Tuesday, June 12, 2018

അശുദ്ധചിത്തന്‍, ചിത്തംശുദ്ധമാവാന്‍ വേണ്ടി-ആഗ്രഹമാകുന്നമാലിന്യം നീങ്ങുവാന്‍ വേണ്ടി-കര്‍മ്മം അനിഷ്ഠിക്കണം എന്ന് ''ന കര്‍മ്മണാമനാരംഭഃ നൈഷ്‌കര്‍മ്മ്യം'' എന്നശ്ലോകം മുതല്‍ ''മോഘം പാര്‍ത്ഥ,സ ജീവതി'' എന്ന 13ാം ശ്ലോകം വരെ പറയുന്നു. ശുദ്ധാന്ത കരണന്‍- ജഞാനയോഗാധികാരി ഒരു കര്‍മ്മവും ചെയ്യേണ്ടതില്ല എന്ന് വിശദീകിക്കുന്നു.''യസ്ത്വാത്മാരതിരേവസ്യാല്‍'' എന്നുതുടങ്ങുന്ന രണ്ടുശ്ലോകത്തില്‍ സത്ത്വശുദ്ധിയും ജ്ഞാനസോത്പത്തിയും ഉണ്ടാകുവാന്‍, ആഗ്രഹം ഒഴിവാക്കിക്കൊണ്ടുള്ള കര്‍മ്മത്തിന് സാധിക്കും എന്ന്- ''തസ്മാദസക്തഃ'' എന്നാരംഭിക്കുന്ന ശ്ലോകങ്ങളില്‍ പ്രതിപാദിക്കുന്നു. പിന്നീട്- ''അഥ കേന പ്രയുക്തോയം'' എന്നചോദ്യത്തിനുത്തരമായി, ആഗ്രഹണം എന്നദോഷം കൊണ്ടാണ് കര്‍മ്മം എന്നചിത്തശുദ്ധിക്ക് കാരണമാകാത്തത് എന്നും അതുകൊണ്ട് കാമം ഒഴിവാക്കികര്‍മ്മം ചെയ്യൂ! എന്നാല്‍ അന്തഃകരണം ശുദ്ധമാക്കിത്തീര്‍ന്ന്.ജ്ഞോനജ്ഞാനധികാരിയായിത്തീരും എന്ന് അദ്ധ്യായ സമാപ്തി വരെയുള്ള ശ്ലോകങ്ങള്‍കൊണ്ടു പറയുന്നു...janmabhumi

No comments: