Wednesday, January 08, 2020

*വിവേകാനന്ദന്റെ യുവതലമുറ*

*ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത് യുവതലമുറയ്ക്ക് വേണ്ടത് ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്നായിരുന്നു സ്വാമിജി കരുതിയിരുന്നത്.*

*ജോലി ചെയ്യേണ്ടത് എങ്ങനെ അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്. സത്യമാണ് വലുത് ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക. ധീരന്മാര്‍ക്കുള്ളതാണ് ലോകം ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല ഓടിയൊളിക്കാന്‍ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ. അവനവനെ വിശ്വസിക്കുക രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ നിങ്ങള്‍ക്കൊരു വസ്തുത കാണാം അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്. സ്വാമിജിയുടെ ലോകം വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.*

*ഈശ്വരവിശ്വാസത്തെക്കുറിച്ച് വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല. മതവും വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണ്ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതമാകട്ടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ് ധനവും പദവിയുമല്ല വേണ്ടത് ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്.*

*അറിവാണ് ശക്തി*

No comments: