Wednesday, April 08, 2020

ഓംഃ ആരോഗ്യത്തോടെയിരിക്കാന്‍ പഴമയുടെ കുളി.  പ്രാതസ്നാനം വിശിഷ്ടമായ ദിനചര്യയാണ്.അതുമൂലം സുഖവും ഉന്‍മേഷവും ബുദ്ധിശക്തിയും ലഭിക്കും.  പതിവായി കഴിക്കുന്ന പഥ്യാഹാരത്തെക്കാള്‍ ഗുണകരമാകുന്നു പ്രാതഃസ്നാനം.  എണ്ണതേച്ചുകുളി ഫലപ്രദമാണ്.എണ്ണതേച്ചാല്‍ തലയില്‍ താളിതേക്കാന്‍ മറക്കരുത് . ശരീരത്തില്‍ അരമണിക്കൂര്‍ പിടിപ്പിച്ച് തേങ്ങാപിണ്ണാക്കോ,ചെറുപയര്‍പൊടിയോ തേക്കാം.  ശരീരം വിയര്‍ത്തിരിക്കുബോഴും,ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിലും,ദേഹം ജലാംശംകൊണ്ട് നനഞ്ഞിരിക്കുബോഴും എണ്ണ പുരട്ടുകയോ കുളിക്കുകയോ ചെയ്യരുത്.  കുളിക്കാന്‍ ആരംഭിക്കുബോള്‍ ഒരു കവിള്‍ വെള്ളം വായില്‍കൊള്ളണം.  തലയും ഉടലും തോര്‍ത്തിയതിനുശേഷമേ അതു തുപ്പികളയാന്‍ പാടുള്ളൂ.  കഴുത്തിനുമുകളില്‍ ഒരിക്കലും സോപ്പുതേക്കരുത്. കാലാന്തരത്തില്‍ കണ്ണിനും കാതിനും കേടുവരാനും,മുഖചര്‍മ്മം ചുളുങ്ങുവാനും നിറംകെടാനും അതിടയാക്കും.  പൗഡറും ക്രീമും ഉപയോഗിക്കരുത്.  കുളിച്ചാല്‍ നനച്ചുപിഴിഞ്ഞ തോര്‍ത്തുകൊണ്ട് തോര്‍ത്തണം.  ആദ്യം മുതുക് പിന്നീട് തലയുടെ പിന്‍ഭാഗം (നട്ടെല്ല് ശിരസ്സിനോട് ചേരുന്ന മെഡല്ലാഒബ്ളാഗേറ്റാ എന്ന പ്രധാന മര്‍മ്മഭാഗം,തുടര്‍ന്ന് മുഖം തല,കാതുകള്‍,ഉടല്‍,കെെകാലുകള്‍ . നെറ്റിയിലും ശിരസ്സിലും ഗോരസം(ചാണകം ) നീറ്റിയ ഭസ്മം ഇടണം.യാതൊരു നീര്‍പിടുത്തവും ഉണ്ടാവില്ല .  ആരോഗ്യകരമായ കുളിയാണിത്.

No comments: