദ്ധിക്ക് പ്രാധാന്യം വരുന്നു( തന്ത്രശാസ്ത്രം)..
sivaswaram
sivaswaram
No comments:
Post a Comment