Wednesday, June 20, 2018

16-10)
ദുഷ്പൂരം കാമം ആശ്രിത്യ-
ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല. നൂറുകോടി കൊല്ലങ്ങള്‍ നിരന്തരം പ്രയത്‌നിച്ചാലും അവ മുഴുവന്‍ നേടിയെടുക്കാന്‍ കഴിയുകയും ഇല്ല. അതാണ് 'ദുഷ്പൂ
രം' എന്ന പദത്തിന്റെ അര്‍ഥം. ആസുരീക സ്വഭാവക്കാരുടെ ആഗ്രഹത്തിന് അതിനേക്കാള്‍ എത്രയോ ഇരട്ടി വ്യാപ്തിയുണ്ട്. അവ നേടിയെടുക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തുന്ന ഉപായങ്ങള്‍ പലതരത്തിലാണ്. ദുംഭം, മാനം, മദം ഈ മൂന്നു മനോഭാവങ്ങള്‍ അവര്‍ പ്രകടിപ്പിക്കും.
ദംഭം- വേദാദി ശാസ്ത്രങ്ങളെയും ധാര്‍മ്മികചരങ്ങളെയും പൊതുവേദിയില്‍ കത്തിച്ചുകളയാനും അനുഷ്ഠിക്കാതിരിക്കാനും ആഹ്വാനം ചെയ്തിരുന്നു. കാര്യം അവര്‍ ഒളിപ്പിച്ചുവെക്കും. ഞാന്‍ ധര്‍മ്മനിഷ്ഠന്‍, ആ ദംഭം പ്രകടിപ്പിക്കും.
മാനം- ദുഷ്ടദേവതകളെ പൂജിച്ച് ഞാന്‍ ഭക്തനാണ്, എന്നെ ആദരിക്കേïതാണ് എന്ന് ഭാവിക്കും.മദം- എനിക്ക് ഉന്നതവിദ്യാഭ്യാസമുണ്ട്, ഐശ്വര്യമുണ്ട്, അധികാരമുണ്ട് എന്ന വികാരവും പ്രകടിപ്പിച്ച് ആളുകളെ വശത്താക്കും.മോഹല്‍- ശരിയായ ജ്ഞാനം ഒന്നിനെക്കുറിച്ചും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്.
ആസദ് ഗ്രഹാന്‍ ഗൃഹീത്വാ- (16-10)
തെറ്റും, ദുഃഖപൂര്‍ണവും മറ്റുളവര്‍ക്കു ദ്രോഹമുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ. അവര്‍ ഇങ്ങനെയാണ് തീരുമാനിക്കുന്നത്.
''ഈ മന്ത്രം ജപിച്ച്, ഈ ദേവതയെ ഭജിച്ച്, സ്ത്രീകളെ ആകര്‍ഷിച്ച് സ്ത്രീസുഖം അനുഭവിക്കും.''
''ഈ മന്ത്രം ജപിച്ച്, ഈ ദേവതയെ സേവിച്ച് മാഹാനിധികളെ സമ്പാദിക്കും.
അശുചിവ്രതാഃ
സ്ത്രീകളെ സ്വാധീനിക്കാനും ധനം സമ്പാദിക്കാനും വേണ്ടി ഏതു മലിന പ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും- രാത്രി ശ്മശാനത്തില്‍ തന്നെ  കിടന്നുറങ്ങും; ഉറക്കമൊഴിച്ച് ഇരിക്കുകയും ചെയ്യും. മദ്യം, മാംസം, മത്‌സ്യം, മുട്ട മുതലായ  ആഹാരങ്ങള്‍ മാത്രം കഴിച്ച് ദിവസങ്ങളോളം വ്രതമെടുക്കും. ആരെങ്കിലും ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യരുത് എന്ന് പറഞ്ഞാല്‍ ശ്രതുസംഹാരം ചെയ്ത് അവരെ നശിപ്പിക്കുവാനും ശ്രമിക്കും.

No comments: