Saturday, April 11, 2020

കണ്ണന്റെ ഒരു ദിവസം  എന്ന വിവരണം .103ൽ തങ്ങി നിൽക്കുന്നു 104 ലേക്ക് കടക്കുന്നില്ല.
അടഞ്ഞ ഗോപുരവാതിൽ. കാലം കരളിൽ കുറിച്ചിട്ടു പോകുന്ന കണ്ണീരിന്റ കറുത്ത ദിനരാത്രങ്ങൾ..

എന്റെ കണ്ണന്റെ, ഗുരുവായുരപ്പന്റെ കോമള ദ്യവ്യ രൂപത്തിലെ കളഭച്ചാർത്തലങ്കാരം ഞാൻ എന്നാണ് ഇനി കാണുന്നത്.

എന്റെ കണ്ണാ ആ മനോഹര രൂപ ദർശന സൗഭാഗ്യം നീ എനിക്കെന്നാണ് തന്ന് അനുഗ്രഹിക്കുക.'

പീലി ചാർത്തിയ തിരുമുടിയും, അതിലെ തിരുമുടി മാലയും ഞാൻ എന്ന് കാണും എന്റെ കൃഷ്ണാ.

രാധ ചാർത്തിയ വനമാല വാടിയോ കണ്ണാ?

തിരുനെറ്റിയിലെ തിലക പ്രഭ ഞാൻ ഇന്നി എന്നു കാണും കണ്ണാ

മനോഹരമായ ആ കുഞ്ഞിപ്പല്ലുകളുടെ പ്രകാശം ഞാൻ കാണുന്നു
കണ്ണാ. കവിളിലെ പ്രകാശവും തങ്കപ്രഭ മിന്നുന്ന കിരീടവും.
പങ്കജനേത്രവും, മാറിലെ കൗസ്തുഭ രത്ന പ്രഭയും,

മുരളീയും, പട്ടുകോണക്കവും ,കാതിൽ വിളങ്ങുന്ന മകര കുണ്ഡലങ്ങളും,  എല്ലാം കാണുന്ന ഒരു ദിനത്തിനായി ഭക്തർ കത്തു നിൽക്കുന്നു.

മുട്ടുകൾ തീർക്കുന്ന കാൽ മുട്ടിന്റെ ഭംഗി ആസ്വദിച്ചു ഞങ്ങൾ ആ തൃപ്പാദങ്ങളിൽ വീണു നമസ്ക്കരിക്കുന്നു കണ്ണാ....

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.

No comments: