Monday, January 06, 2020

ചക്രവര്‍ത്തി  വിക്രമാദിത്യന്‍ .
ചാണക്യചന്ദ്രഗുപ്തൗ ച വിക്രമഃ ശാലിവാഹനഃ
സമുദ്രഗുപ്തഃ ശ്രീഹര്‍ഷഃ ശൈലേന്ദ്രോ ബപ്പരാവലഃ
ശകഅക്രമകാരികളാല്‍ പരാജിതനാക്കപ്പെട്ട അവന്തിരാജാവിന്റെ വീരപുത്രനായ വിക്രമന്‍ രാഷ്ട്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അവസ്ഥയിലും യുദ്ധതന്ത്രങ്ങള്‍ അഭ്യസിച്ച് സൈന്യത്തെ സംഘടിപ്പിക്കുകയും സ്വപരാക്രമത്താല്‍ മറ്റ് ശകരാജാക്കന്മാരെ പരാജയപ്പെടുത്തി അവന്തിരാജ്യത്തെ മുക്തമാക്കുകയും ചെയ്തു. ശകന്മാരെ പരാജയപ്പെടുത്തിയതു മൂലം ഇദ്ദേഹം ശകാരി വിക്രമാദിത്യന്‍ എന്നും അറിയപ്പെടുന്നു. ശകന്മാര്‍ക്കെതിരെ നേടിയ ഈ വിജയസ്മരണയ്ക്കായാണ് ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്ന വിക്രമാസംവത് എന്ന വര്‍ഷഗണനാ സമ്പ്രദായം ആരംഭിച്ചത്. പ്രജാവത്സലനും സദ്ഗുണസമ്പന്നനുമായ ചക്രവര്‍ത്തി എന്ന നിലയില്‍ വിക്രമാദിത്യന്‍ ഇന്നും പ്രസിദ്ധനാണ്. അദ്ദേഹത്തെ സംബന്ധിച്ച് എത്രയെത്ര കഥകളാണ് ഇന്നും വിഖ്യാതമായിട്ടുള്ളത്.

No comments: