*_ആദ്ധ്യാത്മികതയുടെ ബാലപാഠങ്ങൾ_*
------------------------------------------ -----
അഹിംസയും ശാന്തിയും ലോകനീതിയും പാലിച്ചുകൊണ്ട് ആദ്ധ്യാത്മിക ജീവിതം നയിക്കുന്ന ഒരാൾക്ക് തെറ്റ് ചെയ്യുന്ന തന്റെ കീഴ്ജീവനക്കാരനെ എങ്ങനെയാണ് ശകാരിക്കാനും ശിക്ഷിക്കാനും കഴിയുക?
മറ്റുള്ളവരോട് കോപിക്കുന്നതും ദേഷ്യപ്പെടുന്നതും ആദ്ധ്യാത്മിക ചിന്തക്ക് തടസ്സമാകില്ലെ?
മേൽ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഒരു കഥ കേൾക്കുക.
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു മൂർഖർ പാമ്പ് വസിച്ചിരുന്നു. വഴിയോരത്തുള്ള ഒരു മാളത്തിലായിരുന്നു അതിന്റെ താമസം.
അപകടകാരിയായ പാമ്പിനെ ഭയന്ന് ആരും ആ വഴി നടക്കാതെയായി.
ഒരു ദിവസം തീർഥയാത്രക്ക് പുറപ്പെട്ട ഒരു യുവ സന്യാസിക്ക് ആ വഴി പോകേണ്ടതായി വന്നു.
ഗ്രാമവാസികൾ അദ്ദേഹത്തോട് ആ പാമ്പിന്റെ കഥ പറയുകയും ആ വഴി പോകരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
എന്നാൽ, സന്യാസി ആ ഗ്രാമവാസികളോട് പറഞ്ഞു:
"നിങ്ങൾ പേടിക്കേണ്ട. എനിക്ക് ഒന്നും സംഭവിക്കില്ല. പാമ്പിനെ അകറ്റി നിർത്താനുള്ള മന്ത്രം എനിക്കറിയാം."
സന്യാസി പാമ്പിൻമാളത്തിനടുത്തെത്തിയപ്പോൾ പാമ്പ് പുറത്തിറങ്ങി പത്തിവിടർത്തി ചീറ്റിക്കൊണ്ട് അദ്ദേഹത്തെ കടിക്കാനായി പാഞ്ഞടുത്തു.
സന്യാസിമന്ത്രം ചൊല്ലി പാമ്പിനെ മെരുക്കിയെടുത്തു. പാമ്പ് സന്യാസിയുടെ ശിഷ്യനായി. അദ്ദേഹം പാമ്പിന് ആദ്ധ്യാത്മികതയുടെ ബാലപാഠങ്ങൾ ഉപദേശിച്ചു കൊടുത്തു.
ആദ്ധ്യാത്മിക ജീവിതം നയിക്കണമെങ്കിൽ നീ ആളുകളെ കടിക്കുന്നത് നിർത്തണം. പാമ്പ് ഗുരുവിന്റെ ഉപദേശം സ്വീകരിച്ചു.
അടുത്ത വർഷവും സന്യാസി ആ ഗ്രാമത്തിൽ എത്തി.
പാമ്പിൻ മാളത്തിന് സമീപത്തുകൂടി ആളുകൾ നിർഭയം നടന്നു പോകുന്നതു കണ്ട് സന്യാസി അത്ഭുതപ്പെട്ടു.
അദ്ദേഹം അടുത്തു കണ്ട കുട്ടികളോട് പാമ്പിനെപ്പറ്റി അന്വേഷിച്ചു. അവർ പറഞ്ഞു:
" പാമ്പ് ഇപ്പോഴും പഴയ മാളത്തിൽതന്നെയുണ്ട്. പക്ഷേ ആരേയും ഉപദ്രവിക്കില്ല. അതിനാൽ ആർക്കും അതിനെ പേടിയില്ലാതായി.
ഞങ്ങൾ അതിനെ കല്ലെറിഞ്ഞാലും അടിച്ചാലും അത് കടിക്കില്ല.
ഒരു ദിവസം ഞങ്ങൾ അതിന്റെ നട്ടെല്ല് തല്ലിയൊടിച്ചു. ഇപ്പോഴതിന് ഇഴഞ്ഞ് പുറത്തു വരാൻപോലും പ്രയാസമാണ്.വളരെ വിഷമിച്ചാണ് രാത്രിയിലത് ഇര തേടിയിറങ്ങുന്നത്. "
ഇത് കേട്ട് ,കുട്ടികളെ പറഞ്ഞു വിട്ടതിന് ശേഷം, സന്യാസി മാളത്തിനടുത്തു ചെന്ന് തന്റെ ശിഷ്യനായ പാമ്പിനെ വെളിയിലേക്ക് വിളിച്ചു. പാമ്പ് കഷ്ടപ്പെട്ട് പുറത്തിറങ്ങി ഗുരുവിനോടു പറഞ്ഞു:
"അല്ലയോ ഗുരുദേവാ ! എന്റെ സ്ഥിതി വളരെ ദയനീയമാണ്. പട്ടിണികിടന്ന് ഞാൻ മരിക്കാറായി.
അങ്ങയുടെ ഉപദേശം അണുവിട തെറ്റാതെ കൃത്യമായി പാലിച്ചതിന്റെ ഫലം അങ്ങ് കാണുന്നില്ലെ?എന്തായാലും ഞാൻ അങ്ങയുടെ ഉപദേശം ജീവനുള്ള കാലത്തോളം പാലിക്കുകതന്നെ ചെയ്യും"
ഇതിന് മറുപടിയായി സന്യാസി പറഞ്ഞു:
"എടോ പാവത്താനേ!
നിനക്ക് നിന്റെ സാമാന്യബുദ്ധി ഉപയോഗിക്കാമായിരുന്നു.
ആരേയും കടിക്കരുത് എന്ന് മാത്രമല്ലെ ഞാൻ ഉപദേശിച്ചുള്ളു. ആരേയും നോക്കി പത്തിവിടർത്തുകയൊ ചീറ്റുകയൊ അരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ.
നിന്നെ ഉപദ്രവിക്കാൻ വന്നവരുടെ നേർക്ക് പത്തി വിടർത്തുകയൊ ചീറ്റുകയൊ ചെയ്തിരുന്നെങ്കിൽ, പ്രിയശിഷ്യാ, നിനക്ക് ഈ ഗതി വരില്ലായിരുന്നു."
ഈശ്വരൻ തന്നിട്ടുള്ള ബുദ്ധിയും ശക്തിയും കഴിവുകളും സ്വകർമങ്ങൾ നീതിപൂർവം നിർവഹിക്കുന്നതിനും , സ്വരക്ഷയും മറ്റുള്ളവരുടെ രക്ഷയും ഉറപ്പുവരുത്തുന്നതിനും ആയി സന്ദർഭാനുസരണം നാം ഉപയോഗിക്കുക തന്നെ വേണം. ആദ്ധ്യാത്മിക ജീവിതത്തിന് അതൊരിക്കലം ഒരു തടസ്സമാകില്ല.

No comments:
Post a Comment