*തെക്ക് ദർശനമായുള്ള വീട്*
=========================
*തെക്ക് ദിക്കിനെ ചിലയാളുകള്‍ ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്. ഇത് കാലന്‍റെ ദിക്കാണ്, ഇത് മരണകാരണമാണ് എന്നൊക്കെയാണ് പലരും ചിന്തിക്കുന്നത്*.
*തെക്ക് ദിക്കിനെ ചിലയാളുകള്‍ ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്. ഇത് കാലന്‍റെ ദിക്കാണ്, ഇത് മരണകാരണമാണ് എന്നൊക്കെയാണ് പലരും ചിന്തിക്കുന്നത്. കിഴക്കു-പടിഞ്ഞാറായി വരുന്ന റോഡിന്‍റെ വടക്കുഭാഗത്ത് നിര്‍മ്മിക്കുന്ന ഭവനങ്ങളിലധികവും വിധിപ്രകാരം തെക്ക് ദര്‍ശനമായിട്ടുള്ളതാണ്. തെക്ക് ദര്‍ശനമായ വടക്കിനി ഗൃഹങ്ങള്‍ക്ക് ശാസ്ത്രം ഗജയോനിയാണ് വിധിച്ചിട്ടുള്ളത്. വിധിപ്രകാരം തെക്ക് ദര്‍ശനമായി നിര്‍മ്മിച്ച ഗൃഹങ്ങളില്‍ വസിക്കുന്നവര്‍ ‘ആനയെ വരെ വാങ്ങും’ എന്നാണ് ചൊല്ല്*.
*തെക്ക് ദിക്കിന്‍റെ അധിപന്‍ കുജ(ചൊവ്വ)നാണ്*. *ജ്യോതിഷ-വാസ്തുശാസ്ത്രപ്രകാരം ഇങ്ങനെയുള്ള ഭവനങ്ങളില്‍ വസിക്കുന്നവരിലധികവും സ്വാര്‍ത്ഥരും ഏത് മാര്‍ഗ്ഗത്തിലൂടെയും കാര്യം സാധിക്കുന്നവരും ആയിരിക്കാം*. ഇവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ് ആയതിനാലാവാം ഇത് ഒഴിവാക്കണമെന്ന് പറയുന്നത്*.
ഉത്തരാര്‍ദ്ധഗോളത്തില്‍ സ്ഥിതിയുള്ള കേരളത്തില്‍ സൂര്യപ്രകാശം വര്‍ഷത്തില്‍ കൂടുതല്‍ കാലവും തെക്കുഭാഗത്താണ് പതിക്കുന്നത്. മദ്ധ്യാഹ്ന-സായാഹ്ന സൂര്യന്‍റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഈ ഭവനങ്ങളില്‍ വസിക്കുന്നവരെ ദോഷകരമായി ബാധിക്കാം. പരമ്പരയായി ത്വക്ക് രോഗം, ചൂടൂമൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ് എന്ന് ശാസ്ത്രം പറയുന്നു. എന്നാല്‍ തെക്കിനും പടിഞ്ഞാറിനും വിധിക്കപ്പെട്ട വൃക്ഷങ്ങളും മറ്റ് വലിയ വൃക്ഷങ്ങളും പരിപാലിച്ചും തെക്കുഭാഗത്തുള്ള ജനലുകളും വാതിലുകളും മറ്റു ഭാഗത്തുള്ളവയേക്കാള്‍ എണ്ണത്തില്‍ കുറവ് വരുത്തിയും ചെറുതായും നിര്‍മ്മിച്ച് ഒരു പരിധിവരെ ഇതിനെ പ്രതിരോധിക്കുവാന്‍ സാധിക്കും*.
*മതില്‍ കെട്ടുമ്പോള്‍ കിഴക്കും വടക്കും ഉയരത്തേക്കാള്‍ തെക്കും പടിഞ്ഞാറും ഉയരം കൂടുതലായിരിക്കണം. വഴക്കില്‍ നിന്നും വടക്കില്‍ നിന്നും കടന്നുവരുന്ന ഊര്‍ജ്ജപ്രവാഹത്തെ ഗൃഹാന്തരീക്ഷത്തില്‍ നിലനിര്‍ത്തി ശക്തിപ്പെടുത്തുവാന്‍ ഇത് സഹായിക്കും*.
*വസ്തു അഭിമുഖീകരിക്കുന്ന ദിക്കിനെ അനുസരിച്ചായിരിക്കണം ഗേറ്റ് സ്ഥാപിക്കേണ്ടത്. തെക്കുഭാഗത്ത് റോഡ് ഉണ്ടായാല്‍ തെക്കിന്‍റെ ദിക്കുഭാഗത്ത് ഗേറ്റ് സ്ഥാപിക്കണം. വടക്ക് റോഡ് ഉണ്ടായാല്‍ അവിടെയും സ്ഥാപിക്കണം. പക്ഷേ പടിഞ്ഞാറ് റോഡ് ഉണ്ടായാല്‍ അവിടെ ഗേറ്റ് സ്ഥാപിക്കരുത്*.
*തെക്ക് ദര്‍ശനമായ ഗൃഹങ്ങള്‍ക്ക് പടിപ്പുര നിര്‍മ്മിക്കുന്നുവെങ്കില്‍, തെക്കുഭാഗത്ത് റോഡ് ഉണ്ടായാല്‍ അവിടെ ഉയര്‍ന്നിരിക്കുകയും തെക്കുഭാഗത്തെ ഒന്‍പതായി ഭാഗിച്ചാല്‍ നാലാമത്തെ പദമായ ഗൃഹക്ഷ തന്‍റെ പദത്തിലോ, ആറാമത്തെ പദമായ ഗന്ധര്‍വ്വപദത്തിലോ നിര്‍മ്മിക്കണം. വസ്തുവിന്‍റെ തെക്കുകിഴക്ക് ഭാഗം അപൂര്‍ണ്ണമായിരിക്കരുത്. ഇത് ഗൃഹത്തിലെ സ്ത്രീകള്‍ക്ക് ദോഷകരവും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് ശാസ്ത്രം. തെക്കുപടിഞ്ഞാറ് അപൂര്‍ണ്ണമായിരുന്നാല്‍ പൊതുവില്‍ ഗൃഹത്തിലെ എല്ലാപേരെയും കഷ്ടത്തിലാക്കാം*.
*വീടിനോടടുത്ത് വസ്തു വാങ്ങി നമ്മുടെ വസ്തുവിനോട് ചേര്‍ക്കുന്നുവെങ്കില്‍ അത് തെക്കും പടിഞ്ഞാറും വാങ്ങിക്കരുത്*.
*വടക്കും കിഴക്കുമുള്ള ഒഴിഞ്ഞ സ്ഥലത്തേക്കാള്‍ കുറവായിരിക്കണം തെക്ക് പടിഞ്ഞാറുമുള്ള ഒഴിഞ്ഞ സ്ഥലം*.
*തെക്കുഭാഗത്ത് കുളം, കിണര്‍, പൊയ്ക ഇവ ഉണ്ടാകുവാന്‍ നല്ലതല്ല. അതുപോലെതന്നെ തെക്കുഭാഗത്ത് ഉദ്യാനങ്ങളും നല്ലതല്ല എന്ന്, ചില ആചാര്യന്മാര്‍ സൂചിപ്പിക്കുന്നുണ്ട എന്നും അറിയുക*.
*കാരിക്കോട്ടമ്മ 19-01-20*

No comments:
Post a Comment