Tuesday, April 07, 2020

മന്ത്രപരിചയം ഭാഗം 1
------------------------------------
ഭാഗ്യം തെളിയുന്നതിന്   വിഷ്ണു ഭഗവാന്റെ മൂലമന്ത്രം
-------------------------------------------------------

ഓം നമോ നാരായണായ എന്നതാണ് വിഷ്ണു ഭഗവാന്റെ മൂലമന്ത്രം..
അഷ്ടാക്ഷരമന്ത്രം എന്നും ഈ മന്ത്രത്തിന് പേരുണ്ട്..

 ലക്ഷ്മീദേവി,  ഭൂമിദേവി എന്നീ  രണ്ട് പത്നി മാരോടൊപ്പം പ്രസന്നവദനനായി ഇരിക്കുന്ന വിഷ്ണുഭഗവാനെ ആണ് ഈ മന്ത്രം ജപിക്കുന്ന സമയത്ത് പ്രാർത്ഥിക്കേണ്ടത്..
 ശംഖ്, ചക്രം,  ഗദ, താമര എന്നിവ ധരിച്ചിരിക്കുന്ന നാലു കൈകളോടും കൂടി വിഷ്ണുഭഗവാന്റെ  രൂപം മനസ്സിൽ സങ്കൽപ്പിക്കണം..
 മഞ്ഞ പട്ടുടുത്തും,  എല്ലാവിധത്തിലുള്ള അലങ്കാരങ്ങളും ധരിച്ചും,  പുഞ്ചിരി പൊഴിക്കുന്ന രീതിയിലുള്ള വിഷ്ണുഭഗവാനെ മനസ്സിൽ എല്ലാദിവസവും  സങ്കൽപിച്ചാൽ തന്നെ മനസ്സിന് സർവ്വവിധ അനുഗ്രഹങ്ങളും ശാന്തിയും സമാധാനവും ലഭിക്കും..
 ഈ സങ്കൽപ്പത്തോടെ അഷ്ടാക്ഷരമന്ത്രം നിത്യേന മാനസികമായി ജപിക്കുകയും ചെയ്യുക..
മറ്റ് എല്ലാ വിധത്തിലുള്ള ചിന്തകളും മനസ്സിൽ നിന്നും മാറ്റി ഏകാഗ്രതയോടെ നിത്യേന ഇങ്ങനെ ചെയ്യുവാൻ സാധിച്ചാൽ നമ്മുടെ ജീവിത വിജയത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം തടസ്സങ്ങൾ നീങ്ങി വേഗം സാധിക്കുകയും ഏതൊരു വിഷയത്തിലും മനസ്സിന് ധൈര്യവും കാര്യപ്രാപ്തിയും ഉണ്ടാകും..

മനുഷ്യ ജീവിതത്തിൽ വിജയിക്കുന്നതിന് ഭാഗ്യം ഒരു പ്രധാന ഘടകമാണ്... ഭൗതികമായ കഴിവുകളുള്ളഎല്ലാവർക്കും എല്ലാകാര്യത്തിലും വിജയിക്കാൻ സാധിക്കണമെന്ന് ഇല്ല.. ഭൗതിക ജീവിതത്തിലെ തടസ്സങ്ങൾ  നീങ്ങി ഭാഗ്യം തെളിയുന്നതിന് ഈ മന്ത്രം നമുക്കെല്ലാവർക്കും നിത്യേന രണ്ടുനേരം ജപിക്കാം..

 വിശദീകരണം..
Copy paste 

No comments: