Tuesday, January 21, 2020

Kerala jyothisham.

ശാസ്ത്രേ(അ)സ്മിന്‍ ബ്രാഹ്മണസ്യൈവ അധികാരഃ തഥാചോക്തം.
ഈ ശാസ്ത്രത്തില്‍ (ജ്യോതിശാസ്ത്രത്തില്‍) ബ്രാഹ്മണര്‍ക്കു മാത്രമാണ് അധികാരം. അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട്.
ജ്യോതി: കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദു: ശ്രുതേ:
ജ്യോതിശാസ്ത്രവും കൽപവും നിരുക്തവും ശിക്ഷയും വ്യാകരണവും ഛന്ദ ശാസ്ത്രവും വേദത്തിന്റെ ആറു അംഗങ്ങളാകുന്നു.
ശ്ളോകം - 11
ഛന്ദഃ പാദൗ ശബ്ദ ശാസ്ത്രം ച വക്ത്രം കല്പ: പാണീ ജ്യോതിഷം. ചക്ഷുഷീ ച
ശിക്ഷാ ഘ്രാണം ശ്രോത മുക്തം നിരുക്തം വേദസ്യാംഗാന്യേവ മാഹുർ മുനീന്ദ്രാ:
മേൽ കാണിച്ച ആറ് അംഗങ്ങളിൽ ഛന്ദ: ശാസ്ത്രം വേദത്തിന്റെ കാലുകളാകുന്നു. ശബ്ദ ശാസ്ത്രമെന്നു പറയുന്ന വ്യാകരണം മുഖമാകുന്നു. കല്പ ശാസ്ത്രം കൈകളെന്നു കൽപിക്കപ്പെട്ടിരിക്കുന്നു. ജ്യോതിഷമാണ് കണ്ണുകൾ .നാസിക ശിക്ഷയെന്ന അംഗമാകുന്നു. നിരുക്തമെന്നത് ചെവികളുടെ സ്ഥാനമാകുന്നു. ഇങ്ങനെ ആറു് അംഗങ്ങളെ കാലപുരുഷന്റെ ആറു് അവയവങ്ങളായി ഋഷി ശ്രേഷ്ഠന്മാൻ പറഞ്ഞിരിക്കുന്നു. നമ്മുടെ പാദാദികളായ അവയവങ്ങൾ ശരീരത്തിൽ ഉപകരിക്കുന്ന പോലെ കല്പ്പാദികൾ വേദത്തിന് ഉപകരിക്കുന്നു .അതിനാൽ ഇവകളെ വേദാംഗമെന്ന് പറയുന്നു.
ശ്ളോകം - 12.
വേദസ്യ ചക്ഷു: കില ശാസ്ത്രമേ തൽ പ്രധാനതാംഗേഷു തതോസ്യ യുക്താ
അംഗൈരുതോ
fന്യൈരപി പൂർണമൂർത്തി - ചക്ഷുർ വിനാ ക: പുരുഷുത്വമേതി
ഈ ശാസ്ത്രം വേദത്തിന്റെ കണ്ണാകുന്നു. അതിനാൽ മറ്റംഗങ്ങളേക്കാൾ പ്രാധാന്യമുണ്ടെന്നു സമർത്ഥിക്കുന്നു. കണ്ണില്ലെങ്കിൽഎന്തു അംഗങ്ങളേക്കൊണ്ടു് പൂർണനായിരുന്നാലും പൂർണ പുരുഷ കോടിയിൽ എണ്ണപ്പെടില്ലല്ലോ. "സർവേന്ദ്രിയാണാം നയനം പ്രധാനം" എന്നുള്ളപ്പോൾ ജ്യോതിശാസ്ത്രത്തിനും സർവ വേദാംഗ പ്രാധാന്യം സമ്മതിച്ചേ മതിയാകൂ.
ബ്രാഹ്മണൻ എന്നാൽ അറിവുള്ളവൻ എന്ന അർത്ഥത്തിലാകാം ... അറിവും വിവേകവും ഉള്ളവർ ജ്യോതിഷം പഠിച്ചിട്ടേ കാര്യമുള്ളൂ. ബ്രഹ്മജ്ഞാനീതി ബ്രാഹ്മണ. എന്നത് മറക്കണ്ട. ഹോരയുടെ കാലത്ത് ബ്രാഹ്മണ്യം ജന്മനാ ആയിരുന്നില്ല. ഉയർന്നചിന്തയും 'എളിയജീവിതവും നയിക്കുന്നവൻ ബ്രാഹ്മണൻ. ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് വിലയിരുത്തേണ്ടത് .വിലമതിക്കേണ്ടത്. വജ്രസൂചികോപനിഷത്തില്‍ വ്യക്തമായി ബ്രാഹ്മണനെ നിര്‍വചിച്ചിട്ടുണ്ട്....
ബ്രാഹ്മണര്‍ക്ക് മാത്രം അധികാരം എന്നല്ല...ബ്രാഹ്മണന്‍ അധികാരിതന്നെ...അതായത് ബ്രാഹ്മണന്‍ അറിഞ്ഞിരിക്കണം.....നിര്‍ബന്ധമായും ബ്രാഹ്മണന്‍ ജ്യോതിഷം പഠിച്ചിരിക്കണം...മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ പഠിക്കാം...എന്നര്‍ത്ഥം.... ജ്യോതിശ്ശാസ്ത്രേ ബ്രാഹ്മണസ്യ ഏവ അധികാരഃ തഥാ ച ഉക്തം.... ബ്രാഹ്മണന് തന്നെ അധികാരം....ആരാണ് ബ്രാഹ്മണന്‍ ?ബ്രാഹ്മണ്യം ഉള്ളവന്‍...എന്താണ് ബ്രാഹ്മണ്യം....എന്തിലും ബ്രഹ്മത്തെ മാത്രം കാണുന്നവന്‍......അവന് ഭേദബുദ്ധിയില്ല.....
ഇങ്ങനെ പരതരത്തിലും പറയാം. ബ്രാഹ്മണജാതിയാണ്, ബ്രാഹ്മണ്യം ജന്മസിദ്ധമാണ്. ബ്രാഹ്മണവര്‍ണാണ്, ബ്രാഹ്മണ്യം കര്‍മ്മസിദ്ധമാണ് തുടങ്ങിയ പല വാദങ്ങളും ഉയര്‍ന്നുവരാം. അതിനാല്‍ ഇക്കാര്യം കൂടുതല്‍ വിശദമായി നമുക്ക് അവസാനം ചര്‍ച്ച ചെയ്യാം.
ശാസ്ത്രേ(അ)സ്മിന്‍ ബ്രാഹ്മണസ്യൈവ അധികാരഃ തഥാചോക്തം.
ഈ ശാസ്ത്രത്തില്‍ (ജ്യോതിശാസ്ത്രത്തില്‍) ബ്രാഹ്മണര്‍ക്കു മാത്രമാണ് അധികാരം. അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട്.
ജ്യോതിശാസ്ത്രം പഠിക്കുന്നതിനുള്ള അര്‍ഹത ബ്രാഹ്മണര്‍ക്കു മാത്രമാണ് എന്നര്‍ത്ഥം. എന്തുകൊണ്ട്ആരാണ് ബ്രാഹ്മണന്‍? തഥാചോക്തം - അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട് - എപ്രകാരംഎവിടെ?
വേദാംഗമാണ് ജ്യോതിഷം. വേദം പഠിക്കുന്നതിന് ആര്‍ക്കാണോ അധികാരമുള്ളത് അവകാശമുള്ളത് അവര്‍ക്കുതന്നെയാണ് (അവര്‍ക്കു മാത്രമാണ്?) വേദാംഗംമായ ജ്യോതിശാസ്ത്രം പഠിക്കാനും ഉള്ള അധികാരവും അവകാശവും എന്നതുകൊണ്ടാണ്വേദം പഠിക്കാനുള്ള അധികാരം ബ്രാഹ്മണര്‍ക്കാണ് എന്നതുകൊണ്ടാണ്വേദാംഗമായ ജ്യോതിഷം പഠിക്കാനും ഉള്ള അധികാരം ബ്രാഹ്മണനാണ് എന്നു പറയപ്പെട്ടത്. ആപ്പോള്‍ അക്കാര്യം വ്യക്തമായി.
ആരാണ് ബ്രാഹ്മണന്‍. തീര്‍ച്ചയായും ജാതി ബ്രാഹ്മണനല്ലമറിച്ച് ബ്രാഹ്മണവര്‍ണമാണ് ഇവിടെ പ്രതിപാദ്യം. ഗുണകര്‍മ്മവിഭാഗശമായിരുന്നുവല്ലോ വര്‍ണവിഭജനം. പഠന-പാഠന-യാഗ-യജനാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരെയായിരുന്നു പണ്ടുകാലത്ത് ബ്രാഹ്മണര്‍ എന്നു വിളിച്ചിരുന്നത്. കൂടുതല്‍ നിര്‍വചനങ്ങള്‍ വഴിയേ പരിശോധിക്കാം.
അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട് - എപ്രകാരംജ്യോതിഷം വേദാമാണെന്നുംഅതുകൊണ്ട് ബ്രാഹ്മണരാണ് ജ്യോതിഷം പഠിക്കേണ്ടതെന്നും. ഇപ്രകാരം പറയുന്ന ശ്ലോകങ്ങള്‍ ഉദ്ധരിക്കാം എന്നാണ് പ്രശ്നമാര്‍ഗാചാര്യന്റെ സൂചന. എവിടെയാണ് പറയപ്പെട്ടിട്ടുള്ളത്. ഒരുപാടിടത്ത് പറയപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണശ്ലോകങ്ങളാണ് പ്രശ്നമാര്‍ഗകര്‍ത്താവ് ഉദ്ധരിക്കുന്നത്. ഒരു പക്ഷെ ഏതു ഗ്രന്ഥത്തിലാണ് പറയപ്പെട്ടിട്ടുള്ളത് എന്നു വ്യക്തമായി അറിയാത്തതിനാലാവാം ഏതു ഗ്രന്ഥത്തിലെ ശ്ലോകമാണെന്ന് പറയാത്തത്.
ജ്യോതിഷം അഥവാ ജ്യോതിശാസ്ത്രം (രണ്ടും ഒന്നുതന്നെ) വേദാംഗമാണെന്ന് പറഞ്ഞുവല്ലോ. വേദാംഗം എന്ന പദത്തിന് വേദത്തിന്റെ അവയവം എന്നര്‍ത്ഥം. വേദം എന്ന വാക്കിന് അറിവ് എന്ന് അര്‍ത്ഥമുണ്ടെങ്കില്‍ക്കൂടി ഋഗ്-യജുസ്-സാമം-അഥര്‍വം എന്നീ ചതുര്‍വേദങ്ങള്‍ തന്നെയാണ് ഇവിടെ സൂചന. അംഗം എന്നാല്‍ അവയവം. അവയവങ്ങള്‍ ആറ് എന്നാണ് പറയപ്പെടാറുള്ളത് - കണ്ണ്ചെവിവായ്മൂക്ക്കൈ, കാല് എന്നിവ ആറുമാണത്രേ ഷഡംഗങ്ങള്‍. നെഞ്ചും മുലയും വയറും ലിംഗവും മൂലവും ശിരസ്സും നെറ്റിയുമൊന്നും അംഗങ്ങളാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. അതെന്താണ് അങ്ങനെഅപ്പോള്‍ പിന്നെ എന്താണ് അംഗങ്ങളുടെ പ്രത്യേകതപ്രപഞ്ചവുമായി അറിവിന്റെ കൊടുക്കല്‍ വാങ്ങലിന്, Interaction-ഉം Communication-ഉം വേണ്ടി ഉപയോഗിക്കുന്നവയാണ് അംഗങ്ങള്‍, അഥവാ കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ബാഹ്യാംഗങ്ങള്‍. സാമാന്യേന നാം അറിവ് സമാഹരിക്കുന്നത് കണ്ണ്ചെവിവായ്മൂക്ക്ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെ ആണല്ലോ. അവിടെ ത്വക്ക് എന്ന ഇന്ദ്രിയം ഔട്ടായി. പകരം കൈയും കാലും ലിസ്റ്റിലേക്കു ചേര്‍ക്കപ്പെട്ടു. എന്തുകൊണ്ട്കമ്യൂണിക്കേഷന് ഉപയോഗിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല. കബന്ധം എന്ന് സാമാന്യേന വിളിക്കുന്ന നട്ടെല്ലും അതുമായിച്ചേര്‍ന്ന ശരീരവുമായി ചേര്‍ന്നിരിക്കുന്ന Extra fittings എന്ന അര്‍ത്ഥത്തിലാവാം കൈയും കാലും കണ്ണും കാതും ചെവിയും മൂക്കും വായുമെല്ലാം അംഗങ്ങള്‍ എന്നു വിളിക്കപ്പെട്ടത്. അഥവാ നട്ടെല്ലിന്റെ ഏരിയയ്ക്ക് ഉള്ളിലാകയാലുംമുലയും നെഞ്ചും വയറും ലിംഗമൂലങ്ങളുമൊന്നും ലോകവുമായുള്ള ഇന്ററാക്ഷന്അറിവിന്റെ കൊടുക്കല്‍ വാങ്ങലിന്അധികമൊന്നും ഉപയോഗിക്കപ്പെടുന്നില്ല എന്നതിനാലാവാം അവയെ അംഗങ്ങളുടെ പട്ടികയില്‍ കൂട്ടാത്തത്.

വേദാംഗങ്ങള്‍ ഏതെല്ലാം?
ജ്യോതിഷം വേദാംഗമാണെന്നും അതിനാല്‍ ബ്രാഹ്മണനാണ് ജ്യോതിഷം പഠിക്കാന്‍ അധികാരി എന്നും പറഞ്ഞുവല്ലോ. അതിനുശേഷം ഏതെല്ലാമാണ് വേദാംഗങ്ങള്‍ എന്നു പറയുന്നു.
ജ്യോതി: കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദു: ശ്രുതേ
ജ്യോതിഷംകല്‍പംനിരുക്തംശിക്ഷവ്യാകരണംഛന്ദസ്സ് എന്നീ ഷഡംഗങ്ങളാണ് (ആറ് അവയവങ്ങളാണ്) വേദാംഗങ്ങള്‍ എന്ന് ശ്രുതികളില്‍ (വേദങ്ങളില്‍) പറയപ്പട്ടിരിക്കുന്നു.
ഏതോ പ്രാചീനഗ്രന്ഥത്തിലെ ശ്ലോകം പ്രശ്നമാര്‍ഗാചാര്യന്‍ ഉദ്ധരിക്കുകയാണ്. ഗ്രന്ഥമേതാണ് എന്നു പറയപ്പെട്ടിട്ടുമില്ല. എങ്കിലും വളരെ പ്രസിദ്ധവും ഒട്ടനേകം ആധികാരികഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുള്ളതുമാണ് ഇക്കാര്യം. ഇത് ഓരോ വേദാംഗവും ഏത് അവയവത്തിനു സമാനമാണ് എന്നു പറയുന്ന ശ്ലോകങ്ങളില്‍ നിന്നും പിന്നീട് സ്പഷ്ടമാവും.
വേദാംഗങ്ങള്‍ ആറെണ്ണമാണ് എന്നു പറഞ്ഞവല്ലോ. ഏതെല്ലാമാണ് വേദാംഗങ്ങള്‍?
1) ജ്യോതിഷം - Astrologia (Astronomy & Astrology). ജാതകംമുഹൂര്‍ത്തംനിമിത്തം ഗണിതം എന്നിവയെല്ലാമടങ്ങിയ ജ്യോതിശാസ്ത്രം.
2) കല്പം - Ritual Practice. വേദങ്ങളുടെ ശിക്ഷണശാഖകളായ വേദാംഗങ്ങളിലൊന്നാണ് കല്പം. യാഗാദിസംസ്കാക്കാരകർമ്മങ്ങളുംനടപ്പുനിയമങ്ങളൂം ഇതിൽ പ്രതിപാദിക്കുന്നു. ആപസ്തംബൻകാത്യായനൻആശ്വലായനൻ എന്നിവർ കല്പസൂത്രങ്ങൾ രചിച്ചിട്ടുണ്ട്. ഇന്നത്തെ മുഴുവന്‍ പൂജാസമ്പ്രദായങ്ങളുംതന്ത്രവും കല്പശാസ്ത്രത്തില്‍ അന്തര്‍ഭവിച്ചുവരുന്നവയാണ് എന്നു പറയാം. (പൂജാകല്പം എന്ന വാക്ക് ഓര്‍മ്മിക്കുക)
3) നിരുക്തം - Etymology. പദോല്‍പത്തിശാസ്ത്രം. നിരുക്തശാസ്ത്ര ആചാര്യന്മാരില്‍ യാസ്കനാണ്യാക്തനിരുക്തമാണ്റ്റവും പ്രസിദ്ധം. Yaska is the author of the Nirukta, a technical treatise on etymology, lexical category and the semantics of Sanskrit words. (Wikipedia) യാസ്കനും മുമ്പും പിമ്പും ധാരാളം നിരുക്തകാരന്മാര്‍ ജീവിച്ചിരുന്നു.
4) ശിക്ഷ - phonology. വേദവും വാക്കുകളും എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്നുള്ള പഠനം. Phonetics. പാണിനീയശിക്ഷ, പ്രാതിശാഖ്യം തുടങ്ങിയ കൃതികളാണ് ഈ ശാഖയില്‍ പ്രസിദ്ധം. //Shiksha is the field of Vedic study of sound, focussing on the letters of the Sanskrit alphabet, accent, quantity, stress, melody and rules of euphonic combination of words during a Vedic recitation.[3][5] Each ancient Vedic school developed this field of Vedanga, and the oldest surviving phonetic textbooks are the Pratishakyas.[2] The Paniniya-Siksa and Naradiya-Siksa are examples of extant ancient manuscripts of this field of Vedic studies.[3][5]// (Wikipedia)
5) വ്യാകരണം - ശബ്ദശാസ്ത്രം, Grammar. പാണിനിയുടെ വ്യാകരണമാണ് ഏറ്റവും പ്രസിദ്ധം. //Vyakarana (Sanskrit: व्याकरण, IPA: [ʋjɑːkərəɳə]) means "separation, distinction, discrimination, analysis, explanation" of something.// (Wikipedia)
6) ഛന്ദസ്സ് - Prosody. വേദസാഹിത്യവുമായിഥവാ കാവ്യസാഹിത്യവുമായി ബന്ധപ്പെട്ട വൃത്തംഅലങ്കാരം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടുവരും. //It is the study of poetic metres and verse in Sanskrit.// (Wikipedia) സംഗീതത്തിലെ രാഗവിസ്താരങ്ങള്‍ പോലും ഛന്ദശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് എന്നു പറയാം. പിംഗളസൂത്രങ്ങളാണ് ഈ ശാഖയിലെ പ്രാചീനവും പ്രശസ്തവുമായ ഗ്രന്ഥം.
ഇങ്ങനെ വേദാംഗങ്ങള്‍. ചുമ്മാതല്ല വിജ്ഞാനഭണ്ഡാഗാരങ്ങളാണ് വേദങ്ങള്‍ എന്നു പറയപ്പെട്ടത്! വേദങ്ങളില്‍ പ്രാര്‍ത്ഥനകള്‍ മാത്രമേ ഉള്ളു എന്നറിയാമല്ലോ. പക്ഷെ ആ പ്രാര്‍ത്ഥനകള്‍ അക്കാലത്തെ അറിവിനേയുംജീവിതത്തെയുംജീവിതനിലവാരത്തേയുംഅത്മീയമായ തിരിച്ചറിവുകളെയും എല്ലാമെല്ലാം പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണ്. വേദസൂക്തങ്ങള്‍ എഴുതപ്പെട്ട അറിവിന്റെ അടിസ്ഥാനം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നവയാണ് വേദാംഗങ്ങള്‍. ഈ അര്‍ത്ഥത്തില്‍ വേദത്തോളം തന്നെ പഴക്കമുള്ളവയാണ് വേദാംഗങ്ങള്‍ എന്നു മനസ്സിലാക്കണം. അല്ലാതെ വേദകാലത്തിനുശേഷമാണ് വേദാംഗകാലം എന്നിങ്ങനെ ഇന്നു പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണയ്ക്ക് കുടപിടിയ്ക്കരുത്. വേദകാലത്തോളം പഴക്കമുള്ളതും വേദസൂക്തനിര്‍മ്മിതിക്കുംവൈദികാചാരങ്ങള്‍ക്കുംയാഗാദികളുടെ സമയനിര്‍ണയത്തിനും ആധാരമായതുമായ അതിപ്രാചീനമായ വേദാംഗങ്ങളിലൊന്നാണ് ജ്യോതിശാസ്ത്രം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
വേദത്തിന്റെ കണ്ണാണ് ജ്യോതിഷം
വേദാംഗമാണ് ജ്യോതിഷം. വേദത്തിന്റെ കണ്ണാണ് ജ്യോതിഷംഎന്നു പറയാവുന്നതാണ്. ഇപ്രകാരം തന്നെയാണ് അനേകാചാര്യന്മാരുടെ അഭിപ്രായം എന്നു വ്യക്തമാക്കുന്ന പദ്യം താഴെച്ചേര്‍ക്കുന്നു.
നാരായണഃ സുരശ്രേഷേ്ഠാ വേദാകാരേണ വര്‍ത്തതേ
ഛന്ദഃ ശാസ്ത്രം തസ്യ പാദൗ കല്‍പഃ പാണീ മുഖം തഥാ
ശബ്ദശാസ്ത്രം ശ്രോത്രയുഗ്മം നിരുക്തം ഘ്രാണമേവ ച
ശിക്ഷാശാസ്ത്രം ജ്യോതിഷം തു നയനം പൃഷ്ടമേവ ച
ഏതൈരംഗൈരസാവംഗീ രാജതേ വേദവിഗ്രഹഃ
പ്രധാനമംഗമേവേദമംഗഷ്വേവ ഷട്‌സു ച
ഏവം ച മതഃ ശീതാംശോഃ പുലസ്ത്യാച്ച വിവസ്വതഃ
രോമകാച്ച വസിഷ്ഠാച്ച ഗര്‍ഗ്ഗാദപി ബൃഹസ്പതേഃ
- ബ്രഹ്മാവ് (ബ്രഹ്മസിദ്ധാന്തം)
സുരശ്രേഷ്ഠനായ നാരായണ ഭഗവാന്‍ തന്നെയാണ് വേദരൂപത്തില്‍ വര്‍ത്തിക്കുന്നത്. ഛന്ദഃശാസ്ത്രം അപ്രകാരമുള്ള വേദത്തിന്റെ പാദവുംകല്‍പശാസ്ത്രം പാണിയുഗ്മവുംശബ്ദശാസ്ത്രം വായുംനിരുക്തം ചെവികളുംശിക്ഷാശാസ്ത്രം നാസികയുംജ്യോതിശാസ്ത്രം നയനവും ആകുന്നു. ഇപ്രകാരമുള്ള അംഗങ്ങളോടുകൂടി വേദസ്വരൂപനായ നാരായണഭഗവാന്‍ പരിലസിക്കുന്നു. വേദത്തിന്റെ ആറംഗങ്ങളില്‍ ജ്യോതിഃശാസ്ത്രം തന്നെയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് ശീതാംശുവിനും(ചന്ദ്രനും)പുലസ്ത്യനുംവിവസ്വാനും(സൂര്യനും)രോമകനുംവസിഷ്ഠനുംഗര്‍ഗ്ഗനുംബൃഹസ്പതിക്കും ഉള്ളത്.
വേദാംഗങ്ങള്‍ ഏവ എന്നും അവയുടെ മാഹാത്മ്യം എത്രയാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുന്ന പദ്യങ്ങള്‍ അനേകമാണ്. ഉദാഹരണവശേന ചിലത് താഴെച്ചേര്‍ക്കുന്നു.
ശബ്ദശാസ്ത്രം മുഖംജ്യോതിഷം ചക്ഷുഷീ
ശ്രോത്രയുഗ്മം നിരുക്തം ച
കല്‍പാഃ കരൗ
യാതു ശിക്ഷാ(അ)സ്യ വേദസ്യ സാ നാസികാ
പാദപത്മദ്വയം ഛന്ദ ആദൈ്യര്‍ ബുധൈഃ
- ശങ്കരാചാര്യര്‍ (സിദ്ധാന്ത ശിരോമണി)
ഛന്ദഃ പാദൗ തു വേദസ്യ ഹസ്തൗ കല്‍പോ(അ)ഥ പഠ്യതേ
ശിക്ഷാ ഘ്രാണം വേദസ്യ മുഖം വ്യാകരണം സ്മൃതം
ജ്യോതിഷാമയനം ചക്ഷുര്‍ നിരുക്തം ശ്രോത്രമുച്യതേ
തസ്മാത് സാംഗമധീതൈ്യവ ബ്രഹ്മലോകേ മഹീയതേ
(പാണിനീയശിക്ഷ)
അര്‍ത്ഥം സ്പഷ്ടമാകയാല്‍ വിശദീകരിക്കുന്നില്ല.
വേദത്തിന്റെ കണ്ണാണ് ജ്യോതിഷം. മറ്റെല്ലാ അവയവങ്ങളുമുണ്ടങ്കിലും കണ്ണില്ലായെങ്കില്‍ ആ മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനമാണുള്ളത്അയാളെ പരിപൂര്‍ണ്ണന്‍ എന്നെങ്ങനെയാണ് വിളിക്കാന്‍ സാധിക്കുന്നത്വേദം പരിപൂര്‍ണ്ണമെന്നാണല്ലോ സങ്കല്‍പം. അതിനാല്‍ ഒരു മനുഷ്യന് കണ്ണ് എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് വേദത്തെ സംബന്ധിച്ചിടത്തോളം ജ്യോതിഷം എന്നറിയേണ്ടതാണ്. ഈ അര്‍ത്ഥത്തിലുള്ള പദ്യങ്ങളും അനേകമാണ്. ചിലത് താഴെച്ചേര്‍ക്കുന്നു.
വേദ ചക്ഷുഃകിലേദം സ്മൃതം ജ്യോതിഷം
മുഖ്യതാചാ(അ)ംഗ മദ്ധ്യേ(അ)സ്യ തേനോച്യതേ
സംയുതോ(അ)പീതരൈഃ കര്‍ണ്ണ നാസാദിഭി-
ശ്ചക്ഷുഷാ(അ)ംഗേന ഹീനോ ന കിഞ്ചിത് കരഃ
- ശങ്കരാചാര്യര്‍ (സിദ്ധാന്ത ശിരോമണി)
വേദസ്യ ചക്ഷുകില ശാസ്ത്രമേതത്
പ്രധാനതംഗേഷു തതോര്‍(അ)ത്ഥ ജാതാ
അംഗൈര്‍യുതോ(അ)ന്യഃ പരിപൂര്‍ണ്ണമൂര്‍ത്തിഃ
ചക്ഷുര്‍ വിഹീനഃ പുരുഷോ
ന കിഞ്ചിത്
- വൃദ്ധവസിഷ്ഠന്‍ (വൃദ്ധവാസിഷ്ഠസിദ്ധാന്തം)
അര്‍ത്ഥം സ്പഷ്ടമാകയാല്‍ വിശദീകരിക്കുന്നില്ല. സിദ്ധാന്ത ശിരോമണി എന്ന പേരില്‍ പ്രസിദ്ധമായ 2 ഗ്രന്ഥങ്ങളുണ്ട്. ഒന്ന്ശങ്കരാചാര്യന്‍ രചിച്ച സിദ്ധാന്ത ശിരോമണിരണ്ടാമത്തേത് ഭാസ്‌കരാചാര്യന്‍ രചിച്ച സിദ്ധാന്ത ശിരോമണി.
ഇനിയും പറയാനായി അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് എന്തുകൊണ്ടാണ് ജ്യോതിഷത്തിന് വേദാംഗത്വം കൈവന്നത് എന്നതാണ്. ഇതേക്കുറിച്ച് പറയാം.
എന്തുകൊണ്ടാണ് ജ്യോതിഷത്തിന് വേദാംഗത്വവും പ്രാധാന്യവും കൈവരുന്നത്ഇതു വ്യക്തമാക്കുന്ന ചില പദ്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
ക്രതുക്രിയാര്‍ത്ഥം ശ്രുതയഃ പ്രവൃത്താഃ കാലാശ്രയാസ്‌തേ ക്രതവോ നിരുക്താഃ
ശാസ്ത്രാദമുഷ്മാത് കില കാലബോധോ വേദാംഗമുഖ്യത്വമിതഃ പ്രസിദ്ധം
- വൃദ്ധവസിഷ്ഠന്‍ (വൃദ്ധവാസിഷ്ഠസിദ്ധാന്തം)
യജ്ഞാദി കര്‍മ്മങ്ങള്‍ക്കുവേണ്ടിയുള്ളതാണ് വേദങ്ങള്‍. യജ്ഞങ്ങളാ കട്ടെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. കാലനിര്‍ണ്ണയത്തിനു സഹായിക്കു ന്നത് ജ്യോതിശാസ്ത്രമാണ്. അതിനാല്‍ - വേദോക്തകര്‍മ്മങ്ങള്‍ക്ക് ഉപയോഗിയായ അറിവ്എന്ന അര്‍ത്ഥത്തില്‍ - ജ്യോതിശാസ്ത്രത്തിന് വേദാംഗമുഖ്യത്വമുണ്ടെന്നത് സര്‍വ്വപ്രസിദ്ധമാണ്.
വേദാസ്താവദ്യജ്ഞ കര്‍മ്മ പ്രവൃത്താ
യജ്ഞാഃ പ്രോക്താസ്‌തേ തു കാലാശ്രയേണ
ശാസ്ത്രാദസ്മാത് കാലബോധോ യതഃ സ്യാ-
ദ്വേദാംഗത്വം ജ്യോതിഷസ്യോക്തമസ്മാത്
.- ശങ്കരാചാര്യന്‍ (സിദ്ധാന്ത ശിരോമണി)
വേദത്തില്‍ പറയപ്പെട്ടിരിക്കുന്നതനുസരിച്ചാണ് യജ്ഞങ്ങള്‍ നിര്‍വ്വഹിക്കപ്പെടേണ്ടത്. യജ്ഞങ്ങളാകട്ടെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ കാലബോധകമായ ഈ ജ്യോതിഷശാസ്ത്രത്തിന് വേദാംഗത്വമു ണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു.
യജ്ഞത്തിന്റെ കാലബോധനത്തിന് ഉപകരിക്കയാലാണ് ജ്യോതിഷ ത്തിന് വേദാംഗത്വം ഉണ്ടെന്ന് പറയപ്പെട്ടത്. കാലബോധമായ ഗണിതം കാലാന്തരഗണിതം അഥവാ കലണ്ടര്‍ ഗണിതമാണ്. അതായത്ജ്യോതിഷ ത്തിലെ കാലബോധകമായ ഗണിതസ്‌കന്ധത്തിനു മാത്രമേ തീര്‍ത്തും വേദാംഗത്വം അവകാശപ്പെടാന്‍ കഴിയൂ എന്നര്‍ത്ഥം. ഇത് ഇപ്രകാരം തന്നെയെന്ന് സുസ്പഷ്ടമായി ബോധിപ്പിക്കുന്ന പദ്യമുണ്ട്.
വേദാഹി യജ്ഞാര്‍ത്ഥമഭിപ്രവൃത്താഃ കാലാനുപൂര്‍വ്വാ വിഹിതാശ്ച യജ്ഞാഃ
തസ്മാദിദം കാലവിധാനശാസ്ത്രം യോ ജ്യോതിഷം വേദ സ വേദ യജ്ഞാന്‍
-ലഗധന്‍ (ഋക് വേദാംഗ ജ്യോതിഷം)
യജ്ഞങ്ങള്‍ക്കുവേണ്ടിയാണ് വേദങ്ങള്‍ രൂപംകൊണ്ടത്. യജ്ഞങ്ങളാ കട്ടെ കാലാനുസൃതമായിട്ടാണ്. അതിനാല്‍ യജ്ഞങ്ങള്‍ക്ക് യുക്തമായ കാലത്തെക്കുറിച്ച് നമ്മെ ബോധിപ്പിക്കുന്ന <span lang="ML" style="margin:0px;padding:0px;border:0px;outline:0px;vertical-align:baseline;background:transparent;f

No comments: