നിത്യവും സൂര്യദേവനെ പ്രാര്‍ഥിക്കൂ...
Wednesday 22 January 2020 6:54 am IST
പ്രപഞ്ചത്തിന്റെ നിലനില്‍പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാന്‍' കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന്‍ നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവര്‍ക്ക് ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വര്‍ധിക്കുമെന്നാണ് വിശ്വാസം.
സൂര്യപ്രീതിക്കായി ഗായത്രിമന്ത്രം , സൂര്യസ്‌തോത്രം ,ആദിത്യഹൃദയം സൂര്യഗായത്രി ' എന്നിവയാണ് ജപിക്കേണ്ടത്. പ്രഭാതത്തില്‍ ശരീരശുദ്ധി വരുത്തിയ ശേഷം ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിത്യവും ഒരേസമയത്ത് അതായത് രാവിലെ 6 നും 7 നും ഇടക്കായി ജപിക്കുന്നത് ഏറ്റവും ഉത്തമം അര്‍ഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നല്‍കും . നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും. ഗ്രഹപ്പിഴ ദോഷങ്ങളില്‍ നിന്ന് മുക്തിനേടാന്‍ സൂര്യഭജനത്തിലൂടെ സാധിക്കും.
'ഗായത്രി മന്ത്രം'
മന്ത്രങ്ങളില്‍ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായി മറ്റൊരു മന്ത്രമില്ല'. വേദമന്ത്രങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നു ഗായത്രി മന്ത്രം 'സൂര്യദേവനോടുളള പ്രാര്‍ഥനയാണിത്.
'ഓം ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ''
സാരം: ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.'
'സൂര്യസ്‌തോത്രം '
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം'
'ആദിത്യഹൃദയം'
അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം. ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത് . ആപത്തിലും ഭയത്തിലും സൂര്യകീര്‍ത്തനം ചൊല്ലുന്നവര്‍ക്ക് രക്ഷ ലഭിക്കുമെന്നാണ് സ്‌തോത്രത്തിന്റെ ഫലശ്രുതി.
'സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ'
'സൂര്യ ഗായത്രി'
ഓം ആദിത്യായ വിദ്മഹേ
സഹസ്ര കിരണായ ധീമഹി
തന്നോ സൂര്യ പ്രചോദയാത് '
ഉദിച്ച് വരുന്ന സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥന നമ്മുടെ ശരീരത്തിലുള്ള വൈറ്റമിന്‍ ഡി യുടെ അഭാവത്തെ മാറ്റുന്നു ' ത്വഗ്‌രോഗങ്ങളില്‍ നിന്നും അസ്ഥിരോഗങ്ങളില്‍ നിന്നും വിമുക്തരാകാന്‍ സാധിക്കുന്നു. ദിവസവും സൂര്യനമസ്‌ക്കാരം ചെയ്യുന്ന ഒരാളുടെ ഏഴ് അയലത്ത് പോലും ഇന്നത്തെ ജീവിതശൈലീരോഗങ്ങള്‍ വരില്ലെന്ന് ശാസ്ത്രം പറയുന്നു'
88488 94277
No comments:
Post a Comment