വിവേകചൂഡാമണി - 112
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
ദുഃഖങ്ങളുടെ ഉറവിടം അജ്ഞാനത്തിൽ
ശ്ലോകം 164
ദേഹാത്മധീരേവ നൃണാമസദ്ധിയാം
ജന്മാദിദുഃഖപ്രഭവസ്യ ബീജം
യതസ്തതസ്ത്വം ജഹി താം പ്രയത്‌നാത്
ത്യക്തേ തു ചിത്തേ ന പുനര്‍ഭവാശ
അസത് വസ്തുക്കളിൽ ആസക്തരായവരുടെ ദേഹാത്മബുദ്ധി തന്നെയാണ് അവരുടെ ജനനം, മരണം തുടങ്ങിയ ദുഃഖങ്ങൾക്ക് കാരണമായിത്തീരുന്നത്. അതിനാൽ, പ്രയത്നത്തിലൂടെ അതിനെ ഇല്ലാതാക്കൂ. ദേഹത്തോടുള്ള താദാത്മ്യം നീങ്ങിയാൽ പിന്നെ വീണ്ടും സംസാരത്തിൽ വന്ന് ജനിക്കേണ്ടി വരില്ല.
അന്നമയകോശമായ ഈ സ്ഥൂല ശരീരത്തെക്കുറിച്ചുള്ള വിചിന്തനമാണ് കഴിഞ്ഞ 11 ശ്ലോകങ്ങളിൽ കണ്ടത്. അന്നമയകോശ വിചാരം ഈ ശ്ലോകത്തോടെ അവസാനിപ്പിക്കുന്നു. ലോകത്തിലെ എല്ലാ വസ്തുക്കളേയുംപോലെത്തന്നെയാണ് നമ്മുടെ ശരീരവും. അവയെല്ലാം ഉണ്ടായി നിലനിന്ന് നശിക്കുന്നവയാണ്. ജനനം, വളർച്ച, രോഗം മുതലായവ, ക്ഷയിക്കൽ, മരണം അല്ലെങ്കിൽ നാശം എന്നിവ എല്ലാ അസത് വസ്തുക്കൾക്കും ഉണ്ടാകും. നിരന്തരം മാറിക്കൊണ്ടിക്കുന്നതാണ് എല്ലാം, അത് നമുക്ക് പെട്ടെന്ന് ബോധ്യമാവുന്നില്ല എന്നുമാത്രം. ഓരോ മാറ്റവും ഒരുതരത്തിൽ വേദനയുണ്ടാക്കുന്നതാണ്. ശരീരത്തിനും ഇതൊക്കെ അനുഭവിക്കണം. ഞാൻ ശരീരമാണെന്ന തോന്നലുണ്ടായാൽ പിന്നെ കഷ്ടമാണ്. ദേഹത്തിൽ ആത്മബുദ്ധിയെ വെച്ചുപുലർത്തുന്ന മിഥ്യാധാരണയാണ് എല്ലാ ദുരിതങ്ങൾക്കും കാരണം.
ഈ ലോകത്ത് സുഖത്തിനുവേണ്ടി പ്രയത്നിച്ചാലും ദുഖമുണ്ടാകുന്നു എന്നത് ഒരുവിധം എല്ലാവർക്കും മനസ്സിലായിട്ടുള്ള കാര്യമാകും. എന്നാൽ ഇതുപോലും അറിയാതെയുള്ള മൂഢന്മാരുണ്ടാകും.
ദുഃഖങ്ങളൊക്കെ ഒടുങ്ങാൻ എന്താണ് വഴി?
എവിടെ നിന്നാണ് ദുഃഖങ്ങൾ ഉണ്ടാകുന്നതെന്നു കണ്ടെത്തണം. ദുഖങ്ങളുടെ വേര് അന്വേഷിച്ചുപോയാൽ അത് ചെന്നവസാനിക്കുക അജ്ഞാനത്തിലാണ്.
അറിവില്ലായ്മയുടെ ഏറ്റവും പ്രകടമായ ഭാവമാണ് ഞാൻ ദേഹമാണെന്ന തോന്നൽ. അതിനെ പ്രയത്നത്താൽ നീക്കം ചെയ്യണമെന്നതാണ് ഇവിടെ നിർദ്ദേശിക്കുന്നത്. ഞാൻ ഈ ദേഹമല്ല, ആത്മാവാണ് എന്ന വാസ്തവത്തെ ബോധ്യപ്പെടാൻ അത്ര എളുപ്പമൊന്നുമല്ല. അത്രയ്ക്ക് അധികമുണ്ട് ദേഹാത്മബുദ്ധി. ശരീരത്തിനോട് വളരെ ആസക്തരായാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. വെറുതെ ശാസ്ത്രങ്ങൾ പഠിച്ചതുകൊണ്ടോ തർക്കിച്ചതുകൊണ്ടോ ആ വ്യാമോഹം നീങ്ങില്ല. ചിലപ്പോൾ ഞാനീ ദേഹമല്ല എന്നൊക്കെ തോന്നിയേക്കാം, പക്ഷേ അടുത്ത നിമിഷം വീണ്ടും വ്യാമോഹത്തിലേക്ക് വഴുതി വീഴും.
ബോധപൂർവമായ പ്രയത്നംകൊണ്ട് മാത്രമേ ദേഹാത്മബുദ്ധിയെന്ന മിഥ്യാഭിമാനത്തെ തുരത്താനാവൂ. ശാസ്ത്രം പഠിച്ച് വിചിന്തനം ചെയ്യണം. ശ്രവണം, മനനം, നിദിധ്യാസനം എന്നിവ നന്നായി ചെയ്യണം. ഇതാണ് ശാസ്ത്രീയമായ പ്രയത്നം. അദ്ധ്യാത്മശാസ്ത്രത്തെയാണ് കേൾക്കേണ്ടത്. കേട്ടതിന്റെ അടിസ്ഥാനത്തിൽ മനനം ചെയ്യണം - നിരന്തരം ആലോചിക്കണം.
വിചാരം ചെയ്ത് ഉറപ്പിച്ച് തന്റെ അനുഭവമാക്കിത്തീർക്കണം; എന്നാൽ മാത്രമേ ഞാൻ ദേഹമല്ല എന്ന് ബോധ്യമാവുകയുള്ളൂ. അറിവില്ലാത്തയാൾക്ക് ദേഹത്തിൽ എത്രയും വലുതായ ആത്മബുദ്ധിയുണ്ടോ, അതുപോലെ തീവ്രമായ ബോധം 'ഞാൻ ആത്മാവാണ്' എന്നത് ഉള്ളിലുറയ്ക്കുന്നയാളാണ് ജ്ഞാനി.
ആത്മസ്വരൂപമാണ് താൻ എന്നുറച്ചയാൾക്ക് പിന്നീട് ജനനമില്ല. പുനർ ഭവമെന്നാൽ വീണ്ടും ഭവത്തിലേക്ക്, ലോകത്തിലേക്ക് വരുക എന്നാണ്. ഭവം എന്നാൽ ഭവിച്ചത് - ഉണ്ടായത്, അതായത്, ഈ ലോകം തന്നെ. അതിൽ വന്നു പിറക്കുന്നതാണ് പുനർഭവം. ദേഹാത്മബുദ്ധിയെ വെടിഞ്ഞവർക്ക് ഇനിയും ജനിച്ച് കഷ്ടപ്പെടേണ്ടതില്ല. സ്വസ്വരൂപമായ പരമാത്മാവിൽ തന്മയീഭവിച്ച ആത്മജ്ഞാനിയെ ഒരു ദുഖവും ബാധിക്കുകയില്ല. ദേഹാഭിമാനം നീങ്ങിയാൽ ഉള്ളിലെ വാസനകളും ക്രമത്തിൽ നീക്കും. പ്രാരാബ്ധ കർമ്മം തീരുംവരെ ദേഹം കഴിഞ്ഞുപോകുന്നു, സ്വിച്ച് ഓഫ് ചെയ്താലും വീണ്ടും അല്പസമയം കൂടി കറങ്ങുന്ന ഫാൻ പോലെ... വാസനകൾ ക്ഷയിച്ചാൽ പിന്നെ മറ്റൊരു ദേഹം എടുക്കേണ്ടി വരില്ല. ജ്ഞാനിയ്ക്ക് സംസാരത്തിൽ വന്നു വീഴേണ്ടതില്ല.
Sudha bharat

No comments:
Post a Comment