🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം. നിർമാല്യം മുതൽ തൃപ്പുകവരെ.🌹.
കണ്ണന്റെ ഉച്ചപ്പുജ(42).
അമ്പാടി കണ്ണനെ പൂജിക്കുവാൻ കണ്ണനിരിക്കുവാനുള്ള പീഠത്തെ തന്ത്രമന്ത്രമുദ്ര കളെ കൊണ്ട് ആചാര്യൻ യഥാവിധി പൂജിക്കുന്നു.
അമ്പാടിയിൽ യശോദ മ്മയുടെ മാതൃഭാവത്തോടെ കണ്ണന്റെ ഉച്ചപൂജ നിർവ്വഹിക്കുന്നു.
നല്ല ഭംഗിയുള്ള പട്ടുവസ്ത്രം വിരിച്ച ശുചിയായ സ്ഥലത്ത് കണ്ണനെ ഇരുത്തുന്നു.
ഇരുത്തിയാൽ പോര, കണ്ണന് വേണ്ട ഉപഹാരങ്ങൾ നൽകണം.ഷോ ഡശോപചാരം തന്നെ സമർപ്പിക്കണം.
ആദ്യമായി കണ്ണന് അർഘ്യം നൽകണം
2.പാദ്യം നൽകണം. അതിന് തൃപ്പാദങ്ങളിൽ മന്ത്ര പൂരിതമായ ഗംഗാജലമൊഴിച്ച് മൃദുവായി കഴുകണം. നല്ല പട്ടുവസ്ത്രം കൊണ്ട് തുടക്കണം.
3. ആചമനിക്കുവാൻ ആ ചമനീയാർഘ്യം നൽകണം. പഞ്ചേന്ദ്രിയങ്ങളും ശുദ്ധികരിക്കണം.
4. കണ്ണന് പ്രിയപ്പെട്ട സ്വദിഷ്ടമായ വിഭവമാണ് മധുപർക്കം. മധു ചേർത്ത് സ്വർണ്ണപാത്രത്തിൽ കണ്ണന്റെ ഇഷ്ട മനുസരിച്ച് നൽകണം. ശ്രദ്ധാ ഭക്തിയോടെ നൽകണം.
5. മധു പർക്കം കഴിഞ്ഞ് സ്നാന ജലം നൽകണം.
ജലം ശിവമായിരിക്കണം, ഗംഗാദേവിയെ ഭക്തിപൂർവ്വം ആവാഹിച്ച് പൂജിച്ച ശുഭവും പരിശുദ്ധവും, പാവനവുമായ ശീതജലം കൊണ്ടു തന്നെ കണ്ണനെ കുളിപ്പിക്കണം. ഒമ്പത് സ്വർണ്ണകുoഭങ്ങളിൽ യഥാവിധി പൂജിച്ച് വെച്ച നവകാഭിഷേകം നടത്തണം. ആല്, മാവ് ഇന്നിവയുടെ തളിരായ ഇലകളെ കൊണ്ടു കണ്ണനെ മൃദുവായി തലോടണം. അക്ഷതം ശിരസ്സിലും, പാദത്തിലും ഭക്തിപൂർവ്വം മന്ത്രപൂർവ്വം സമർപ്പിക്കണം.ബ്രഹ്മസ്വരൂപനാണ് കണ്ണനെന്ന് മനനം ചെയ്ത് കൂർച്ചം നൃസിക്കണം. നീരാജ്ഞന ദീപം കൊണ്ട് ആരതി നടത്തണം.
6. നവകാഭിഷേക സമയത്ത് വാദ്യഘോഷങ്ങൾ വേണം.. പഞ്ചഭൂത പ്രതീകങ്ങളായ ശംഖ്,ചെണ്ട, ചേങ്ങലം, കുഴൽ, കൊമ്പ് എന്നിവ കൊണ്ട് വാദ്യപൂജ ചെയ്യണം.
7.ബൌധായന സ്നാനം തന്നെ പുന: സ്നമായി നടത്തണം.
7. സ്നാനവും, പുനസ്നാനവും കഴിഞ്ഞാൽ -കണ്ണന് അണിയാൻ പുതിയ നല്ല പട്ടുവസ്ത്രങ്ങളെ നൽകണം.പീതാമ്പരമാണ് കണ്ണന് പ്രിയം.
8.കണ്ണന് അണിയാൻ പട്ടുവസ്ത്രത്തിന് അനുയോജ്യമായ അംഗവസ്ത്രങ്ങളെ നൽകണം.
കണ്ണന് നൽകുന്ന ഉപചാര സമർപ്പണ പൂജ തുടരും.
ചെറുതയുർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785

No comments:
Post a Comment