Thursday, April 30, 2020

[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 14*

സർവഗ: സർവവിദ്ഭാനുർ
വിഷ്വക്സേനോ ജനാർദന:
വേദോ വേദവിദവ്യങ്‌ഗോ
വേദാംഗോ വേദവിത്‌ കവി:

*അർത്ഥം*
123) സർവഗ: - സർവ്വവ്യാപി
124) സർവവിദ്ഭാനു: - എല്ലാം അറിയുന്ന ബോധസ്വരൂപൻ
125) വിഷ്വക്സേന: - നാലുപാടും ഓടുന്ന സേനയോടു കൂടിയവൻ ( എല്ലാ അസുരസൈന്യങ്ങളേയും തുരത്തുന്നവൻ )
 126) ജനാർദന: - ജനങ്ങളുടെ സന്താപത്തെ നശിപ്പിക്കുന്നവൻ
127) വേദ: - (ആത്മീയ പ്രകാശത്തെ തരുന്ന) വേദസ്വരൂപൻ
128) വേദവിത്‌ - വേദത്തേയും വേദാർത്ഥത്തേയും അറിയുന്നവൻ
129) അവ്യംഗ: - യതൊരു വ്യംഗവം (കോട്ടവും) ഇല്ലാത്തവൻ (പരിപൂർണ്ണൻ)
130) വേദാംഗ: - വേദങ്ങൾ ആകുന്ന അംഗങ്ങളോട്‌ കൂടിയവൻ
131) വേദവിത് - വേദത്തെതന്നെ സദാ വിചാരിക്കുന്നവൻ
‌ 132) കവി: - ക്രാന്തദർശി (ക്രാന്തമായ - വ്യാപതമായ, ദർശിത്വം ഗ്രാഹകശക്തി ഉള്ളവൻ)
[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 13*

രുദ്രോ ബഹുശിരാ ബഭ്രുർ-
വിശ്വയോനി: ശുചിശ്രവാ:
അമൃത: ശാശ്വത: സ്ഥാണുർ-
വരാരോഹോ മഹാതപാ:

*അർത്ഥം*
114) രുദ്ര: - പ്രജകളുടെ ദു:ഖത്തെ അകറ്റുന്നവൻ
115) ബഹുശിരാ: - അനേകം ശിരസ്സുകളോട്‌ കൂടിയവൻ
 116) ബഭ്രു: - പ്രപഞ്ചത്തെ നിലനിർത്തുന്നവൻ
117) വിശ്വയോനി: - വിശ്വത്തിനു ഉത്ഭവസ്ഥാനം ആയിട്ടുള്ളവൻ
118) ശുചിശ്രവാ: - പവിത്രങ്ങളായ അനേകം നാമങ്ങളോടുകൂടിയവൻ
119) അമൃത: - മരണമില്ലാത്തവൻ
120) ശാശ്വത: സ്ഥാണു: - നിത്യനും സ്ഥിരനുമായവൻ
121) വരാരോഹ: - ശ്രേഷ്ഠമായ ആരോഹം (മടിത്തട്ട്‌ - ലക്ഷ്യസ്ഥാനം) ഉള്ളവൻ
 122) മഹാതപാ: - മഹത്തായ തപസ്സോടുകൂടിയവൻ ( തപസ്സ്‌ ജ്ഞാനം ഐശ്വര്യം പ്രതാപം )
[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 15*

ലോകാധ്യക്ഷ: സുരാധ്യക്ഷോ
ധർമാധ്യക്ഷ: കൃതാകൃത:
ചതുരാത്മാ ചതുർവ്യുഹ-
ശ്ചതുർദംഷ്ട്രശ്ചതുർഭുജ:

*അർത്ഥം*
133) ലോകാധ്യക്ഷ: - എല്ലാ ലോകങ്ങൾകും സാക്ഷിയായിരിയ്ക്കുന്നവൻ
 134) സുരാധ്യക്ഷ: - ദേവന്മാരുടെ നാഥൻ
135) ധർമാധ്യക്ഷ: - ധർമ്മാധർമ്മങ്ങളെ തിരിച്ചറിയുന്നവൻ
136) കൃതാകൃത: - കൃതം(കാര്യം) അകൃതം(കാരണം) രണ്ടുമായിരിക്കുന്നവൻ (പ്രപഞ്ചസ്വരൂപനും, പ്രപഞ്ചകാരണവുമായിരിക്കുന്നവൻ)
137) ചതുരാത്മാ - നാലു ആത്മാക്കൾ (വിഭൂതികൾ) ഉള്ളവൻ
സൃഷ്ടിക്ക്‌ ബ്രഹ്മാവ്‌, പ്രജാപതി, കാലം, പ്രജകൾ,
സ്ഥിതിയ്ക്ക്‌ വിഷ്ണു, മനു, കാലം, പ്രജകൾ,
സംഹാരത്തിനു രുദ്രൻ, യമൻ, കാലം, പ്രജകൾ,
138) ചതുർവ്യുഹ: - നാലുമൂർത്തി സ്വരൂപങ്ങളോട്‌ കൂടിയവൻ (വിഷ്ണു) (വാസുദേവൻ, സങ്കർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ)
139) ചതുർദംഷ്ട്ര: - നാലു ദംഷ്ട്രങ്ങളൂള്ളവൻ ( വരാഹം, നരസിംഹം, ഐരാവതം )
140) ചതുർഭുജ: - നാലു ഭുജങ്ങളുള്ളവൻ ശംഖ്‌ (ആഹ്വാനം) ഗദാ (പ്രഹരം) ചക്രം (സംസാരനാശം) പത്മം(ഭഗം) അഥവാ ശംഖ്‌ (ബുദ്ധി) ഗദാ (അഹങ്കാരം) ചക്രം (മനസ്സ്‌) പത്മം (ചിത്തം)
[01/05, 08:17] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 16*

ഭ്രാജിഷണൂർ ഭോജനം ഭോക്താ
സഹിഷ്ണുർജഗദാദിജ:
അനഘോവിജയോ ജേതാ
വിശ്വയോനി: പുനർവസു:

*അർത്ഥം*
141) ഭ്രാജിഷണൂ: - പ്രകാശസ്വരൂപൻ
 142) ഭോജനം - മായാസ്വരൂപൻ
143) ഭോക്താ - മായയെ ഭുജിക്കുന്നവൻ
144) സഹിഷ്ണു: - ഭക്തന്മാരുടെ കുറ്റങ്ങളെ ക്ഷമിക്കുന്നവൻ
145) ജഗദാദിജ: - പ്രപഞ്ചസൃഷ്ടിയുടെ ആദിയിൽ ജനിച്ചവൻ (ഹിരണ്യഗർഭൻ)
146) അനഘ: - പാപരഹിതൻ
147) വിജയ: - (ജ്ഞാന വൈരാഗ്യാദികളാൽ പ്രപഞ്ചത്തെ) ജയിച്ചവൻ
148) ജേതാ - (എപ്പോഴും എല്ലാവരേയും) ജയിയ്ക്കുന്നവൻ
149) വിശ്വയോനി: - പ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥാനം
#ശാരദാപീഠം...
       ശങ്കരൻ സർവ്വജ്ഞ പീഠം കയറിയ പുണ്യഭൂമി.... 
              ഔദ്യോഗികമായി ഇന്ത്യയുടെതാണെങ്കിലും,,  പാകിസ്താൻഅന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ പ്രദേശത്തെ "ശാരദ" എന്ന വില്ലേജിലെ ഒരു അമ്പലമാണ്.ഈ അമ്പലത്തിലെ പ്രതിഷ്ഠ ശാരദ ദേവിയാണ്. ശാരദ ഹിന്ദുദേവതയായ സരസ്വതിയുടെ കശ്മീരി നാമം ആണ്.

കശ്മീരിലെ ശാരദ പീഠം എന്ന ക്ഷേത്രത്തെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവില്ല ,പക്ഷെ ഇതേ ക്ഷേത്രത്തിന്റെ സർവജ്ഞപീഠം എന്ന പേര്  കേട്ടാൽ എല്ലാവര്ക്കും മനസിലാകും ,അതെ ശങ്കരാചാര്യർ കയറിയ അതെ സർവജ്ഞപീഠം. 

ശാരദ പീഠം കുശാന സാമ്രാജ്യത്തിന്റെ (CE-230 CE) 30 ആം നൂറ്റാണ്ടിലായിരുന്നു  നിർമ്മിച്ചിരിക്കുന്നത് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

സാക്ഷാൽ ശങ്കാരാചാര്യർ കയറിയ സർവജ്ഞപീഠം അഥവാ ശാരദാ പീഠം കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരുപതു കിലോമീറ്റർ മാറി പാക് അധീന കാശ്മീരിൽ ആണ് സ്‌ഥിതി ചെയ്യുന്നത് , പ്രകൃതി രമണീയമായ നീലം വാലിയിൽ നീലം നദിയുടെ തീരത്തു ആണ് രണ്ടായിരം വര്ഷം പഴക്കമുള്ള ഈ ചരിത്ര ശേഷിപ്പുകൾ സ്‌ഥിതി ചെയ്യുന്നത് ..
        ഒരു കാലത്തു സംസ്കൃത ഭാഷ സാഹിത്യത്തിന്റെയും വൈദിക പഠനത്തിന്റെയും സിരാ കേന്ദ്രമായിരുന്ന അവിടം ഹിന്ദു മതത്തിന്റെ അറിവിന്റെ കേന്ദ്രം ആയിരുന്നു . ധാരാളം സാഹിത്യകാരന്മാർക്കും അവരുടെ പുരാതന കൃതികൾക്കും ജന്മം നൽകിയ സ്‌ഥലം കൂടിയാണ് ശാരദാ പീഠം .

പാണിനി രചിച്ച ഗ്രന്ഥങ്ങളും മറ്റ് വ്യാകരണങ്ങളും ലഭിച്ചത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു.
ശാരദ ക്ഷേത്രത്തിന്റെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട പഠന സ്ഥാപനവും കാരണം കശ്മീർ ശാരദാ ദേശ് അഥവാ ശാരദ രാജ്യം എന്നറിയപ്പെട്ടു.

1148 കാലങ്ങളില്‍ കഷ്മീരിയായ മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്.പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്.മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമര്‍കുണ്ട് തടാകം.ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്.1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
     ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും (( ഇപ്പൊ അവശിഷ്ടം മാത്രം )) താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്.പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം. , ചൈനീസ് സഞ്ചാരി ആയിരുന്ന ഹുയാൻ സാങ് ഇവിടെ വരികയും രണ്ടു വര്ഷം താമസിച്ചു പഠിക്കുകയും ചെയ്തതായി പറയുന്നുണ്ട് ,

ശങ്കരാചാര്യർ കാശ്മീരിലെ സർവജ്ഞപീഠം സന്ദർശിച്ചു മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.

പുരാതന കാലത് പ്രൗഢിയോടെ നിലനിന്നിരുന്ന ഈ പ്രദേശം ഇന്ന് ആരാരും ശ്രദ്ധിക്കാതെ ഒരു ചരിത്ര ശേഷിപ്പ് ആയി നിലനിൽക്കുന്നു ,കുറച്ചു വര്ഷങ്ങള്ക്കു മുൻപ് അവിടം സന്ദർശിക്കാൻ വേണ്ടി ഉള്ള കാശ്മീരി പണ്ഡിറ്റുകളുടെ വിസ പാക് സർക്കാർ തള്ളിയിരുന്നു ഇപ്പോൾ വല്ലപ്പോഴും എത്തുന്ന പാക് ഹിന്ദുക്കളും, ചുരുക്കം ചില സഞ്ചാരികളും മാത്രമാണ് ഇവിടം സന്ദർശിക്കാൻ വരുന്നതു .

        മഹത്തായ ഒരു സംസ്‌കൃതിയുടെ ജ്ഞാനസ്രോതസ്സിന്റെ മഹോദാരമായ ബിംബത്തിന്റെ തകർന്നു കിടക്കുന്ന ഈ അവസ്ഥ ഹൃദയഭേദകം തന്നെയാണ്,,,, ആദി ശങ്കരാചാര്യരുടെ ജയന്തിയിൽ ശാരദാ പീഠത്തെ ഓർക്കാതെ പോകാൻ കഴിയില്ല,,,, 
      ഇവിടം ഒരിക്കൽ എല്ലാത്തരത്തിലും  ഭാരതത്തിന്റെ ഭാഗമാകട്ടെയെന്നും , സ്മ്രിതികളുടെ മഹത്തായ  പ്രൗഢിയിലേയ്ക് വീണ്ടും ഈ പ്രദേശം എത്തട്ടെയെന്നും നമുക്ക് പ്രാർത്ഥിക്കാം,,,, 
ലോക്ക്ഡൌൺ ഒക്കെ കഴിഞ്ഞു വൈകാതെ നമ്മൾ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ വരും..  ലോകം പഴയതു പോലെ ആകുമോ വീണ്ടും?  അതിനിനി എത്രകാലം വേണ്ടിവരും എന്ന് എല്ലാവരും വേവലാതിപ്പെടുന്നു... !!

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാൻ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെ  ആവശ്യകതയെപ്പറ്റി  പ്രത്യേകം എഴുതാം.... നമ്മുടെ ഗ്രാമങ്ങളെ,  നാടിനെ കൈപിടിച്ചുയർത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും എന്നാദ്യം നോക്കാം..

ലോക്ക് ഡൌൺ എന്നും പറഞ്ഞ് നമ്മളെല്ലാം ഒരു മാസം വീട്ടിൽ അടച്ചിരുന്നപ്പോഴും നമുക്ക് വേണ്ടി ചോരനീരാക്കിയ ഒരു കൂട്ടം മനുഷ്യരുണ്ട് നമുക്ക് ചുറ്റും...  നമ്മുടെ കർഷകർ..  അതേ..  ഇവിടെ മമ്മൂട്ടിയും,  മോഹൻലാലും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും.. യേശുദാസും,  ചിത്രയും പാട്ടുപാടിയില്ലെങ്കിലും.. കോലിയും,  രോഹിതും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും  ഒന്നും സംഭവിക്കില്ല..   പക്ഷേ,  നമ്മുടെ കർഷകർ ഒരു മാസം വീട്ടിലിരുന്നാൽ നമ്മുടെയൊക്കെ കാര്യത്തിൽ ഒരു തീരുമാനമാകും.... പറഞ്ഞുവന്നത് ഈ ലോകത്തിൽ മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യം കർഷരാണ്, കൃഷി ആണ്...!!

എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ  മനുഷ്യർ ഇപ്പോഴും തമിഴന്റെ വിഷവണ്ടി നോക്കി ഇരിക്കേണ്ട ഗതികേടിൽ ജീവിക്കുന്നത്...  എന്തുകൊണ്ടാണ് നമ്മുടെ കർഷകർ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗ്ഗമില്ലാതെ, കടക്കെണിയിൽ പെട്ട് ജീവനൊടുക്കേണ്ടി വരുന്നത്..  ലക്ഷക്കണക്കിന് എൻജിനീയർമാർ ഓരോ കൊല്ലവും പഠിച്ചിറങ്ങിയിട്ടും നമ്മുടെ കാർഷിക മേഖലയിൽ എന്തുകൊണ്ടാണ് ടെക്‌നോളജിക്കൽ വിപ്ലവം ഉണ്ടാവാത്തത്... !! ഇനിയെങ്കിലും,  ഒരുത്തരം  വേണ്ടെ ഈ ചോദ്യങ്ങൾക്ക്? 

ഈ ലോക്ക് ഡൌൺ സമയത്തും "4 കിലോ 100 രൂപ" എന്നൊക്കെ പറഞ്ഞ് റോഡ് സൈഡിൽ കൊണ്ടിട്ടു പൈനാപ്പിളും,  പഴങ്ങളും വിൽക്കുന്ന കച്ചവടക്കാരെ കണ്ടില്ലേ... കടം വാങ്ങിയും,  ലോണെടുത്തും കൃഷി ചെയ്‌തുണ്ടാക്കിയ ഉൽപ്പന്നങ്ങൾ ചീഞ്ഞഴുകാതിരിക്കാനാണ് അവർ നഷ്ടത്തിൽ ആണെങ്കിലും അത് വിൽക്കാൻ കാത്തു നിൽക്കുന്നത്... പക്ഷേ,  നമ്മൾ അത് കാണാതെ നേരെ സൂപ്പർ മാർക്കറ്റുകളിലേക്ക് നടന്നു കയറുന്നു..!! വയനാട്ടിലെ കർഷകർ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിവൃത്തിയില്ലാതെ കണ്ണീർ പൊഴിക്കുമ്പോൾ നമ്മൾ തമിഴന്റെ പച്ചക്കറിവണ്ടി കാത്തിരിക്കുന്നു...  എന്തൊരു വിരോധാഭാസം..!!

അന്നം തന്നു നമ്മുടെ ജീവൻ നിലനിർത്തുന്ന  കൃഷിക്കാരെ നമുക്ക് ആദരിക്കാം...  കൃഷി മാന്യതയുള്ള ജോലിയാണെന്ന് അവർക്കും ബോധ്യമാകട്ടെ... നമ്മുടെ ചുറ്റിലുമുള്ള കൃഷിക്കാർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ നമുക്ക് മേടിക്കാം... അതിനി ഒരുപിടി ചീരയോ,  കുറച്ച് വെണ്ടക്കയോ ആയാൽപ്പോലും..  അതിന് സൂപ്പർമാർക്കറ്റിലേതിനേക്കാൾ  വില കൂടുതലാവും.  കാരണം,  തമിഴ് കര്ഷകരെപ്പോലെ മാരകമായ വിഷമടിച്ചു കീടങ്ങളെ ഓടിച്ചായിരിക്കില്ല അവർ കൃഷി ചെയ്തത്..  അതുകൊണ്ടുതന്നെ,  വിളവ് കുറവായിരിക്കും.... !! നമ്മുടെ നാട്ടിൻ പുറങ്ങളിലെ ചക്കയും, മാങ്ങയും,  ചേനയും,  ചേമ്പും വിഷമില്ലാത്ത വാങ്ങി കഴിക്കാം...!! നമുക്കും ചെറിയ രീതിയിൽ,  നമ്മെക്കൊണ്ട് സാധിക്കുന്ന രീതിയിൽ കൃഷി ചെയ്തു തുടങ്ങാം...  കൊറോണ പ്രശ്നം തമിഴ്‌നാട്ടിൽ തീരും വരെ അതൊക്കെയാവും തീർച്ചയായും  സുരക്ഷിതം.. !! ഇതൊക്കെ കഴിഞ്ഞ് ലോകം സാധാരണ നിലയിലാവുമ്പോഴേക്ക് നമ്മുടെ കർഷകരുടെ കണ്ണീരിനും  ഒരന്ത്യം ഉണ്ടാവണം..!!

ഒപ്പം തന്നെ,  നമ്മുടെ ചുറ്റുപാടുമുള്ള ചെറിയ കച്ചവടക്കാരെ മറക്കാതിരിക്കുക... അവിടെയും  വില അൽപ്പം കൂടുതലാവാം..  കാരണം,  ബിഗ് ബസാറുകാർ വാങ്ങുന്നത് പോലെ ടൺ കണക്കിന് വിലപേശി അല്ലല്ലോ അവർ സാധനങ്ങൾ വാങ്ങുന്നത്.. പക്ഷേ, വില അൽപ്പം കൂടുതൽ കൊടുത്താലും  കുറച്ച് കുടുംബങ്ങൾ കഴിഞ്ഞുപോകുന്നതിൽ നമുക്ക് കൈത്താങ്ങാകാൻ സാധിക്കുമല്ലോ... !! അവരാരും കുഞ്ഞു കടകളും കൊണ്ടിരിക്കുന്നത്,  ലാഭം സ്വിസ്സ് ബാങ്കിൽ നിക്ഷേപിക്കാനല്ല,  മറിച്ച് കുടുംബം പോറ്റാനാണ്... !! ഒരു പഴക്കുലയും തൂക്കി വൈകിട്ടത്തെ അരിക്ക് കാത്തിരിക്കുന്ന നമ്മുടെ അയൽക്കാരനെ നമുക്ക് ചേർത്ത് നിർത്താം..!!

പെപ്സിയും,  കോളയും കുടിച്ച് ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാതെ നമ്മുടെ അയല്പക്കത്തെ ഇളനീർ കടയിൽ നിന്നും ഇളനീർ കുടിക്കാം,  അല്ലെങ്കിൽ നാരങ്ങാ വെള്ളമോ,  സംഭാരമോ കുടിക്കാം .. കൂട്ടിലിട്ടു വളർത്തുന്ന തമിഴന്റെ കോഴിയുടെ ഹോർമോൺ മുട്ടയ്ക്ക് കാത്തിരിക്കാതെ,  നമ്മുടെ ഗ്രാമങ്ങളിലെ "നടന്നു തിന്നുന്ന" കോഴിയുടെ മുട്ടകളും,  ഇറച്ചിയും ഇത്തിരി അധികം വിലകൊടുത്തു വാങ്ങാം..  അതുപോലെതന്നെ, ബഹുരാഷ്ട്ര കുത്തകകളുടെ സിന്തറ്റിക് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് പകരം  നമ്മുടെ കൈത്തറി വസ്ത്രങ്ങൾ ഉപയോഗിച്ചാൽ,  തുണി നെയ്തു ജീവിതം കഴിക്കുന്ന ലക്ഷക്കണക്കിന് നെയ്ത്തുകാരുടെ അടുപ്പിൽ തീപുകയും... !! നമുക്ക് ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം..!!

നമ്മുടെ ഗ്രാമങ്ങളിൽ ചക്കപ്പഴം പശുവിനു പോലും വേണ്ടാതെ കിടക്കുമ്പോൾ,  ഒരു ചക്കകിട്ടാൻ എന്നെപ്പോലെയുള്ള നഗരവാസികൾ  ഏറ്റുമാനൂർ വരെ 100 കിലോമീറ്റർ വണ്ടിയോടിക്കുന്നു...   ബാല്യത്തിൽ കഴിച്ച മൾബറിപ്പഴത്തിന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ കാണുമ്പോൾ  കൊതിയോടെ നോക്കിയിരിക്കുന്നു,  ഇതെങ്ങനെ എനിക്ക് കിട്ടുമെന്നോർത്ത്...!! ആവശ്യക്കാരന്റെ വീട്ടുമുറ്റത്ത് നമ്മുടെ കർഷകരുടെ  ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാൻ സംവിധാനം ഉണ്ടാവണം... അതിനുള്ള  സാങ്കേതികവിദ്യ വേണം... അര കിലോമീറ്റർ  അപ്പുറത്തെ കടയിലെ മസാലദോശ നമ്മുടെ വീട്ടിലെത്തിക്കാൻ അമേരിക്കക്കാരന്റെ ഊബർ ഇറ്റ്സ് വേണോ?  നമ്മുടെ അയൽക്കാരൻ ചേട്ടന്റെ ഓട്ടോയും,  കാറും വിളിക്കാൻ അമേരിക്കക്കാരന്റെ ഊബർ വേണോ? അതുപോലെ തന്നെ കാർഷിക ഉൽപ്പന്നങ്ങളും..!!

വിവരങ്ങൾ കൃത്യമായി പറയാത്ത കൊറോണ രോഗികളുടെ റൂട്ട്മാപ്പ് പോലും  ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കിയെടുക്കുന്ന മിടുക്കന്മാരായ നമ്മുടെ  ടെക്കികുട്ടികൾ  മുന്നോട്ടു വരണം..   നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങൾ,  അവർക്ക് ന്യായമായ വില കിട്ടുന്ന വിധത്തിൽ,  ഗുണമേന്മയോടെ നഗരത്തിലെ ഉപഭോക്താവിൽ എത്തിക്കാൻ ടെക്‌നോളജി വേണം...  നമ്മുടെ അയല്പക്കത്തെ മസാലദോശയും,  ബിരിയാണിയും ആവശ്യക്കാരിൽ എത്തിക്കാൻ നമ്മുടേതായ സംവിധാനം വേണം... നമ്മുടെ അയൽവക്കത്തെ ടാക്സികാർ മിതമായ നിരക്കിൽ, നന്നായി പെരുമാറുന്ന ഡ്രൈവറുമായി സുരക്ഷിതമായി എന്റെ വിളിപ്പുറത്തെത്താൻ ടെക്‌നോളജി വേണം... വല്ല സായിപ്പിന്റെയും നാട്ടിലെ പെട്ടിക്കട പോലും ഓട്ടോമേറ്റ് ചെയ്യുന്നത് നമ്മുടെ നാട്ടിലെ മിടുക്കന്മാരാണ്... അവർ സ്വന്തം നാടിന് വേണ്ടിയും കുറച്ച് കാര്യങ്ങൾ ചെയ്യണം,  സാമ്പത്തിക ലാഭം നോക്കാതെ...!! നമ്മുടെ നാട്ടിലെ ടെക്കികളും,  എൻജിനീയർമാരും ദിവസം ഒരു മണിക്കൂർ ഇതിലേക്കായി മാറ്റിവെച്ചാൽ സ്വന്തം വീട്ടിലിരുന്ന് അവർക്കിത് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.. !!

ഓരോ പഞ്ചായത്തിലും ഓരോ  കൂട്ടായ്മ ഉണ്ടാക്കിയാൽ നമുക്കും ഇടയ്ക്കിടെ, അല്ലെങ്കിൽ വിളവെടുക്കുമ്പോൾ,  കൃഷി ഇറക്കുമ്പോൾ ഒക്കെ   കർഷകരെ സഹായിക്കാൻ പോകാം.. പാട്ടുപാടിയും, നൃത്തം വെച്ചും,  കൂടിനിന്നു പണിയെടുത്തും,  ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ചും,  ഉൽപ്പന്നങ്ങൾ വാങ്ങിയും   കൃഷി ഉത്സവമാക്കാം നമുക്ക്..  നമ്മുടെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം എന്തായിരുന്നു എന്ന്   നമ്മുടെ മക്കൾ കണ്ടു പഠിക്കട്ടെ.. അരിയും,  വെണ്ടക്കയും,  പാലും,  തേനുമൊക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന്..  നമ്മുടെ തീൻമേശയിലെ സാധനങ്ങൾ വെറുതെ കാശുമാത്രം കൊടുത്താൽ കിട്ടുന്നതല്ല അതിന് പിന്നിൽ വലിയൊരു ജനതയുടെ കഷ്ടപ്പാടുണ്ടെന്നു മക്കൾ മനസിലാക്കട്ടെ..  അതവരെ മൂല്യബോധമുള്ള, ഭക്ഷണത്തെ ബഹുമാനിക്കുന്ന,  അധ്വാനത്തെ അംഗീകരിക്കുന്ന,  ആവശ്യമില്ലാതെ ഒന്നും  പാഴാക്കാത്ത,  മൂല്യബോധമുള്ള നല്ല മനുഷ്യരായി വളരാൻ സഹായിക്കും...  തീർച്ചയായും നമ്മുടെ കർഷകരുടെ ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിപ്പിക്കാൻ അതുകൊണ്ട് സാധിക്കും....!!

ഇങ്ങനെ,  നമ്മൾ പരസ്പരം സഹായിച്ചു,  സഹകരിച്ചു ജീവിക്കുമ്പോൾ നമ്മുടെ നാട് സ്വയം പര്യാപ്തമാകും.. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഒരു ചക്കപോലും പാഴായി പോകില്ല...  ഉൽപ്പന്നങ്ങൾക്ക് വില കിട്ടാതെ ഒരു കർഷകനും ഇവിടെ ആത്മഹത്യ ചെയ്യില്ല.... കൊടും വിഷം ചേർത്ത പച്ചക്കറിയും,  പഴങ്ങളും കഴിച്ച് നമ്മുടെ സഹോദരങ്ങൾ തീരാരോഗികൾ ആകില്ല... രോഗികളായ നമ്മുടെ സഹോദരങ്ങളെ കടത്തി വിടാതെ അതിർത്തി  കെട്ടിയടച്ച അയൽക്കാരുടെ മുന്നിൽ നമ്മളും സ്വയം പര്യാപ്തമായി കാണിച്ചു കൊടുക്കണം...   !! നമ്മുടെ സമ്പത്ത് നമ്മുടെ നാട്ടിൽ നിൽക്കട്ടെ..!! കിഷോർ ബിയാനിയും,  അംബാനിയും കോടീശ്വരന്മാർ ആയിട്ട് നമുക്ക് വലിയ നേട്ടമൊന്നുമില്ല... നാളെയൊരു പ്രളയമോ,  മഹാമാരിയോ വന്നാലും നമ്മുടെ അയൽക്കാരെ കാണൂ നമുക്കൊരു നേരത്തെ ആഹാരം തരാൻ...  അതോർക്കാം, ഇനിയും വിലക്കുറവ് നോക്കി ഷോപ്പിംഗ് മാളുകളുടെ,  സൂപ്പർ മാർക്കറ്റുകളുടെ പടി കയറുമ്പോൾ..!!

അതേ.. ലോകത്തോട് നമ്മൾ ഒരേ സ്വരത്തിൽ  വിളിച്ചു പറയണം  ഭാരതത്തിലെ ആദ്യത്തെ സ്വയംപര്യാപ്ത  ഗ്രാമങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന്... അതിന് നമ്മൾ ഒരുമിച്ച് പരസ്പരം സഹകരിച്ച് നിന്നാൽ മാത്രം മതി... !!

നന്ദി.....
*രമണധ്യാനം*
ഫെബ്രുവരി 4, 1935
ചോ: പുണ്യകര്‍മ്മത്താല്‍ സ്വര്‍ഗലോകപ്രാപ്തിയുണ്ടോ?
ഉ: ഇപ്പോഴിരിക്കുമ്പോലെ തന്നെ അപ്പോഴും. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ഇനി വരാന്‍പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരികയില്ല.
ചോ: പുനര്‍ജ്ജനനം ഇല്ലാതെ രക്ഷപ്പെടണ്ടേ?
ഉ: അതെ. ഇപ്പോള്‍ ജനിച്ചിരിക്കുന്നതാരാണ്‌, കഷ്ടപ്പെടുന്നതുമാരെന്നു നോക്കാം. ഉറങ്ങുമ്പോള്‍ ജന്മത്തെപ്പറ്റിയോ മറുപിറവിയെപ്പറ്റിയോ അരെങ്കിലും ചിന്തിക്കുന്നുണ്ടോ? അവിടെ ചിന്തയൊന്നുമില്ല. അതുകൊണ്ട്‌ ജനിച്ചവനുമില്ല, കഷ്ടപ്പെടുന്നവനുമില്ല. ജനനമരണങ്ങളും കഷ്ടപ്പാടുകളും എല്ലാം വിചാരത്തില്‍ മാത്രം. വിചാരം എവിടെനിന്നു വരുന്നുവെന്നു നോക്കിയാല്‍ വിചാരമേ ഉണ്ടാവുകയില്ല. വിചാരമൊഴിഞ്ഞാല്‍ സര്‍വ്വപ്രശ്നങ്ങളും മാറി ആനന്ദസ്വരൂപിയായി നാമിരിക്കുന്നു. ജനനനിവൃത്തി എന്നതിതാണ്‌. ജന്മാന്തരത്തെപ്പറ്റി എന്തിനു ഖേദിക്കുന്നു.
32 ചോ: ഭഗവാനെ ദര്‍ശിക്കാന്‍ വന്ന വേറൊരാള്‍:
ശ്രീകൃഷ്ണചൈതന്യരും, ശ്രീരാമകൃഷ്ണപരമഹംസരും കരഞ്ഞുകരഞ്ഞാണ്‌ ഈശ്വരനെ പ്രാപിച്ചത്. അതല്ലേ മാര്‍ഗം?
ഉ: അതെ. ആ അനുഭവങ്ങള്‍ മൂലം ഒരു മഹാശക്തി അവരെ വഹിച്ചു കൊണ്ടുപോയി. ആ മഹാശക്തിയില്‍ നിങ്ങളും നിങ്ങളെ സമര്‍പ്പിക്കുക, നിങ്ങളെ ലക്ഷ്യത്തിലോട്ടാനയിക്കാന്‍. കണ്ണുനീര്‍ പലപ്പോഴും ദുര്‍ബലത്വത്തിന്റെ ലക്ഷണമാണ്‌. പക്ഷേ ഈ വെളിപാടുകള്‍ അവരെ മഹാശക്തി ഏറ്റെടുത്ത അന്ത്യചേഷ്ടകളായിരുന്നു. നാം ലക്ഷ്യപ്രാപ്തിയിലോട്ടാണ്‌ നോക്കേണ്ടത്‌.
ചോ: ഈ സ്ഥൂലശരീരം ശൂന്യത്തില്‍ മറയുമോ?
ഉ: ഇതെന്തു ചോദ്യം. നാം ദേഹമാണെങ്കില്‍ അതു കണ്ടുകൂടെ?
ചോ: നമുക്ക്‌ വസിഷ്ഠന്‍ ‍, വിശ്വാമിത്രന്‍ എന്നിവരെപ്പോലെ മറ്റുള്ളവര്‍ക്ക് അദൃശ്യരായിട്ടിരിക്കാമോ?
ഉ: അതെല്ലാം ബാഹ്യവിഷയങ്ങള്‍ . ആത്മസ്വരൂപമേ നാമായിരിക്കുമ്പോള്‍ മറ്റുള്ളതെല്ലാം ചിന്തിക്കുന്നതെന്തിന്‌? സാരത്തെ ഗ്രഹിച്ചുകൊണ്ട്‌ കൊത്തുകളായ തത്വങ്ങളെയെല്ലാം ദൂരെത്തള്ളണം. ശരീരത്തെ മറച്ചുവയ്ക്കുന്നത്‌ മുക്തിയുടെ ലക്ഷണമാണെന്ന്‌ പറയുന്നവര്‍ ഒന്നുമറിയാത്തവരാണ്‌, അതാവശ്യമില്ല. നാം ശരീരമല്ലെന്നിരിക്കുമ്പോള്‍ അതിനെ മറച്ചുവച്ചാലെന്താ, അതിനെ കരിച്ചാലെന്താ? ഇതുമൂലമോ, മേല്‍ഗതിയും കീഴ്‌ഗതിയും? അഹന്ത ഒഴിയുന്നതാണ്‌ മുഖ്യം. ശരീരം എങ്ങനെ ഒഴിഞ്ഞുവെന്നതല്ല. ദേഹാത്മബുദ്ധിയാണ്‌ ബന്ധം. അതിനെ നിവര്‍ത്തിച്ചിട്ട്‌ സത്യത്തെ അനുഭവിച്ചറിയണം. നാമതാണ്‌ ചെയ്യേണ്ടത്‌. നിങ്ങള്‍ സ്വര്‍ണ്ണത്തെ ഉരുക്കുമ്പോള്‍ അതിന്റെ മാറ്ററിയുന്നതിനു മുമ്പ്‌ അതെന്താഭരണമായിരുന്നു, എന്താകൃതിയിലിരുന്നു എന്നും മറ്റും അന്വേഷിക്കുന്നതെന്തിന്‌? മാറ്റുള്ള സ്വര്‍ണ്ണമാണോ എന്നേ അറിയെണ്ടതുള്ളു. ചത്തവന്‍ തന്റെ ദേഹത്തെ നോക്കുന്നില്ല. മറ്റുള്ളവരാണ്‌ എങ്ങനെ മരിച്ചു എന്നു മറ്റും അന്വേഷിക്കാനെത്തുന്നത്‌. ശരീരമിരുന്നാലും പോയാലും ജ്ഞാനിക്കു മരണമില്ല. ഒന്നു വിശേഷം, ഒന്നു സാധാരണ എന്നും അവര്‍ ചിന്തിക്കുന്നില്ല. ഒരു ഭേദത്തെയും അവര്‍ കാണുന്നില്ല. ജ്ഞാനിയുടെ ശരീരമെന്തായി എന്നും മറ്റും നാം ശ്രദ്ധിക്കുന്നതെന്തിന്‌? നാം നമുക്ക്‌ വേണ്ടതിനെ നോക്കാം. അദ്യം നാം നമ്മെയറിയാം. പിന്നീട്‌ എങ്ങനെ ചാവുന്നു എന്നും മറ്റും നോക്കാം. ദേഹം ഞാനെന്ന ഭ്രമമാണ്‌ മറ്റു ഭ്രമങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്‌. നാം ശരീരമാണോ? ഉറക്കത്തില്‍ ഒന്നിനെയും കാണുന്നില്ല. അപ്പോഴില്ലാത്തത്‌ ഇപ്പോളുണ്ടായി ഉപദ്രവിക്കുന്നതേത്‌? അഹന്തയാണ്‌. അതിനെയൊഴിച്ചിട്ട്‌ സുഖത്തിലിരിക്കാം.
This is a stotra on *Maha vishnu* composed by Jagadguru Bharathi Theertha swamiji.

गरुडगमन तव चरणकमलमिह
मनसि लसतु मम नित्यम्
मनसि लसतु मम नित्यम् ॥
मम तापमपाकुरु देव
मम पापमपाकुरु देव ॥
1. जलजनयन विधिनमुचिहरणमुख
विबुधविनुत-पदपद्म -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
2. भुजगशयन भव मदनजनक मम
जननमरण-भयहारी -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
3. शङ्खचक्रधर दुष्टदैत्यहर
सर्वलोक-शरण -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
4. अगणित-गुणगण अशरणशरणद
विदलित-सुररिपुजाल -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
5. भक्तवर्यमिह भूरिकरुणया
पाहि भारतीतीर्थम्-2
मम तापमपाकुरु देव
मम पापमपाकुरु देव ॥
⬇⬇
*മുജ്ജന്മത്തില്‍ ആരൊക്കെ...?*


മഹാഭാരതത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ മുജ്ജന്മത്തില്‍ ആരൊക്കെയായിരുന്നുവെന്ന് അറിയുന്നത് രസകരമായിരിക്കും. മുജ്ജന്മകുലബന്ധം അവരുടെ സ്വഭാവങ്ങളില്‍ വരുത്തിയ സ്വാധീനം എത്രമാത്രമെന്ന് മഹാഭാരതം വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.

*മുജ്ജന്മത്തില്‍ ദേവാംശരായിരുന്നവര്‍*

ദ്രോണര്‍ – ബൃഹസ്പതി
അശ്വത്ഥാമാവ് -കമലപത്രാക്ഷന്‍
ഭീഷ്മര്‍ – അഷ്ടവസുക്കളില്‍ ഇളയവന്‍
കൃപന്‍ – രുദ്രഗണാംശം
ശകുനി – ദ്വാപരാംശം
സാത്യകി, ദ്രുപദന്‍, വിരാടന്‍,
കൃതവര്‍ത്മാവ്- മരുത്തുകള്‍
ധൃതരാഷ്ട്രന്‍ – ദീര്‍ഘബാഹു
പാണ്ഡു – സത്യബലാദികള്‍
വിദുരന്‍ – ധര്‍മ്മദേവന്‍
ദുര്യോധനന്‍ – കലി
കൗരവര്‍ – പൗലസ്ത്യന്മാര്‍
ധര്‍മപുത്രന്‍ – ധര്‍മ്മദേവന്‍
ഭീമന്‍ – വായുദേവന്‍
അര്‍ജ്ജുനന്‍ – ഇന്ദ്രന്‍
നകുലന്‍, സഹദേവന്‍ – അശ്വിനീദേവകള്‍
അഭിമന്യു – ചന്ദ്രപുത്രനായ വര്‍ച്ചസ്സ്
ധൃഷ്ടദ്യുമ്‌നന്‍ – അഗ്ന്യംശം

*മുജ്ജന്മത്തില്‍ അസുരാംശരായിരുന്നവര്‍*

ജരാസന്ധന്‍ – വിപ്രചിത്തി
ശിശുപാലന്‍ – ഹിരണ്യകശിപു
ശല്യന്‍ – സംഹ്ലാദന്‍ (പ്രഹ്ലാദന്റെ സഹോദരന്‍)
സാല്വന്‍ -അശ്വഗ്രീവന്‍
ഏകലവ്യന്‍ – സുമിത്രന്‍
ജനമേജയന്‍ – ഭൂരിതേജസ്സ്
രുഗ്മി – ആഷാഢന്‍

മഹാഭാരത കഥയില്‍ അര്‍ജ്ജുനന് തുല്യനായി മഹാഗോപുരം കണക്കെ ഉയര്‍ന്നുനില്‍ക്കുന്ന കഥാപാത്രമായ കര്‍ണന്‍ ഒരു ‘സങ്കരയിനം’ മനുഷ്യനായിരുന്നു. പൂര്‍വജന്മത്തില്‍ സഹസ്രകവചനെന്ന അസുരനായിരുന്നു. കുന്തിയുടെ ഉദരത്തില്‍ വന്നുപിറന്നതുകൊണ്ട് ക്ഷാത്രഗുണവും പിതാവ് സൂര്യദേവനായതുകൊണ്ട് ദേവഗുണവും അധിരഥനെന്ന സൂതന്‍ എടുത്തുവളര്‍ത്തിയതുകൊണ്ട് ശൂദ്രത്വമോ ചണ്ഡാലത്തമോ എന്ന ഗുണവും ഒത്തുചേര്‍ന്ന വിചിത്ര ജന്മമാണ് കര്‍ണന്റേത്.

യുദ്ധത്തിനുശേഷം അഭിമന്യുപുത്രനായ പരീക്ഷിത്താണ് ചന്ദ്രവംശത്തിന് കൈവന്ന ഒരേയൊരു ശേഷിപ്പ് അഥവാ അവകാശി.
എന്തുകൊണ്ട് അഭിമന്യു അല്പ്പായുസ് ആയി ❓❓
എന്തുകൊണ്ട് അമ്മാവനായ ശ്രീകൃഷ്ണന്‍ രക്ഷിച്ചില്ല ❓❓

മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണ സഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണന്റെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിന്റെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.

എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു.

ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്.ദുര്യോധന പുത്രനായ ലക്ഷ്മണനെ അഭിമന്യു കൊന്നു . തുടർന്ന് ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു.

വ്യാസന്റെ വർണ്ണന ഇങ്ങനെയാണ് . "അശ്വത്തോട് കൂടിയ ദുശ്ശാസ്സനപുത്രന്റെ രഥം അഭിമന്യു ഗദ കൊണ്ടടിച്ചു തകർത്തു . ദുശ്ശാസ്സന പുത്രൻ ചൊടിച്ചുകൊണ്ടു ഗദയുമെടുത്തു അഭിമന്യുവിനോട് പാഞ്ഞേറ്റു . ആ വീരന്മാർ ഗദയുമായി പരസ്പരം കൊല്ലാനൊരുങ്ങി . രുദ്രനും അന്തകനുമെന്നപോലെ ആ ഭ്രാതൃവ്യർ പരസ്പരം പോരടിച്ചു . അവർ തമ്മിൽ ഗദകൊണ്ട് അടിച്ചു രണ്ടുപേരും ഭൂമിയിലഴിച്ച ചക്രധ്വജങ്ങളെന്നപോലെ വീണു .കുരുക്കളുടെ കീർത്തിയെ വളർത്തിയ ദുശ്ശാസ്സനപുത്രൻ ഉടനെ പിടഞ്ഞെഴുന്നേറ്റു . എഴുന്നേൽക്കാനൊരുങ്ങുന്ന അഭിമന്യുവിനെ അവൻ തഞ്ചത്തിൽ തലയ്ക്കടിച്ചു . ഗദാവേഗം കൊണ്ടും , അത്യധികമായ ആയാസം കൊണ്ടും ശത്രുനാശകനായ സുഭദ്രാപുത്രൻ ഉഴന്നു ഭൂമിയിൽ മോഹിച്ചു വീണു . അപ്രകാരം പലരും കൂടി അഭിമന്യുവിനെ കൊന്നു ".

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

എന്തുകൊണ്ട്  അഭിമന്യു  അല്‍പ്പായുസ്  ആയി ❓❓എന്തുകൊണ്ട്  അമ്മാവനായ കൃഷ്ണന്‍  രക്ഷിച്ചില്ല ❓❓

സ്വാഭാവികമായും എല്ലാവര്‍ക്കും  തോന്നാവുന്ന ഒരു സംശയം

വീരയോദ്ധാവിന്റെ പൂർവ്വജന്മത്തെക്കുറിച്ച് മഹാഭാരതത്തിലുള്ള ഒരു കഥ നോക്കാം. ഭൂമിയിൽ ദുഷ്ട സർഗ്ഗം വർദ്ധിച്ചുവന്ന നാളുകളിൽ ദേവന്മാർ കൂടിയാലോചന നടത്താനായി സമ്മേളിച്ചു. ഒരോ ദേവനും ഏതേത് രൂപങ്ങളിൽ ഭൂമിയിൽ അവതരിക്കണമെന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്തു തുടങ്ങി. മഹാവിഷ്ണു അപ്പോൾ ചന്ദ്രനോട് ഇങ്ങനെ പറഞ്ഞു.ദേവാ അങ്ങയുടെ പുത്രൻ ഭൂമിയിൽ അവതരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഭഗവാന്റെ വാക്കുകൾ കേട്ടപ്പോൾ ചന്ദ്രൻ ആകെ സംങ്കടത്തിലായി. ഭഗവാന്റെ നിർദ്ദേശം നിരസിക്കുന്നതെങ്ങനെ? ചന്ദൻ പറഞ്ഞു. ഭഗവാനെ എന്റെ പുത്രനായ വർച്ചസ്സ് എന്റെ ജീവനാണ് അവനെ പിരിഞ്ഞിരിക്കാൻ എനിക്ക് സാധിക്കില്ല എങ്കിലും ദേവനിയോഗത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല. അതിനാൽ ഒരു ഉടമ്പടിയ്ക്ക് അങ്ങ് തയ്യാറാകണം. ഭൂമിയിൽ അർജ്ജുനന്റെ പുത്രനായി അവൻ ജനിക്കട്ടെ പക്ഷേ കുറച്ച് വർഷങ്ങൾ മാത്രമേ അവൻ ഭൂമിയിൽ വസിക്കാവൂ. അതിനു ശേഷം കുരുക്ഷേത്രയുദ്ധത്തിൽ ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പ്രവേശിച്ച് അവൻ മരിക്കണം.. വിഷ്ണുദേവൻ ആ ഉടമ്പടിസമ്മതിച്ചു. അങ്ങനെ വർച്ചസ്സ് അഭിമന്യുവായി സുഭദ്രയുടെ ഉദരത്തിൽ ജനിച്ചു. കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യു കൊടുങ്കാറ്റിനെപോലെ സംഹാര താണ്ഡവമാടി വ്യൂഹത്തിൽ നിന്നും പുറത്ത് വരാൻ അഭിമന്യുവിന് സാധിച്ചില്ല ഒടുവില്‍ വീരമൃത്യു വരിച്ചു.

ഇവിടെ അഭിമന്യുവിന് ചക്രവ്യുഹത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാതെവന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര ഗർഭവതിയായിരുന്ന നാളിൽ ഒരു ദിവസം അന്ത:പുരത്തിലെഴുന്നള്ളിയ ജ്യേഷ്ഠനായ ശ്രീകൃഷ്ണനോട് സുഭദ്ര പറഞ്ഞു ജ്യേഷ്ഠാ പലവിധത്തിലുള്ള ആയുധപ്രയോഗരീതികളും അങ്ങ് എനിക്ക് ഉപദേശിച്ചു തന്നിട്ടുണ്ട് എന്നാൽ ചക്രവ്യൂഹം ചമയ്ക്കുന്നത് എങ്ങനെയെന്ന് മാത്രം പറഞ്ഞു തന്നില്ല എനിക്ക് ചക്രവ്യൂഹം ഉപദേശിച്ചാലും.തന്റെ സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാവാൻ തീർച്ചയാക്കി... അനുജത്തി ചക്രവ്യൂഹനിർമ്മാണം അസാധാണ പരാക്രമിയായ ഒരുവനുമാത്രമേ സാധിക്കുകയുള്ളു. വണ്ടിചക്രത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന വ്യൂഹത്തെഭേദിക്കാൻ ചക്രവ്യൂഹനിർമ്മാണത്തെക്കാൾ കഴിവ് ആവശ്യമാണ്...ഇങ്ങനെ ഭഗവാൻ ചക്രവ്യൂഹനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ച് കൊടുത്തു. സുഭദ്ര എല്ലാം ശ്രദ്ധ പൂർവ്വം മൂളികേട്ടിരുന്നു. ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നതുവരെയുള്ള കാര്യങ്ങൾ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ഒരു സംശയം തോന്നി താൻ പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് സുഭദ്ര തന്നെയാണോ? ഭഗവാൻ അൽപനേരത്തെക്ക് സംസാരം നിർത്തിനോക്കിയപ്പോൾ തന്റെ സഹോദരി ഇരിപ്പിടത്തിൽ തല ചായ്ച്ച് മയങ്ങുന്നതാണ് കൃഷ്ണൻകണ്ടത്.. എങ്കിൽ താൻ പറയുന്നത് മൂളികേൾക്കുന്നതാരാണ്.ശ്രീകൃഷ്ണൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. സുഭദ്രയുടെ ഉദരത്തിൽ നിന്നാണ് ആ ശബ്ദംകേൾക്കുന്നതെന്നും. ആ ശിശു ചക്രവ്യൂഹനിർമ്മാണവും അതിനകത്ത് പ്രവേശിക്കുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചിരിക്കുന്നുവെന്നും ഭഗവാന് മനസ്സിലായി. പെട്ടെന്ന് ശ്രികൃഷ്ണൻ ചന്ദ്രദേവന്റെ അഭ്യർത്ഥന ഓർമ്മ വന്നു. ചക്രവ്യൂഹത്തിൽ പ്രവേശിച്ച് വർച്ചസ്സ് മരിക്കണമെന്നല്ലേ ചന്ദ്രദേവൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണങ്കിൽ ചക്രവ്യുഹത്തിൽനിന്ന് പുറത്ത് വരുന്ന രീതി ഇനി പറയേണ്ടതില്ലെന്ന് ഭഗവാൻ തീർച്ചയാക്കി. ഇങ്ങനെ ഗർഭസ്ഥനായിരുന്ന സമയത്ത് ഭഗവാനിൽ നിന്ന് കേട്ടുപഠിച്ച അറിവ് ഉപയോഗിച്ചാണ് അഭിമന്യു ചക്രവ്യുഹത്തിൽ പ്രവേശിച്ചത്.ചന്ദ്രദേവനും ഭഗവാനും തീർച്ചയാക്കിയതുപോലെ അതിൽ നിന്ന് പുറത്ത് വരാൻ സാധിക്കാതെ അഭിമന്യു മരണപെട്ടു തന്റെ പിതാവിന്റെയടുത്തെത്തി.

🙏

Wednesday, April 29, 2020

*കോവക്കയും പന്തിരുകുലവും*

🥦🥦🥦🥦🥦🥦🥦🥦🥦🥦🥦

*കാണാൻ മനോഹരവും രുചികരവും ഗുണകരവുമായ കോവക്ക പച്ചക്കറികളിലെ പഴമക്കാരനാണ്. വേലിപ്പടർപ്പിലെ വളളികളിൽ പച്ചയിൽ ചാരനിറത്തോടു കൂടിയ വരയുമായി വിരൽ നീളത്തിൽ നാണം കുണുങ്ങി തല കുനിച്ചു നിൽക്കുന്നതു കണ്ടാൽ ആളിത്ര കേമനാണെന്ന് തോന്നുകയില്ല. ഐതീഹ്യപ്രകാരം കോവക്കയുടെ ജന്മ രഹസ്യം ഏറെ കൗതുകകരമാണ്. വരരുചിപ്പഴമയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടു കിടക്കുന്നു നമ്മുടെ കുഞ്ഞു കോവക്കയുടെ ജന്മരഹസ്യം.*

*വിക്രമാദിത്യ രാജസദസിലെ പ്രമുഖൻ; രാജാവിന്റെ ഇഷ്ടസേവകൻ, സകലകലാ വല്ലഭൻ, പണ്ഡിതൻ,* *ശാസ്ത്രകാരൻ ഒക്കെയായിരുന്നു  വരരുചി.  ഏതെങ്കിലും വിഷയത്തിൽ രാജാവിന് സംശയമുണ്ടായാൽ അത് പരിഹരിയ്ക്കുന്ന വിജ്ഞാനകോശമായിരുന്നു വരരുചി.*
*ഒരിക്കൽ വരരുചി യാത്രക്കിടെ ഭക്ഷണത്തിനായി ഒരു ബ്രാഹ്മണ കുടുംബത്തിൽ ചെന്നെത്തി.* *ഭക്ഷണത്തിന് മുന്നേ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്ന് പരീക്ഷിച്ചു കളയാം എന്ന് വരരുചി തീരുമാനിച്ചു. അദ്ദേഹം വീട്ടുകാരനോട് ” ഞാൻ ഊണുകഴിയ്ക്കണമെങ്കിൽ ചില സംഗതികളുണ്ട് അതിവിടെ സാധിയ്ക്കുമൊ എന്നറിഞ്ഞിട്ടു വേണം കുളിച്ച് ഭക്ഷണം കഴിയ്ക്കാൻ ” എന്ന് പറഞ്ഞു.*
*ഇതു കേട്ട വീട്ടുകാരൻ നിസഹായനായി പറഞ്ഞു,” എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ സാധിച്ചു തരാം. പറയൂ..”.*

*വരരുചി തന്റെ ആവശ്യം പറഞ്ഞു ,”മറ്റൊന്നുമല്ല കുളി കഴിഞ്ഞാൽ ഉടുക്കാൻ വീരാളിപ്പട്ടു വേണം. മാത്രമല്ല നൂറു പേർക്ക് ഭക്ഷണം കൊടുത്തിട്ടെ ഞാൻ ഊണു കഴിയ്ക്കൂ; ഊണിന് നൂറ്റെട്ടു കൂട്ടം കറിവേണം. ഊണുകഴിഞ്ഞാൽ പിന്നെ എനിയ്ക്ക് മൂന്നു പേരെ തിന്നണം, നാലു പേരെന്നെ ചുമക്കുകയും വേണം ഇത്രേയുള്ളു…”*

*ഇതു കേട്ട വീട്ടുകാരൻ എന്തു ചെയ്യണമെന്നറിയാതെ അതിശയിച്ചു.. ഉടനെ വീട്ടുകാരന്റെ മകൾ അകത്ത് നിന്നും “അച്ഛനൊട്ടും* *വിഷമിയ്ക്കേണ്ട എല്ലാം ഇവിടെയുണ്ടെന്ന് പറഞ്ഞോളൂ…” എന്ന് അച്ഛനോട് രഹസ്യം പറഞ്ഞു.*
*അദ്ദേഹം മകളുടെ അഭിപ്രായം വരരുചിയെ അറിയിച്ചു. വരരുചി കുളിയ്ക്കാൻ* *പോവുകയും ചെയ്തു.*
*വീട്ടുകാരന് ആധിയായി.അദ്ദേഹം മകളെ വിളിച്ച് ഇതെല്ലം എങ്ങനെയാ തരപ്പെടുക എന്ന് അന്വേഷിച്ചു*

*”അതെല്ലാം നടക്കും,. ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമല്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛന് മനസിലാകാഞ്ഞിട്ടാണ് വിഷമിയ്ക്കുന്നത്. എന്ന് മകൾ വീട്ടുകാരനെ ബോധ്യപ്പെടുത്തി*

*”അദ്ദേഹം വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്.*
*നൂറു പേർക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞതിന്റെ സാരം അദ്ദേഹത്തിന് വൈശ്വദേവം (പൂജ കഴിക്കുക) കഴിയ്ക്കണമെന്നാണ്. വൈശ്യം തൂവുന്നത് കൊണ്ട് നൂറു ദേവതമാർക്ക് തൃപ്തിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്.. പിന്നെ നൂറ്റെട്ടു കൂട്ടം കറി വേണമെന്ന് പറഞ്ഞത് ഇഞ്ചിക്കറി വേണമെന്നാണ്.*

*വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും കൂട്ടിമുറുക്കണമെന്നാണ് മൂന്ന് പേരെ തിന്നുക എന്ന് പറഞ്ഞതിന്റെ പൊരുൾ.. നാലു പേർ ചുമക്കണമെന്നാവശ്യപ്പെട്ടത് ഊണുകഴിഞ്ഞാൽ കുറച്ചു നേരം കിടന്ന് വിശ്രമിയ്ക്കണം. അതിനൊരു കട്ടിലുവേണമെന്നാണ്. കട്ടിലിനെ നാലുകാലുകൾ കൂടി ചുമക്കുന്നതാണല്ലൊ” മകൾ പറഞ്ഞത് കേട്ട് വീട്ടുകാരന് വലിയ സന്തോഷമായി.*

*ഊണും വിശ്രമവും കഴിഞ്ഞ വരരുചി താൻ പറഞ്ഞതിന്റെ സാരം മനസിലാക്കിയ ആ വീട്ടിലെ പെൺകുട്ടി ബുദ്ധിമതിയാണെന്ന് കണ്ട് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹം പ്രകടിപ്പിച്ചു .വീട്ടുകാരൻ സമ്മതിച്ചു.*

*വിവാഹം കഴിഞ്ഞ ദമ്പതിമാർ സ്വന്തം വസതിയിലേയ്ക്ക് മടങ്ങി. ഒരു ദിവസം ഭക്ഷണം കഴിച്ച് രണ്ട് പേരും കൂടി സന്തോഷത്തോടെ ഇരിക്കുമ്പോൾ വരരുചി ഭാര്യയുടെ മുടി ചീകി കൊടുത്തു. അതിനിടയിൽ തലയുടെ മധ്യത്തിൽ വലിയൊരു വ്രണത്തിന്റെ പാടു കണ്ടു അതെന്തെന്ന് ചോദിച്ചു. അപ്പോൾ തന്റെ യഥാർത്ഥ കഥ ആ സ്ത്രീ വരരുചിയോടു പറഞ്ഞു. തന്റെ അച്ഛനായ ബ്രാഹ്മണൻ തന്നെ ദത്ത് എടുത്തതാണെന്നും തീരെ കുഞ്ഞായിരുന്നപ്പോൾ ആരോ തന്നെ പുഴയിലൂടെ ഒഴുക്കിവിട്ടതാണെന്നും കുളിയ്ക്കാൻ വന്ന അമ്മ തന്നെ എടുത്ത് വളർത്തിയതാണെന്നും അവർ വരരുചിയോടു പറഞ്ഞു*

*കഥ കേട്ട് വരരുചി വിഷണ്ണനായി. താൻ പണ്ട് വനദേവതയുടെ പ്രവചനം തെറ്റിക്കാൻ അതിബുദ്ധി കാണിച്ച് രാജാവിനെ കൊണ്ട് തെറ്റ് ചെയ്യിച്ച സംഭവം ഓർത്തു.അതിങ്ങനെ ആയിരുന്നു .*

*വിക്രമാദിത്യ രാജാവിന്റെ സംശയ നിവാരണത്തിനായ് രാമായണത്തിലെ പ്രധാന വാക്യം തേടിയുള്ള യാത്രയിൽ വനദേവതമാർ നടത്തിയ സംഭാഷണം കേൾക്കാനിടവന്ന വരരുചി. ” പറയിപെറ്റ പെൺകുഞ്ഞിനെ ഭാവിയിൽ വിവാഹം കഴിയ്ക്കാൻ പോകുന്നത് വരരുചിയായിരിക്കും “. ഇതൊഴിവാക്കാനായി രാജാവിനോട് അസത്യം പറഞ്ഞ് കുഞ്ഞിനെ വെള്ളത്തിൽ ഒഴുക്കിവിട്ട സംഭവം വരരുചിയെ വല്ലാതെ ദു:ഖിപ്പിച്ചു.*

*അദ്ദേഹം ഭാര്യയുമായി ദേശസഞ്ചാരത്തിന് പുറപ്പെട്ടു. അങ്ങനെ പല ദിക്കുകളിൽ വച്ച് പന്ത്രണ്ട് മക്കൾ ജനിച്ചു. ഓരോ കുട്ടി ജനിയ്ക്കുമ്പോഴും വരരുചി ഭാര്യയോട് ചോദിയ്ക്കും കുട്ടിയ്ക്ക് വായുണ്ടൊ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ “വായുള്ള പിള്ളയക്ക് ദൈവം ഇരയും നൽകും അതിനാൽ കുട്ടിയെ എടുക്കണമെന്നില്ല.* *ഒടുവിൽ പന്ത്രണ്ടാമത്തെതിനെ പ്രസവിച്ചപ്പോൾ കുഞ്ഞിനെ വളർത്താനുള്ള മോഹം കൊണ്ട് ഭാര്യ വരരുചിയോട് പറഞ്ഞു കുട്ടിയ്ക് വായില്ല. എന്നാൽ ആ കുട്ടിയെ കൈയ്യിലെടുക്കാൻ അനുവാദം കൊടുത്തു. യഥാർത്ഥത്തിൽ കുട്ടിയ്ക്ക് വായില്ലായിരുന്നു. വരരുചി ആ കുഞ്ഞിനെ ഒരു മലമുകളിൽ സ്ഥാപിച്ചു. അതാണ്* *വായില്ലാകുന്നിലപ്പൻ….*

- *ബാല്യം കഴിഞ്ഞപ്പോൾ പല ദിക്കുകളിൽ വളർന്ന കുട്ടികൾ പരസ്പരം തിരിച്ചറിഞ്ഞു. അവർ സഹോദരങ്ങളാണെന്നും പന്ത്രണ്ട് ദിക്കിൽ തങ്ങളെ ഉപേക്ഷിച്ചതിന് മറ്റു പല കാരണങ്ങളും കൂടിയുണ്ടെന്നും. മാതാപിതാക്കളുടെ ചാത്തമൂട്ടിന് വായില്ലാകുന്നിലപ്പൻ ഒഴികെ മറ്റ് പതിനൊന്നു പേരും ഒത്തുചേരുമായിരുന്നു*

*മേഴത്തോളഗ്നിഹോത്രിയുടെ ഇല്ലത്താണ് ചാത്ത മൂട്ടുന്നത്. ചാത്ത മൂട്ടിന് പതിനൊന്നു പേരും ഓരോ വിഭവത്തിനുള്ളത് കൊണ്ടുവരുമായിരുന്നു. പാക്കനാർ മാംസമാണ് കൊണ്ടുവരുന്നത്. അഗ്നിഹോത്രിയുടെ അന്തർജ്ജനത്തിനും ചാത്തക്കാർക്കും ഇത് വിഷമമുണ്ടാക്കിയിരുന്നു..* *ഒരിയ്ക്കൽ പാക്കനാർ പശുവിന്റെ അകിട് ചെത്തിയെടുത്ത് ഒരിലയിൽ പൊതിഞ്ഞു കൊണ്ടുവന്നു. പശുവിന്റെ അകിടാണെന്നറിഞ്ഞ അന്തർജ്ജനം അത് പാചകം ചെയ്യാൻ കഴിയില്ലെന്ന് നിശ്ചയിച്ച് നടുമുറ്റത്ത് കുഴിച്ചിട്ടു. ഒടുവിൽ ചാത്തക്കാരന് വിഭവങ്ങൾ വിളമ്പിയപ്പോൾ പാക്കനാർ കൊണ്ടുവന്ന വിഭവം കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് അന്തർജ്ജനം അത് കുഴിച്ചുമൂടിയ വിവരം പറഞ്ഞത്. അപ്പോൾ പാക്കനാർ പറഞ്ഞു “അത് മുളച്ചോ എന്ന് നോക്കൂ “…*
*അന്തർജ്ജനം ചെന്നു നോക്കിയപ്പോൾ അത് മുളച്ച് അവിടെയാകെ പടർന്ന് പന്തലിച്ച് കായ്ച്ചുകിടക്കുന്നതാണ് .കണ്ടത്. വിവരം അറിയിച്ചപ്പോൾ അതിന്റെ കായ പറിച്ചുപ്പേരിയുണ്ടാക്കി വരാൻ പാക്കനാർ പറഞ്ഞു. ചാത്തക്കാരന് കായ പറിച്ചുപ്പേരിയുണ്ടാക്കി കൊടുത്തു. അങ്ങനെയുണ്ടായതാണ് കോവൽ*
*കോവക്ക ബലിയ്ക്ക് പ്രധാനമാണ്. കോവലും കോഴിയുമുളളിടത്ത് ബലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിച്ചുകൊള്ളും എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെ കോവലിൽ പശുകടിച്ചാൽ കോവക്ക കയ്ക്കുമെന്നും പറയും.*

*അറിവാണ് ശക്തി*

🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
യോഗസാരോപനിഷത്തിന് അങ്ങ് നല്കിയ വ്യാഖ്യാനം എനിക്ക് വളരെയധികം ഉണർവ്വ് നല്കി. ഇനി ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യം അപ്പോൾ എന്നിൽ ഉയർന്നു വരികയും ചെയ്തു. ശാരീരികമായും, മാനസികമായും ഗുരുവിന്റെ അടുത്ത് ഇരിക്കുന്നതാണ് 'ഉപനിഷത്ത്' എന്ന് അറിയുന്നു. അങ്ങയുടെ സൂക്തങ്ങളിൽ, ഇത് എങ്ങനെയാണ് പ്രായോഗികമാകുന്നത്? ഇവിടെ ഇരിക്കുന്ന ഓരോ വ്യക്തിക്കും, അങ്ങ് അവരുടെ ഗുരുവാണെന്ന് അവകാശപ്പെടാനാകുമോ? ഗുരുശിഷ്യബന്ധം എങ്ങനെയാണ് സംഭവിക്കുന്നത്? ശിഷ്യൻ ഗുരുവിനെയാണോ, അതോ ഗുരുശിഷ്യനെയാണോ സ്വീകരിക്കുന്നത്, അതോ ഇരു ഭാഗങ്ങളിൽ നിന്നുമുള്ള സ്വാഭാവികമായ ഒരു തിരിച്ചറിയൽ ആണോ സംഭവിക്കുന്നത്? ഉള്ളിൽ നിന്നാണ് ഇതിന്റെ ആരംഭമെന്നും, അത് ഗുരുവും ശിഷ്യനുമായി ഒരു ആന്തരിക ബന്ധം സ്ഥാപിക്കുമെന്നും, ചില പാരമ്പര്യങ്ങൾ അവകാശപ്പെടുന്നു. ശരീരമെടുത്ത ഒരു സദ്ഗുരുവിൽ നിന്നാണ് ആ ബന്ധത്തിന്റെ ആരംഭമെന്നാണ് മറ്റു ചില പാരമ്പര്യങ്ങളിൽ പറയുന്നത്. ഇതിനെക്കുറിച്ച് അങ്ങേയ്ക്ക് അഭിപ്രായം പറയാമോ? ശിഷ്യന്റെ വികാസത്തിന് ഗുരു സാമീപ്യം ആവശ്യമാണോ?

ശ്രീ ശ്രീ ഗുരുജി: ഗുരു ഒരു സാഗരം പോലെയാണ്. സാഗരം എപ്പോഴും ഉണ്ട്.അത് ആരെയും തിരസ്കരിക്കുന്നില്ല. നിങ്ങൾക്ക് അതിൽ നിന്ന് എന്തുവേണമെങ്കിലും എടുക്കാം നിങ്ങൾക്കായി സ്വയം സമർപ്പിച്ച്, സാഗരം നിലകൊള്ളുന്നു. നിങ്ങൾക്ക് കടലിൽ പോയി, ഒന്ന് കാൽ നനച്ച് തിരിച്ചു വരാം. അങ്ങനെയാണെങ്കിൽ, അതായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ചിലർ തിരമാലകളിൽക്കൂടി സവാരി ചെയ്യാനുള്ള ബോർഡുകളും (Surfing board) മായി സവാരി ചെയ്യും. ചിലർ സമുദ്രത്തിന്റ അഗാധതകളിൽ സവാരി (Scuba diving) നടത്തും - അതും നല്ലതുതന്നെ! ചിലർ കടലിൽ പോയി എണ്ണ കുഴിച്ചെടുക്കും.മറ്റു ചിലരാകട്ടെ, വിലയേറിയ രത്നങ്ങളും, മുത്തും, പവിഴവും കണ്ടെടുക്കും. കുറച്ചു പേർ മത്സ്യം പിടിക്കാൻ പോകും കടലിൽനിന്ന് ഉപ്പെടുക്കുന്നതിൽ ചിലർ സന്തുഷ്ടരാണ്. നിങ്ങൾക്കാവശ്യമുള്ളതെല്ലാം നല്കി സമുദ്രം നിലകൊള്ളുകയാണ്. നിങ്ങൾ എത്ര എടുക്കുന്നുവോ, നിങ്ങൾക്ക് എത്ര ദഹിക്കുന്നുവോ, നിങ്ങൾക്കതിൽ എത്രത്തോളം ഉൾക്കൊള്ളാൻ പറ്റുന്നുവോ എന്നത് - നിങ്ങളെ, അല്ലെങ്കിൽ നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും!
നിങ്ങൾ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. '' ഞാൻ ശിഷ്യനാകുമോ, ഞാൻ ശിഷ്യനാകേണ്ടതാണോ, അതോ, ആകേണ്ടതില്ലേ?" എന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഭാഗത്തുനിന്ന് ആ ഒരു ബന്ധം തോന്നുന്ന നിമിഷം, നിങ്ങൾ ഗുരുവുമായി ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, എന്ന് മനസ്സിലാക്കൂ. ഇല്ലാത്തപക്ഷം ഈ ജ്ഞാനത്തിന്റെ, ഈ പാതയുടെ, സമീപത്തേയ്ക്കു പോലും നിങ്ങൾക്ക് എത്താൻ കഴിയുമായിരുന്നില്ല
*🎼മാഹേശ്വരസൂത്രം*

മാഹേശ്വരസൂത്രത്തില്‍ അക്ഷരമാലയെ ക്രമീകരിച്ചിരിക്കുന്നത് നാം പഠിച്ചിട്ടുള്ള മാതിരി അ മുതല്‍ ക്ഷ വരെയുള്ള അനുക്രമണികയിലല്ല. പ്രപഞ്ചസൃഷ്ടിക്രമത്തിന്റെ ആദ്യഘട്ടത്തെ സമൂര്‍ത്തമായി പ്രതിനിധാനം ചെയ്യുന്നവണ്ണം സ്പന്ദനങ്ങള്‍ ആയിത്തീരുകയാണ് ആദ്യത്തെ ഈ മൂന്നക്ഷരങ്ങളായ
അ, ഇ, ഉ എന്നിവ.

സംസ്‌കൃതഭാഷാ സാഹിത്യവും വ്യാകരണവുമായി ബന്ധപ്പെട്ടവരെല്ലാം കേട്ടിട്ടും പഠിച്ചിട്ടുമുണ്ടാകാവുന്ന മാഹേശ്വരസൂത്രം മുതലായ സൂത്രങ്ങള്‍ ഉരുവിട്ടു പഠിക്കുന്നതോടൊപ്പം വ്യാകരണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.

നൃത്താവസാനേ നടരാജരാജോ
നനാദ ഢക്കാം നവപഞ്ചവാരം
ഉദ്ധര്‍ത്തുകാമഃ സനകാദിസിദ്ധാന്‍
ഏതദ്വിമര്‍ശേ ശിവസൂത്രജാലം

വിശ്വരൂപങ്ങളുടെ ആന്തരികലീലാവിശേഷമായി നൃത്തരൂപത്തില്‍ വിരാജിക്കുന്ന ഭഗവാന്‍ ശിവന്‍ നടരാജനായി ഭവിച്ചു. വാചാമഗോചരമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നതിന് സനകാദികളായ ഋഷിമാര്‍ക്ക് വിജ്ഞാനം പകര്‍ന്ന് അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി ശിവന്‍ തന്റെ നൃത്തത്തിന്റെ അവസാനം കൈയിലുള്ള ഉടുക്കുകൊണ്ട് പതിന്നാലു പ്രാവശ്യം (നവപഞ്ചവാരം) ശബ്ദിച്ചു എന്നാണ് കഥ. ഈ നാദമാണ് പതിന്നാല് ശിവസൂത്രസമൂഹമെന്ന മാഹേശ്വരസൂത്രങ്ങളായി പരിഗണിക്കപ്പെട്ടത്. ഈ സൂത്രങ്ങളെ ആധാരമാക്കിയാണ് പാണിനി സംസ്‌കൃതഭാഷാവ്യാകരണം ചമച്ചത്. ഈ മാഹേശ്വരസൂത്രം അവലംബമാക്കിയാണത്രെ പാശ്ചാത്യഭാഷാപണ്ഡിതര്‍ ഭാഷാശബ്ദശാസ്ത്രമായ ലിംഗ്വിസ്റ്റിക്‌സ് എന്ന പ്രത്യേക ശാസ്ത്രശാഖയ്ക്ക് രൂപം കൊടുത്തത്.

മാഹേശ്വരസൂത്രം

(01) അ ഇ ഉ (ണ്)
(02) ഋ ള് (ക്)
(03) എ ഓ (ങ്)
(04) ഐ ഔ (ച്)
(05) ഹ യ വ ര (ട്)
(06) ല (ണ്)
(07)ഞ മ ങ ണ ന (മ്)
(08) ഝ ഭ (ഞ്)
(09) ഘ ഢ ധ (ഷ്)
(10) ജ ബ ഗ ഡ ദ (ശ്)
(11) ഖ ഫ ഛ ഠ ഥ ച ട ത (വ്)
(12) ക പ (യ്)
(13) ശ ഷ സ (ര്)
(14) ഹ (ല്).
ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം ബ്രാക്കറ്റിനുള്ളിലെ വര്‍ണ്ണംകൂടി കൂട്ടിവായിച്ചാലേ സൂത്രമാകൂ. ബ്രാക്കറ്റിനുള്ളിലെ വര്‍ണം വിട്ടുവായിച്ചാല്‍ അക്ഷരമാലയായി. സൂത്രത്തിലെ ക്രമത്തില്‍ ചില സവിശേഷതകളുണ്ട്. ഈ സൂത്രങ്ങള്‍ ഉച്ചത്തില്‍ ഉച്ചരിച്ചാല്‍ ഉടുക്ക് (ഡമരുകം) കൊട്ടുന്ന നാദംപോലെ തോന്നും. ഒരു ചതുരനായ ഇടയ്ക്കാവാദകന്‍ ശ്രദ്ധാപൂര്‍വം ശ്രമിച്ചാല്‍ ആ ഉപകരണത്തില്‍ ഈ സൂത്രങ്ങള്‍ വായിക്കാവുന്നതാണ്.
മാഹേശ്വരസൂത്രത്തില്‍ അക്ഷരമാലയെ ക്രമീകരിച്ചിരിക്കുന്നത് നാം പഠിച്ചിട്ടുള്ളമാതിരി അ മുതല്‍ ക്ഷ വരെയുള്ള അനുക്രമണികയിലല്ല. പ്രപഞ്ചസൃഷ്ടിക്രമത്തിന്റെ ആദ്യഘട്ടത്തെ സമൂര്‍ത്തമായി പ്രതിനിധാനം ചെയ്യുന്നവണ്ണം സ്പന്ദനങ്ങള്‍ ആയിത്തീരുകയാണ് ആദ്യത്തെ ഈ മൂന്നക്ഷരങ്ങളായ അ, ഇ, ഉ എന്നിവ. നന്ദികേശ്വരന്‍ ഇങ്ങനെ പറയുന്നു-

അകാരോ ബ്രഹ്മരൂപസ്യാ-
ന്നിര്‍ഗുണഃ സര്‍വവസ്തുഷു
ചിത്കലാമിം സമാശ്രിത്യ
ജഗദ്രൂപ ഉണീശ്വരഃ
സര്‍വവസ്തുക്കളിലുംവച്ച് നിര്‍ഗുണമാകുന്ന ബ്രഹ്മരൂപമാകുന്നു ‘അ’ കാരം. ആ ബ്രഹ്മവസ്തു ‘ഇ’ കാരമാകുന്ന മായയെ ആശ്രയിച്ച് ‘ഉ’ കാരമാകുന്ന സഗുണവും ജഗദ്രൂപവുമായ ഈശ്വരചൈതന്യമായിത്തീരുന്നു. ‘ണ്എന്നത് ആയിത്തീരുന്നു എന്നുള്ള അര്‍ത്ഥത്തെ പ്രതിനിധാനം ചെയ്യുന്ന ഇത്താണ്. അക്ഷരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിതമായതും ഇതേവരെ പറയപ്പെട്ടതുമായ ദര്‍ശനത്തിന്റെ സ്വരൂപത്തിലേക്ക് ഒന്നാം സൂത്രം വിരല്‍ചൂണ്ടുന്നു.

സൃഷ്ടിയുടെ ആദ്യയാമം മുതല്‍ പ്രളയത്തിന്റെ അന്ത്യയാമം വരെയും അഥവാ ആബ്രഹ്മപര്യന്തമുള്ള സമസ്ത സൃഷ്ടികളെയും ആദ്യാക്ഷരമായ ‘അ’ കാരത്തിനും അന്ത്യാക്ഷരമായ ‘ഹ’ കാരത്തിനും ഇടയില്‍ മാഹേശ്വരസൂത്രം അനുസരിച്ച് ദര്‍ശിക്കാമെന്ന് നന്ദികേശ്വര ടീകയില്‍ പറയുന്നു. അണുമുതല്‍ ആനവരെയുള്ള ബഹുജീവകോടികളുടെയും ബോധതലത്തില്‍ തെളിയുന്ന ‘അഹ’ത്തെയും പരമാണുമുതല്‍ ആണ്ഡകടാഹംവരെ വ്യാപ്തമായിരിക്കുന്ന വിശ്വചൈതന്യധാമത്തിന്റെ മഹദഹങ്കാരത്തെയും ആദ്യത്തെ സൂത്രത്തിലെ ആദ്യാക്ഷരംകൊണ്ടും അവസാന സൂത്രാക്ഷരംകൊണ്ടും സൂചിപ്പിച്ചിരിക്കുന്നു.

ആദ്യസൂത്രത്തിലെ ‘അ’കാരം സര്‍ഗ്ഗക്രിയയെയും അവസാന സൂത്രത്തിലെ ‘ഹകാരം സര്‍ഗ്ഗക്രിയാ വിലോമമായ വിലയത്തെയും സൂചിപ്പിക്കുന്നു. ‘അഹ’ത്തിന്റെ പരിണാമകോടികളാണ് വിശ്വംമുഴുവനും. അതിന്റെ വിശദീകരണമാണ് മറ്റ് അക്ഷരങ്ങള്‍.
ദശപുഷ്ങ്ങളും അവയുടെ ദേവതകളും
*****************************
തോഴിമാരെ നാമൊരു വിനാഴികയും പാഴാക്കാതെ -
ദശപുഷ്പ മാഹാത്മ്യത്തെ അറിഞ്ഞിടണം.
ആദ്യ പുഷ്പം കറുകയ്ക്ക് ആദിത്യനാം ദേവനല്ലോ !
രണ്ടാമതായ് കൃഷ്ണ കാന്തി കൊണ്ടൽ വർണ്ണനും.
പിന്നെയല്ലോ തിരുതാളി ദേവതായായ് മഹാലക്ഷ്മി!
നാലാമതായ് നാൻമുഖന്റെ കുരുന്നിലയും പൂവ്വാംകുരുന്നില്ലയും.
കൈയ്യൂന്നിയതഞ്ചാമതും കൈലാസേശൻ ദേവതയും !
ആറാമതായ് ശ്രീപാർവ്വതീ ചൂടും മുക്കുറ്റി .
നിലപ്പന ഏഴാമതും ഉർവ്വിയതിൻ ദേവതയും !
അഷ്ടമ നാം ഉഴിഞ്ഞയ്ക്ക് വിഷ്ട പേശ്വരൻ.
അൻപെഴുന്ന യമരാജൻ ഒൻപതാകും ചെറുളയും !
അംഗജനോ ദശമനാം ഒരു ചൂഴിയൻ  തഥൈത.
നമുക്കും ഒന്ന് ശീലിച്ചാലോ  മിനിമലിസം.. !!

എന്താണ് മിനിമലിസം

മിനിമലിസം എന്നത് ഒരു  ജീവിതരീതിയാണ്... "കുറവാണ് അധികം" എന്ന ആശയത്തിലൂന്നിയുള്ള ജീവിതശൈലി..  'ഉള്ളതുകൊണ്ട് ഓണംപോലെ' എന്നൊക്കെ പറയില്ലേ..  അതുതന്നെ... കുറഞ്ഞ വസ്തുവകകളുമായി സന്തോഷപൂർവ്വം ജീവിതം നയിക്കുക.. !!

ജപ്പാനിലെ സെൻ ബുദ്ധിസത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ് മിനിമലിസമെന്നും,  അതല്ല അമേരിക്കയിൽ നിന്നും കടംകൊള്ളുകയായിരുന്നെന്നും വാദങ്ങളുണ്ട്...!!

മിനിമലിസ്റ്റുകൾ ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു.. ലളിതമായ വസ്ത്രധാരണം... ഇവരുടെ സ്വീകരണ മുറിയിൽ ശ്വാസം മുട്ടിക്കുന്ന ഫർണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല... അച്ചടക്കത്തിന്റെയും,  മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസത്തിന്റെ വാതിൽ തുറക്കുന്നത്... ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആർത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്... സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന ബോധ്യം... ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മിനിമലിസ്റ്റുകൾ കൈയിൽ വയ്ക്കാറുള്ളൂ...!!

ബിൽ ഗേറ്റ്സിനെപ്പോലെ,  വാറൻ ബഫറ്റിനെപ്പോലെ കൊട്ടാരങ്ങൾ വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവർ... ഒന്നോ രണ്ടോ ഫർണീച്ചറുകളും,  വിരലിലെണ്ണാവുന്ന പാത്രങ്ങളും,  വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവർ...  വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവർ....
മിനിമലിസ്റ്റുകൾ ജീവിതത്തെ നിരാകരിക്കുന്നില്ല,  മറിച്ച് ലളിത വഴികളിലൂടെ അതിനെ നേരിടുന്നു... മിനിമലിസം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്...!!

നമുക്കും ഒന്ന് മാറി ചിന്തിച്ചാലോ.. 

എടുത്താൽ പൊങ്ങാത്ത ഹോം ലോൺ അടച്ചു തീർക്കാൻ വേണ്ടിയാണോ  നമ്മൾ ജീവിക്കേണ്ടത് ?  ഒരു ചെറിയ വീട് പോരേ നമുക്ക് ജീവിക്കാൻ.. വീട്,  സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഒരിടം അല്ലേ,  അതോ പൊങ്ങച്ചം കാണിക്കാനുള്ളതോ..   അടുത്തുള്ള വീട്ടുകാർ വാങ്ങിയതെല്ലാം നമ്മുടെ വീട്ടിലും വേണമെന്ന വാശി എന്തിനാണ്.. നമുക്ക് ആവശ്യമുള്ളത് മാത്രം  പോരേ.... ബ്രാൻഡഡ് വസ്ത്രങ്ങളേക്കാൾ നല്ലത് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങളല്ലേ...  വണ്ടികളും,  ഇലക്ട്രോണിക് സാധനങ്ങളും കേടാകുമ്പോൾ മാറ്റിയാൽ പോരേ.... ചൂടുള്ള കഞ്ഞിയും,  പയറുമല്ലേ ആരോഗ്യത്തിനു നല്ലത്,  ഒരാഴ്ച്ച പഴക്കമുള്ള ചിക്കനേക്കാൾ..  കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ജീവിതാവസാനം ആശുപത്രിയിൽ കൊടുത്തു നരകിച്ചു മരിക്കേണ്ടി വരില്ലല്ലോ... !!

ഒരു മാസം പണിയില്ലാതെ വന്നപ്പോൾ, ആറക്ക ശമ്പളം വാങ്ങിയിരുന്നവർ പോലും  വല്ലാതെ തകർന്നുപോയത് അടച്ചു തീർക്കാനുള്ള ഹോം ലോണിനെപ്പറ്റി ഓർത്തല്ലേ..  കാർ ലോണിനെപ്പറ്റി ഓർത്തല്ലേ..  കടം വാങ്ങിക്കൂട്ടിയ ക്രെഡിറ്റ് കാർഡുകളെ ഓർത്തല്ലേ..  !!  അല്ലാതെ അരി മേടിക്കുന്നതോർത്തല്ലല്ലോ.. !!

ഇനിയെങ്കിലും നമുക്ക് മിനിമലിസത്തിലേക്കു മാറിക്കൂടെ.  നമുക്ക് ജീവിക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി.... അത്യാർത്തി മാറ്റിവെച്ചാൽ വളരെ ലളിതമായി  സന്തോഷത്തോടെ ജീവിക്കാം,  ഇനിയിപ്പോൾ,  ആറുമാസം ജോലിയില്ലെങ്കിലും.. !! വർഷങ്ങളായി ഞാനൊരു  മിനിമലിസ്റ്റ് ആണ്.. എന്റെ ആവശ്യങ്ങൾ വളരെ ചെറുതാണ്..  ആവശ്യമില്ലാത്തതൊന്നും ഞാൻ വീട്ടിലോ,  കയ്യിലോ വെക്കാറില്ല..  എനിക്കത് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമാണ്...  അനുഭവിച്ചു തന്നെ അറിയണം... !!copied
വിവേകചൂഡാമണി - 119
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

നിത്യ-മുക്തസ്വരൂപമായ ആത്മാവ്

മനോമയകോശ വിവരണം തുടരുന്നു;

ശ്ലോകം 174
തസ്മാന്മനഃ കാരണമസ്യ ജന്തോഃ
ബന്ധസ്യമോക്ഷസ്യ ച വാ വിധാനേ
ബന്ധസ്യ ഹേതുര്‍ മലിനം രജോഗുണെഃ
മോക്ഷസ്യ ശുദ്ധം വിരജസ്തമസ്‌കം

അതിനാൽ ജീവന് ബന്ധമോ മോക്ഷമോ ഉണ്ടാവാൻ കാരണം മനസ്സാണ്.  രജോഗുണത്താൽ മലിനമായ മനസ്സ് ബന്ധത്തിന് കാരണമാകും.  രജസ്സും തമസ്സും അടങ്ങി ശുദ്ധമായ മനസ്സ് മോക്ഷത്തിന് കാരണമായിത്തീരും.

കഴിഞ്ഞ ശ്ലോകങ്ങളിൽ പറഞ്ഞ കാരണങ്ങൾകൊണ്ട് മനസ്സ് തന്നെയാണ് ബന്ധത്തിനും മോക്ഷത്തിനും കാരണമെന്ന് ഉറപ്പിക്കാം.  ബന്ധനവും മുക്തിയുമൊക്കെ മനസ്സിന്റെ കല്പനയാണ്.

ആത്മാവ് ഒരിക്കലും ബന്ധനാവുന്നില്ല.  ബന്ധനമുള്ളതിനല്ലേ മോക്ഷത്തിന്റെ ആവശ്യമുള്ളത്.  ആത്മാവ് നിത്യമുക്ത സ്വരൂപമാണ്.  അത് തന്നെയാണ് ഞാൻ.

മനസ്സിന്റെ ഗുണഭേദംകൊണ്ട് തോന്നുന്ന ഭാവങ്ങളാണ് ബന്ധവും മോക്ഷവും.  മനസ്സ് വിക്ഷേപത്തിൽ കലങ്ങിമറിഞ്ഞിരിക്കുകയാണെങ്കിൽ ജീവൻ ബന്ധനത്തിലാണ്.  മനസ്സിൽ രജസ്സും തമസ്സും വർദ്ധിച്ചിരിക്കുന്ന കാലം വരെ ജീവൻ ബദ്ധനായിരിക്കും.  വിക്ഷേപം നീങ്ങി മനസ്സ് ശാന്തമായാൽ സത്വഗുണം കൂടും.  അപ്പോൾ മുക്തനെന്ന അനുഭവം ഉണ്ടാകും.  സത്വഗുണ പ്രധാനമായ മനസ്സിന് മാത്രമേ ആത്മോന്മുഖമാകാനാവൂ.  രജസ്സും തമസ്സും നിറഞ്ഞതിനാലാണ് മനസ്സ് വിക്ഷേപത്താൽ മലിനമായി ബന്ധിതനാകുന്നത്.

ശ്ലോകം 175
വിവേകവൈരാഗ്യ ഗുണാതിരേകാത്
ശുദ്ധത്വമാസാദ്യ മനോ വിമുക്തൈ്യ
ഭവത്യതോ ബുദ്ധിമതോ മുമുക്ഷോഃ
താഭ്യാം ദൃഢാഭ്യാം ഭവിതവ്യമഗ്രേ

ദൃഢ വിവേകം കൊണ്ടും തീവ്ര വൈരാഗ്യം കൊണ്ടും പരിശുദ്ധമായ മനസ്സ് മോക്ഷത്തിന് കാരണമാകുന്നു.  അതിനാൽ വിവേക വൈരാഗ്യങ്ങളെ ദൃഢമാക്കുകയാണ് ബുദ്ധിമാനായ മുമുക്ഷു ആദ്യമായി ചെയ്യേണ്ടത്.

വിവേകവും വൈരാഗ്യവും നല്ലപോലെയുള്ളവർക്ക് മനഃശുദ്ധിയെ നേടാം.  അങ്ങനെ ശുദ്ധമായ മനസ്സ് മോക്ഷത്തിലേക്ക് വഴിയൊരുക്കും.

നിത്യമായ ആത്മാവിനേയും അനിത്യമായ അനാത്മാവിനേയും തിരിച്ചറിയുന്നതാണ് വിവേകം.  ആത്മാവ് ചൈതന്യവും അനാത്മവസ്തുക്കൾ ജഡവുമാണ്.  അനാത്മവസ്തുക്കളെ വെടിയാനുള്ള  കഴിവാണ് വൈരാഗ്യം.  ഇവയിലോരോന്നിലും ഉണ്ടാകുന്ന വിരക്തിയാണത്.

വിവേകവും വൈരാഗ്യവും വേണ്ടതുപോലെ വളർത്തിയെടുക്കാൻ സാധകർ യത്നിക്കണം.  ശാസ്ത്രപഠനം, ശ്രുതിവാക്യ മനനം, ധ്യാനം എന്നിവ വഴി വിവേകത്തിനെ ഉറച്ചതാക്കണം.  വിവേകം വർദ്ധിക്കുമ്പോൾ വൈരാഗ്യവും കൂടും.  എത്ര കണ്ട് വൈരാഗ്യമുണ്ടോ അത്രയും വിവേകവും സമൃദ്ധമാകും.  ഇവ പരസ്പര പൂരകങ്ങളാണ്.  വിവേക വൈരാഗ്യങ്ങളുടെ ഉറയ്ക്കലോടെ മനസ്സ് ശുദ്ധമാകുന്നു.  വിക്ഷേപങ്ങളെല്ലാമടങ്ങി മനസ്സ് മോക്ഷത്തിലേക്ക് നയിക്കും. 

ആത്മദർശനത്തിനുള്ള ഉപകരണമല്ല മനസ്സ്.  പരിശുദ്ധമായ മനസ്സ് വഴി സാധകനിലെ വ്യക്തിത്വത്തെ പരമാത്മാവിൽ വിലയം പ്രാപിപ്പിക്കാനാവും.  അതിനാൽ, ബുദ്ധിമാന്മാരായ മുമുക്ഷുക്കൾ വിവേക-വൈരാഗ്യങ്ങളെ നന്നായി ബലപ്പെടുത്താൻ യത്നിക്കും.
Sudha bharat 

Tuesday, April 28, 2020

പ്ലാവില തോരൻ

കോട്ടയം ഉഴവൂരിലെ കെ.ആർ.നാരായണൻ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യുട്ട് സമീപക കലത്ത് നടത്തിയ പOനങ്ങളിൽ ഇലക്കറികളിൽ പ്രധാന ഇനമായി ശുപാർശ ചെയ്തിരിക്കുന്ന ഒരു ഇലക്കറിയാണ് പ്ലാവില തോരൻ - ഇലയറിവ് കേസുകളിലും സ്ക്കൂൾ ശാസ്ത്രമേളകളിലും ജില്ലാ സംസ്ഥാന തലത്തിൽ പ്ലാവില തോരൻ രണ്ട് മൂന്ന് വർഷമായി താരമാണ് ' സ്വാദ് കൊണ്ട് വളരെ മികച്ചതാണ് പ്ലാവില തോരൻ -പ്രമേഹം നെഞ്ച് രോഗം.ആന്തരീക ക്ഷതങ്ങൾ ഉന്നക്കൽ എന്നിവക്ക് ഈ ഇല തോരൻ ഉത്തമം.പ്ലാവില തളിര് തനിയേയും - ചെറുപയർ പുഴുങ്ങി സമം ചേർത്തും അതീവ സ്വാദിഷ്ടമാണ് പ്ലാവില തോരൻ - കണ്ണൂരിൽ നടക്കുന്ന പല പൊതുപരിപാടിയിലും പ്ലാവില തോരൻ സ്വാദു റും ഭക്ഷണമാണ്
ദശകങ്ങൾക്ക് മുമ്പ് സ്ത്രീകൾ വീടുകളിൽ പ്രസവിച്ചാൽ മലയ സ്ത്രീകളെ വയറ്റാട്ടി മാരായി വിളിച്ചാൽ അവർ ആദ്യം ചെയ്യുക പ്ലാവിലയുടെ മുകുളം നല്ലെണ്ണയിൽ വാട്ടി പ്രസവിച്ച ഉടൻ സ്ത്രീകൾക്ക് കൊടുക്കാറുണ്ട് - പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം കരിഞ്ഞു പോവാൻ വേണ്ടിയായിരുന്നുഇത് - ബാല്യകാലത്തെ ചില ഓർമ്മകളാണിത് നാട്ടുവൈദ്യത്തിൽ വലിയ അറിവുള്ളവരാണ് മലയ സമുദായം '
പിന്നീടാണ് പ്ലാവിലയുടെ മാഹാത്മ്യം ഇത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്

പ്ലാവിന്റെ ഇല മുതൽ ചക്കമുള്ള് വരെ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചക്കയുടെ ഗുണഗണങ്ങൾ മനസ്സിലാക്കാം. പ്ലാവിന്റെ തളിർത്ത ഇലയുടെ തോരൻ പ്രമേഹരോഗികൾക്ക് മരുന്നിനോടൊപ്പം ഉപയോഗിക്കാം.പ്ലാവില തോരൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

പ്ലാവില (പ്ലാവിന്റെ തൂമ്പില മുതൽ അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് – 2 കപ്പ്

തേങ്ങ – അര കപ്പ്

ചുവന്നുള്ളി – 3 എണ്ണം

പച്ചമുളക് -2 എണ്ണം

കടുക് – അര ടീസ്പൂൺ

വെളിച്ചെണ്ണ – 2 വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.

ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേർത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.

അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. തോരൻ വയ്ക്കാൻ വേണ്ടി ഇല വളരെ നേർമയായി കനം കുറച്ച് അരിയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാൻ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരൻ വയ്ക്കുമ്പോൾ ഇല വളരെ നേർമയായി അരിയുന്നതും അരിഞ്ഞ ശേഷം ആവി കയറ്റിയെടുക്കുന്നതും ചെറുപയർ ചേർത്തും തോരനാക്കാം
*भज गोविन्दं*


*भज गोविन्दं भज गोविन्दं*
*गोविन्दं भज मूढमते ।*
*सम्प्राप्ते सन्निहिते काले*
*नहि नहि रक्षति डुकृङ्करणे ॥ १॥*



*मूढ जहीहि धनागमतृष्णां*
*कुरु सद्बुद्धिं मनसि वितृष्णाम् ।*
*यल्लभसे निजकर्मोपात्तं*
*वित्तं तेन विनोदय चित्तम् ॥ २॥*



*नारीस्तनभरनाभीदेशं*
*दृष्ट्वा मा गा मोहावेशम् ।*
*एतन्मांसवसादिविकारं*
*मनसि विचिन्तय वारं वारम् ॥ ३॥*


*नलिनीदलगतजलमतितरलं*
*तद्वज्जीवितमतिशयचपलम्*
*विद्धि व्याध्यभिमानग्रस्तं*
*लोकं शोकहतं च समस्तम् ॥ ४॥*


*यावद्वित्तोपार्जनसक्त -*
*स्तावन्निजपरिवारो रक्तः ।*
*पश्चाज्जीवति जर्जरदेहे*
*वार्तां कोऽपि न पृच्छति गेहे ॥ ५॥*



*यावत्पवनो निवसति देहे*
*तावत्पृच्छति कुशलं गेहे ।*
*गतवति वायौ देहापाये*
*भार्या बिभ्यति तस्मिन्काये ॥ ६॥*



*बालस्तावत्क्रीडासक्तः*
 *तरुणस्तावत्तरुणीसक्तः ।*
*वृद्धस्तावच्चिन्तासक्तः*
*परमे ब्रह्मणि कोऽपि न सक्तः ॥ ७॥*



*का ते कान्ता कस्ते पुत्रः*
*संसारोऽयमतीव विचित्रः ।*
*कस्य त्वं कः कुत आयात-*
*स्तत्त्वं चिन्तय तदिह भ्रातः ॥ ८॥*



*सत्सङ्गत्वे निस्सङ्गत्वं*
*निस्सङ्गत्वे निर्मोहत्वम् ।*
*निर्मोहत्वे निश्चलतत्त्वं*
*निश्चलतत्त्वे जीवन्मुक्तिः ॥ ९॥*



*वयसि गते कः कामविकारः*
*शुष्के नीरे कः कासारः ।*
*क्षीणे वित्ते कः परिवारः*
*ज्ञाते तत्त्वे कः संसारः ॥ १०॥*




*मा कुरु धनजनयौवनगर्वं*
*हरति निमेषात्कालः सर्वम् l*
*मायामयमिदमखिलं हित्वा  बुध्वा*
*ब्रह्मपदं त्वं प्रविश विदित्वा ॥ ११॥*




*दिनयामिन्यौ सायं प्रातः*
*शिशिरवसन्तौ पुनरायातः ।*
*कालः क्रीडति गच्छत्यायु-*
*स्तदपि न मुञ्चत्याशावायुः ॥ १२॥*



*का ते कान्ता धनगतचिन्ता*
*वातुल किं तव नास्ति नियन्ता ।*
*त्रिजगति सज्जनसङ्गतिरेका*
*भवति भवार्णवतरणे नौका ॥ १३॥*

*द्वादशमञ्जरिकाभिरशेषः*
*कथितो वैयाकरणस्यैषः ।*
*उपदेशोऽभूद्विद्यानिपुणैः*
*श्रीमच्छङ्करभगवच्छरणैः ॥ १३अ ॥*

*(This bouquet of twelve verses (2-13) was* *imparted to a grammarian*
*by the all-knowing* *Shankara, adored as the* *bhagavadpada.)*

*जटिलो मुण्डी लुञ्छितकेशः*
*काषायाम्बरबहुकृतवेषः ।*
*पश्यन्नपि च न पश्यति मूढो*
*ह्युदरनिमित्तं बहुकृतवेषः ॥ १४॥*



*अङ्गं गलितं पलितं मुण्डं*
*दशनविहीनं जातं तुण्डम् ।*
*वृद्धो याति गृहीत्वा दण्डं*
*तदपि न मुञ्चत्याशापिण्डम् ॥१५॥*



*अग्रे वह्निः पृष्ठे भानुः*
*रात्रौ चुबुकसमर्पितजानुः ।*
*करतलभिक्षस्तरुतलवास-*
*स्तदपि न मुञ्चत्याशापाशः ॥ १६॥*



 *कुरुते गङ्गासागरगमनं*
*व्रतपरिपालनमथवा दानम् ।*
*ज्ञानविहीनः सर्वमतेन*
*मुक्तिं न भजति जन्मशतेन ॥ १७॥*

*सुरमंदिरतरुमूलनिवासः*
*शय्या भूतलमजिनं वासः ।*
*सर्वपरिग्रहभोगत्यागः*
*कस्य सुखं न करोति विरागः ॥ १८॥*


*योगरतो वा भोगरतो वा*
*सङ्गरतो वा सङ्गविहीनः ।*
*यस्य ब्रह्मणि रमते चित्तं*
*नन्दति नन्दति नन्दत्येव ॥ १९॥*


*भगवद्गीता किञ्चिदधीता*
*गङ्गाजललवकणिका पीता ।*
*सकृदपि येन मुरारिसमर्चा*
*क्रियते तस्य यमेन न चर्चा ॥ २०॥*


*पुनरपि जननं पुनरपि मरणं*
*पुनरपि जननीजठरे शयनम् l*
*इह संसारे बहुदुस्तारे*
*कृपयाऽपारे पाहि मुरारे ॥ २१॥*


*रथ्याचर्पटविरचितकन्थः*
*पुण्यापुण्यविवर्जितपन्थः ।*
*योगी योगनियोजितचित्तो*
*रमते बालोन्मत्तवदेव ॥ २२॥*

*कस्त्वं कोऽहं कुत आयातः*
*का मे जननी को मे तातः ।*
*इति परिभावय सर्वमसारम्*
*विश्वं त्यक्त्वा स्वप्नविचारम् ॥ २३॥*

*त्वयि मयि चान्यत्रैको विष्णु-*
*र्व्यर्थं कुप्यसि मय्यसहिष्णुः ।*
*भव समचित्तः सर्वत्र त्वं*
*वाञ्छस्यचिराद्यदि विष्णुत्वम् ॥२४॥*
.

*शत्रौ मित्रे पुत्रे बन्धौ*
*मा कुरु यत्नं विग्रहसन्धौ ।*
*सर्वस्मिन्नपि पश्यात्मानं*
*सर्वत्रोत्सृज भेदाज्ञानम् २५॥*

*कामं क्रोधं लोभं मोहं*
*त्यक्त्वाऽऽत्मानं भावय कोऽहम् ।पश्यति सोऽहम्*
*आत्मज्ञानविहीना मूढा -*
*स्ते पच्यन्ते नरकनिगूढाः ॥ २६॥*
.

*गेयं गीतानामसहस्रं*
*ध्येयं श्रीपतिरूपमजस्रम् ।श्रीपतिरूपमजस्रम्*
*नेयं सज्जनसङ्गे चित्तं*
*देयं दीनजनाय च वित्तम् ॥ २७॥*

*सुखतः क्रियते रामाभोगः*
*पश्चाद्धन्त शरीरे रोगः ।*
*यद्यपि लोके मरणं शरणं*
*तदपि न मुञ्चति पापाचरणम् ॥ २८॥*


*अर्थमनर्थं भावय नित्यं*
*नास्तिततः सुखलेशः सत्यम् ।पुत्रादपि धनभाजां भीतिः*
*सर्वत्रैषा विहिता रीतिः ॥ २९॥*



*प्राणायामं प्रत्याहारं*
*नित्यानित्य विवेकविचारम् ।*
*जाप्यसमेतसमाधिविधानं*
*कुर्ववधानं महदवधानम् ॥ ३०॥*



*गुरुचरणाम्बुजनिर्भरभक्तः*
*संसारादचिराद्भव मुक्तः ।*
 *सेन्द्रियमानसनियमादेवं*
*द्रक्ष्यसि निजहृदयस्थं देवम् ॥३१॥*




(The following two are not found in standard text of Bhajagovindam.
)

*मूढः कश्चन वैयाकरणो*
*डुःकृङ्करणाध्ययनधुरीणः ।*श्रीमच्छङ्करभगवच्छिष्यै-*
*र्बोधित आसीच्छोधितकरणः ॥ ३२॥*

 *भज गोविन्दं भज गोविन्दं*
*गोविन्दं भज मूढमते ।*
*नामस्मरणादन्यमुपायं*
*नहि पश्यामो भवाब्धितरणे ॥ ३३॥*
*ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും.*

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യനിഷ്ടയാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശാവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരിക്ക് പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗസിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപ്പന്തലിൽ, ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു. വീണതും ആചാര്യർക്ക് തന്റെ തെറ്റ് മനസ്സിലാവുകയും, അവിടെക്കിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും, ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപ്പെടുത്തി. അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാചാര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂർ വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..
ഭഗവൽ കഥകൾ എത്ര തവണ കേട്ടാലും മതി വരുമോ!!!!!!
ഭഗവാനെ നാരായണ ...
ഹന്ത ഭാഗ്യം ജനാനാം 
🙏 🙏 🙏 🙏
This is a stotra on *Maha vishnu* composed by Jagadguru Bharathi Theertha swamiji.

Just by hearing this itself your mind gets relaxed. But try to pronounce it perfectly and rhythm...

Experience the changes in mind and body with vibrant stotra...

गरुडगमन तव चरणकमलमिह
मनसि लसतु मम नित्यम्
मनसि लसतु मम नित्यम् ॥
मम तापमपाकुरु देव
मम पापमपाकुरु देव ॥
1. जलजनयन विधिनमुचिहरणमुख
विबुधविनुत-पदपद्म -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
2. भुजगशयन भव मदनजनक मम
जननमरण-भयहारी -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
3. शङ्खचक्रधर दुष्टदैत्यहर
सर्वलोक-शरण -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
4. अगणित-गुणगण अशरणशरणद
विदलित-सुररिपुजाल -2
मम तापमपाकुरु देव
मम पापमपाकुरु देव ॥
5. भक्तवर्यमिह भूरिकरुणया
पाहि भारतीतीर्थम्-2
मम तापमपाकुरु देव
मम पापमपाकुरु देव ॥
⬇⬇
*_ചുമ്മാതിരിയപ്പാ_* ..

🌱🌷🌱🌷🌱🌷🌱

ആരെന്തു വിഷമതകൾ വന്നു പറഞ്ഞാലും, ഏത് പ്രശ്നത്തിന് പരിഹാരം തേടിയാലും ആ സാത്വികനായ അവധൂതൻ ഇങ്ങനെ പറയുമായിരുന്നു:
' _ചുമ്മാതിരിയപ്പാ_ .. '

പുറംലോകത്തേക്കുള്ള വാതിലുകളെല്ലാം താൽക്കാലികമായി അടഞ്ഞുകിടക്കുന്ന ഈ ലോക്ക് ഡൗൺ കാലത്ത് ആ ഋഷിവര്യന്റെ വാക്കുകൾ ഏറെ മനോജ്ഞമായി അകമേ മുഴങ്ങുന്നു. പുറമേക്കുള്ള കാഴ്ചകൾ അകമേക്ക് തിരിഞ്ഞു, സ്വസ്ഥിയിൽ ഇരിയ്ക്കാൻ കഴിയുമ്പോൾ മാത്രമാണ് യഥാർത്ഥ കാഴ്ച സിദ്ധിക്കുന്നതെന്ന് പറയാതെ പറയുകയായിരുന്നു ആ സംന്യാസിശ്രേഷ്ഠൻ.

നിഷ്ക്രിയമായി വെറുതെ ഇരിയ്ക്കണമെന്നോ, ഒരു പണിയും ചെയ്യാതിരിക്കണമെന്നോ അല്ല ചുമ്മാതിരിയപ്പാ എന്ന് ഗുരു പറഞ്ഞതിന്റെ സാരം. മറിച്ച്, പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം വന്നുപോകുമെന്നും അതിനുള്ള സമയം സ്വസ്ഥമായി അനുവദിച്ചു കൊടുക്കാൻ മനസ്സിനെ പാകപ്പെടുത്തണമെന്നുമാണ് ഗുരു ഓർമ്മപ്പെടുത്തിയത്.

വന്നെത്തുന്ന ഓരോ വിഷയങ്ങൾക്കും അതാതിന്റെ സമയവും നിയോഗവുമുണ്ടെന്നും, അതുവരെ കാത്തിരിക്കാനുള്ള കരുത്താർജ്ജിക്കണമെന്നും ഈ മൊഴി നമ്മെ ബോധ്യപ്പെടുത്തുന്നു. മാത്രമല്ല, ചെയ്യുന്ന കർമ്മങ്ങളുടെ കർതൃത്വത്തിൽ കുടുങ്ങിക്കിടക്കാതെ സ്വയം സൂക്ഷിക്കണമെന്നും ഈ ഗുരുവചനം ഉണർത്തുന്നു.

പുറംലോകം മാത്രം കണ്ട്, ആസക്തമായി അലഞ്ഞുനടക്കുന്ന മനുഷ്യരോട് റൂമി പറയുന്നു:

 *' ആസക്തന്റെ കണ്ണാകുന്ന കൂജ നിറയില്ലൊരിക്കലും.
തൃപ്തി നിറവായി വിരിയാതെ
ചിപ്പിയിൽ മുത്ത് നിറയില്ല.
ഈ മഹാസമുദ്രത്തിൽ നിന്ന് നിന്റെ കുഞ്ഞുകൂജയിൽ
എത്ര നിറയ്ക്കാനാവും* ?'

പുറത്തേക്കു കണ്മിഴിക്കുംതോറും അടങ്ങാതെ അലഞ്ഞു കൊണ്ടിരുന്ന കണ്ണുകളെ, അകമേക്ക് കൊണ്ടുവന്നു വിശ്രാന്തമാക്കി സ്വസ്ഥനാവൂ എന്ന് തന്നെയാണ് എക്കാലവും എല്ലാ ഗുരുക്കന്മാരും നമ്മെ ഉണർത്തിയത്.

ആൾക്കൂട്ടങ്ങളുടെ ആസക്തമായ ഊർജ്ജവലയത്തിൽ നിന്ന് മുക്തമായി നിലകൊള്ളാൻ അവസരം കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. നമ്മുടെ ആഴങ്ങളറിയാൻ നമുക്ക് ലഭിക്കുന്ന സൗഭാഗ്യമാണത്.

പരമശിവൻ അഗാധ മൗനത്തിലൂടെ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്ന 'ദക്ഷിണാമൂർത്തി സ്തോത്രം' പറഞ്ഞു തരുമോ എന്ന് രമണമഹർഷിയോട് ഒരിക്കൽ ശിഷ്യർ ചോദിച്ചു. ഒരു സന്ധ്യാ സമയത്തെ സത്സംഗം ആയിരുന്നു അത്. ചോദ്യം ചോദിച്ചു നിശ്ശബ്ദരായി കാത്തുനിന്ന ശിഷ്യർക്ക് മുന്നിൽ ഗുരു പൂർണ്ണമൗനിയായി കണ്ണുകൾ അടച്ചിരുന്നു. ആ വിശ്രാന്ത മൗനത്തിൽ, പാകപ്പെട്ട ശിഷ്യഹൃദയങ്ങളോട് പരമശിവൻ സംവദിച്ചു സുബോധ്യമാക്കിയിട്ടുണ്ടാവും ദക്ഷിണാമൂർത്തി സ്തോത്രം.

ഇതുപോലെ മൗനത്തിലൂടെ ധ്യാനമായ് മൊഴിഞ്ഞ മുനിമാരുടെ പരമ്പര തന്നെ മിസ്റ്റിക്കുകളുടെ ലോകത്ത് നമുക്ക് കാണാനാവും. ആ മനോബോധത്തിലേക്ക് വളരാൻ നാം പുറംവാതിലുകളടച്ച് സ്വസ്ഥമായി, ചുമ്മാ ഇരുന്നു കൊടുക്കണം എന്ന് മാത്രം.

ചുമ്മാ ഇരിയ്ക്കാൻ പാകപ്പെട്ട ആത്മാന്വേഷിയോട്
റൂമി പറയുന്നു:

' യഥാർത്ഥമായി
നിനക്ക് വേണ്ടതൊന്നും
ഈ ബാഹ്യപ്രപഞ്ചത്തിൽ ഇല്ല.
അകമേ നോക്കുക.
നിനക്ക് വേണ്ടതെല്ലാം അകത്തുണ്ട്.
'നീ തന്നെ' ആണത്. '

കണ്ണടച്ച് അകത്തേക്ക് നോക്കിയിട്ട് കൂരിരുട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞ ശിഷ്യനോട് ജ്ഞാനിയായ ഗുരു പറഞ്ഞു:

' അകത്തെ എല്ലാ വെളിച്ചവും അണഞ്ഞു സിനിമ തുടങ്ങിയ ശേഷം തിയേറ്ററിനകത്തു കയറുമ്പോൾ, ആദ്യം കൂരാകൂരിരുട്ട് അനുഭവപ്പെടുന്നു. എന്നാൽ, കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്നാൽ ക്രമേണ കാഴ്ച വ്യക്തമാകുന്നതായി കാണാം. ഇതുപോലെ ആണ് ആത്മസ്വത്വത്തിലേക്ക് കൺതുറക്കുന്നവരുടെ അവസ്ഥയും. '

ചുമ്മാതെ സ്വസ്ഥനായിരുന്ന്, മൗനിയായി അകമേയുള്ള വസന്തത്തിലേക്ക് മിഴിതുറക്കാൻ പഠിപ്പിച്ച അവധൂതൻ തന്നെയാണ് ഈ ലോക്ക് ഡൗൺ കാലത്തെ സ്നേഹതാരകം.

🌱🌷🌱🌷🌱🌷🌱
*_ചുമ്മാതിരിയപ്പാ_* ..

🌱🌷🌱🌷🌱🌷🌱

ആരെന്തു വിഷമതകൾ വന്നു പറഞ്ഞാലും, ഏത് പ്രശ്നത്തിന് പരിഹാരം തേടിയാലും ആ സാത്വികനായ അവധൂതൻ ഇങ്ങനെ പറയുമായിരുന്നു:
' _ചുമ്മാതിരിയപ്പാ_ .. '

പുറംലോകത്തേക്കുള്ള വാതിലുകളെല്ലാം താൽക്കാലികമായി അടഞ്ഞുകിടക്കുന്ന ഈ ലോക്ക് ഡൗൺ കാലത്ത് ആ ഋഷിവര്യന്റെ വാക്കുകൾ ഏറെ മനോജ്ഞമായി അകമേ മുഴങ്ങുന്നു. പുറമേക്കുള്ള കാഴ്ചകൾ അകമേക്ക് തിരിഞ്ഞു, സ്വസ്ഥിയിൽ ഇരിയ്ക്കാൻ കഴിയുമ്പോൾ മാത്രമാണ് യഥാർത്ഥ കാഴ്ച സിദ്ധിക്കുന്നതെന്ന് പറയാതെ പറയുകയായിരുന്നു ആ സംന്യാസിശ്രേഷ്ഠൻ.

നിഷ്ക്രിയമായി വെറുതെ ഇരിയ്ക്കണമെന്നോ, ഒരു പണിയും ചെയ്യാതിരിക്കണമെന്നോ അല്ല ചുമ്മാതിരിയപ്പാ എന്ന് ഗുരു പറഞ്ഞതിന്റെ സാരം. മറിച്ച്, പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം വന്നുപോകുമെന്നും അതിനുള്ള സമയം സ്വസ്ഥമായി അനുവദിച്ചു കൊടുക്കാൻ മനസ്സിനെ പാകപ്പെടുത്തണമെന്നുമാണ് ഗുരു ഓർമ്മപ്പെടുത്തിയത്.

വന്നെത്തുന്ന ഓരോ വിഷയങ്ങൾക്കും അതാതിന്റെ സമയവും നിയോഗവുമുണ്ടെന്നും, അതുവരെ കാത്തിരിക്കാനുള്ള കരുത്താർജ്ജിക്കണമെന്നും ഈ മൊഴി നമ്മെ ബോധ്യപ്പെടുത്തുന്നു. മാത്രമല്ല, ചെയ്യുന്ന കർമ്മങ്ങളുടെ കർതൃത്വത്തിൽ കുടുങ്ങിക്കിടക്കാതെ സ്വയം സൂക്ഷിക്കണമെന്നും ഈ ഗുരുവചനം ഉണർത്തുന്നു.

പുറംലോകം മാത്രം കണ്ട്, ആസക്തമായി അലഞ്ഞുനടക്കുന്ന മനുഷ്യരോട് റൂമി പറയുന്നു:

 *' ആസക്തന്റെ കണ്ണാകുന്ന കൂജ നിറയില്ലൊരിക്കലും.
തൃപ്തി നിറവായി വിരിയാതെ
ചിപ്പിയിൽ മുത്ത് നിറയില്ല.
ഈ മഹാസമുദ്രത്തിൽ നിന്ന് നിന്റെ കുഞ്ഞുകൂജയിൽ
എത്ര നിറയ്ക്കാനാവും* ?'

പുറത്തേക്കു കണ്മിഴിക്കുംതോറും അടങ്ങാതെ അലഞ്ഞു കൊണ്ടിരുന്ന കണ്ണുകളെ, അകമേക്ക് കൊണ്ടുവന്നു വിശ്രാന്തമാക്കി സ്വസ്ഥനാവൂ എന്ന് തന്നെയാണ് എക്കാലവും എല്ലാ ഗുരുക്കന്മാരും നമ്മെ ഉണർത്തിയത്.

ആൾക്കൂട്ടങ്ങളുടെ ആസക്തമായ ഊർജ്ജവലയത്തിൽ നിന്ന് മുക്തമായി നിലകൊള്ളാൻ അവസരം കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. നമ്മുടെ ആഴങ്ങളറിയാൻ നമുക്ക് ലഭിക്കുന്ന സൗഭാഗ്യമാണത്.

പരമശിവൻ അഗാധ മൗനത്തിലൂടെ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്ന 'ദക്ഷിണാമൂർത്തി സ്തോത്രം' പറഞ്ഞു തരുമോ എന്ന് രമണമഹർഷിയോട് ഒരിക്കൽ ശിഷ്യർ ചോദിച്ചു. ഒരു സന്ധ്യാ സമയത്തെ സത്സംഗം ആയിരുന്നു അത്. ചോദ്യം ചോദിച്ചു നിശ്ശബ്ദരായി കാത്തുനിന്ന ശിഷ്യർക്ക് മുന്നിൽ ഗുരു പൂർണ്ണമൗനിയായി കണ്ണുകൾ അടച്ചിരുന്നു. ആ വിശ്രാന്ത മൗനത്തിൽ, പാകപ്പെട്ട ശിഷ്യഹൃദയങ്ങളോട് പരമശിവൻ സംവദിച്ചു സുബോധ്യമാക്കിയിട്ടുണ്ടാവും ദക്ഷിണാമൂർത്തി സ്തോത്രം.

ഇതുപോലെ മൗനത്തിലൂടെ ധ്യാനമായ് മൊഴിഞ്ഞ മുനിമാരുടെ പരമ്പര തന്നെ മിസ്റ്റിക്കുകളുടെ ലോകത്ത് നമുക്ക് കാണാനാവും. ആ മനോബോധത്തിലേക്ക് വളരാൻ നാം പുറംവാതിലുകളടച്ച് സ്വസ്ഥമായി, ചുമ്മാ ഇരുന്നു കൊടുക്കണം എന്ന് മാത്രം.

ചുമ്മാ ഇരിയ്ക്കാൻ പാകപ്പെട്ട ആത്മാന്വേഷിയോട്
റൂമി പറയുന്നു:

' യഥാർത്ഥമായി
നിനക്ക് വേണ്ടതൊന്നും
ഈ ബാഹ്യപ്രപഞ്ചത്തിൽ ഇല്ല.
അകമേ നോക്കുക.
നിനക്ക് വേണ്ടതെല്ലാം അകത്തുണ്ട്.
'നീ തന്നെ' ആണത്. '

കണ്ണടച്ച് അകത്തേക്ക് നോക്കിയിട്ട് കൂരിരുട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞ ശിഷ്യനോട് ജ്ഞാനിയായ ഗുരു പറഞ്ഞു:

' അകത്തെ എല്ലാ വെളിച്ചവും അണഞ്ഞു സിനിമ തുടങ്ങിയ ശേഷം തിയേറ്ററിനകത്തു കയറുമ്പോൾ, ആദ്യം കൂരാകൂരിരുട്ട് അനുഭവപ്പെടുന്നു. എന്നാൽ, കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്നാൽ ക്രമേണ കാഴ്ച വ്യക്തമാകുന്നതായി കാണാം. ഇതുപോലെ ആണ് ആത്മസ്വത്വത്തിലേക്ക് കൺതുറക്കുന്നവരുടെ അവസ്ഥയും. '

ചുമ്മാതെ സ്വസ്ഥനായിരുന്ന്, മൗനിയായി അകമേയുള്ള വസന്തത്തിലേക്ക് മിഴിതുറക്കാൻ പഠിപ്പിച്ച അവധൂതൻ തന്നെയാണ് ഈ ലോക്ക് ഡൗൺ കാലത്തെ സ്നേഹതാരകം.

🌱🌷🌱🌷🌱🌷🌱
*ഗായത്രീമന്ത്രം പദാനുപദ വിവരണം*


ഋഗ്വേദം, യജുർവേദം, സാമവേദം മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരു ഉപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യഭഗവാനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.


ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.


 *ഗായത്രി മഹാമന്ത്രം*

ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमहि ।
धियो यो नः प्रचोदयात् ॥

ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

 *പദാനുപദ വിവരണം*

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂഃ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം


തത് - ആ

സവിതുർ - സവിതാവിന്റെ സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ


ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി  എന്ന് അന്വയം

 *മാഹാത്മ്യം*

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹം തന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണ്

 *ഭാവാർ‌ത്ഥം*

സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

 *ശബ്ദാർ‌ത്ഥവിവരണം*

 *പ്രണവം*

ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.

ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർവ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:‌-

സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ച
മൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണാം
ആസ്തിതോ യോഗധാരണാം

ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മര പ്രയാതി ത്യജൻ ദേഹം
സ യാതി പരമാം ഗതിം

വ്യാഹൃതികൾ

ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.


ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.

സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.

തത് - അത് / ആ

സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.

വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.


ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്


ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.


ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.


ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.


യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.


ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.

 *ഗായത്രി ജപിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ*

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്‌. നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും. അപ്പോള്‍ നിങ്ങള്‍ക്ക്‌ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും


 *ഓം*

ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുന്നു.

*ഭൂ*

ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത്‌ നാലിഞ്ച്‌ ശക്‌തി ഉയരുന്നു.

*ഭുവ*

 ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച്‌ ഉയരുന്നു.

*സ്വ:*

ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

*തത്‌*

 ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്‌.

*സ*

 ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്‌.

*വി*

വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്‌.

*തുഃ*

ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*വ*

വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*രേ*

 നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*ണ*

മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*യം*

കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌

*ഭര്‍*

കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*ഗോ*

 തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*ദേ*

ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*വ*

വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*സ്യ*

 ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*ധീ*

കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*മ*

 പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

*ഹി*

 പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌
Namaste, This is a forwarded message regarding the works of Sri Shankaracharya. 

A list of all the works by Shri Adi Shankaracharya is given
below. Even today many scholars wonder how was it
possible for Acharya to write so much in a very short life
span of 32 years. It depicts that he was the greatest scholar
and a man on mission to teach & establish the
philosophy of Advaita Vedanta. Though majority of his
works concentrate on Advaita, he equally pitches on
bhakti since he believed that bhakti was a very essential
step for Chitta Shuddhi without which Self-realization was not
possible. Hence he composed verses and hymns in praise
of every lord, majority of which were concentrated on
Vishnu, Shiva and Shakthi. He wanted the people to worship
the lord in any form of their wish, the results of which must
finally purify their mind and make it fit for self realization.
From his life history it is evident that he was blessed
by Lord Narasimha, Goddess Saraswati and Lord
Vishvanatha. Hence one can find a true Vasihnava, Shaiva
and Shaakta in him. The most highlighting factor is the
baashya for Hastamalakeeyam written by Shri Shankaracharya since
rarely a Guru has written baashya for the work of his own
disciple. Below is the list of works by Shri Adi Shankaracharya which are
widely accepted to be his works.

Bhashya Granthas
1. Brahma Sutras
2. Isavasya Upanishad
3. Kena Upanishad
4. Katha Upanishad
5. Prasna Upanishad
6. Mundaka Upanishad
7. Mandukya Upanishad
8. Mandukya Karida
9. Aitareya Upanishad
10. Taittireeya Upanishad
11. Chhandogya Upanishad
12. Brihad Aranyaka Upanishad
13. Sree Nrisimha Taapaneeya Upanishad
14. Sreemad Bhagawad Geeta
15. Sree Vishnu Sahasranama
16. Sanat Sujateeyam
17. Lalita Tri-satee
18. Hastaamalakeeyam

Prakarana Granthas
19. Viveka Chudamani
20. Aparokshanubhooti
21. Upadesa Sahasri
22. Vaakya Vritti
23. Swaatma Niroopanam
24. Atma-bodha
25. Sarva Vedanta Sara Samgraha
26. Prabodha Sudhakaram
27. Swaatma Prakasika
28. Advaita anubhooti
29. Brahma anuchintanam
30. Prashnouttara Ratnamaalika
31. Sadachara anusandhanam
32. Yaga Taravali
33. Anatmasree Vigarhanam
34. Swaroopa anusandhanam
35. Pancheekaranam
36. Tattwa bodha
37. Prouda anubhooti
38. Brahma Jnanavali
39. Laghu Vakyavritti
40. Bhaja Govindam
41. Prapancha Saaram

Hymns and Meditation Verses
42. Sri Ganesa Pancharatnam
43. Ganesa Bhujangam
44. Subrahmanya Bhujangam
45. Siva Bhujangam
46. Devi Bhujangam
47. Bhavani Bhujangam
48. Sree Rama Bhujangam
49. Vishnu Bhujangam
50. Sarada Bhujangam
51. Sivananda Lahari
52. Soundarya Lahari
53. Ananda Lahari
54. Sivapaadaadi kesaanta varnana
55. Siva kesaadi padaanta varnana
56. Sree Vishnu-paadaadi-kesanta
57. Uma maheswara Stotram
58. Tripurasundari Vedapada Stotram
59. Tripurasundari Manasapooja
60. Tripurasundari Ashtakam
61. Devi shashti upachara-pooja
62. Mantra matruka Pushpamaala
63. Kanakadhara Stotram
64. Annapoorna Stotram
65. Ardhanareshwara Stotram
66. Bhramanaamba Ashtakam
67. Meenakshi Stotram
68. Meenakshi Pancharatnam
69. Gouri Dasakam
70. Navaratna Malika
71. Kalyana Vrishtistavam
72. Lalitha Pancharatnam
73. Maaya Panchakam
74. Suvarna Mala Stuti
75. Dasa Sloki
76. Veda Sara Siva Stotram
77. Siva Panchaakshara Stotram
78. Sivaaparadha Kshamapana
79. Dakshinamoorthy Ashtakam
80. Dakshinamoorthy Varnamala
81. Mrutyunjaya Manasa Pooja Stotram
82. Siva Namavali Ashtakam
83. Kaala Bhairava Ashtakam
84. Shatpadee Stotram
85. Siva Panchakshara Nakshatra Mala
86. Dwadasa Ling Stotram
87. Kasi Panchakam
88. Hanumat Pancharatnam
89. Lakshmi-Nrisimha Pancharatnam
90. Lakshmi-Nrisimha Karunarasa Stotram
91. Panduranga Ashtakam
92. Achyuta Ashtakam
93. Sree Krishna Ashtakam
94. Hari Stuti
95. Govinda Ashtakam
96. Bhagavat Manasa Pooja
97. Praata Smarana Stotram
98. Jagannatha Ashtakam
99. Guruvashtakam
100. Narmada Ashtakam
101. Yamuna Ashtakam
102. Ganga Ashtakam
103. Manikarnika Ashtakam
104. Nirguna Manasa Pooja
105. Eka Sloki
106. Yati Panchakam
107. Jeevan Mukta Ananda Lahari
108. Dhanya Ashtakam
109. Upadesa (Sadhna) Panchakam
110. Sata Sloki
111. Maneesha Panchakam
112. Advaita Pancharatnam
113. Nirvana Shatakam
114. Devyaparadhakshamapana Stotram
And many more

Jaya Jaya Sankara! Hara Hara Sankara!
🌹🌹🌹🌹🌹🌹🌹

*ആചാര്യഭഗവദ്പാദരുടെ ജന്മദിന സ്മൃതി*🙏

*"മാതൃ പഞ്ചകം"*


കേരളത്തിലെ കാലടിയില്‍ ജനിച്ച്, ലോകപ്രസിദ്ധനായ *ആദിശങ്കരന്‍* എന്ന ശങ്കരാചാര്യരുടെ മാതൃഭക്തി മാത്രം മതി നമ്മുടെ സംസ്‌കാരത്തിന്റെ പാരമ്യത എടുത്തുകാണിക്കാന്‍!!
അമ്മ എന്നെയൊന്ന് സ്മരിച്ചാല്‍ മതി ഞാന്‍ മുന്നിലെത്തിക്കൊള്ളാം എന്ന് അമ്മക്ക് വാക്ക്‌കൊടുത്തുകൊണ്ട് അമ്മയെപിരിഞ്ഞ ശങ്കരന്‍ അതുപോലെതന്നെ പ്രവര്‍ത്തിച്ചു.

അന്ത്യവേളയില്‍ മകനെ സ്മരിച്ച ആ അമ്മയുടെ മുന്നില്‍ ശങ്കരന്‍ എത്തി. മകന്റെ സന്നിധിയില്‍വെച്ച്, ആ അമ്മയുടെ ദേഹി, ദേഹം വെടിഞ്ഞു. ശവസംസ്‌കാരച്ചടങ്ങില്‍ വെച്ച് അദ്ദേഹം ചൊല്ലിയ ശ്ലോകങ്ങള്‍ *മാതൃപഞ്ചകം* എന്നറിയപ്പെട്ടു.🙏

1. *ആസ്താം താവദീയം പ്രസൂതി സമയേ ദുർവാര ശൂലവ്യഥനൈരുച്യം തനു ശോഷണം മലമയീ ശയ്യ ച സാംവത്സരീഏകസ്യാപി ന ഗർഭഭാരഭരണ ക്ലേശസ്യയസ്യ ക്ഷമാ ദാതുംനിഷ്കൃതി മുന്നതോപി തനയ തസ്യ ജനന്യൈ നമ:”*

2 *”ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വയതി സമുചിത വേഷം പ്രാരുധോ മാം ത്വമുചൈഗുരുകുലമഥ സർവ്വം പ്രാരുദത്തെ സമക്ഷംസപദി ചരനയൊസ്തൈ മാതുരസ്തു പ്രണാമ:”*

3
*”ന ദത്തം മാതസ്തേ മരണ സമയേ തോയമപി വാസ്വഥാ വാ നോ ധെയാ മരണദിവസേ ശ്രാദ്ധ വിധിനന ജപ്തോ മാതസ്തേ മരണ സമയേ താരക മനുഅകാലെ സംപ്രാപ്തെ മയി കുരു ധയാം മതരതുല്യാം”*

4
*”മുക്താ മനിസ്ത്വം , നയനം മമേതിരാജേതി ജീവേതി ചിരം സ്തുത ത്വംഇത്യുക്ത വത്യ വാചി മാതാദദാമ്യഹം തണ്ടുലമേവ ശുല്കം.”*

5
*”ആംബേതി താതേതി ശിവേതി തസ്മിൻപ്രസൂദികാലേ യദവോച ഉചികൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേതിഅഹോ ജന്യേ രചിതോയം അഞ്ജലി:”*

ആ അഞ്ചു ശ്ലോകങ്ങളുടെ സാരം ഒന്നു ശ്രദ്ധിക്കൂ...

( *ശ്രീ ശങ്കരൻ* അമ്മയെവന്ദിക്കുന്നത് ഇങ്ങനെയാണ്
*കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍* എഴുതിയത്.....!!

*” നിൽക്കട്ടെ പേറ്റുനോവിൻ കഥ*

*രുചികുറയും കാലമേറും ചടപ്പും*

*പൊയ്ക്കോട്ടെ കൂട്ടിടേണ്ട മലമതിലൊരു*

*കൊല്ലം കിടക്കും കിടപ്പും*

*നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടുക്കുന്നതിൻ കൂലി പോലും*

*തീർക്കാവതത്ര യോഗ്യൻ മകനുമതി നിലയ്ക്കുള്ളോരമ്മേ തൊഴുന്നേൻ “)*

”പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?

ഞാൻ ശർഭത്തിലായിരിക്കെ
ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും
തള്ളി നീക്കിയ ദിവസവങ്ങൾ...

ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്,
ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.

അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.

അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.

“ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്.
‘നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ’ എന്നു കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.

” അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമെ ഈ മകനു കഴിയൂ.

” അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.

സന്യാസിയായതിനാൽ ശ്രാദ്ധ മൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!!!

” നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ…
എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.

ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.

” പ്രസവവേദന സഹിക്ക വയ്യാതെ, ‘അമ്മേ, അപ്പാ…. ശിവാ… കൃഷ്ണാ… ഗോവിന്ദാ, ഹരേ മുകുന്ദാ…. ‘

എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു….. ‘

അദ്വൈതിയായിരുന്ന *ശ്രീ ശങ്കരൻ* മഹാസന്യാസിയുടെ മനോഭാവം അമ്മയോട് ഇങ്ങനെയായിരുന്നു.

എല്ലാം ത്യജിച്ച സന്ന്യാസി പോലും *‘അമ്മ’* എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.🙏

കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.

വിശ്വജേതാവായ
*ശ്രീ ശങ്കരനാണ്* അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത്.

നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.🙏🙏

ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.🙏

എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക’

വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.!!!

*അമ്മയുടെ അനുഗ്രഹവും വളര്‍ത്തല്‍ രീതിയും ആകുന്നു നമ്മുടെ ഭാവിയുടെ അടിസ്ഥാന ശിലയിടുന്നത്.*🕉️🙏


 *#സദാശിവസമാരംഭാം*
*#ശങ്കരാചാര്യമധ്യമാം*
*#അസ്മദാചാര്യപര്യന്താം*
*#വന്ദേഗുരുപരമ്പരാം..*

*എല്ലാവർക്കും ശ്രീ ശങ്കര ജയന്തി ആശംസകൾ..*💐

🙏🌹🌹❤🌹🌹🙏
*ശ്രിശങ്കര ജയന്തി*

*തോടകാഷ്ടകം*

*അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് തോടകൻ.ബദരീനാഥിൽ ശങ്കരൻ* *സ്ഥാപിച്ച* *ജ്യോതിർമഠത്തിന്റെ ആദ്യത്തെ ആചാര്യൻ* *ഇദ്ദേഹമാണു്. തൃശൂരിലെ വടക്കേമഠം സ്ഥാപിച്ചതും* *തോടകാചാര്യനാണെന്നു് വിശ്വസിക്കുന്നു. തോടക വൃത്തത്തിൽ ശങ്കരനെ സ്തുതിച്ചുകൊണ്ട് തോടകാഷ്ടകം എഴുതിയത് തോടകാചാര്യരാണു്.* *ആനന്ദഗിരി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടാറുണ്ട്*

*ഐതിഹ്യം*
*തോടകാചാര്യർക്ക് മറ്റു ശിഷ്യന്മാരെക്കാളും അറിവ് കുറവായിരുന്നുവത്രെ. ഒരിക്കൽ ബ്രഹ്മസൂത്രത്തെ കുറിച്ച് പഠിപ്പിക്കാൻ സമയം വൈകുന്നുവല്ലോ എന്ന് മറ്റുള്ള ശിഷ്യർ ചോദിച്ചപ്പോൾ തോടകാചാര്യർ എത്തിയിട്ടില്ലല്ലോ, വന്നിട്ടാകാം എന്ന് പറഞ്ഞുവത്രെ. തോടകാചാര്യർക്ക് പകരം ചുമരായിക്കോട്ടെ എന്ന് പത്മപാദർ പറഞ്ഞു. അതിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം മനസ്സിലാക്കിയ ശങ്കരാചാര്യർ തോടകാചാര്യരെ അനുഗ്രഹിച്ചു എന്നും അതിന്റെ ഫലമായി തുണി അലക്കി മടങ്ങി വരികയായിരുന്ന തോടകാചാര്യർ ശ്ലോകം ചമച്ചു അത് ചൊല്ലി വന്നു എന്നും അത് കണ്ട് പത്മപാദർ അത്ഭുതപ്പെട്ടു എന്നു ഐതിഹ്യം ആ കൃതിയാണത്രെ തോടകാഷ്ടകം*



           *തോടകാഷ്ടകം*

 വിദിതാഖില ശാസ്ത്ര സുധാ ജലധേ
മഹിതോപനിഷത്-കഥിതാര്ഥ നിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേ ശരണം 1

കരുണാ വരുണാലയ പാലയ മാം
ഭവസാഗര ദുഃഖ വിദൂന ഹൃദം
രചയാഖില ദര്ശന തത്ത്വവിദം
ഭവ ശങ്കര ദേശിക മേ ശരണം 2

ഭവതാ ജനതാ സുഹിതാ ഭവിതാ
നിജബോധ വിചാരണ ചാരുമതേ
കലയേശ്വര ജീവ വിവേക വിദം
ഭവ ശങ്കര ദേശിക മേ ശരണം 3

ഭവ എവ ഭവാനിതി മെ നിതരാം
സമജായത ചേതസി കൗതുകിതാ
മമ വാരയ മോഹ മഹാജലധിം
ഭവ ശങ്കര ദേശിക മേ ശരണം 4

സുകൃതേ‌ധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദര്ശന ലാലസതാ
അതി ദീനമിമം പരിപാലയ മാം
ഭവ ശങ്കര ദേശിക മേ ശരണം 5

ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാമാഹ സച്ഛലതഃ
അഹിമാംശുരിവാത്ര വിഭാസി ഗുരോ
ഭവ ശങ്കര ദേശിക മേ ശരണം 6

ഗുരുപുന്ഗവ പുങ്ഗവകേതന തേ
സമതാമയതാം ന ഹി കോ‌പി സുധീഃ
ശരണാഗത വത്സല തത്ത്വനിധേ
ഭവ ശങ്കര ദേശിക മേ ശരണം 7

വിദിതാ ന മയാ വിശദൈക കലാ
ന ച കിഞ്ചന കാഞ്ചനമസ്തി ഗുരോ
ദൃതമേവ വിധേഹി കൃപാം സഹജാം

ഭവ ശങ്കര ദേശിക മേ ശരണം 8

🙏
കേദാരേശ്വർ ജ്യോതിർ ലിംഗം,
-----------------------------------------------------------------------
കേദർനാഥ് 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ പ്രദേശ‌ത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാരേശ്വർ ക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലെ കേദാര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതി ചെ‌യ്യുന്നത്.

ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഉത്തരാഖണ്ടിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്.

ചാര്‍ ധാം എന്നറിയപ്പെടുന്ന നാല് പ്രധാന വിശുദ്ധ സ്ഥലങ്ങളിലൊന്നാണിത്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും ഉയരം കൂടിയ പ്രദേശവും ഇതു തന്നെ. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലാണ് കേദാര്‍നാഥ് നിലയുറപ്പിച്ചിരിക്കുന്നത്. മന്ദാകിനി നദി ക്ഷേത്രത്തിനു സമീപമായി ഒഴുകുന്നു. ഭഗവാന്‍ ശിവന്റെ അനുഗ്രഹത്തിനായി വര്‍ഷാവര്‍ഷം ഒട്ടേറെ സഞ്ചാരികള്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുന്നു. പ്രധാനമായും വേനല്‍ക്കാലത്താണ് ക്ഷേത്ര സന്ദര്‍ശനത്തിനു യാത്രികര്‍ ഇവിടെ എത്താറുള്ളത്.

ഏതാണ്ട് 1000 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. ദേവാലയത്തിലേക്കുള്ള പടികളില്‍ പാലി ഭാഷയിലെ ലിഖിതങ്ങള്‍ കാണാന്‍ സാധിക്കും. പ്രധാനമായും വേനല്‍ക്കാലത്തെ ആറു മാസങ്ങളിലാണ് ഇവിടെ ക്ഷേത്ര ദര്‍ശനം നടത്താനാകുക. അതി ശക്തമായ മഞ്ഞു വീഴ്ചയായതിനാല്‍ തന്നെ ശീതകാലത്ത് ഈ ദേവാലയം അടയ്ക്കുന്നു. ആ സമയം ഇവിടെ തീരെ വാസയോഗ്യമല്ലാത്തതിനാല്‍ പ്രദേശ വാസികള്‍ പലരും താഴ്‌വാരങ്ങളിലേക്ക് താമസം മാറാറുണ്ട്. മാത്രമല്ല ശീതകാലത്ത് കേദാര്‍നാഥിന്‍റെ മഞ്ചല്‍ ഉഖിമത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായി തന്നെ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നു. അദ്വൈത സിദ്ധാന്തം ലോകമൊട്ടാകെ പ്രചരിപ്പിച്ച മഹാനായ ഹിന്ദു സന്യാസിയാണ് അദ്ദേഹം. ചാര്‍ ധാംസ് കണ്ടെത്തിയ ശേഷം തന്‍റെ 32 ആം വയസ്സില്‍ ശങ്കരാചാര്യര്‍ ഇവിടെ സമാധിയായി.

19 കിലോമീറ്റര്‍ അകലെയായി സോന്‍പ്രയാഗ് സ്ഥിതി ചെയ്യുന്നു. ബാസുകി,മന്ദാകിനി നദികളുടെ സംഗമ സ്ഥാനമാണ് ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 1829 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ഇവിടുത്തെ ജലത്തിന് അത്ഭുത സിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഈ ജലത്തില്‍ സ്പര്‍ശിക്കുന്നവര്‍ ബൈകുന്ദ്‌ ദാമില്‍ ഒരിടം കണ്ടെത്തുമെന്ന് കരുതപ്പെടുന്നു.

കേദാര്‍നഥിന് 8 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന കേന്ദ്രമാണ് വാസുകി താല്‍. ഹിമാലയന്‍ നിരകള്‍ അകമ്പടി സേവിക്കുന്ന മനോഹരമായ തടാകമാണിത്. തടാകത്തിനടുത്തായിതന്നെ ചൗഖമ്പ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നു. ചതുരംഗി,വാസുകി ഹിമാനികള്‍ കടന്നു വാസുകി തടാകത്തിലേക്കുള്ള യാത്ര ഒരല്‍പം കഠിനം തന്നെയാണ്.

അളകനന്ദ നദിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് വന്യജീവി സങ്കേതം സഞ്ചാരികളുടെ മറ്റൊരു പ്രധാന കേന്ദ്രമാണ്. 1972 ലാണ് ഈ വന്യജീവി സങ്കേതം ഇവിടെ നിര്‍മ്മിച്ചത്. 967 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ പ്രദേശമാകെ ആല്‍പൈന്‍,ബഗ്യാല്‍, ഓക്ക്,പൈന്‍,പൂവരശ് തുടങ്ങി വൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടുത്തെ ഭൂമി ശാസ്ത്രപരമായ സവിശേഷതകള്‍ കൊണ്ടാവണം വൈവിധ്യമാര്‍ന്ന ഒട്ടേറെ ജീവ ജാലങ്ങള്‍ ഈ പ്രദേശത്തായി കാണപ്പെടുന്നു.

കുറുക്കന്‍, പൂച്ച,ഭരല്‍,ഗോറല്‍,കറുത്ത കരടികള്‍,പുള്ളിപുലി, മ്ലാവ്,വരയാട്,സിറോവ് തുടങ്ങിയവ അവയില്‍ പ്രധാനമാണ്. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിമാന്‍റെ ഒരു പ്രധാന സംരക്ഷണ കേന്ദ്രം കൂടിയാണിത്. കൂടാതെ പക്ഷി വര്‍ഗങ്ങളായ ഫ്ലൈ ക്യാച്ചര്‍,മോണല്‍,വാര്‍ബ്ലര്‍ എന്നിവയും ഇവിടെ വസിക്കുന്നു. ഷിസോതൊറാക്സ്,നെമചിലിയസ്,ഗാര,ബറിലിയസ്,മഷീര്‍ തോര്‍ തോര്‍ തുടങ്ങി വിവിധ മത്സ്യങ്ങള്‍ മന്ദാകിനി നദിയിലായി കാണപ്പെടുന്നു.

കേദാര്‍നാഥിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ഇടമാണ് ഗുപ്ത കാശി. വിശ്വനാഥ ക്ഷേത്രം, മണികര്‍ണിക് കുണ്ട്, അര്‍ദ്ധ നാരീശ്വര ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. പരമശിവന്റെ അര്‍ദ്ധ നാരീശ്വര രൂപമാണ് അര്‍ദ്ധ നാരീശ്വര ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്‌. ശിവന്റെ മറ്റു പ്രധാന അവതാരങ്ങളിലൊന്ന് വിശ്വനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.

 കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഭൈരവ നാഥ ക്ഷേത്രമുണ്ട്. സംഹാര മൂര്‍ത്തിയായ ശിവന്റെ പ്രധാന ഗണത്തില്‍ പെടുന്ന ഭൈരവ നാഥന്റെ ക്ഷേത്രമാണിത്. കേദാര്‍നാഥിലെ പ്രഥമ രാജ്പ്പൂത് ഭികുണ്ട് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ഉത്തരാഖണ്ഡിൽ, ഹരിദ്വാറിൽ നിന്നും 241 KM അകലെ, ഗർവാൾ ഹിമാലയൻ ശ്രംഖലയിൽ, മന്ദാകിനി നദീ തീരത്ത് , സമുദ്ര നിരപ്പിൽ നിന്നും 3,583 മീറ്റർ ഉയരത്തിൽ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു .

കാളയുടെ മുതുകിന്റെ രൂപത്തിൽ, സ്വയംഭൂലിംഗ പ്രതിഷ്ഠയുള്ള ശിവസന്നിധി . പഞ്ച പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണിതത് ശ്രീ ശങ്കരാചാര്യർ ആണെന്നു കരുതുന്നു . വടക്കൻ ഹിമാലയത്തിലെ ചതുർ ധാമങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രം....
ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാർശനികനും ഒരു കാലത്ത് വൈദിക അരാജകത്വത്തിലേക്ക് കൂപ്പ് കുത്തിയിരുന്ന ഭാരതത്തെ കൈ പിടിച്ചുയർത്തിയ സാമൂഹികപരിഷ്കർത്താവും ആയിരുന്ന ആദി ശങ്കരഭഗവദ്പാദരുടെ ജന്മദിനമാണിന്ന്. മാലയിൽ കോർത്ത ചരടു പോലെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും മുഴുവൻ കോർത്തിണക്കിയിരിക്കുന്നത് ഒരേ ആത്മസ്വരൂപമാണെന്ന അദ്വൈതത്വത്തെ സ്ഥാപിച്ച മലയാളി ! ലോകത്തെവിടെ ചെന്നാലും കേരളീയനക്കഭിമാനിക്കാവുന്ന, അഹങ്കരിക്കാവുന്ന ഒരു വസ്തുത.

"ബ്രഹ്മം സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ ”
 ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി ഭേദമില്ല എന്ന യുക്തിക്കും അനുഭവത്തിനും യോജിച്ച് ബോദ്ധ്യമാക്കി തന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മുക്തി എന്ന അദ്വൈത സിദ്ധാന്തത്തെ തന്റെ വാദപ്രതിവാദങ്ങളിലൂടെ സ്ഥാപിച്ചു.

  കുറഞ്ഞ ആയുസ്സിനിടയിൽ ഇനി ഒരാൾക്കും ചെയ്യാൻ പറ്റാത്തത്ര ഗ്രന്ഥ രചനകൾ നടത്തി, നാല് മഠങ്ങൾ സ്ഥാപിച്ചു,  ഹൈന്ദവ നവോത്ഥാനത്തിലൂടെ ദശനാമി സന്യാസ പരമ്പര ഒടുവിൽ സർവ്വജ്ഞപീഠം കയറി കേദാർനാഥിൽ വെച്ച് സമാധി.

നമ്മുടെ മഹത്തായ പാരമ്പര്യം കാത്ത് സൂക്ഷിച്ചു കൊണ്ട് ഇന്ന് സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന അധർമ്മങ്ങൾക്കും അക്രമങ്ങൾക്കും അനീതിക്കുമെതിരായി ശബ്ദമുയർത്താനും പ്രതികരിക്കാനും ശാന്തിക്കും സമാധാനത്തിനുമായി പ്രയത്നിക്കാനും നമുക്ക് സാധിക്കട്ടെ എന്നു പ്രാത്ഥിച്ചു കൊള്ളുന്നു.

                        _ബ്രഹ്മചാരി സ്വരൂപാമൃത ചൈതന്യ

ജയ ജയ ശങ്കര ഹര ഹര ശങ്കര🙏
ജയ ജയ ശങ്കര ഹര ഹര ശങ്കര🙏
ഗൃഹസ്ഥന്‍ പാലിക്കേണ്ടവ
===================

ധനം ഉള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതും ആയ വസ്ത്രങ്ങള്‍ ധരിക്കരുത് .

ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ നിന്ന് കഴിക്കരുത്

സന്ധ്യക്ക്‌ ഭക്ഷണം കഴിക്കരുത്

വളരെ രാവിലെയും ,വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്

അമിതം ആയി ഒന്നും കഴിക്കരുത്

മടിയില്‍ വച്ച് ഭക്ഷണം കഴിക്കരുത്

ഒന്നിനെയും ഹിംസിക്കരുത്

ഒരിക്കലും മാംസവും ഒരിക്കലും  ഭക്ഷിക്കാത്തവര്‍ക്ക് അശ്വമേധ യാഗം നടത്തുന്ന ഫലം കിട്ടും

ഉച്ച വെയില്‍ ,ശവദാഹ പുക എല്ക്കരുത്

രണ്ടു കൈകൊണ്ടും തല ചൊറിയരുത് .തലയില്‍ അടിക്കരുത്

ആഹാരശേഷം ഉടനെ കുളിക്കരുത് .അര്‍ദ്ധ രാത്രിയില്‍ കുളിക്കരുത്

ഞാന്‍ ഭാഗ്യഹീനന്‍ ആണ് എന്ന് ഒരിക്കലും പറയരുത്

അംഗഹീനര്‍ വൃദ്ധന്മാര്‍ ,പാവങ്ങളെ ആക്ഷേപിക്കരുത് .

സന്ധ്യക്ക്‌ മുടി ചീകരുത്

കാലു കഴുകാതെ ഉറങ്ങാന്‍ കിടക്കരുത്

ചൂത് കളി പാടില്ല

അന്യരെ ആശ്രയിക്കാതെ ജീവിക്കാന്‍ നോക്കണം

വേദ നിന്ദ ,ദേവനിന്ദ ക്രൂരത ക്രോധം ഇവ വര്‍ജിക്കുക

പുത്രനെയും ശിഷ്യനെയും അല്ലാതെ വേറെ ആരെയും അടിക്കരുത്.തെറ്റ് ചെയ്‌താല്‍ ഇവരെ മാത്രമേ ശിക്ഷിക്കാംവൂ

അസത്യം ,പരദ്രോഹം പാടില്ല.

വെറുതെ ഇരിക്കുമ്പോള്‍ കൈ കാലുകള്‍ ആട്ടരുത് .

ഭഗവല്‍ പാദത്തില്‍ അര്‍പികാത്ത പുഷ്പമോ ,തുളസി ഇലയോ  തലയില്‍ ചൂടരുത്

അനുമതി കൂടാതെ അന്യന്റെ വാഹനം ,കിടക്ക ,ഇരിപ്പടം ,കിണര്‍ ,വീട് ഇവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപം അനുഭവിക്കും

യാചകനെ വെറും കൈയോടെ വിടരുത്

മറ്റൊരാള്‍ക്ക് നീക്കി വച്ച ഭക്ഷണം സ്വയം എടുത്തു കഴിക്കരുത് .

ഭാര്യയെ രേക്ഷിച്ചാല്‍ സന്താനം രെക്ഷ പെടും.സന്താനം രേക്ഷപെട്ടാല്‍ ആത്മാവ്‌ രേക്ഷപെടും .ഭാര്യാ സംരെക്ഷണം സകല ധര്‍മങ്ങളില്‍വച്ച് ഉത്തമം

ഭക്ഷണ സമയത്ത് സംസാരം പാടില്ല

ബ്രഹ്മഹത്യ ,മദ്യ പാനം ,മോഷണം ,ഗുരു പത്നീ ഗമനം മോഷണം ,ഇത് ചെയ്യുന്നവരോട് കൂടെ സഹവാസം ഇവ പഞ്ച മഹാ പാതകങ്ങള്‍ ആണ് .

ദേവ പൂജ ,ദര്‍ശന സമയങ്ങളില്‍ മുടി അഴിച്ചു ഇടാന്‍ പാടില്ല .

വിവാഹവും ,വിവാദവും തുല്യരോട് മാത്രം ആകണം

സത്യം മറ്റൊരാളിനു ദുഃഖ കാരണം ആകുമെങ്കില്‍ അത് പറയാതെ ഇരിക്കുവാന്‍ നോക്കണം

സന്ധ്യക്ക്‌ സ്ത്രീ സംഗം പാടില്ല

ഭക്ഷണം കഴിക്കുമ്പോള്‍ ,ജെല പാനം ചെയ്യുമ്പോള്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല .

ഭക്ഷണം ,ദാനം ,മൈഥുനം,ഉപാസനം ,വിസര്‍ജനം ഇവ രേഹസ്യം ആയിരിക്കണം

ആയുസ് ,ധനം ,സ്ത്രീ ,മന്ത്രം ,ഔഷധ ദാനം ,നേരിട്ട അപമാനം ,ഗൃഹത്തിലെ കലഹം ഇവ രേഹസ്യം ആയി വക്കുക .

ആരെയും നിന്ദിക്കരുത് ,കുറ്റപെടുത്തരുത്

നാലും കൂടിയ വഴി ,കവല ,തറ കെട്ടിയ വൃക്ഷം ,പൂന്തോട്ടം സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഗൃഹം എന്നിവിടങ്ങളില്‍ രാത്രിയില്‍ പോകരുത്.

ഉറക്കം ,വ്യായാമം ഇവ അധികം ആവരുത്

കൊപിച്ചവരെ ശാന്തര്‍ ആക്കുക .ഭയപെട്ടവരെ ആശ്വസിപ്പിക്കുക ആരോടും മത്സരിക്കാതെ ഇരിക്കുന്നവന്‍ സുഖം അനുഭവിക്കുന്നു.

ദേവ പൂജ ,അതിഥി പൂജ പിതൃ പൂജ ഇവ വിധിപ്രകാരം നടത്തുക

ഏതെങ്കിലും പുരാണങ്ങള്‍ നിത്യ പാരായണം ശീലം ആക്കുക

ശ്രീ Gowindan Nampoothiri
കടവല്ലൂർ അന്യോന്യം

കേരളത്തിലെ വേദബ്രാഹ്മണന്മാരുടെ മത്സര പരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യം. ഇത് ഒരു തരത്തില്‍ വേദോച്ചാരണ അല്ലെങ്കില്‍ വേദപാരായണ മത്സരമാണെന്നും പറയാം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ് കടവല്ലൂർ അന്യോന്യം. കടവല്ലൂരിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും വൃശ്ചികമാസത്തിൽ എട്ടു ദിവസങ്ങളിലായാണു് അന്യോന്യം നടക്കുന്നത്.

രണ്ട് ബ്രഹ്മസ്വം മഠങ്ങളിലെ ബ്രാഹ്മണന്മാരാണ് ഈ പരീക്ഷയില്‍ മാറ്റുരയ്ക്കുക. തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലേയും തിരുനാവായ ബ്രഹ്മസ്വം മഠത്തിലേയും നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന ഈ മത്സരം പണ്ടുകാലത്ത് സാമൂതിരി രാജാവിന്‍റേയും കൊച്ചി രാജാവിന്‍റേയും പണ്ഡിതന്മാര്‍ തമ്മിലുള്ള മത്സരമായും മാറിയിരുന്നു.

തിരുനാവായ മഠം സാമൂതിരിയുടെ കീഴിലും തൃശൂര്‍ മഠം കൊച്ചിരാജാവിന്‍റെ കീഴിലുമാണുണ്ടായിരുന്നത്.

 വേദ ഉച്ചാരണത്തിലെ ക്രമപ്രഥം (വാരമിരിക്കല്‍). ജഡ, രഥ എന്നീ കഴിവുകളാണ് പരിശോധിക്കുക.

ഈ മത്സര പരീക്ഷയുടെ ഏറ്റവും കൂടിയ പദവി 'വലിയ കടന്നിരിക്കലാ'ണ്. തൊട്ടുതാഴെ കടന്നിരിക്കല്‍ അല്ലെങ്കില്‍ ചെറിയ കടന്നിരിക്കല്‍. വലിയ കടന്നിരിക്കല്‍ പദവി നേടിയ പണ്ഡിതന്മാരാരും ഇന്ന് ജീവിച്ചിരിപ്പില്ല.

കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പഠന പാഠശാലകളായ തിരുനാവായ മഠം, തൃശ്ശൂർ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പഠന വിദ്യാർത്ഥികളാണു് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.

വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക ഇവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. പരീക്ഷയ്ക്കു ചേരുവാൻ ഉദ്ദേശിക്കുന്നവർ പല പ്രാവശ്യവും ഓരോരോ അമ്പലങ്ങളിൽ നടക്കുന്ന വാരങ്ങളിൽ പോയി, ജയിച്ചവരായിരിക്കണം.

ഈ പരീക്ഷകൾ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. തുലാം 30 നു-വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂർ എത്തും. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേർ ‘ഒന്നാംതി മുൻപിലിരിക്കലും’ `ഒന്നാംതി രണ്ടാംവാര’വുമാകുന്നു.

 ‘മുൻപിലിരിക്കുക’ എന്നുവച്ചാൽ ഒന്നാമതായി വാരമിരിക്കുക എന്നർത്ഥം. പിന്നത്തെ പരീക്ഷ `ഒന്നാംതി ജട’യും `മൂന്നാംതി രഥ’യുമാണ്. ശേഷമുള്ള ദിവസങ്ങളിൽ ചൊല്ലുന്ന ജടയ്ക്കും രഥയ്ക്കും ‘മുക്കിലേ ജട’ ‘മുക്കിലേ രഥ’ എന്നിങ്ങനെ പേർ പറയുന്നു.

അതിന് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ് ‘കടന്നിരിക്കലും’ `വലിയ കടന്നിരിക്ക’ലും: ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങൾതന്നെ. `വലിയ കടന്നിരിക്ക’ലിൽ വിജയിയായ വൈദികനു സമുദായത്തിൽ വലിയ സ്ഥാനം ലഭിക്കുന്നു.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനും ഇടയ്ക്ക് പടിഞ്ഞാറു മാറിയാണ് കടവല്ലൂര്‍ ഗ്രാമം. കുന്നംകുളത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണിത്.