Wednesday, January 22, 2020

ഗുരുവിന്റെ അഭിനന്ദനം

Monday 20 January 2020 4:16 am IST
ശ്ലോകം 50
ശ്രീ ഗുരുരുവാച
ധന്യോ/സി കൃതകൃത്യോ/സി 
പവിതം തേ കുലം ത്വയാ
യദവിദ്യാബന്ധമുക്ത്യാ 
ബ്രഹ്മീഭവിതുമിച്ഛസി
അവിദ്യ മൂലമുണ്ടണ്ടായ ബന്ധനത്തില്‍ നിന്ന് മുക്തനായി ബ്രഹ്മമായിത്തീരാന്‍ നീ ആഗ്രഹിക്കുന്നു. അതിനാല്‍ നീ ധന്യനാണ്.കൃത കൃത്യനുമാണ്. 
നിന്റെ കുലത്തെ നീ പരിശുദ്ധമാക്കുകയും ചെയ്തു. ഉത്തമനായ ഒരു ശിഷ്യനെ ബ്രഹ്മവിദ്യ അഭ്യസിപ്പിക്കാന്‍ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഗുരു. ഇത് അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. പ്രയത്‌നം ചെയ്യാന്‍ നന്നായി സാധിക്കുന്നുവെന്നതിനാല്‍ വളരെ ധന്യന്‍ തന്നെയാണ്.അതുകൊണ്ട് തന്നെ താന്‍ പിറന്നു വീണ കുലത്തെ ശുദ്ധീകരിക്കാനുള്ള ശേഷിയും ഇയാള്‍ കൈവരിച്ചു.
കുലം എന്നതുകൊണ്ട് ഒരാളുടെ കുടുംബത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പോയതായ തന്റെ മുന്‍തലമുറകളേയും വരാനിരിക്കുന്ന തലമുറകളേയും കുലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നു.
മോക്ഷത്തെ നേടണം അഥവാ ബ്രഹ്മസാക്ഷാത്കാരം നേടണം എന്ന തോന്നല്‍ ഉണ്ടണ്ടാകുന്നത് തന്നെ വിരളമാണ്. ആധ്യാത്മികമായ വളരെ വികാസം പ്രാപിച്ചയാളാണ് ശിഷ്യന്‍ അതു കൊണ്ട് തന്നെ ശിഷ്യനെ പ്രശംസ കൊണ്ടണ്ട്  മൂടുകയാണ് ഗുരു. ബ്രഹ്മമായിത്തീരുക എന്നത് ഇല്ലാത്ത ഒന്നിനെ പ്രാപിക്കുക എന്നല്ല. സ്വസ്വരൂപമായ പരമാത്മവില്‍ താദാത്മ്യം പ്രാപിക്കുക എന്നതാണ്. അതിനുള യോഗ്യത നേടിയവനാണ് ശിഷ്യന്‍ എന്ന് ഗുരു സാക്ഷ്യപ്പെടുത്തുന്നു.
(കുലം പവിത്രം ജനനീ കൃതാര്‍ത്ഥാ
വസുന്ധരാ പുണ്യവതീ ച തേന
അപാര സച്ചിത് സുഖസാഗരേ/സ്മിന്‍
ലീനം പരേ ബ്രഹ്മണി യസ്യ ചേതഃ)
എന്ന മറ്റൊരു ശ്ലോകത്തില്‍ ഇതേ ആശയം തന്നെയാണ് പങ്കു വയ്ക്കുന്നത്. അനന്തമായ സച്ചിദാനന്ദ സാഗരത്തില്‍ മുഴുകിയ ഒരു ജ്ഞാനിയുടെ കുലം പവിത്രവും അമ്മയ്ക്ക് കൃതാര്‍ത്ഥതയും ഉണ്ടണ്ടാകും. ഒപ്പം തന്നെ ഭൂമിദേവി പോലും പുണ്യവതിയായിത്തീരും.
ഈ ലോകത്തിന്റെ എല്ലാ സുഖഭോഗങ്ങളും അനര്‍ത്ഥങ്ങളും കണ്ട്  അവയിലൊന്നും കഴമ്പില്ലെന്ന് മനസ്സിലാക്കി തന്നെ സമീപിച്ച ശിഷ്യനെ അത്രയധികം പുകഴ്ത്തുകയാണ് ഗുരു. ഗുരുവിനോട് വേണ്ടണ്ട വിധത്തില്‍ ചോദ്യം ചോദിക്കാനും കഴിഞ്ഞു. അതിനാല്‍ തന്നെ അവിദ്യകൊണ്ടണ്ടുണ്ടണ്ടണ്ടായ ബന്ധനത്തില്‍ നിന്ന് മുക്തനാവാന്‍ തയ്യാറാവുകയും ചെയ്തു. അവിദ്യാ ബന്ധനം നീങ്ങിയാല്‍ പിന്നെ ബ്രഹ്മമായിത്തീരും. ഇതിനുള്ള ഉത്കടമായ ആഗ്രഹവും തന്റെ മുന്നില്‍ നില്‍ക്കുന്ന ശിഷ്യനുണ്ടെണ്ടന്ന് ബോധ്യം വന്നതിനാലാണ് ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്.

No comments: