പ്രതീക്ഷ "
പ്രതീക്ഷകളാണ് ഒരുവനെ അക്ഷമനാക്കുന്നത്. അത് ലൌകീകത്തിലായാലും, ആത്മീയതയിലായാലും !!.
പ്രതീക്ഷിക്കുന്നത് നടക്കാതിരിക്കുമ്പോള്‍ നിരാശനാകുന്നു, മടുപ്പ് തോന്നുന്നു. പിന്നെ എന്തിനോടും ദേഷ്യവും, പലതിനോടും വിമര്‍ശനങ്ങളും !!.
തോല്‍വിയും ജയവും എല്ലാം പ്രതീക്ഷകളിലാണ്. ആത്മാവ് നിത്യമുക്തമാണ്. അതിനെ മുക്തമാക്കാനോ, സാക്ഷീകരിക്കാനോ മറ്റും ഉള്ള പ്രതീക്ഷകളും പ്രയത്നങ്ങളും പ്രായേണ ഒരുവനെ നിരാശനാക്കും. പിന്നീട് ആത്മീയത എന്നത് തന്നെ കപടമായി തോന്നാന്‍ കാരണവും ആകും, തീര്‍ച്ച.
സാക്ഷിയും മറ്റും ആകാനുള്ള മനസ്സിന്റെ ശ്രമങ്ങള്‍ എല്ലാം പാരമാര്‍ത്ഥികമല്ല. ഒന്നും ആയിത്തീരലല്ല മുക്തി. ആത്മാവിന്റെ മുക്തി നിത്യപ്രാപ്തമാണ്. അത് സ്വരൂപേണ സാക്ഷീഭാവമാണ്. വേണ്ടും അതിനെ ഒന്നും ആക്കി തീര്‍ക്കുന്നതല്ല. അവനവന്റെ സ്വരൂപത്തിന്റെ, ആത്മാവിന്റെ പരമാര്‍ത്ഥ സാക്ഷീഭാവത്തെ, മുക്തഭാവത്തെ നിശ്ചയിച്ചു ബോധിക്കുക മാത്രമേ ആവശ്യമായുള്ളൂ.. എന്തെങ്കിലും മനസ്സ് ആയിത്തീരുന്നുവെങ്കില്‍, ആ ഭാവങ്ങള്‍ക്കെല്ലാം മാറ്റവും നാശവും തീര്‍ച്ചയായും ഉണ്ടാകും. അത് ഏവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യം തന്നെ. എങ്കിലും മനുഷ്യന്‍ ഇതിനെല്ലാം ശ്രമം നടത്തി പോകുന്നു, നിരാശനാകുന്നു !!.
പ്രതീക്ഷിക്കുകയാണെങ്കില്‍ തന്നെ, അത് ഈ അജ്ഞാനജന്യമായ പ്രതീക്ഷകള്‍ ഇല്ലാതാവാന്‍ ശരിയായ ജ്ഞാനത്തിനായി മാത്രം ആകണം. അതിനു ശാസ്ത്രവും ഗുരു വാക്യങ്ങളും നമുക്ക് ഇന്ന് കാലത്തും സിദ്ധമാണ്, അത് ശരിയായി ശ്രവിക്കുക. ശരിയായ ജ്ഞാനത്താല്‍ ഈ അജ്ഞാനങ്ങള്‍, പ്രതീക്ഷകള്‍ നീങ്ങി മനസ്സ് ആത്മാവിന്റെ മുക്തിയുടെ വിഷയത്തില്‍ ശാന്തിയെ പ്രാപിക്കും

No comments:
Post a Comment